Search
  • Follow NativePlanet
Share
» »അക്ബർ ചക്രവർത്തി സ്ഥാപിച്ച കത്തോലിക്ക ദേവാലയം

അക്ബർ ചക്രവർത്തി സ്ഥാപിച്ച കത്തോലിക്ക ദേവാലയം

നിങ്ങളുടെ പരിപൂർണ്ണമായ ലക്ഷ്യത്തിലേക്ക് യാത്ര ചെയ്യുമ്പോൾ തീർച്ചയായും നിങ്ങൾക്ക് അസാധാരണമായ ഒരുപാട് കാഴ്ചകളെ കാണേണ്ടതായും അവയിൽ ആശ്ചര്യഭരിതരാകേണ്ടതായും വന്നേക്കാം. തങ്ങളുടെ തന്നെ ആത്മസംതൃപ്തിക്ക് വേണ്ടി യാത്ര ചെയ്യുന്ന ഏതൊരാൾക്കും ഇത്തരം ആശ്ചര്യങ്ങളെയും അത്ഭുതക്കാഴ്ചകളേയുമൊക്കെ അവഗണിക്കാനാവില്ല. ലോകത്തിലെ ഏറ്റവും മനോഹരമായതും എന്നാൽ ഏറ്റവും പഴക്കമേറിയതുമായ ഒരു സ്ഥലമെന്ന നിലയിൽ ആഗ്ര എല്ലാവരുടെയും മനസ്സിൽ ഒരുപോലെ വേരുറച്ച് നിൽക്കുന്നു. പ്രാചീനങ്ങളായ ചരിത്ര സത്യങ്ങളും മനോഹരമായ അത്ഭുതകാഴ്ചകളും തന്റെ മടിയിൽ കാത്തുവച്ചിരിക്കുന്ന ഈ സ്ഥലം ഓരോ സഞ്ചാരികളുടെയും ഇഷ്ടസ്ഥാനമാണ്

ഉത്തർപ്രദേശിലെ താജ്മഹലിന് അരികിലായി നിലകൊള്ളുന്ന അക്ബർ ദേവാലയം അതിവിശിഷ്ഠമായതും കമനീയമായ കാഴ്ചകളാൽ നിറഞ്ഞതുമാണ്. പൗരാണികവും ചരിത്രാധീതവുമായ വാസ്തു ശിൽപകലയുടെ ഏറ്റവും മികച്ച ശേഖരം തന്നെ നിങ്ങൾക്കവിടെ കാണാനാവും രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നായ ഇവിടെ വന്നെത്തി ഈ ദേവാലയത്തെ കുറിച്ചും അതിന്റെ നിർമിതിയിയെ കുറിച്ചുമൊക്കെ നേരിട്ട് കണ്ടറിയാം

അക്ബറിന്റെ ദേവാലയത്തിന്റെ നിർമ്മാണരൂപവും സ്ഥാനവും

അക്ബറിന്റെ ദേവാലയത്തിന്റെ നിർമ്മാണരൂപവും സ്ഥാനവും

രാജ്യത്തെ ഏതൊരു ക്രിസ്ത്യാനിയും തീർച്ചയായും സന്ദർശിക്കേണ്ട സ്ഥലമാണ് അക്ബർ ദേവാലയം. ഉത്തർപ്രദേശിലെ ഏറ്റവും പഴക്കം ചെന്ന പള്ളികളിലൊന്നായ ഈ ദേവാലയം 1600 ൽ സ്ഥാപിതമായതാണ്. ദി സൊസൈറ്റി ഓഫ് ജീസസ് എന്ന സംഘടനയാണ് ഈ ദേവാലയത്തിന്റെ നിർമിതിക്ക് നേതൃത്വം കൊടുത്തത് എന്ന് പറയപ്പെടുന്നു. അക്കാലം തൊട്ടുതന്നെ ഈ സ്ഥലം എല്ലാവരുടെയും ശ്രദ്ധയാകർഷിക്കുന്ന പ്രധാന സ്ഥലമായി മാറി കഴിഞ്ഞിരുന്നു. രാജ്യത്തുള്ള ഏതൊരു ക്രിസ്ത്യാനിയേയും ഏറ്റവും കൂടുതൽ ആകർഷിക്കുന്ന പ്രധാനപ്പെട്ട ഒരു മതകേന്ദ്രമാണ് ഇന്നിത്. ഈ ദേവാലയത്തിന്റെ മഹത്വപൂർണ്ണമായ ചരിത്രത്തെയും അതിനകത്തും പുറത്തുമുള്ള വിശിഷ്ടമായ ശില്പകലാ വൈഭവങ്ങളുമൊക്കെ സന്ദർശിക്കാനെത്തുന്ന വിദേശരും സ്വദേശിയരുമായ ഭക്തജനങ്ങളെ നിങ്ങൾക്കിവിടെ ഈ ദേവാലയത്തിന്റെ പരിസരങ്ങളിൽ കാണാനാവും.

ഒരു റോമൻ കത്തോലിക്ക പള്ളിയായി പ്രവർത്തിച്ചുകൊണ്ടിരുന്ന ഈ ദേവാലയം 1848 വരെ ആഗ്ര പട്ടണത്തിന്റെ കത്തീഡ്രൽ ആയിരുന്നു. മുഗൾ ഭരണാധികാരിയായിരുന്ന അക്ബർ ചക്രവർത്തിയുടെ അധീനതയിലാണ് ഇത് പണിതത് എന്ന് പറയപ്പെടുന്നു. ക്രിസ്തുമതത്തെക്കുറിച്ച് കൂടുതൽ പഠിക്കാനായി ചക്രവർത്തി പണികഴിപ്പിച്ചതാണ് ഇത് എന്നാണ് ചരിത്രം പറയുന്നത്. ഗോവയിൽ നിന്നും ജൂതമതക്കാരായ പുരോഹിതന്മാരെ ക്ഷണിച്ചുവരുത്തിയ അദ്ദേഹം ക്രിസ്തീയതയെക്കുറിച്ച് അദ്ദേഹത്തെ പഠിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുവത്രെ. പിന്നീട് ഒരു പള്ളി പണിയാനാവശ്യമായ സ്ഥലം അവർക്ക് ഇഷ്ടദാനമായി കൊടുത്തു എന്ന് പറയപ്പെടുന്നു..

ഇങ്ങനെയാണ് അക്ബർ ദേവാലയം ചരിത്രത്താളുകളിൽ ഇടം പിടിച്ചത്. എല്ലാവിധ സഞ്ചാരികളുടെയും ഇടയിൽ ദിനംപ്രതി പ്രസക്തിയേറി വരുന്ന ഈ പള്ളി ആഗ്രയിലെ ആദ്യത്തെ റോമൻ കത്തോലിക്ക പള്ളി ആയിരുന്നു. ഇതിൻറെ നിർമ്മിതിക്ക് ശേഷം അക്ബർ ചക്രവർത്തിയുടെ പിന്മുറക്കാരായ ചക്രവർത്തിമാർ പലരും സഭയുടെയും ദേവാലയത്തിന്റെയും വിപുലീകരണത്തിൽ സഹായിച്ചു പോന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്

PC- Peter Potrowl

അക്ബർ ദേവാലയത്തെക്കുറിച്ചുള്ള ആകർഷകമായ കാര്യങ്ങൾ എന്തൊക്കെ ?

അക്ബർ ദേവാലയത്തെക്കുറിച്ചുള്ള ആകർഷകമായ കാര്യങ്ങൾ എന്തൊക്കെ ?

ഈ ദേവാലയത്തിന്റെ പേര് വളരെയധികം രസകരമല്ലേ...? മറ്റൊരു മതത്തിൽപ്പെട്ട ഒരു വ്യക്തിയുടെ പേരിട്ടു വിളിക്കുന്ന ഏതെങ്കിലും ദേവാലയത്തെ കുറിച്ച് നിങ്ങൾ ഇതുവരെ കേട്ടിട്ടുണ്ടോ?? ഇല്ലായെങ്കിൽ അക്ബർ ദേവാലയം തീർച്ചയായും നിങ്ങളെ ആശ്ചര്യത്തിലാഴ്ത്തുന്ന ഒരു സ്ഥലമായിരിക്കും. ഒരു മുസ്ലീം ഭരണാധികാരിയുടെ നിർദ്ദേശപ്രകാരം നമ്മുടെ രാജ്യത്ത് രൂപംകൊണ്ട ഈ റോമൻ കത്തോലിക്കാ ദേവാലയം തീർച്ചയായും അക്കാലത്ത് നിലനിന്നിരുന്ന മതനിരപേക്ഷതയെയും വിവേചനമില്ലായ്മയെയും ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന കാര്യം നിശ്ചയമായമാണ്

ഇവയൊക്കെ പരിവേഷണം ചെയ്യുന്നതോടൊപ്പം രാജ്യത്തിന്റെ മഹോന്നതമായ ചരിത്രത്താളുകളെ ഹൃദയത്തിലേക്ക് ഒപ്പിയെടുക്കാൻ ഓരോരുത്തരും ഇഷ്ടപ്പെടുന്നില്ലേ?. ചരിത്രത്തെ സ്നേഹിക്കുന്ന ഏതൊരാൾക്കും ഇതൊന്നും ഒരിക്കലും വിട്ടു കളയാൻ ആവില്ല. ഏറെ അസാധാരണവും രസകരവുമായ ഈ ദൈവാലയം, തകർച്ചകളുടെയും നാശനഷ്ടങ്ങളുടെയും പുനർനിർമ്മാണത്തിന്റെയും ഒക്കെ രൂപത്തിൽ പല പ്രതിസന്ധികളേയും നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും തൻറെ തന്മയത്വമായ പുരാതനസൗന്ദര്യത്തെ ഇപ്പോഴും തെളിമയോടെ കാത്തുസൂക്ഷിക്കുന്നു .

ദേവാലയ പരിസരങ്ങൾക്ക് ചുറ്റും പരന്നു കിടക്കുന്ന മനോഹരമായ പൂന്തോട്ടങ്ങളാലും പച്ചപ്പുനിറഞ്ഞ ഗ്രാമാന്തരീക്ഷ വ്യവസ്ഥിതിയാലും ഈ സ്ഥലം തീർച്ചയായും നിങ്ങളെ സ്വർഗ്ഗീയാനന്തത്തിൽ കൊണ്ടെത്തിക്കും

PC- Grentidez

ആഗ്രയിലെ അക്ബർ ദേവാലയം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

ആഗ്രയിലെ അക്ബർ ദേവാലയം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം

വേനൽക്കാലത്ത് ആഗ്രയിലെ കാലാവസ്ഥ വളരെ ചൂടേറിയതാണ്. ഒക്ടോബർ മുതൽ മാർച്ചിന്റെ അവസാനം വരേയുള്ള നാളുകൾ അക്ബർ ചർച്ച് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയ വ്യവസ്ഥിതിയാണ്. ഇക്കാലയളവിൽ ചൂടിന്റെ അളവ് കുറവായതിനാലും അന്തരീക്ഷസ്ഥിതി പൊതുവേ ശാന്തമായിരിക്കുന്നതിനാലും ഏതൊരു യാത്രികനും തീർച്ചയായും ഉല്ലാസവാനായിരിക്കാനാവും. ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രപ്രേമികളും സാഹസികയാത്രക്കാരുമൊക്കെ ഋതുക്കളെ കണക്കിലെടുക്കാതെ വർഷത്തിലുടനീളം ഇങ്ങോട്ടേക്ക് യാത്ര ചെയ്തെത്തുന്നു

അക്ബർ ദേവാലയത്തെക്കുറിച്ച് വായിച്ചറിയാം

വിമാനമാർഗം : ആഗ്രയിൽ ഇന്ന് സ്വന്തമായി എയർപോർട്ടുണ്ട്. ഇവിടെ നിന്നും ഡൽഹിയിലേക്ക് എയർ ഇന്ത്യ സർവീസുകൾ മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഗ്രയിലെ അക്ബർ ചർച്ച് സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നപക്ഷം ആദ്യം ദില്ലിയിലേക്കെത്താം

റെയിൽ മാർഗം: രാജ്യത്തിന്റെ പ്രധാന നഗരങ്ങളിലെ എല്ലാ റെയിൽവേ സ്റ്റേഷനുകളിൽ നിന്നും നിങ്ങൾക്ക് ആഗ്രയിലേക്ക് പോകാൻ ട്രെയിനുകൾ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ആഗ്ര റെയിൽവേ സ്റ്റേഷനിലേക്ക് നേരിട്ട് തീവണ്ടി പിടിക്കാം . സ്റ്റേഷനിലെത്തി ചേർന്നാൽ അവിടെ നിന്ന് നിങ്ങൾക്ക് അക്ബർ ദേവാലയത്തിലേക്ക് എത്തിച്ചേരാനായി ഒരു ടാക്സി പിടിക്കാം.

റോഡ് മാർഗം : ഡൽഹിയിൽ നിന്ന് 230 അകലത്തിലാണ് ആഗ്ര പട്ടണം സ്ഥിതി ചെയ്യുന്നത്. ഇങ്ങോട്ടുള്ള റോഡുകൾ വളരെ മികച്ചതായതിനാൽ യാത്ര എപ്പോഴും സുഖകരമായിരിക്കുകയും ചെയ്യും

എന്തുകൊണ്ട് നിങ്ങൾ അക്ബർ ദേവാലയത്തിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യണം

എന്തുകൊണ്ട് നിങ്ങൾ അക്ബർ ദേവാലയത്തിലേക്ക് ഒരു യാത്ര ആസൂത്രണം ചെയ്യണം

ഇന്ന് ഇന്ത്യൻ ടൂറിസത്തിന്റെ ഹൃദയസ്ഥാനമാണ് ആഗ്ര. വിനോദസഞ്ചാരത്തെ ഇഷ്ടപ്പെടുന്ന ഏതൊരാൾക്കും ആഗ്ര എന്ന പട്ടണത്തെ ഒരിക്കലും മാറ്റിനിർത്താൻ കഴിയുകയില്ല. പ്രാചീനമായ നിരവധി അത്ഭുതങ്ങളും ചരിത്ര സ്മാരകങ്ങളും ഒക്കെ നിലകൊള്ളുന്ന നഗരമാണ് ആഗ്ര എന്നതിനാൽ തന്നെ അലഞ്ഞുതിരിയാൻ ആഗ്രഹിക്കുന്ന എല്ലാ യാത്രികരുടെയും പട്ടികയിൽ മുന്നിൽ തന്നെ സ്ഥാനം പിടിച്ചിട്ടുണ്ടാവും ആഗ്ര എന്ന പുരാതന നഗരം

നിങ്ങളെല്ലാവരും തീർച്ചയായും അക്ബർ ദേവാലയം സന്ദർശിക്കേണ്ടതിന്റെ ഏറ്റവും പ്രധാന കാരണം ഇവിടെ ആഗ്രയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ മറ്റു കാഴ്ചകളെ കൂടി ഈ യാത്രയിൽ കാണാനാവും എന്നതുകൊണ്ടാണ്. അക്ബർ ദേവാലയത്തിന്റെ അത്ഭുതകരമായ സൗന്ദര്യത്തെ പര്യവേഷണം ചെയ്യുന്നതിനു പുറമേ, നിങ്ങൾക്ക് താജ്മഹൽ, ആഗ്ര കോട്ട തുടങ്ങിയ വിസ്മയങ്ങളേയും സന്ദർശിക്കാൻ കഴിയും. ജീവിതത്തിലൊരിക്കലെങ്കിലും തീർച്ചയായും കണ്ടിരിക്കേണ്ട വിസ്മയാത്ഭുതങ്ങളെ എല്ലാം തന്നെ ഒരൊറ്റ യാത്രയിൽ കണ്ടെത്തുകയെന്നത് തികച്ചും ഉല്ലാസജനകമല്ലേ?

താജ്മഹല്‍ ഷാജഹാന്‍ കൈവശപ്പെടുത്തിയത്.. താജ്മഹല്‍ ഹിന്ദുക്ഷേത്രം തന്നെ!! വിവാദങ്ങള്‍ അവസാനിക്കുന്നില്ല.. യാഥാര്‍ത്ഥ്യം ഇതാണ്

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more