Search
  • Follow NativePlanet
Share
» »പുണ്യസ്ഥലങ്ങളില്‍ പകരം ചെയ്യാന്‍

പുണ്യസ്ഥലങ്ങളില്‍ പകരം ചെയ്യാന്‍

തീര്‍ഥാടന യാത്രയില്‍വിനോദ സഞ്ചാര കേന്ദ്രങ്ങളും കൂടി ഉള്‍പ്പെടുത്തിയാല്‍ യാത്രയുടെ ഗതി മാറുമെന്നതില്‍ സംശയമില്ല. ഇന്ത്യയിലെ പ്രശസ്തമായ പുണ്യസ്ഥലങ്ങളില്‍ പകരം ചെയ്യാവുന്ന കാര്യങ്ങള്‍ നോക്കാം.

By Elizabath

പുണ്യസ്ഥലങ്ങള്‍ വിശ്വാസികള്‍ക്ക് എന്നും ഒരു ലഹരിയാണ്. അവിടേക്കുള്ള യാത്രകളും ഭക്തിസാന്ദ്രമായ അന്തരീക്ഷവുമൊക്കെ ആരെയും ആകര്‍ഷിക്കും. ഓരോ വര്‍ഷവും ലക്ഷക്കണക്കിന് ആളുകളാണ് ഇന്ത്യയിലെ തീര്‍ഥാടന സ്ഥലങ്ങള്‍ തേടി വിദേശത്തു നിന്നടക്കം എത്തുന്നത്. എന്നാല്‍ ക്ഷേത്രസന്ദര്‍ശനം മാത്രമായിരിക്കരുത് തീര്‍ഥാടനത്തിന്റെ ലക്ഷ്യം.
തീര്‍ഥാടന യാത്രയില്‍ അടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും കൂടി ഉള്‍പ്പെടുത്തിയാല്‍ യാത്രയുടെ ഗതിയേ മാറുമെന്നതില്‍ സംശയമില്ല. അങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ പുണ്യസ്ഥലങ്ങളില്‍ പകരം ചെയ്യാവുന്ന കാര്യങ്ങള്‍ നോക്കാം.

ഗോകര്‍ണയിലെ ബീച്ച് യാത്രകള്‍

ഗോകര്‍ണയിലെ ബീച്ച് യാത്രകള്‍

ഹിന്ദു വിശ്വാസമനുസരിച്ചുള്ള ഏഴ് പ്രധാനപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായാണ് ഗോകര്‍ണ്ണ അറിയപ്പെടുന്നത്. ഈ അടുത്തകാലത്തായി ഇവിടുത്തെ ബീച്ച് ടൂറിസത്തില്‍ ആകര്‍ഷിക്കപ്പെട്ട് ധാരാളം സഞ്ചാരികള്‍ ഇവിടെ എത്താറുണ്ട്.
ഓം ബീച്ച്, പാരഡൈസ് ബീച്ച് തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍. കായാക്കിങ്ങിനും ബോട്ടിങ്ങിനും ഇവിടെ സൗകര്യമുണ്ട്.

PC: Sudharsan Narayanan

ഋഷികേശിലെ സാഹസങ്ങള്‍

ഋഷികേശിലെ സാഹസങ്ങള്‍

നദികളുടെയും പര്‍വ്വതങ്ങളുടെയും ഇടയിലായി സ്ഥിതി ചെയ്യുന്ന ഋഷികേശും വളരെ പ്രധാനപ്പെട്ട ഒരു ഹിന്ദു തീര്‍ഥാടന കേന്ദ്രമാണ്.
ലക്ഷ്മണന്‍ ക്ഷേത്രം, ത്രയമ്പകേശ്വര്‍ ക്ഷേത്രം, വീരഭദ്ര ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങള്‍.
എന്നാല്‍ ഭക്തിയേക്കാളധികം സാഹസികതയ്ക്കാണ് ഇപ്പോള്‍ ഇവിടെ സഞ്ചാരികള്‍ മുന്‍തൂക്കം കൊടുക്കുന്നത്. റ
റിവര്‍ റാഫ്റ്റിങ്ങ്, ബംങ്കീ ജമ്പ്, ട്രക്കിങ്, പാരാഗ്ലൈഡിങ്, തുടങ്ങിയ കാര്യങ്ങള്‍ക്ക് പറ്റിയ ഏറ്റവും മികച്ച സ്ഥലം കൂടിയാണിത്.

PC: Enayet Rasul

ഹിപ്പി ലൈഫിന് ഹംപി

ഹിപ്പി ലൈഫിന് ഹംപി

കര്‍ണ്ണാടകയിലെ പുരാതന ക്ഷേത്രനഗരവും വിനോദസഞ്ചാര കേന്ദ്രവുമാണ് ഹംപി. യുനസ്‌കോയുടെ ലോകപൈതൃക നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ഇവിടം ഒരു തീര്‍ഥാനട കേന്ദ്രം കൂടിയാണ്.
മറ്റെല്ലാം മറന്ന് ഒരു ഹിപ്പി ലൈഫ് ആസ്വദിക്കാനാണ് വിദേശികളടക്കമുള്ളവര്‍ ഇവിടെ എത്തുന്നത്.

PC: Dey Sandip

പുരിയുടെ പൗരാണികത അറിയാം

പുരിയുടെ പൗരാണികത അറിയാം

ഒഡീയിലെ ഏറ്റവും പ്രധാനപ്പെട്ട ജഗനാഥ ക്ഷേത്രത്തിന്റെ പേരിലാണ് പുരി അറിയപ്പെടുന്നത്. എന്നാല്‍ ക്ഷേത്രം കഴിഞ്ഞാല്‍ പൗരാണികതയാണ് ഇവിടുത്തെ അലങ്കാരം.
ഇവിടുത്തെ പൗരാണികതയും പാരമ്പര്യവും അറിയാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗം ഡിസ്ട്രിക്ട് മ്യൂസിയത്തിലേക്കുള്ള യാത്രയാണ്.

PC: Asim Chaudhuri

കേഥര്‍നാഥിലെ ട്രക്കിങ്

കേഥര്‍നാഥിലെ ട്രക്കിങ്

12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നായ കേഥര്‍നാഥ് ക്ഷേത്രം തീര്‍ഥാടനത്തിന്റെ പേരില്‍ മാത്രം അറിയപ്പെടുന്ന ഇടമാണ്. മഞ്ഞു പുതച്ചു കിടക്കുന്ന മലനിരകളും മനോഹരമായ ഭൂപ്രകൃതിയുമുള്ള ഇവിടം ആരെയും ആകര്‍ഷിക്കുന്നതാണ്.
ഓഡന്‍സ് കോള്‍ ട്രക്ക് എന്നറിയപ്പെടുന്ന ട്രക്കിങ് ഇവിടുത്തെ മറ്റൊരാകര്‍ഷമാണ്. ഗംഗോത്രിയില്‍ നിന്നും കേഥര്‍നാഥ് വരെയുള്ള യാത്ര ഏറെ പ്രശസ്തമാണ്.

 തിരുമലയിലെ വന്യജീവികള്‍

തിരുമലയിലെ വന്യജീവികള്‍

തിരുമലയിലെ വെങ്കിടേശ്വര ക്ഷേത്രം നമുക്കെല്ലാവര്‍ക്കും പരിചിതമാണ്. എന്നാല്‍ ഇവിടെ തൊട്ടടുത്തുള്ള കലമാനുകളുടെ പാര്‍ക്കിനെക്കുറിച്ച് അധികം കേട്ടിരിക്കാന്‍ വഴിയില്ല. കൂടാതെ വെങ്കിടേശ്വര നാഷണന്‍ പാര്‍ക്കും സന്ദര്‍ശിക്കാം.

PC: Karunakar Rayker

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X