
ഇന്ത്യയുടെ ചരിത്രത്തിലേക്ക് കണ്ണോടിക്കുമ്പോള്‍ ആദ്യം അത്ഭുതമായിരിക്കും വരിക. വിദേശാധപത്യങ്ങളും ആഭ്യന്തര യുദ്ധങ്ങളും എല്ലാം കൊണ്ട് കലുഷിതമായിരുന്നു ഒരിക്കല്‍ ഇന്ത്യയെങ്കില്‍ അതിനു മുന്നും ശേഷവും ചരിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് നമ്മുടെ രാജ്യത്തിനെ. അതുകൊണ്ട് തന്നെ ടൂറിസംരംഗത്ത് പ്രകൃതിസൗന്ദര്യത്തോടൊപ്പം തന്നെ ചരിത്രസ്മാരകങ്ങളും ഇടംനേടിയിട്ടുണ്ട്. ഇവിടുത്തെ എല്ലാ ചരിത്രസ്മാരകങ്ങള്‍ക്കും അപ്പോള്‍ ഒരു കഥ പറയാനുണ്ടാകുമെന്ന് ഉറപ്പാണ്.
സഞ്ചാരികളെ സംബന്ധിച്ചെടുത്തോളം ചരിത്രസ്മാരകങ്ങള്‍ ഇന്നലെകളിലേക്കുള്ള യാത്രയാണ്. എന്നാല്‍ ആരും അറിയപ്പെടാതെ ചരിത്രത്തിന്റെ
പൊടിതട്ടിക്കിടക്കുന്ന ധാരാളം സ്മാരകങ്ങളും ഇവിടെയുണ്ട്.

തലതാല്‍ ഘര്‍
തായ് അഹാ ആര്‍ക്കിടെക്ചറിന്റെ മഹത്തായ സ്മാരകമായ തലതാല്‍ ഘര്‍
പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഇത് സ്വര്‍ഗാഡിയോ രുദ്ര സിങ് എന്ന രാജാവാണ് നിര്‍മ്മിച്ചത്. ഗുജറാത്തിലെ കച്ചിന് സമീപമുള്ള രംഗ്പൂരിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
PC: Manojsahuctp

ഒസിയാന്‍
ഒട്ടേറെ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും കോട്ടകളുമുള്ള സംസ്ഥാനമാണ് രാജസ്ഥാന്‍. അതിനാല്‍ തന്നെ ചരിത്രപ്രേമികളാണ് ഇവിടെ കൂടുതല്‍ എത്തുന്നതും. മരുഭൂമിക്ക് നടുവിലായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ഒസിയാന്‍. പലപ്പോഴും മണ്‍കൂനകളും ചരിത്രസ്മാരകങ്ങളും ചേര്‍ന്ന് മറക്കുന്ന ഒസിയന്‍ ചരിത്രപരമായി ഏറെ പ്രത്യേകതകളുള്ള സ്ഥലമാണ്. 16 മനോഹരങ്ങളായ ബുദ്ധ-ജൈന ക്ഷേത്രങ്ങളാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. എട്ടാം നൂറ്റാണ്ടിനും 12-ാം നൂറ്റാണ്ടിനും ഇടയിലായാണ് ഇവ പണികഴിപ്പിക്കപ്പെട്ടതെന്നാണ് വിശ്വാസം. സാചിയ മാതാ ക്ഷേത്രം, സൂര്യ ക്ഷേത്രം, മഹാവീര ജെയ്ന്‍ ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങള്‍.
PC: Schwiki

ഷെട്ടിഹള്ളി ചര്‍ച്ച്
കര്‍ണാടകയിലെ ഹാസനില്‍ 25 കിലോമീറ്റര്‍ അകലെയായാണ് ഷെട്ടിഹള്ളി എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഗോരുര്‍ ഹേമാവതി റിസേര്‍വയറിന്റെ തീരത്തായാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഹേമാവതി ഡാം നിര്‍മ്മിക്കുന്നതിന് മുന്‍പ് സൂര്യകാന്തി കൃഷിക്ക് പേരുകേട്ട ഒരു ഗ്രാമമായിരുന്നു ഈ സ്ഥലം.
പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഫ്രെഞ്ച് മിഷനറിമാരാണ് ഇവിടുത്തെ റോസറി ചര്‍ച്ച് പണി കഴിപ്പിച്ചത്. ഹേമാവതി ഡാം പണിതതോടെ ഈ പള്ളിയും പരിസരവും വെള്ളത്തില്‍ മുങ്ങി പോകുകയായിരുന്നു.
PC: Bikashrd

സെല്ലുലാര്‍ ജയില്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ ഏറെ പ്രധാനപ്പെട്ട ഒരിടമാണ് ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍. 1857നും 1943 നും ഇടയിലായി എണ്ണമറ്റ വിപ്ലവകാരികളേയും സ്വാതന്ത്ര്യത്തിനായി പൊരുതിയവരെയുമാണ് ഇവിടെ കൊണ്ടുവന്നു തള്ളിയത്.
കാലാപാനി എന്നറിയപ്പെടുന്ന ഇവിടം സ്വാന്ത്ര്യത്തിനു ശേഷം ഒരു മ്യൂസിയമായി രൂപം മാറി.
PC: Aliven Sarkar

വിക്രംശില യൂണിവേഴ്‌സിറ്റി
പലര്‍ക്കും അറിവുള്ള കാര്യമല്ല ഇന്ത്യയില്‍ ലോകനിലവാരത്തിലുള്ള ധാരാളം സര്‍വ്വകലാശാലകള്‍ ഉണ്ടായിരുന്നു എന്നത്. അത്തരത്തില്‍ ഒന്നാണ് ബഗല്‍പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന വിക്രംശില യൂണിവേഴ്‌സിറ്റി. ബുദ്ധപഠന കേന്ദ്രങ്ങളില്‍ ഒന്നായിരുന്ന ഇവിടെ ധാരാളം ആളുകള്‍ പഠിക്കാനെത്തിയിരുന്നതായി ചരിത്രം പറയുന്നു.
PC: Reeturanjan

അമര്‍കാണ്ടക്
തീര്‍ഥാടന കേന്ദ്രങ്ങളുടെ രാജാവ് എന്നറിപ്പെടുന്ന സ്ഥലമാണ് മധ്യപ്രദേശിലെ അമര്‍കാണ്ടക്. ശുിവന്‍ ത്രിപുരദഹനം നടത്തി എന്നു വിശ്വസിക്കപ്പെടുന്ന ഇവിടെ ജാമ്യതീയ രീതിയുള്ള ക്ഷേത്രങ്ങളാണ് പ്രധാന കാഴ്ച
PC: R Singh