Search
  • Follow NativePlanet
Share
» »ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്കുള്ള വഴി

ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്കുള്ള വഴി

സ്വന്തം നാട് സ്വര്‍ഗമാണെന്ന് വിശ്വസിക്കു. നമുക്ക് ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലേക്ക് പോകാം

By Maneesh

ഒരു സഞ്ചാരിയുടെ മനസോടെ നിങ്ങള്‍ വയനാട്ടിലേക്ക് യാത്ര ചെയ്തിട്ടില്ലെങ്കില്‍ ഇപ്രാവിശ്യം നമുക്ക് വയനാട്ടിലേക്ക് പോകാം. നിങ്ങളുടെ ഓഫീസില്‍ ഇരിക്കുന്ന മലയാളികള്‍ അല്ലാത്തവരോട്, 'നിങ്ങള്‍ വയനാട്ടില്‍ പോയിട്ടുണ്ടോ' എന്ന് ചോദിച്ച് നോക്കു. ഭൂരിഭാഗം ആളുകളുടേയും മറുപടി 'യെസ്' എന്നായിരിക്കും. പോകത്തവര്‍ പറയും, 'അവിടേക്ക് പോകാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെന്ന്'.

എന്നിട്ടും നിങ്ങള്‍ക്ക് മാത്രം വയനാട്ടിലേക്ക് പോകാന്‍ തോന്നിയില്ലേ. സ്വന്തം നാട് സ്വര്‍ഗമാണെന്ന് വിശ്വസിക്കു. നമുക്ക് ബാംഗ്ലൂരില്‍ നിന്ന് വയനാട്ടിലേക്ക് പോകാം. ഒരു പക്ഷെ നിങ്ങളൊരു വയനാട്ടുകാരനായിരിക്കും. ഒരു സഞ്ചാരിയുടെ കണ്ണുകളോടേ നിങ്ങള്‍ വയനാട്ടിലേക്ക് പോകുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ നാട് ഒരു അത്ഭുതമായി തോന്നും.

ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്കുള്ള വഴി

Photo Courtesy: Rameshng

ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്കുള്ള റോഡ് ട്രിപ്പ് സുന്ദരമായ ഒരു അനുഭവമാണ് സഞ്ചാരികൾക്ക് നൽകുന്നത്. ബാംഗ്ലൂർ എന്ന തിരക്കേറിയ നഗരത്തിൽ നിന്ന് മൈസൂർ എന്ന പൈതൃക നഗരത്തിൽ എത്തിച്ചേരുമ്പോൾ തന്നെ നിങ്ങളുടെ മനസിലേക്ക് ഒരു സഞ്ചാരി കയറിക്കൂടി ഇരിക്കും. തുടർന്നുള്ള യാത്ര നിങ്ങൾക്ക് ന‌ൽകുന്നത് സുന്ദരമായ കാഴ്ചകളാണ്. അത് സുന്ദരമായ അനുഭവങ്ങളായിരിക്കും. യാത്ര അവസാനിപ്പിക്കുമ്പോൾ നിങ്ങളുടെ മനസിൽ സുന്ദരമായ ഓർമ്മകൾ മാത്രമേ ഉണ്ടാകു.

യാത്രകളിൽ ദുരനഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ചെയ്യാവുന്ന ഒരു കാര്യം. പോകേണ്ട സ്ഥലങ്ങളേക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കുക എന്നതാണ്. രാത്രിയിൽ തങ്ങേണ്ട സ്ഥലത്ത് മുൻകൂട്ടി ഹോട്ടലുകൾ ബുക്ക് ചെയ്യാൻ മറന്നു പോകരുത്.

വിദേശ സഞ്ചാരികളേപ്പോലും ആകർഷിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിൽ ഒന്നാണ് വയനാട് എന്ന കാര്യം നിങ്ങൾ മനസിൽ സൂക്ഷിക്കുക. പശ്ചിമഘട്ട മലനിരകളുടെ സൗന്ദര്യം നിങ്ങൾ പലപ്പോഴും കണ്ടിട്ടുള്ളതിനാൽ, പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന വയനാട് നിങ്ങൾക്ക് ഒരു അത്ഭുതമായി തോന്നണമെന്നില്ല. അങ്ങനെ തോന്നണമെങ്കിൽ നിങ്ങൾ ആദ്യം പശ്ചിമഘട്ടത്തെ സ്നേഹിക്കണം. അതിന്റെ സംരക്ഷണത്തെക്കുറിച്ച് മനസിലാക്കണം. എല്ലാത്തിനും ഉപരി പരിസ്ഥിതി സൗഹൃദ സഞ്ചാരിയുടെ മനസുണ്ടാകണം. അപ്പോൾ നിങ്ങളുടെ മുന്നിൽ കാണുന്നതെല്ലാം വിസ്മയങ്ങളായിരിക്കും.

ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്കുള്ള വഴി

Photo Courtesy: Srikaanth Sekar

വയനാട്

പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാടിന്റെ ഏറ്റവും വലിയ പ്രത്യേകത. അവിടുത്തെ സുന്ദരമായ കാലവസ്ഥയാണ്. അതിനാൽ ഈ വേനൽക്കാലത്ത് വയനാട്ടിൽ പോകുക എന്നത് സാഹസികമായ കാര്യമേയല്ല. രണ്ടാമത്തെ കാര്യം അവിടുത്തെ കാഴ്ചകളാണ്. വന്യജീവി സങ്കേതവും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും അണക്കെട്ടുകളും ഗുഹകളുമൊക്കെ നിങ്ങളെ ശരിക്കും ആവേശഭരിതനാക്കും.

കേരളത്തിൽ നിന്നും കർണാടകയിൽ നിന്നും തമിഴ്നാട്ടിൽ നിന്നും വയനാട്ടിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. കോഴിക്കോട് നിന്ന് 90 കിലോമീറ്ററും ഊട്ടിയിൽ നിന്ന് 113 കിലോമീറ്ററുമാണ് വയനാട്ടിലേക്കുള്ള ദൂരം.

നമുക്ക് ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്കുള്ള യാത്രയ്ക്ക് ഒരുങ്ങാം ബാംഗ്ലൂരിൽ നിന്ന് 113 കിലോമീറ്റർ അകലെയായാണ് വയനാട് സ്ഥിതി ചെയ്യുന്നത്.

യാത്ര ബാംഗ്ലൂരിൽ നിന്ന്

ബാംഗ്ലൂരിൽ നിന്നാണ് നമ്മുടെ യാത്ര. ബാംഗ്ലൂർ മൈസൂർ റോഡിലൂടെ 145 കിലോമീറ്റർ യാത്ര ചെയ്ത് നമുക്ക് ആദ്യം മൈസൂരിൽ എത്തിച്ചേരാം. സിൽക്ക് സിറ്റിയായ രാമനഗര, മാണ്ഡ്യ, ശ്രീരംഗപട്ടണ എന്നീ സ്ഥലങ്ങൾ മൈസൂരിലേക്കുള്ള യാത്രയിൽ നിങ്ങളെ സ്വാഗതം ചെയ്യും.

മൈസൂർ

മൈസൂരിനേക്കുറിച്ച് അധികം പറയേണ്ടതില്ല. കൊട്ടാരങ്ങളുടെ നഗരമാണ് മൈസൂർ. ജഗൻമോഹൻ പാലസ്, ലളിത മഹൽ തുടങ്ങി മൈസൂരിനേ ഏറ്റവും പ്രശസ്തമാക്കുന്ന മൈസൂർ പാലസ് വരെ സഞ്ചാരികൾക്ക് വിസ്മയം ഒരുക്കുന്ന നിരവധി കൊട്ടാരങ്ങളുണ്ട് ഇവിടെ. മൈസൂർ കൊട്ടാരം കാണാം

മൈസൂർ ഷോപ്പിംഗ്

മൈസൂരിലെ കാഴ്ചകൾ കാണുന്നതിനോടൊപ്പം ഷോപ്പിംഗും നടത്താം. മൈസൂർ സിൽക്ക് സാരി, ചന്ദന ഉത്പന്നങ്ങൾ, അഗർബത്തികൾ, കരകൗശല വസ്തുക്കൾ, പെയിന്റിംഗുകൾ തുടങ്ങിയവയൊക്കെ നിങ്ങൾക്ക് ഇവിടെ നിന്ന് വാങ്ങാം. മൈസൂരിനേക്കുറിച്ച് കൂടുതൽ വായിക്കാം

ഹു‌ൻസൂരിലേക്ക്

യാത്ര വയനാട്ടിലേക്കാണെന്ന ഓർമ്മ വേണം. മൈസൂരിൽ നിന്ന് നമ്മൾ യാത്ര പുറപ്പെടുകയാണ്. മൈസൂരിൽ നിന്ന് ഹുൻസൂരിലേക്കാണ് ആദ്യ യാത്ര. മൈസൂരിൽ നിന്ന് ഹുൻസൂർ റോഡിലൂടെ (മൈസൂർ - മടിക്കേരി റോഡ്) 45 കിലോമീറ്റർ യാത്ര ചെയ്താൽ ഹുൻസൂരിൽ എത്താം. Hotel Metropole, Hotel Regalis, The Green Hotel തുടങ്ങിയ ഹോട്ടലുകൾ നിങ്ങളുടെ യാത്രയ്ക്കിടെയുണ്ടാകുന്ന വിശപ്പും ക്ഷീണവും മാറ്റാം.

നാഗർഹോളയിലേക്ക്

മൈസൂർ മടിക്കേരി റോഡിലൂടെയുള്ള നിങ്ങളുടെ യാത്ര അവസാനിപ്പിക്കേണ്ടത് ഹുൻസൂരിൽ വച്ചാണ്. ഹുൻസൂരിൽ നിന്ന് നാഗർഹോളയിലേക്കു‌ള്ള റോഡ് കാണം. ഗുൽമോഹർ മരങ്ങളാൽ തണൽ തീർക്കുന്ന ഈ റോഡിലൂടെ യാത്ര ചെയ്ത് തുടങ്ങുമ്പോഴേക്ക് നാഗർഹോള ഒരു അനുഭവമാക്കാൻ നിങ്ങളുടെ മനസ് ഒരുങ്ങും.

വനത്തിലൂടെ

നാഗർഹോള വനത്തിലൂടെ യാത്ര ചെയ്യുന്നതിന് മുൻപ്, അവിടെയുള്ള ചെ‌ക്ക് പോസ്റ്റിൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ രേഖപ്പെടുത്തണം. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെ മാത്രമേ ഇതിലൂടെ വാഹന ഗതാഗതം അനുവദിക്കുകയുള്ളു. യാത്രയിൽ ഒരു പക്ഷെ നിങ്ങൾക്ക് വന്യജീവികളെ കാണാം കഴിഞ്ഞേക്കാം. എന്നാൽ വന്യജീവികളെ ശല്ല്യം ചെയ്യുകയോ ഉപദ്രവിക്കുകയോ ചെയ്യരുത്.

ബാംഗ്ലൂരിൽ നിന്ന് വയനാട്ടിലേക്കുള്ള വഴി

Photo Courtesy: Dhruvaraj S

കുട്ടയിലൂടെ കേരളത്തിലേക്ക്

നാഗർഹോള നാഷണൽ പാർക്കിൽ നിന്ന് 15 കിലോമീറ്റർ യാത്ര ചെയ്താൽ കുട്ട എന്ന ഗ്രാമത്തിൽ എത്തും. നാഗർഹോള വനം കഴിഞ്ഞാൽ ആദ്യം കാണുന്ന മനുഷ്യവാസമുള്ള സ്ഥലമാണ് കുട്ട. ഹുൻസൂർ കഴിഞ്ഞാൽ എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ സൗകരമുള്ള സ്ഥലം കുട്ട മാത്രമാണ്. ഇനി വയനാട്ടിലേക്ക്

തോൽപ്പെട്ടി

കുട്ടയിൽ നിന്ന് 3.5 കിലോമീറ്റർ യാത്ര ചെയ്താൽ പിന്നെ കേരളമായി. തോൽപ്പെട്ടി വന്യ ജീവി സങ്കേതമാണ് ഇവിടുത്തെ പ്രധാന ആകർഷണം.

വയനാട്ടിലേക്ക്

തോൽപ്പട്ടിയിൽ നിന്ന് കാട്ടിക്കുളം - മാനന്തവാടി റോഡിലൂടെ യാത്ര ചെയ്താൽ നിങ്ങൾ വയനാട്ടിൽ എത്തും. തോൽപ്പെട്ടിയിൽ നിന്ന് 25 കിലോമീറ്റർ യാത്ര ചെയ്താൽ നിങ്ങൾക്ക് വയനാട്ടിൽ എത്തിച്ചേരാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X