» »കാലത്തിന്റെ പുറകിലേക്ക് വലിക്കുന്ന പുരാതന ക്ഷേത്രങ്ങള്‍

കാലത്തിന്റെ പുറകിലേക്ക് വലിക്കുന്ന പുരാതന ക്ഷേത്രങ്ങള്‍

Written By: Elizabath

വിശ്വാസങ്ങള്‍ കൊണ്ടു മൂടുപടങ്ങള്‍ തീര്‍ത്ത രാജ്യമാണ് ഇന്ത്യ. ഇവിടെ പാരമ്പര്യത്തിന്റെയും സംസ്‌കാര്തതിന്റെയും ആചാരങ്ങളുടെയും ഭാഷകളെക്കാളധികം വഴങ്ങുക ഭക്തിയുടെയും വിശ്വാസത്തിന്റെയും ഭാഷയാണെന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടാണ് ക്ഷേത്രങ്ങള്‍ എന്നും ഇവിടെ ഭക്തിയുടെ ഗോപുരങ്ങളായിത്തന്നെ നിലകൊള്ളുന്നത്. എന്തിനധികം ഒരു കാലഘട്ടത്തിലെ ചരിത്രങ്ങള്‍ മുഴുവനായും ഉള്‍ക്കൊള്ളുന്ന ക്ഷേത്രങ്ങളും ഇവിടെയുണ്ട്.
കേദര്‍നാഥ് മുതല്‍ ശബരിമല വരെയുള്ള വിവിധ ക്ഷേത്രങ്ങള്‍ എന്നും നിഗൂഡതകളുടെയും ആശ്ചര്യത്തിന്റെയും ഇടങ്ങളായിരുന്നു. ഹൃദയത്തില്‍ പ്രാര്‍ഥനയുമായി വരുന്ന ഭക്തര്‍ ഉയര്‍ത്തിയ വിശ്വാസത്തില്‍ നിലനില്‍ക്കുന്ന ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങളെ പരിചയപ്പെടാം.

 മുന്ദേശ്വരി ദേവി ക്ഷേത്രം, ബീഹാര്‍

മുന്ദേശ്വരി ദേവി ക്ഷേത്രം, ബീഹാര്‍

ഇപ്പോഴും പൂജകള്‍ നടക്കുന്ന അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് ബീഹാറിലെ മുന്ദേശ്വരി ക്ഷേത്രം. പുണ്യദമ്പതികളായ ശിവനും ശക്തിക്കും സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം എഡി 108 ല്‍ നിര്‍മ്മിച്ചതാമെന്നാണ് കരുതപ്പെടുന്നത്. എട്ടഭുജങ്ങളുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ ക്ഷേത്രം ഏറെ അപൂര്‍വ്വമായ ഒരു നിര്‍മ്മിതി കൂടിയാണ്.

PC: Lakshya2509

ചാലുവാങ്കുപ്പം മുരുകന്‍ ക്ഷേത്രം

ചാലുവാങ്കുപ്പം മുരുകന്‍ ക്ഷേത്രം

2004 ലെ ആഞ്ഞടിച്ച സുനാമിയില്‍ ഉയര്‍ന്നുവന്ന ക്ഷേത്രമാണ് തമിഴ്‌നാട്ടിലെ ചാലുവാങ്കുപ്പം മുരുകന്‍ ക്ഷേത്രം. പുരാവസ്തുഗവേഷകരുടെ അഭിപ്രായപ്രകാരം ഈ ക്ഷേത്രം മുരുകന് സമര്‍പ്പിക്കപ്പെട്ടതാമെന്നാണ് കരുതുന്നത്. അതിന് തെളിവായി ഇവിടുത്തെ വേലിന്റെയും ശൂലത്തിന്റെയും കല്ലില്‍ കൊത്തിയ അടയാങ്ങള്‍ തെളിവാണ്.
ഇവിടുത്തെ അവശിഷ്ടങ്ങള്‍ രണ്ടു ക്ഷേത്രങ്ങളു
െതെളിവാണ് നല്കുന്നത്. ഒന്‍പതാം നൂറ്റാണ്ടില്‍ പല്ലവ രാജവംശക്കാലത്ത് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെയും എട്ടാം നൂറ്റാണ്ടില്‍ സംഗം കാലത്ത് നിലനിന്നിരുന്ന ക്ഷേത്രത്തിന്റെയും.

PC: Ravichandar84

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രം

ഭദ്രകാളിക്ക് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന കൊടുങ്ങല്ലൂര്‍ ക്ഷേത്രം ശ്രീ കൂറുമ്പ ഭഗവതി ക്ഷേത്രം എന്നും അറിയപ്പെടുന്നു. ക്ഷേത്രം എന്നാണ് നിര്‍മ്മിക്കപ്പെട്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ചേര രാജാവായ ചേരന്‍ ചെങ്കുട്ടവന്‍ നിര്‍മ്മിച്ചതാണിതെന്നാണ് വിശ്വാസം.
പ്രാദേശികമായ വിശ്വാസങ്ങളനുസരിച്ച് ആദ്യം ഇതൊരു ശിവക്ഷേത്രമായിരുന്നുവെന്നും ഭദ്രകാളിയെ പ്രതിഷ്ഠിച്ചത് പരശുരാമനാണെന്നും പറയപ്പെടുന്നു. മറ്റു ചിലര്‍ക്ക് ഇതൊരു ബുദ്ധസ്തൂപമായിരുന്നുവെന്നും അഭിപ്രായമുണ്ട്.

കൊണാര്‍ക്ക് സൂര്യക്ഷേത്രം ഒഡീഷ

കൊണാര്‍ക്ക് സൂര്യക്ഷേത്രം ഒഡീഷ

യുനസ്‌കോയുടെ ലോക പൈതൃതസ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള കൊണാര്‍ക്ക് സൂര്യക്ഷേത്രം 13-ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ഒരു അപൂര്‍വ്വ നിര്‍മ്മിതിയാണ്.സൂര്യഭഗവാനു സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിലെ നിഴല്‍ഘടികാരം അക്കാലത്തെ പ്രശസ്തമായ നിര്‍മ്മിതികളിലൊന്നായിരുന്നു. കൂടാതെ ഇവിടുത്തെ രഥവും ഏറെ പ്രശസ്തമാണ്.
ഇപ്പോള്‍ ക്ഷേത്രത്തിന്റെ ഭൂരിഭാഗങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്.

PC: Alokprasad84

ബ്രഹ്മക്ഷേത്രം രാജസ്ഥാന്‍

ബ്രഹ്മക്ഷേത്രം രാജസ്ഥാന്‍

ബ്രഹ്മാവിന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണ് രാജസ്ഥാനിലെ പുഷ്‌കറിലെ ബ്രഹ്മക്ഷേത്രം. ബ്രഹ്മാവ് നിര്‍ദ്ദേശിച്ച സ്ഥലത്ത് ദേവശില്പിയായ വിശ്വാമിത്രന്‍ നിര്‍മ്മിച്ചതാണ് ഈ ക്ഷേത്രമെന്നാണ് വിശ്വാസം. എട്ടാം നൂറ്റാണ്ടില്‍ ആദി ശങ്കരാചാര്യര്‍ ഈ ക്ഷേത്രം പുനര്‍നിര്‍മ്മിക്കകയുണ്ടായി. ഇപ്പോള്‍ ഇവിടെ കാണുന്ന ക്ഷേത്രം 14-ാം നൂറ്റാണ്ടില്‍ പുനര്‍നിര്‍മ്മിച്ചതാണ്.

PC: Official Site

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...