» »പഠനത്തില്‍ മികവ് പുലര്‍ത്താന്‍ ക്ഷേത്രശില്പിയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ പോകാം!

പഠനത്തില്‍ മികവ് പുലര്‍ത്താന്‍ ക്ഷേത്രശില്പിയുടെ പേരില്‍ സമര്‍പ്പിക്കപ്പെട്ട ഈ ക്ഷേത്രത്തില്‍ പോകാം!

Written By: Elizabath

ദൈവങ്ങള്‍ക്കു സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രങ്ങള്‍ മാത്രം കണ്ടിട്ടുള്ളവരാണ് നാം. കുറച്ചുകൂടി കടന്നു ചിന്തിച്ചാല്‍ ആരാധനമൂത്ത് ആരാധകര്‍ താരങ്ങള്‍ക്കായി നിര്‍മ്മിച്ച ക്ഷേത്രങ്ങളും കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കര്‍ണ്ണാടകയിലെ ഈ ക്ഷേത്രത്തിന്റെ കഥ. ക്ഷേത്രത്തിന്റെ മുഖ്യശില്പിയുടെ പേരില്‍ അറിയപ്പെടുന്ന ചിക്കമംഗളരുവിലെ അമൃതേശ്വര ക്ഷേത്രം നിര്‍മ്മാണത്തിലെ വൈദഗ്ദ്യം കൊണ്ടും വാസ്തുവിദ്യയുടെ അസാധാരണമായ ഭംഗി കൊണ്ടും ഒരുപടി മുന്നിലാണ് നില്‍ക്കുന്നത്.

ഹൊയ്‌സാല രാജാക്കന്‍മാരുടെ പ്രശസ്തി

ഹൊയ്‌സാല രാജാക്കന്‍മാരുടെ പ്രശസ്തി

പത്താം നൂറ്റാണ്ടു മുതല്‍ 14-ാം നൂറ്റാണ്ടുവരെ കര്‍ണ്ണാടക ഭരിച്ചിരുന്ന ഹൊയ്‌സാല രാജക്കന്‍മാരുടെ കാലത്താണ് തെക്കേ ഇന്ത്യയില്‍ കലയും വാസ്തുവിദ്യയും അതിന്റെ വളര്‍ച്ച പ്രാപിക്കുന്നത്. ഇതിനുള്ള തെളിവുകളാണ് കര്‍ണ്ണാടകയില്‍ അങ്ങോളമിങ്ങോളം ചിതറി കിടക്കുന്ന ക്ഷേത്രങ്ങള്‍. ബേലൂരിലെ ചെന്നകേശ്വര ക്ഷേത്രവും ഹളേബിഡുവിലെ ഹൊയ്‌സാലേശ്വര ക്ഷേത്രവും സോമനാഥപുരയിലെ കേശവ ക്ഷേത്രവും ചിക്കമംഗളരുവിലെ അമൃതേശ്വര ക്ഷേത്രവുമൊക്കെ പറയുന്നതും ഹൊയ്‌സാല രാജവംശത്തിന്റെ കഥകളാണ്.

PC:Dineshkannambadi

മുഖ്യശില്പിക്ക് സമര്‍പ്പിച്ച ക്ഷേത്രം

മുഖ്യശില്പിക്ക് സമര്‍പ്പിച്ച ക്ഷേത്രം

എ.ഡി. 1196ല്‍ ഹൊയ്‌സാല രാജവംശത്തിന്റെ അധിപനായിരുന്ന വീര ബല്ലാല രണ്ടാമനാണ് ഈ ക്ഷേത്രം നിര്‍മ്മിക്കാന്‍ മുന്‍കൈയ്യെടുത്തതെന്ന് കരുതപ്പെടുന്നു. ക്ഷേത്രത്തിന്റെ മുഖ്യശില്പി ആയിരുന്ന അമൃതേശ്വര ഭണ്ഡനായിക്കരുടെ പേരാണ് ക്ഷേത്രത്തിനു നല്കിയിരിക്കുന്നത്.

PC:Dineshkannambadi

ഹൊയ്‌സാല വാസ്തുവിദ്യ

ഹൊയ്‌സാല വാസ്തുവിദ്യ

അക്കാലത്തു നിലനിന്നിരുന്ന മറ്റെല്ലാ വാസ്തുവിദ്യയില്‍ നിന്നും വേരിട്ടു നില്‍ക്കുന്നതാണ് ഹൊയ്‌സാല വാസ്തുവിദ്യ. അസാധാരണമായ പൂര്‍ത്തീകരണവും സൂക്ഷമതയുമാണ് ഹൊയ്‌സാല വാസ്തുവിദ്യയുടെ പ്രത്യേകതകള്‍. ചെറിയ ചെറിയ കാര്യങ്ങള്‍ പോലും അസാധ്യമായ മികവോടെ ചെയ്തുതീര്‍ക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

PC:Dineshkannambadi

അമൃതേശ്വര ക്ഷേത്രം

അമൃതേശ്വര ക്ഷേത്രം

ഹൊയ്‌സാല വാസ്തുവിദ്യയുടെ നേര്‍സാക്ഷ്യമാണ് ചിക്കമംഗളുരുവില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ അമൃതപുര ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന അമൃതേശ്വര ക്ഷേത്രം. ശ്രീകോവിലും തുറന്ന മണ്ഡപവും അടഞ്ഞ മണ്ഡപവും ഏകകൂടവും ചേര്‍ന്നതാണ് ക്ഷേത്രത്തിന്റെ ഘടന.
തുറന്ന മണ്ഡപത്തിന് 29 അഴികളും അടഞ്ഞ മണ്‍പത്തിന് ഒന്‍പത് അഴികളും കാണാന്‍ സാധിക്കും.

PC: Chidambara

ദേവന്‍മാരോടൊപ്പം അസുരന്‍മാരും

ദേവന്‍മാരോടൊപ്പം അസുരന്‍മാരും

ദേവന്‍മാരോടൊപ്പം അസുരന്‍മാരുടെയും പ്രതിമകളും കൊത്തുപണികളും നിറയെ ഈ ക്ഷേത്രത്തില്‍ കാണാന്‍ സാധിക്കും. കൂടാതെ ക്ഷേത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും നിരവധി കൊത്തുപണികളാല്‍ അലങ്കരിച്ചിട്ടുണ്ട്.

PC: Pramod jois

140 ദൈവങ്ങളുടെ രൂപങ്ങള്‍

140 ദൈവങ്ങളുടെ രൂപങ്ങള്‍

കൊത്തുപണികളാല്‍ ഏറെ അലങ്കൃതമാണ്
അമൃതേശ്വര ക്ഷേത്രം. നേര്‍ത്ത തൂണുകളും സൂക്ഷ്മമായ കൊത്തുപണികളുമാണ് ക്ഷേത്രത്തില്‍ നിറയെ.
ക്ഷേത്രത്തിന്റെ തുറന്ന മണ്ഡപത്തില്‍ 140 ഹിന്ദു ദൈവങ്ങളുടെ രൂപങ്ങള്‍ കൊത്തിവെച്ചിരിക്കുന്നത് ഏറെ ആകര്‍ഷകമാണ്.

PC:Dineshkannambadi

മഹാഭാരതവും രാമായണവും

മഹാഭാരതവും രാമായണവും

മഹാഭാതത്തിലെയും രാമായണത്തിലെയും നിരവധി കഥാസന്ദര്‍ഭങ്ങള്‍ ക്ഷേത്രത്തിന്റെ മണ്ഡപത്തിന്റെ ചുവരുകളില്‍ കൊത്തിയിട്ടുണ്ട്.
മണ്ഡപത്തിന്റെ വടക്കുഭാഗത്തെ ചുവരിലാണ് മഹാഭാരതത്തിലെ കഥകളും ശ്രീകൃഷ്ണ കഥകളും കാണുന്നത്. തൊട്ട് വലതുവശത്തെ ചുമരിലാണ് രാമായണ കഥകളുള്ളത്.

PC:Dineshkannambadi

പഠനത്തില്‍ മികവ് പുലര്‍ത്താന്‍

പഠനത്തില്‍ മികവ് പുലര്‍ത്താന്‍

പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഇവിടെയെത്തി പ്രാര്‍ഥിച്ചാല്‍ മികവ് ഉണ്ടാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതിനായി ആളുകള്‍ സാരി സമര്‍പ്പിക്കാറുമുണ്ട്. രോഗങ്ങളില്‍ നിന്ന് സൗഖ്യവും വാഹനങ്ങള്‍ മേടിക്കാനും സമ്പത്തിനായും ആളുകള്‍ ഇവിടെയെത്തി പ്രാര്‍ഥിക്കുന്നു.

PC:Dineshkannambadi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

കര്‍ണ്ണാടകയിലെ ചിക്കമംഗളൂര്‍ ജില്ലയിലെ അമൃതപുരി ഗ്രാമത്തിലാണ് അമൃതേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചിക്കമംഗളുരുവില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണിത്. ഹാസനില്‍ നിന്ന് 110 കിലോമീറ്ററും ഷിമോഗയില്‍ നിന്ന് 35 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.