Search
  • Follow NativePlanet
Share
» »ക്ഷേത്രവാസ്തുവിദ്യയുടെ തൊട്ടിലായ ഐഹോളെ

ക്ഷേത്രവാസ്തുവിദ്യയുടെ തൊട്ടിലായ ഐഹോളെ

യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലേക്ക് ഉയരുന്ന ഈ ചരിത്ര ക്ഷേത്രനഗരത്തെ അറിയാം.

By Elizabath

അഞ്ചാം നൂറ്റാണ്ടുമുതലുള്ള കഥകള്‍ പറയുന്ന കല്ലില്‍ കെട്ടിയുയര്‍ത്തിയ ക്ഷേത്രങ്ങള്‍, നോക്കുന്ന ദിശകളിലെല്ലാം കല്ലില്‍ കവിതയെഴുതിയപോലെ... 125 ക്ഷേത്രങ്ങള്‍ നിരനിരയായി നില്‍ക്കുന്ന കര്‍ണ്ണാകകയിലെ ഐഹോളെ പ്രശസ്തമായ ചാലൂക്യ രാജാക്കന്‍മാരുടെ ആദ്യകാല തലസ്ഥാനമായിരുന്നു.

ഇവിടുത്തെ ഓരോ മണല്‍ത്തരിയിലും കഥകളും ചരിത്രങ്ങളും ഉറങ്ങിക്കിടക്കുന്നുണ്ട്. യുനസ്‌കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിലേക്ക് ഉയരുന്ന ഈ ചരിത്ര ക്ഷേത്രനഗരത്തെ അറിയാം.

ചാലൂക്യരുടെ ആദ്യകാല തലസ്ഥാനം

ചാലൂക്യരുടെ ആദ്യകാല തലസ്ഥാനം

കര്‍ണ്ണാടകയിലെ പ്രശസ്ത രാജവംശമായിരുന്ന ചാലൂക്യരുടെ ആദ്യകാല തലസ്ഥാനനഗരമെന്ന നിലയിലാണ് ചരിത്രത്തില്‍ ഐഹോളെയുടെ സ്ഥാനം.

pc: NAGARAJ

 ക്ഷേത്രനിര്‍മ്മിതിയുടെ കളിത്തൊട്ടില്‍

ക്ഷേത്രനിര്‍മ്മിതിയുടെ കളിത്തൊട്ടില്‍

ഹിന്ദു ക്ഷേത്ര നിര്‍മ്മാണകലയുടെ കളിത്തൊട്ടില്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഐഹോളെ ചരിത്രകാരന്‍മാര്‍ക്ക് ഒരു വലിയ വിസ്മയമാണ്. നശിപ്പിക്കപ്പെട്ട നിലയിലും അല്ലാതെയുമുള്ള 125 ക്ഷേത്രങ്ങള്‍ ആരിലും അത്ഭുതമുണര്‍ത്തും.

pc: Arunkm44

ചാലൂക്യവാസ്തുവിദ്യ

ചാലൂക്യവാസ്തുവിദ്യ

ചാലൂക്യവാസ്തുവിദ്യയനുസരിച്ച് നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളാണ് ഇവിടെയുള്ളവയില്‍ കൂടുതലും. ചാലൂക്യന്‍ വാസ്തുവിദ്യാ പാരമ്പര്യവും സമ്പന്നതയും എടുത്തുകാണിക്കുന്നതാണ് ഇവിടുത്തെ ഓരോ നിര്‍മ്മിതികളും.
പരന്ന മേല്‍ക്കൂരകളും കൊത്തുപണികളാല്‍ സമ്പന്നമായ അകത്തളങ്ങളും ഒന്നില്‍ നിന്നും ഒന്നു വേര്‍പെട്ടതുപോലുള്ള ശില്പങ്ങളും ഒക്കെയാണ് ചാലൂക്യവാസ്തുവിദ്യയില്‍ എടുത്തുപറയാനുള്ളത്.

pc: Manjunath_Doddamani_Gajendragad

ലാഡ്ഖാന്‍ ക്ഷേത്രം

ലാഡ്ഖാന്‍ ക്ഷേത്രം

ഐഹോളെയിലെ ക്ഷേത്രസമുച്ചയങ്ങളില്‍ ഏറ്റവും പഴക്കം ചെന്നതെന്ന് കരുതപ്പെടുന്ന ലാഡ്ഖാന്‍ ക്ഷേത്രം അഞ്ചാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്നാണ് കരുതുന്നത്.
ഈ ക്ഷേത്രത്തില്‍ താമസിച്ചിരുന്ന
ലാഡ്ഖാന്‍ എന്നയാളുടെ പേരിലാണ് ഇത് അറിയപ്പെടുന്നത്. ശ്രീകോവിലും മണ്ഡപങ്ങളും ചേര്‍ന്ന നിലയിലാണ് ക്ഷേത്രം.
പഞ്ചയതന രീതിയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. ദീര്‍ഘചതുരാകൃതിയില്‍ തുടങ്ങി ചതുരത്തില്‍ അവസാനിക്കുന്ന രീതിയിലാണ് ഇതിന്റെ രൂപം. വിഷ്ണുവിന് സമര്‍പ്പിച്ചിരുന്ന ക്ഷേത്രമാണെങ്കിലും പ്രധാന ശ്രീകോവിലില്‍ ശിവലിംഗവും നന്ദിയും കാണാന്‍ സാധിക്കും.

pc: Mukul Banerjee

ദുര്‍ഗ്ഗാ ക്ഷേത്രം

ദുര്‍ഗ്ഗാ ക്ഷേത്രം

മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന ഇവിടുത്തെ ദുര്‍ഗ്ഗാ ക്ഷേത്രം ഏഴാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനും ഇടയിലായാണ് നിര്‍മ്മിച്ചിരിക്കുന്നത്. ദ്രാവിഡനഗര വാസ്തുവിദ്യയുപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രത്തിന്റെ ചുവരുകള്‍ വിവിധ ദൈവങ്ങളുടെ രൂപങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്.

pc: Ashwin Kumar

 രാവണ പതി ഗുഹ

രാവണ പതി ഗുഹ

കല്ലില്‍ കൊത്തിയ ഗുഹക്ഷേത്രങ്ങളില്‍ ഇവിടെയുള്ളതില്‍ ഏറ്റവും പഴക്കം ചെന്നതാണ് രാവണ പതി ഗുഹ. ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന ഈ ക്ഷേത്രത്തിന് ദീര്‍ഘചതുരാകൃതിയാണ്. നടരാജരൂപത്താല്‍ ക്ഷേത്രത്തിന്റെ ചുവരുകള്‍ അലങ്കരിച്ചിട്ടുണ്ട്.

PC: Manjunath Doddamani Gajendragad

ഗലഗനത

ഗലഗനത

മുപ്പതോളം ചെറിയ ക്ഷേത്രങ്ങളുടെ ഒരു ചെറിയ കൂട്ടമാണ് ഗലഗനത എന്ന പേരില്‍ അറിയപ്പെടുന്നത്. മാലപ്രഭ നദിക്കരയില്‍ സ്ഥിതി ചെയ്യുന്ന ഇവ എട്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിച്ചത്.

PC:Manjunath Doddamani Gajendragad

മെഗുതി ജെയ്ന്‍ ക്ഷേത്രം

മെഗുതി ജെയ്ന്‍ ക്ഷേത്രം

24-ാം തീര്‍ഥങ്കരനായ മഹാവീരന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഈ ക്ഷേത്രം നിലത്തു നിന്നും അല്പം ഉയരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ മുകളില്‍ നിന്നും നൂറുക്ഷേത്രങ്ങളുടെ കാഴ്ച അതിമനോഹരമാണ്.

pc: Shishir jain

ബുദ്ധക്ഷേത്രം

ബുദ്ധക്ഷേത്രം

ജെയ്ന്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അതേമലയില്‍ തന്നെ മറ്റൊരു ബുദ്ധക്ഷേത്രം കൂടി കാണാന്‍ സാധിക്കും. പകുതി പാറയില്‍ തീര്‍ത്തിരിക്കുന്ന ഈ ക്ഷേത്രം ആറാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണ്.

pc: Shishir jain

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണ്ണാടകയിലെ ബഗലാക്കോട്ട് ജില്ലയിലാണ് ഐഹോളെ സ്ഥിതി ചെയ്യുന്നത്.
കണ്ണൂരില്‍ നിന്നും ഐഹോളെയിലേക്ക് 652 കിലോമീറ്റര്‍ ദൂരമാണുള്ളത്. ബെംഗളുരുവില്‍ നിന്നും 446 കിലോമീറ്റര്‍ മതി ഇവിടെയെത്താന്‍.

Read more about: temples monuments karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X