Search
  • Follow NativePlanet
Share
» »ചരിത്രമറിയാത്ത ചരിത്രത്തിലെ കൊറിഗാഡ് കോട്ട!!

ചരിത്രമറിയാത്ത ചരിത്രത്തിലെ കൊറിഗാഡ് കോട്ട!!

By Elizabath Joseph

കോട്ടകൾകൊണ്ട് കഥയെഴുതിയ ഒരു നാടുണ്ടെങ്കിൽ അത് മഹാരാഷ്ട്രയാണ്. രൂപംകൊണ്ടും ഭാവം കൊണ്ടും ഒക്കെ വിസ്മയിപ്പിക്കുന്ന നൂറു കണക്കിന് കോട്ടകൾ ഇവിടെയുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക രാജവംശങ്ങളുടെയും കൈകളിലൂടെ കടന്നുപോയിട്ടുള്ള ഇവിടുത്തെ മിക്ക കോട്ടകളും ഇന്ന് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളായി മാറിയിരിക്കുന്നു. അത്തരത്തിലൊന്നാണ് കൊറിഗഡ് കോട്ട. ഇതിന്റെ ചരിത്രം ഇനിയും കണ്ടുപിടിച്ചിട്ടില്ലെങ്കിലും ഇവിടെ എത്തുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല. ഒരു വലിയ കുന്നിന്റെ മുകളിൽ ആരെയും കൂസാതെ തലയെടുപ്പോടെ നിൽക്കുന്ന മൺസൂൺ ഡെസ്റ്റിനേഷൻ കൂടിയായ കോട്ടയുടെ വിശേഷങ്ങൾ...

എവിടെയാണിത്?

എവിടെയാണിത്?

മഹാരാഷ്ട്രയിലെ ഏറ്റവും പ്രശസ്ത ഹിൽ സ്റ്റേഷനുകളിലൊന്നായ ലോണവാലയ്ക്ക് സമീപമാണ് കൊറിഗഡ് സ്ഥിതി ചെയ്യുന്നത്. പൂനെയിൽ നിന്നും 80 കിലോമീറ്റർ അകലെയാണിത്. സമുദ്ര നിരപ്പിൽ നിന്നും 3028 അടി ഉയരത്തിലാണ് ഇതുള്ളത്.

PC:Rishabh Tatiraju

എഡി 1500 ലെ കോട്ട

എഡി 1500 ലെ കോട്ട

കോട്ടയുടെ ചരിത്രത്തെപ്പറ്റി പൂർണ്ണമായും ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും എ ഡി ആയിരത്തി അഞ്ഞൂറിലാണ് കോട്ട നിർമ്മിച്ചതായി കണക്കാക്കുന്നത്. ആരാണ് കോട്ട നിർമ്മിച്ചതെന്നോ അതിന്റെ പിന്നിലെ കാരണം എന്താണെന്നോ ഒന്നും ഇതുവരെയും കണ്ടെത്തിയിട്ടില്ല. കാലങ്ങളോളും ആർക്കും അറിയാതെ കിടന്നിരുന്ന ഈ കോട്ട പിന്നീട് ശ്രദ്ധയിലെത്തുന്നത് ശിവജി ഇത് കീഴടക്കിയ ശേഷമാണ്.

മറാത്ത ചക്രവർത്തിയായിരുന്ന ഛത്രപതി ശിവജി സമീപത്തെ പല കോട്ടകളും പിടിച്ചടക്കുന്ന കൂടെ ഇതും കീഴടക്കിയതായി ചരിത്രത്തിൽ പറയുന്നുണ്ട്. എഡി 1657 ലായിരുന്നു ഇത്. പിന്നീട് 1818 ൽ ഇത് ബ്രിട്ടീഷുകാരുടെ കൈക്കലായി. ഇന്ന് വളരെ നല്ല രീതിയിൽ സംരക്ഷിക്കപ്പെടുന്ന ഒരു കോട്ടയാണിത്. ഇതിന്റെ വിവിധ ഭാഗങ്ങളിലായി ക്ഷേത്രങ്ങളും ഗുഹകളും പീരങ്കികളും ഒക്കെ കാണാൻ സാധിക്കും.

PC:Vijayshinare

കോട്ടയുടെ മുകളിൽ

കോട്ടയുടെ മുകളിൽ

കോട്ടയുടെ മുകൾഭാഗം ഒരു വലിയ സമതലമാണ് ഉള്ളത്. ഇവിടുത്തെ ഏറ്റവും മനോഹരമായ കാഴ്ച എന്നു പറയുന്നത് മുകളിൽ നിന്നുള്ള ദൃശ്യം തന്നെയാണ്. കോടമഞ്ഞിൽ കുളിച്ചു നിൽക്കുന്ന സമീപ പ്രദേശങ്ങളുടെ കാഴ്ച മാത്രം മതി ഇവിടെ വീണ്ടും വീണ്ടും എത്തുവാൻ. കോറായ് ദേവിയുടെ ക്ഷേത്രമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. നാലടി വീതിയുള്ള ദേവിയുടെ പ്രതിഷ്ഠ ഇവിടെ കാണാം. ഇതു കൂടാതെ വേറെയും ക്ഷേത്രങ്ങളും ഗുഹകളും ഒക്കെ ഇവിടെയുണ്ട്. മാത്രമല്ല, വെള്ളം കെട്ടി നിർത്തിയിരിക്കുന്ന രണ്ടു വലിയ തടാകങ്ങളും ഇവിടെയുണ്ട്.

PC:Amogh Sarpotdar

കോട്ടയിലെ മറ്റു കാഴ്ചകൾ

കോട്ടയിലെ മറ്റു കാഴ്ചകൾ

വെള്ളം നിറഞ്ഞു കിടക്കുന്ന ടാങ്കുകള്‍ പോലെയുള്ള രണ്ട് തടാകങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ ആകർഷണം. വർഷത്തിൽ എല്ലാ സമയത്തും നിറഞ്ഞു കിടക്കുമെങ്കിലും കടുത്ത വേനലിൽ ഇത് വറ്റാറുണ്ട്.

കനത്ത പ്രഹര ശേഷിയുണ്ടായിരുന്ന ആറ് പീരങ്കികളും ഇവിടെ കാണാം. മിക്കവയും കാഴ്ചയിൽ ചെറുതാണ്. കൂട്ടത്തിലെ ഏറ്റവും വലിയ പീരങ്കിയുള്ളത് കൊറാദേവി ക്ഷേത്രത്തിനോടു ചേർന്നാണ്.

PC:Rishisharma1986

രാത്രിയിലെ കോട്ട

രാത്രിയിലെ കോട്ട

രാത്രികാലങ്ങളിൽ കോട്ടയിൽ താമസിക്കുവാൻ സൗകര്യം ഉണ്ട്. എന്നാൽ വളരെ കുറച്ചു പേർക്കു മാത്രമേ ഈ സൗകര്യം ലഭ്യമാവുകയുള്ളൂ. കോട്ടയ്ക്കുള്ളിലെ ക്ഷേത്രങ്ങളിലാണ് താമസിക്കാൻ സാധിക്കുക. ഇവിടേക്കുള്ള യാത്രയിൽ മുൻകൂട്ടി അനുമതികളൊന്നും ആവശ്യമില്ല. എന്നാൽ ഇവിടെ ക്യാംപ് ചെയ്യണമെങ്കിൽ ലോണാവാല റൂറൽ പോലീസിന്റെ മുൻകൂട്ടിയുള്ള അനുമതി ആവശ്യമാണ്.

PC:Amogh Sarpotdar

പോകാൻ പറ്റിയ സമയം

പോകാൻ പറ്റിയ സമയം

വർഷം മുഴുവനും മനോഹരമായ അന്തരീക്ഷവും കാലാവസ്ഥയും നിലനിർത്തുന്ന സ്ഥലങ്ങളിലൊന്നാണ് കൊറിഗഡ്. അതുകൊണ്ടുതന്നെ എപ്പോൾ വേണമെങ്കിലും ഇവിടം സന്ദർശിക്കാം. എന്നാൽ മഴക്കാലങ്ങളിൽ ഇവിടെ എത്തുന്നവർ സുരക്ഷയുടെ കാര്യത്തൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്. മഴക്കാലത്തിനു മുൻപും അതിനു ശേഷവുമാണ് കോട്ടയുടെ യഥാർഥ ഭംഗി അറിയാൻ കഴിയുക.

PC: Ccmarathe

 അടുത്തുള്ള ഇടങ്ങൾ

അടുത്തുള്ള ഇടങ്ങൾ

കൊറിഗഡ് കോട്ട കണ്ടു കഴിഞ്ഞാൽ താല്പര്യമുള്ളവർക്ക് അടുത്തുള്ള കുറച്ച് സ്ഥലങ്ങൾ കൂടി യാത്രയിൽ ഉൾപ്പെടുത്താം. ബാജാ ഗഹകൾ, രാജ്മാച്ചി പാർക്ക്,ലേണാവാലയിലെ വ്യൂ പോയന്റുകൾ, പോണാ ലേക്സ്, കർലാ ഗുഹകൾ തുടങ്ങിയവ ഇവിടെ നിന്നും എളുപ്പത്തിൽ പോയി കാണാന്‍ കഴിയുന്ന ഇടങ്ങളാണ്.

PC:SHIBA 007

എങ്ങനെ എത്തിച്ചേരാം?

എങ്ങനെ എത്തിച്ചേരാം?

ടാക്സികളും മറ്റും ഈ മേഖലയിൽ വളരെ കുറവായതിനാൻ സ്വന്തമായി വാഹനത്തിൽ വരുന്നവർക്കു മാത്രമേ ഇവിടെ എത്തിച്ചേരുവാൻ സാധിക്കു. സാധാരണ ഗതിയിൽ ലോണവാലയിലെത്തുന്നവരാണ് ഇവിടേക്കും വരുന്നത്. എന്നാൽ ഇവിടെ നിന്നും ഇങ്ങോട്ടേയ്ക്ക് ഗതാഗത മാർഗ്ഗങ്ങൾ വളരെ കുറച്ചാണ്.

ലോണാവാലയിൽ നിന്നും ആംബിവാലി റോഡ് വഴി പേത്ത് ഷഹ്പൂർ ഗ്രാമം വരെ വരിക. ഇവിടുത്തെ ബസ് സ്റ്റാൻഡിനു സമീപം പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും കുറച്ച് നടന്നാൽ കോട്ടയിലേക്കുള്ള വഴി കാണാം. ലോണാവാലയിൽ നിന്നും ആംബിവാലിയിലേക്ക് ബസുകൾ ലഭ്യമാണ്.

പൂനെയിൽ നിന്നും കോട്ടയിലേക്ക് 95 കിലോമീറ്റർ ദൂരമാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more