Search
  • Follow NativePlanet
Share
» »പാറകളായി മാറിയ സഹോദരിമാർ...ഹംപിയുടെ അറിയാത്ത ചരിത്രം!

പാറകളായി മാറിയ സഹോദരിമാർ...ഹംപിയുടെ അറിയാത്ത ചരിത്രം!

കൂറ്റൻ പാറക്കെട്ടുകളുടെ രൂപത്തിൽ ചരിത്രത്തിലേക്ക് നോക്കിയിരിക്കുന്ന രണ്ടു കല്ലുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?! പടുകൂറ്റൻ പാറകളില്‍ ചരിത്രമെഴുതിച്ചേർത്ത ഹംപിയുടെ കഥകളിൽ അത്ര പെട്ടന്നൊന്നും മറിയ്ക്കുവാൻ പറ്റാത്ത ഒരധ്യായമാണ് ഈ ഇരട്ട പാറക്കല്ല്. ഒന്നിലൊന്നായി ചാഞ്ഞു നിൽക്കുന്ന രീതിയിലുള്ള ഈ പാറക്കെട്ടിന് കഥകൾ ഒരുപാട് പറയുവാനുണ്ട്...

ഒന്നിലൊന്നായി കിടക്കുന്ന പാറകൾ

ഒന്നിലൊന്നായി കിടക്കുന്ന പാറകൾ

ഹംപിയിലെ കാഴ്ചകൾ ഓരോന്നും അതിശയിപ്പിക്കുന്നതാണെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമാണ് അക്കാ-തങ്കി ഗുഡ്ഡെ. വെള്ളത്തിനടിയിലെ ശിവ ക്ഷേത്രവും വിറ്റാല ക്ഷേത്രത്തിലെ സംഗീതം പുറപ്പെടുവിക്കുന്ന തൂണുകളും കർണ്ണാടകയുടെ മുഖമുദ്രയായ കല്ലിൽ നിർമ്മിച്ച ക്ഷേത്രവും വിരൂപാക്ഷ ക്ഷേത്രവും ഒക്കെ ഹംപിയുടെ പ്രത്യേകതകളാണ്. ഒന്നിനു മുകളിൽ ചെരിഞ്ഞ നിലയിൽ മറ്റേ കല്ലിനെ താങ്ങി നിർത്തുന്ന ഇവിടുത്തെ രണ്ടു പാറകൾ കണ്ടിരിക്കേണ്ട കാഴ്ചയാണ്.

PC:Baluhema

അക്ക-തങ്കി ഗുഡ്ഡയെന്നാൽ

അക്ക-തങ്കി ഗുഡ്ഡയെന്നാൽ

ഒന്നില്ലാതെ മറ്റൊന്നിന് നിലനിൽപ്പില്ല എന്നു തോന്നിക്കുന്ന വിധത്തിൽ ഒന്നിലൊന്ന് ചെരിഞ്ഞു നിൽക്കുന്ന രണ്ട് പാറകളാണ് ചെരിഞ്ഞ് നിൽക്കുന്നതിനാൽ ഒരു വലിയ കമാനം പോലെയാണിതുള്ളത്. കല്ലിന്റെ ഈ ഫോർമേഷൻ കാഴ്ച തന്നെയാണ് ഇതിനെ സഞ്ചാരികളുടെ ഇടയിൽ പ്രസിദ്ധമാക്കുന്നത്.

ഹംപിയിലെ പ്രാദേശിക കന്നഡിൽ അക്ക-തങ്കി ഗുഡ്ഡ എന്നാൽ സഹോദരിമാരായ പാറകൾ എന്നാണ് അർഥം. സിസ്റ്റർ സ്റ്റോൺസ് എന്നും ഇതറിയപ്പെടുന്നു. ഹിൽ ഓഫ് സിസ്റ്റേഴ്സ് എന്നാണ് ഇതിന്റെ അർഥം.

ഓരോ കല്ലിനും ഓരോ കഥ

ഓരോ കല്ലിനും ഓരോ കഥ

ഹംപിയെന്ന പൗരാണിക നഗരത്തിലെ ഓരോ മണൽത്തരിക്കും കാണും ഓരോ കഥകൾ. ഈ കഥകളും മിത്തുകളുമാണ് ഹംപിയെ ഹംപിയാക്കുന്ന കാര്യം. അത്തരത്തിലൊരുപാട് കഥകൾ നമ്മുടെ അക്കാ-തങ്കി ഗുഡ്ഡെയ്ക്കും പറയുവാനുണ്ട്. ഇവിടെ പ്രചാരത്തിലിരിക്കുന്ന ഒരു കഥയനുസരിച്ച് ഈ രണ്ടു കല്ലുകളും ഒരു കാലത്ത് സഹോദരിമാരായിരുന്നുവത്രെ. ഹംപി നഗരം അതിന്റെ പ്രതാപത്തിലിരിക്കുന്ന കാലത്ത് ഈ സഹോദരിമാർ ഇവിടം സന്ദർശിക്കാനെത്തിയത്രെ. ഈ നാടിന്റെ ഐശ്വര്യത്തിൽ അസൂര പൂണ്ട അവർ എന്തോ മോശമായി നാടിനെ വിശേഷിപ്പിക്കുകയും കളിയാക്കുകയും ചെയ്തു. ഇതറിയാനിടയായ ഈ നാടിന്റെ ദേവത അവരെ ശപിക്കുകയും അവർ രണ്ടു കല്ലുകളായി മാറുകയും ചെയ്തുവത്ര. ആ കല്ലുകളാണ് ഇന്നിവിടെ കാണുന്ന അക്കാ-തങ്കി ഗുഡ്ഡെ എന്നാണ് വിശ്വാസം.

ഹംപിയിലെ അസൂയാലുക്കളായ സഹോദരിമാർ

ഹംപിയിലെ അസൂയാലുക്കളായ സഹോദരിമാർ

ശാപം കിട്ടിയ അന്നു മുതൽ പരസ്പരം താങ്ങായി നിൽക്കുന്ന രീതിയിലുള്ള ഈ കല്ലുകൾ ഹംപിയിലെ ഒരു കാഴ്ച തന്നെയാണ്. അസൂയയുടെ കഥ പറയുന്നതു കൊണ്ട് തന്നെ ഹംപിയിലെ അസൂയാലുക്കളായ സഹോദരിമാർ എന്നാണ് ഈ കല്ലിനെ വിശേഷിപ്പിക്കുന്നത്.

PC: Dr. Murali Mohan Gurram

നൂറ്റാണ്ടുകളായി ഒരേ നിൽപ്പ്

നൂറ്റാണ്ടുകളായി ഒരേ നിൽപ്പ്

കഴിഞ്ഞ കുറേ നൂറ്റാണ്ടുകളായി ഒരേ നിൽപ്പിലാണ് ഹംപിയിലെ ഈ കല്ലുകൾ. ചില ഭാഗങ്ങൾ ഒക്കെ നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഇതിന്റെ രൂപപത്തിന് വലിയ മാറ്റമൊന്നുമില്ല. കാറ്റും മഴയും വെയിലുമെല്ലാം ഒന്നൊഴിയാതെ പതിക്കുന്നതു കാരണം കുറച്ചൊക്കെ മാറ്റങ്ങളുണ്ട്. ചിലയിടങ്ങൾ അതേപോലെ തന്നെ രണ്ടായി പിളർന്നിട്ടുമുണ്ട്.

PC:Baluhema

ഫോട്ടോഗ്രഫിക്കു പറ്റിയ ഇടം

ഫോട്ടോഗ്രഫിക്കു പറ്റിയ ഇടം

പാറകളുടെ തികച്ചും വ്യത്യസ്തമായ ഫോർമേഷൻ കാരണം ഇവിടം ഫോട്ടോഗ്രാഫർമാരുടെ പ്രിയപ്പെട്ട കേന്ദ്രം കൂടിയാണ്. മഴയിൽ നിന്നും വെയിലിൽ നിന്നും ഒരു തണലായി ഈ പാറകളെ ഉപയോഗിക്കുന്നവരും കുറവല്ല. റോക്ക് ക്ലൈംബിങ്ങിനാടി ഇതിൽ കയറുന്നവരും ഉണ്ട്.

ഹംപി-കമലാപുര റോഡിലാണ് അക്കാ-തങ്കി ഗുഡ്ഡെ സ്ഥിതി ചെയ്യുന്നത്. സാധാരണയായി അണ്ടർഗ്രൗണ്ട് ശിവ ക്ഷേത്രം കാണാനുള്ള യാത്രയിലാണ് സഞ്ചാരികൾ ഈ കല്ല് സന്ദർശിക്കുന്നത്.

PC:Seba Della y Sole Bossio

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ഹംപിയിൽ നിന്നും കമലാപൂരിലേക്കുള്ള വഴിയിലാണ് അക്കാ-തങ്കി ഗുഡ്ഡെ സ്ഥിതി ചെയ്യുന്നത്. 64 കിലോമീറ്റർ അകലെയുള്ള ബെല്ലായിലാണ് അടുത്തുള്ള വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ട്രെയിനിനു വരുമ്പോൾ അടുത്തുള്ള റെയിൽവേ സ്റ്റേഷൻ ഹോസ്പേട്ടാണുള്ളത്. കർണ്ണാടകയിലെ മിക്ക നഗരങ്ങളിൽ നിന്നും ഇവിടേക്ക് ട്രെയിൻ സർവ്വീസുകളുണ്ട്. ഹോസ്പേട്ടിൽ നിന്നും ഹംപിയിലേക്ക് 10 കിലോമീറ്റർ ദൂരമുണ്ട്.

സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഹംപിയുടെ പ്രത്യേകതകൾ

കുരിശുവഴിയേ കൊട്ടത്തലച്ചിമലയിലേക്ക് ഒരു സാഹസിക യാത്ര....

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X