» »കാടിന്റെ വന്യതയ്ക്കു നടുവിലെ കബനി

കാടിന്റെ വന്യതയ്ക്കു നടുവിലെ കബനി

Written By: Elizabath

കബനി എന്ന പേര് മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ്. പണ്ടു ക്ലാസുകളില്‍ കിഴക്കോട്ടൊഴുകുന്ന നദികളുടെ പേര് പഠിച്ചപ്പോള്‍ ആദ്യം കണ്ടത് കബനി എന്നായിരുന്നു. വയനാടന്‍ ജീവിതങ്ങളെ എക്കാലവും സ്വാധീനിച്ച കബനി കാവേരി നദിയുടെ കേരളത്തിലെ പ്രധാനപ്പെട്ട കൈവഴിയാണ്.
കരകവിഞ്ഞും കരിഞ്ഞുണങ്ങിയും ഒഴുകി നീങ്ങുന്ന കബനിയുടെയും കബനി ഫോറസ്റ്റ് റിസര്‍വ്വിന്റെയും വിശേഷങ്ങള്‍...

പശ്ചിമഘട്ടത്തിലെ കബനി

പശ്ചിമഘട്ടത്തിലെ കബനി

പശ്ചിമഘട്ടത്തില്‍ നിന്നും ഉത്ഭവിച്ച് വയനാടിന്റെ ഉള്ളിന് തണുപ്പേകി പോകുന്ന കബനി കാവേരി നദിയുടെ കേരളത്തിലെ പ്രധാനപ്പെട്ട കൈവഴിയാണ്. മൂന്നു സംസ്ഥാനങ്ങളിലൂടെയാണ് കബനി നദി കടന്നു പോകുന്നത്.

PC:Gnissah

കിഴക്കോട്ടൊഴുകുന്ന നദി

കിഴക്കോട്ടൊഴുകുന്ന നദി

കേരളത്തില്‍ കിഴക്കോട്ടൊഴുകുന്ന നദികളില്‍ പ്രധാനപ്പെട്ടതാണ് കബനി. വയനാട്ടില്‍ നിന്നും കിഴക്കോട്ട് ഒഴുകിയാണ് കബനി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കുന്നത്.

PC:Shriya Palchaudhuri

മലിനമാക്കപ്പെടാത്ത നദി

മലിനമാക്കപ്പെടാത്ത നദി

ഏകദേശം 234 കിലോമീറ്റര്‍ നീളമുള്ള വലിയ നദിയാണ് കബനി. എങ്കിലും മറ്റു നദികള്‍ നേരിടുന്നയത്രയും മലിനീകരണം കബനിക്ക് ഇല്ല. ഇതിനു പ്രധാനകാരണം കബനി സംരക്ഷിത വനപ്രദേശത്തുകൂടെയാണ് ഒഴുകുന്നതെന്നാണ്.

PC:Vinodnellackal

കബനിയുടെ കൈഴികള്‍ തീര്‍ത്ത കുറുവാദ്വീപ്

കബനിയുടെ കൈഴികള്‍ തീര്‍ത്ത കുറുവാദ്വീപ്

വയനാടിന്റെ ഏറ്റവും വലിയ ആകര്‍ഷണമാണ് ഇവിടുത്തെ കുറുവാദ്വീപ്. കബനിയുടെ കൈവഴികള്‍ വഴി രൂപം കൊണ്ട ഈ ദ്വീപ് ജൈവവൈവിധ്യത്തിനും കാഴ്ചകള്‍ക്കും ഏറെ പേരുകേട്ടതാണ്.

PC:Anil R.V

ജനവാസം ഇല്ലാത്ത ദ്വീപ്

ജനവാസം ഇല്ലാത്ത ദ്വീപ്

ഏകദേശം 150 ല്‍പരം ചെറുദ്വീപുകള്‍ കൂടിച്ചേര്‍ന്നാണ് കുറുവാദ്വീപ് രൂപം കൊണ്ടിരിക്കുന്നത്. ദ്വീപുകള്‍ ചുറ്റി ചങ്ങാടങ്ങളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ പ്രത്യേകത. മാത്രമല്ല കുറുവാ ദ്വീപ് എന്നത് ജനവാസം ഇല്ലാത്ത ഒരിടം കൂടിയാണ്.

PC:keralatourism

കബനിയുടെ തീരങ്ങള്‍

കബനിയുടെ തീരങ്ങള്‍

കേരളത്തില്‍ മാത്രമല്ല, കര്‍ണ്ണാടകയിലും കബനിയുടെ തീരങ്ങള്‍ ഏറെ പ്രസിദ്ധമാണ്. അവിടുത്തെ പ്രധാനപ്പെട്ട വന്യജീവി കേന്ദ്രങ്ങളായ ബന്ദിപ്പൂര്‍ ദേശീയോദ്യാനവും നാഗര്‍ഹോള ദേശീയോദ്യാനവും കബനിയുടെ തീരത്തായാണ് സ്ഥിതി ചെയ്യുന്നത്.

PC:Abhinavsharmamr

കബനി റിസര്‍വ്വ് ഫോറസ്റ്റ്

കബനി റിസര്‍വ്വ് ഫോറസ്റ്റ്

കര്‍ണ്ണാടകയിലും കേരളത്തിലുമായി പരന്നു കിടക്കുന്ന കബനി റിസര്‍വ്വ് ഫോറസ്റ്റ് കബനി നദിയുടം വരദാനമാണെന്ന് പറയാം. ഇവിടുത്തെ പ്രകൃതി പരിസ്ഥിതി സന്തുലനം കാത്തുസൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് കബനി നദിയാണ്.

PC:Ashwin Kumar

സാഹസികതയുടെ അവസാന വാക്ക്

സാഹസികതയുടെ അവസാന വാക്ക്

സാഹസികയ്ക്ക് പേരുകേട്ടതാണ് കബനിയിലെ നിബിഡ വനങ്ങള്‍. രാത്രികാലങ്ങളില്‍ ഇവിടെ താമസ സൗകര്യം നല്കുന്ന ജംഗിള്‍ ലോഡ്ജുകള്‍ ഏറെ പ്രശസ്തമാണ്.

PC:Shoorveer5893

മൈസൂര്‍ രാജാക്കന്‍മാരുടെ വേട്ടയാടല്‍ കേന്ദ്രം

മൈസൂര്‍ രാജാക്കന്‍മാരുടെ വേട്ടയാടല്‍ കേന്ദ്രം

രാജഭരണത്തിന്റെ നാളുകളില്‍ മൈസൂര്‍ രാജാക്കന്‍മാര്‍ വേട്ടയാടിയിരുന്നത് ഇവിടെ നിന്നാണെന്നാണ് ചരിത്രം പറയുന്നത്. അവരെ കൂടാതെ ബ്രിട്ടീഷുകാരും ഇവിടെ എത്തിയിരുന്നുവത്രെ.

PC:Shri Kishen Rajendran

കബനി അണക്കെട്ട്

കബനി അണക്കെട്ട്

ബീച്ചനഹള്ളിയില്‍ 1974 ല്‍ കബനി നദിക്ക് കുറുകെ പണിത അണക്കെട്ടാണ് കബനി അണക്കെട്ട്. ഇവിടുത്തെ മികച്ച കാഴ്ചകളില്‍ ഒന്നുകൂടിയാണിത്.

PC:ashwin kumar

വന്യജീവികളെ കാണാന്‍

വന്യജീവികളെ കാണാന്‍

വന്യജീവികളെ കാണാന്‍ പറ്റിയ മികച്ച
സ്ഥലങ്ങളിലൊന്നാണ് കബനി. നദിയുടെ തീരത്തായി രണ്ടു വന്യജീവി സങ്കേതങ്ങള്‍ ഉള്ളതിനാല്‍ എല്ലായ്‌പ്പോഴും ജീവികളുടെ സാന്നിധ്യം ഇവിടെ ഉണ്ടാകാറുണ്ട്.

PC:Yathin S Krishnappa

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

വയനാട്ടില്‍ നിന്നും കബനിയിലേയ്ക്ക് എത്തിച്ചേരാന്‍ വളരെ എളുപ്പമാണ്. 27 കിലോമീറ്റര്‍ ദൂരമേ നാഗര്‍ഹോള ദേശീയോദ്യാനത്തിലേക്ക് എത്താനുള്ളൂ. മൈസൂരില്‍ നിന്ന് 80 കിലോമീറ്ററും ബെംഗളൂരില്‍ നിന്ന് 205 കിലോമീറ്ററുമാണ് കബനിയിലേക്കുള്ള ദൂരം.

Read more about: rivers wayanad kerala

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...