» »ഐരാവതത്തിന്റെ ദുഖം അകറ്റിയ ക്ഷേത്രം

ഐരാവതത്തിന്റെ ദുഖം അകറ്റിയ ക്ഷേത്രം

Written By: Elizabath

ഓരോ ക്ഷേത്രങ്ങള്‍ക്കും കാണും വിശ്വാസികളെ അത്ഭുതപ്പെടുത്തുന്ന ഐതിഹ്യങ്ങളും കഥകളും. ചിലപ്പോഴൊക്കെ അവിശ്വസനീയം എന്നു തോന്നുമെങ്കിലും വിശ്വാസങ്ങള്‍ അതിനെ മാറ്റിനിര്‍ത്തുന്നു.
അത്തരത്തിലൊരു ക്ഷേത്രമാണ് തമിഴ്‌നാട്ടില്‍ സ്ഥിതി ചെയ്യുന്ന ഐരാവതേശ്വര ക്ഷേത്രം. ഐരാവതേശ്വര ക്ഷേത്രത്തിന്റെ അമ്പരപ്പിക്കുന്ന കഥകളിലേക്ക് കടന്നു ചെല്ലാം...

അസുരരാജാവിനെ ആരാധിക്കുന്ന ക്ഷേത്രങ്ങള്‍

വിദ്യാരംഭം: വാഗ്‌ദേവതയുടെ അനുഗ്രഹം നേടാന്‍ ഈ ക്ഷേത്രങ്ങള്‍

ഐരാവതേശ്വര ക്ഷേത്രം

ഐരാവതേശ്വര ക്ഷേത്രം

തമിഴ്‌നാട്ടിലെ കുംഭകോണത്തിന് സമീപം ദാരാസുരത്ത് സ്ഥിതി ചെയ്യുന്ന ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് ഐരാവതേശ്വര ക്ഷേത്രം. യുനസ്‌കോയുടെ ലോകപൈതൃക സ്ഥാനങ്ങളില്‍ ഒന്നായ ഈ ക്ഷേത്രം പന്ത്രണ്ടാം നൂറ്റാണ്ടിലാണ് നിര്‍മ്മിക്കപ്പെടുന്നത്.

PC:Nandhinikandhasamy

ചോഴമഹാക്ഷേത്രങ്ങളിലൊന്ന്

ചോഴമഹാക്ഷേത്രങ്ങളിലൊന്ന്

ചോഴ ഭരണകാലത്ത് നിര്‍മ്മിക്കപ്പെട്ടതിനാല്‍ ഐരാവതേശ്വര ക്ഷേത്രത്തെ ചോഴമഹാക്ഷേത്രങ്ങളിലൊന്നായാണ് കണക്കാക്കുന്നത്. ഐരാവതേശ്വര ക്ഷേത്രത്തെ കൂടാതെ തഞ്ചാവൂരിലെ ബ്രഹദീശ്വര ക്ഷേത്രം,
ഗംഗൈകൊണ്ട ചോഴപുരത്തെ ബൃഹദീശ്വരക്ഷേത്രം എന്നിവയാണ് ചോഴമഹാക്ഷേത്രങ്ങള്‍.

PC:Thamizhpparithi Maari

ശിവനെ ഐരാവതേശ്വരനായി ആരാധിക്കുന്നയിടം

ശിവനെ ഐരാവതേശ്വരനായി ആരാധിക്കുന്നയിടം

ശിവനെയാണ് ഇവിടെ ഐരാവതേശ്വരനായി ആരാധിക്കുന്നത്. അതിന് പിന്നില്‍ ഒരു കഥയുണ്ട്.

PC:ThamizhpparithiMaari

ഐരാവതത്തിന്റെ ദുഖം അകറ്റിയ ക്ഷേത്രം

ഐരാവതത്തിന്റെ ദുഖം അകറ്റിയ ക്ഷേത്രം

പുരാണ കഥാപാത്രമായ വെളുത്ത നിറത്തിലുള്ള ആനയാണ് ഐരാവതം എന്നു നമുക്കറിയാം. ഒരിക്കല്‍ ദുര്‍വാസാവ് മഹര്‍ഷിയുടെ ശാപത്തെത്തുടര്‍ന്ന് ഐരാവതത്തിന് തന്റെ വെളുപ്പു നിറം നഷ്ടപ്പെടുകയുണ്ടായി. നഷ്ടപ്പെട്ട നിറം തിരിച്ചുകിട്ടാനായി ഐരാവതം ഇവിടെ വെച്ച് ശിവനു തപസ്സു ചെയ്തു. ശിവന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് ഇവിടുത്തെ കുളത്തില്‍ ഇറങ്ങിക്കയറിയപ്പോള്‍ ഐരാവതത്തിന് വെളുപ്പു നിറം തിരികെ ലഭിച്ചുവത്രെ. അങ്ങനെ ഐരാവതത്തിന്റെ ദുഖം അകറ്റിയ ശിവനെ ഐരാവതേശ്വരന്‍ എന്നു വിളിക്കുന്നു.

PC:Thamizhpparithi Maari

യമതീര്‍ഥം

യമതീര്‍ഥം

ഇവിടുത്തെ ക്ഷേത്രക്കുളത്തിന് വേറെയും ചില കഥകളുണ്ട്. ശരീരം മുഴുവന്‍ ചുട്ടുപൊള്ളട്ടെ എന്ന ശാപം ലഭിച്ച യമദേവന്‍ ഒരിക്കല്‍ ഇവിടെ വന്‌ന ശിവനെ പ്രാര്‍ഥിക്കുകയുണ്ടായി. പിന്നീട് ഇവിടുത്തെ കുളത്തില്‍ കുളിച്ച് കയറിയപ്പോള്‍ യമന് ശാപമോക്ഷം ഉണ്ടായി എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ടുതന്നെ ഈ കുളത്തിനെ യമതീര്‍ഥം എന്നും വിളിക്കുന്നു.

PC:sowrirajan s

ഒറ്റപ്പെട്ട ക്ഷേത്രം

ഒറ്റപ്പെട്ട ക്ഷേത്രം

ഐരാവതേശ്വര ക്ഷേത്രത്തില്‍ നിന്നും കുറച്ച് മാറി മറ്റൊരു ഒറ്റപ്പെട്ട കോവില്‍ കാണാന്‍ സാധിക്കും. ശിവന്‍രെ പത്‌നിയായ പാര്‍വ്വതിക്ക് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ക്ഷേത്രമാണിത്. പെരിയ നായകി അമ്മന്‍ കോവിന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്.

PC:Nandhinikandhasamy

ദ്രാവിഡീയ നിര്‍മ്മാണ ശൈലി

ദ്രാവിഡീയ നിര്‍മ്മാണ ശൈലി

ദ്രാവിഡീയ നിര്‍മ്മാണ ശൈലിയിലാണ് ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ഒരു രഥത്തിന്റെ മാതൃകയാണ് നമുക്ക് ഇവിടെ കാണുവാന്‍ സാധിക്കുന്നത്.

PC:Gughanbose

കലയുടെയും വാസ്തുവിദ്യയുടെയും കേന്ദ്രം

കലയുടെയും വാസ്തുവിദ്യയുടെയും കേന്ദ്രം

കല്ലുകളില്‍ തീര്‍ത്തിരിക്കുന്ന ഒരു കലാകേന്ദ്രമാണ് ഐരാവതേശ്വര ക്ഷേത്രം എന്ന് എളുപ്പത്തില്‍ പറയാം. അത്രയധികമുണ്ട് ഇവിടെ കണ്ടുതീര്‍ക്കേണ്ട കലാസൃഷ്ടികള്‍.

PC:Hariharan Arunachalam

കാണ്ടേണ്ട ക്ഷേത്രം

കാണ്ടേണ്ട ക്ഷേത്രം

വിശ്വാസികളേക്കാള്‍ അധികം ചരിത്രത്തില്‍ താല്പര്യമുള്ളവര്‍ എത്തിച്ചേരുന്ന ക്ഷേത്രമാണിത്. ഓരോ കല്ലിലും കാണും എന്തെങ്കിലുമൊക്കെ കാണാന്‍. അത്രയധികമുണ്ട് ഇവിടുത്തെ കാഴ്ചകള്‍.

PC:Viswanath

രാജഗാംഭീര്യന്‍ തിരുമണ്ഡപം

രാജഗാംഭീര്യന്‍ തിരുമണ്ഡപം

രാജഗാംഭീര്യന്‍ തിരുമണ്ഡപം എന്നാണ് ഇവിടുത്തം പ്രധാന മണ്ഡപം അറിയപ്പെടുന്നത്. അതിനു കാരണം രാജാവിന്റെ ശിലാലിഖിതങ്ങള്‍ ഇവിടെ കാണുവാന്‍ സാധിക്കുന്നതിനാലാണ്. ആ മണ്ഡപത്തിന്റെ ഒരു വശം രഥത്തിന്റെ ചക്രത്തിന്റെ മാതൃകയിലാണ് കാണപ്പെടുന്നത്. ഇതിന്റെ തൂണുകളും ഏറെ അലങ്കാരപ്പണികള്‍ ചെയ്തവയാണ്.

PC:Ravichandar84

എഴുത്തുകള്‍

എഴുത്തുകള്‍

ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി ധാരാളം ലിഖിതങ്ങള്‍ കാണുവാന്‍ സാധിക്കും. ദേവന്‍മാരെക്കുറിച്ചും നദീ ദേവതകളെക്കുറിച്ചും ഗോപുരങ്ങളെക്കുറിച്ചുമെല്ലാം ലിഖിതങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്.

PC:Ssriram mt

ഗ്രേറ്റ് ലിവിങ് ചോള ടെമ്പിള്‍

ഗ്രേറ്റ് ലിവിങ് ചോള ടെമ്പിള്‍

2004 ല്‍ ഐരാവതേശ്വര ക്ഷേത്രം ഗ്രേറ്റ് ലിവിങ് ചോള ടെമ്പിള്‍ എന്ന ലിസ്റ്റില്‍ ഉള്‍പ്പെടുകയുണ്ടായി.
തഞ്ചാവൂരിലെ ബ്രിഹന്ദീശ്വര ക്ഷേത്രവും ഗംഗൈക്കൊണ്ട ചോളാപുരത്തെ ക്ഷേത്രവും ഒക്കയാണ് ഈ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് ക്ഷേത്രങ്ങള്‍.
പത്താം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയിലായി നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രങ്ങള്‍ പല സമാനതകളും നിലനിര്‍ത്തുന്നുണ്ട്.

PC:R.K.Lakshmi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

തമിഴ്‌നാട്ടിലെ കുംഭകോണത്ത് ദാരാസുരം എന്ന സ്ഥലത്താണ് ഐരാവതേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.