Search
  • Follow NativePlanet
Share
» »തമിഴ്നാടിന് സ്വന്തമായുള്ള സപ്താത്ഭുതങ്ങള്‍

തമിഴ്നാടിന് സ്വന്തമായുള്ള സപ്താത്ഭുതങ്ങള്‍

By Maneesh

സ്വന്തമായ ഒരു സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്ന തമിഴ്നാട് വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കന്യാകുമാരി മുതല്‍ ചെന്നൈ വരെ തമിഴ്നാട്ടില്‍ നമ്മെ കാത്തിരിക്കുന്നത് കാഴ്ചകളുടെ വിശ്മയങ്ങളാണ്. പ്രാചീന കാലത്തെ ശിലാ‍ശില്‍പങ്ങള്‍ മുതല്‍ കോളനി ഭരണകാലത്തെ വിസ്മയ നിര്‍മ്മിതികള്‍ വരെ തമിഴ്നാട്ടില്‍ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്.

തമിഴ്നാട്ടിലെ ചില പ്രാചീന ക്ഷേത്രങ്ങളാവട്ടെ, ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളതമാണ്. ഇത് കൂടാതെ പ്രകൃതിതന്നെ തമിഴ്നാടിനെ ഒരു സുന്ദരഭൂമിയായി അണിയിച്ചൊരുക്കിയിട്ടുണ്ട്. ഊട്ടി പോലുള്ള മനോഹര ഹില്‍സ്റ്റേഷനുകളും, മെറീന ബീച്ചുപോലുള്ള വിശാലമായ കടല്‍ത്തീരവും തമിഴ്നാടിനെ അത്ഭുതങ്ങളുടെ ഭൂമിയാക്കുന്നു.

ലോകത്തിന് സ്വന്തമായി ഏഴ് അത്ഭുതങ്ങള്‍ ഉള്ളപ്പോള്‍ തമിഴ്നാട്ടിലും സഞ്ചാരികളെ കാത്തിരിക്കുന്ന ഏഴ് മഹാവിസ്മയങ്ങളുണ്ട്. തമിഴ്നാട്ടിലേക്ക് യാത്രപോകുമ്പോള്‍ ഈ ഏഴ് അത്ഭുതങ്ങളില്‍ ഒന്ന് സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. തമിഴ്നാട്ടിലെ ഏഴ് അത്ഭുതങ്ങള്‍ തേടി ഒരു യാത്ര പോകാം.

ചെന്നൈയിലെ സെനറ്റ് ഹൗസ്

ചെന്നൈയിലെ സെനറ്റ് ഹൗസ്

കോളണിഭരണകാലത്ത് പ്രധാന നിര്‍മ്മിതികളില്‍ ഒന്നായ സെനറ്റ് ഹൗസാണ് തമിഴ്നാട്ടിലെ സപ്താത്ഭുതങ്ങളില്‍ ഒന്ന്. മറീന ബീച്ചിന് സമീപത്തായാണ് സെനറ്റ് ഹൗസ് സ്ഥിതി ചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍ മദ്രാസ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍. പത്തൊമ്പതാം നൂറ്റാണ്ടില്‍ ആണ് പ്രമുഖ ആര്‍ക്കിടെക്ടായ റോബര്‍ട്ട് ഫേലോസ് ചിസത്തിന്‍റെ നേതൃത്വത്തില്‍ ഈ വാസ്തു ശാസ്ത്ര വിസ്മയം പണി കഴിപ്പിച്ചത്. ചെന്നൈ സന്ദര്‍ശിക്കുന്ന ആരും സെനറ്റ് ഹൗസിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കരുത്.

ചെട്ടിനാട് കൊട്ടാരം

ചെട്ടിനാട് കൊട്ടാരം

വിസ്മയങ്ങള്‍ക്കുള്ള പര്യായമായിരിക്കണം ശരിക്കു പറഞ്ഞാല്‍ തമിഴ്നാട്ടില്‍ ചെട്ടിനാട് എന്ന വാക്ക്. തെന്നിന്ത്യയില്‍ എവിടെ ചെന്നാലും ചെട്ടിനാടന്‍ രുചികള്‍ നമുക്ക് ആസ്വദിക്കാം. അതിനേക്കാള്‍ വിസ്മയകരമായ ഒന്നാണ് ചെട്ടിനാണ് കൊട്ടരം. ചെട്ടിനാടന്‍ വാസ്തുവൈഭവത്തിന്‍റെ മകുടോദാഹരണമാണ് ഈ കൊട്ടാരം. കാരക്കുടിയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായുള്ള ഈ കൊട്ടാരം തമിഴ്നാടിന്‍റെ വാരിക്കാശേരി മനയാണ്. നിരവധി തമിഴ്, തെലുങ്ക് സിനിമകള്‍ ഇവിടെ വച്ച് ഷൂട്ട് ചെയ്തിട്ടുണ്ട്. കാരക്കുടിയില്‍ യാത്ര പോകുന്നുണ്ടെങ്കില്‍ ചെട്ടിനാടന്‍ രുചിയോടൊപ്പം ചെട്ടിനാട് കൊട്ടാരത്തെക്കുറിച്ചും ഓര്‍ക്കാന്‍ മറക്കരുത്.

മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രം

മധുര മീനാക്ഷി ക്ഷേത്രത്തെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. തമിഴ് നാട്ടിലെ മധുരയില്‍ വൈഗാ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ സടയവര്‍മ്മ സുന്ദരപാണ്ഡ്യന്‍റെ ഭരണകാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. തുടര്‍ന്ന് പതിമൂന്നാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലുള്ള കാലത്ത്, ക്ഷേത്രത്തിന് മുന്പില്‍ ഒന്പത് നിലകളുള്ള ഒരു പടുകൂറ്റന്‍ ഗോപുരവും നിര്‍മ്മിക്കുകയുണ്ടായി. മധുരയില്‍ എത്തുമ്പോള്‍ മധുര മീനാക്ഷി ക്ഷേത്രം കണ്ടെ മതിയാകു. അല്ലാതെന്ത് മധുര.

റോക്ക് ഫോര്‍ട്ട് ക്ഷേത്രം

റോക്ക് ഫോര്‍ട്ട് ക്ഷേത്രം

വലിയപാറയുടെ പുറത്ത് കോട്ടപോലെ പണിതിട്ടുള്ള രണ്ട് ക്ഷേത്രങ്ങളുടെ സമുച്ചയമാണ് റോക്ക് ഫോര്‍ട്ട് ക്ഷേത്രം. ശിവന്റെ 64 അവതാരങ്ങളിലൊന്നായ കംഗാള മൂര്‍ത്തിയാണ് ഈ ക്ഷേത്രങ്ങളില്‍ ഒന്നിലെ പ്രതിഷ്ട. പറകെട്ടുകള്‍ തുരന്നുണ്ടാക്കിയ 437 പടിക്കെട്ട് കയറി വേണം ഈ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍. ട്രിച്ചിയില്‍ എത്തിയാല്‍ ഈ അത്ഭുതം മറക്കരുത്.

വിവേകാനന്ദപ്പാറ

വിവേകാനന്ദപ്പാറ

കന്യാകുമാരി തീരത്ത് നിന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെയായി കടലില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പാറയില്‍ തീര്‍ത്ഥ വിവേകാനന്ദ സ്മാരകമാണ് ഇത്. 1892ല്‍ കടല്‍ നീന്തിക്കടന്ന് വിവേകാനന്ദസ്വാമികള്‍ ഇവിടെ ധ്യാനത്തിനിരുന്നിരുന്നു. അതിന്‍റെ സ്മരണയ്ക്കായാണ് ഈ സ്മാരകം നിര്‍മ്മിച്ചത്. കന്യാകുമാരിയിലേക്ക് യാത്ര തിരിക്കുമ്പോള്‍ ഒരിക്കലും വിവേകാനന്ദപ്പാറ കാണാന്‍ മറക്കരുത്.

മഹാബലിപുരത്തെ വിസ്മയങ്ങള്‍

മഹാബലിപുരത്തെ വിസ്മയങ്ങള്‍

പുരാതന നഗരമായിരുന്ന മഹാബലിപുരം ബംഗാള്‍ ഉള്‍ക്കടലിന്‍റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. മാമല്ലപുരം എന്ന് ഇന്നറിയപ്പെടുന്ന മഹാബലിപുരം, പല്ലവരാജ വാഴ്ചയുടെ കാലത്ത് പ്രമുഖ തുറമുഖമായിരുന്നു. ശിലയില്‍ കൊത്തിയുണ്ടാക്കിയ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. ചെന്നൈയില്‍ നിന്ന് രണ്ട് മണിക്കൂര്‍ യാത്രയുണ്ട് ഇവിടേയ്ക്ക്. ചെന്നൈയില്‍ എത്തുന്നവര്‍ക്ക് ഇവിടെ സന്ദര്‍ശിക്കാവുന്നതാണ്.

ബൃഹദേശ്വര ക്ഷേത്രം

ബൃഹദേശ്വര ക്ഷേത്രം

തമിഴ്‌ വാസ്‌തു വിദ്യയില്‍ ചോളന്‍മാര്‍ കൊണ്ടു വന്നിട്ടുള്ള അത്ഭുതകരമായ പുരോഗതിയുടെ ഉത്തമോദാഹരണമാണ്‌ ബൃഹദേശ്വര ക്ഷേത്രം. ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്‌ ഈ ശിവ ക്ഷേത്രം. ഇന്ത്യന്‍ ശില്‍പകലയുടെ നാഴികകല്ലായി ഈ ക്ഷേത്രത്തെ കണക്കാക്കാം. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലങ്ങളില്‍ ഈ ക്ഷേത്രം ഇടം പിടിച്ചിട്ടുണ്ട്‌. കൂടുതല്‍ കാലം അതിജീവിച്ച ചോള ക്ഷേത്രങ്ങളില്‍ ഒന്നാണിത്‌. രാജരാജ ചോള ഒന്നാമാനാണ്‌ ഈ ക്ഷേത്രം പണികഴിപ്പിച്ചത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X