Search
  • Follow NativePlanet
Share
» »വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം...

വാക്കുപാലിച്ച ദൈവത്തിന് വിശ്വാസി നല്കിയ സമ്മാനം...

ഹംപിയിലെ വിചിത്രമായ നിർമ്മിതികളിൽ ഒന്നാണ് വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ശിവലിംഗം. ബഡവലിംഗ എന്നറിയപ്പെടുന്ന ഈ ശിവലിംഗം ഇവിടുത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

കരിംപാറകളിൽ നൂറ്റാണ്ടുകളുടെ ചരിത്രം കൊത്തിവെച്ച നാടാണ് ഹംപി. കല്ലിൽ ചരിത്രമെഴുതിയ നാടായി ഹംപിയെ വാഴ്ത്തുമ്പോൾ ഇവിടം അവശേഷിപ്പിക്കുന്ന കുറേ കാര്യങ്ങളുണ്ട്. മ‍ഞ്ഞിലും മഴയിലും വെയിലിലും പെട്ടു പോകാതെ കാലത്തിൻറെ കുതിപ്പുകളെ ഇന്നും അവഗണിച്ചുകൊണ്ട് പാറയോളം ശക്തിയിൽ തലയുയർത്തി നിൽക്കുന്ന ഹംപിയിലെ സ്മാരകങ്ങൾ. പൊയ്പ്പോയ തലമുറകൾ നമുക്കായി കരുതികാത്തുവെച്ചിരിക്കുന്ന കുറേ സ്മാരകങ്ങളും അവശിഷ്ടങ്ങളും ചേർന്ന അടയാളങ്ങൾ. വിരൂപാക്ഷ ക്ഷേത്രം മുതൽ ഹസാരെ രാമക്ഷേത്രവും ലോട്ടസ് മഹലും വിജയ വിറ്റാല ക്ഷേത്രവും പാൻ സുപാരി ബസാറും ഒക്കെ അതിലുൾപ്പെടുന്നവയാണ്. അത്രത്തോളം പ്രശസ്തമല്ലെങ്കിലും ഇവിടെ കണ്ടിരിക്കേണ്ട വേറൊരിടം കൂടിയുണ്ട്. ബഡവലിംഗ ക്ഷേത്രം. തൃത്തണ്ണുകളോടു കൂടി വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ശിവലിംഗത്തിനു പിന്നിൽ ഒരു പാടു കഥകളുണ്ട്. അതിശയിപ്പിക്കുന്ന ബഡവലിംഗ ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!!

ബഡവലിംഗ എന്നാൽ

ബഡവലിംഗ എന്നാൽ

ഒരു കൂറ്റൻ ഒറ്റക്കല്ലിൽ ശിവന് ഒൻപത് അടി നീളത്തിൽ ശിവന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ് ബഡവലിംഗ ക്ഷേത്രം. ഹംപിയിലെ ഏറ്റവും വലിയ ഒറ്റക്കൽ ശിവലംഗം കൂടിയാണിത്. ബഡവ എന്നാൽ പാവപ്പെട്ടവൻ എന്നാണ് അർഥം. ഇതിനു ഈ പേരു വന്നിതിനു പിന്നിലും ഒരു കഥയുണ്ട്. ബദവലിംഗ എന്നും ഇതറിയപ്പെടുന്നു

PC:Snivas1008

എവിടെയാണിത്?

എവിടെയാണിത്?

ഹംപിയിലെ പ്രശസ്ത നിർമ്മിതികളിലൊന്നായ ലക്ഷ്മി നരസിംഹ ക്ഷേത്രത്തിനു തൊട്ടടുത്താണ് ബഡവിലിംഗ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Snivas1008

പേരുവന്ന വഴി

പേരുവന്ന വഴി

ബഡാവിലിംഗ എന്നത് രണ്ടു വാക്കുകൾ ചേർന്നതാണ്-ബഡാവിയും ലിംഗവും. ഇവിടുത്തെ പ്രാദേശിക ഭാഷയിൽ ബഡാവി എന്നാൽ പാവപ്പെട്ടവൻ എന്നാണ് അർഥം. ഒരിക്കൽ ഇവിടെയുണ്ടായിരുന്ന ഒരു ദരിദ്രയായ സ്ത്രീ തന്റെ ജീവിതത്തിലെ ആഗ്രഹങ്ങളെല്ലാം സാധിച്ചാൽ ഒരു ശിവലിംഗം പണിയാമെന്ന് ശിവനോട് പ്രാർഥിച്ചുവത്രെ. തന്റെ ഭക്തയുടെ പ്രാർഥന കേട്ട ശിവൻ അവരുടെ ആഗ്രങ്ങളെല്ലാം സാധിച്ചു കൊടുത്തുവെന്നും പിന്നീട് അവർ ശിവന് ഈ കാണുന്ന വിഗ്രഹം നിർമ്മിച്ചു എന്നുമാണ് വിശ്വാസം. അതുകൊണ്ട് പാവപ്പെട്ടവൻ നിർമ്മിച്ച വിഗ്രഹം എന്ന അർഥത്തിൽ ഇത് ബഡാവിലിംഗ എന്നറിയപ്പെടുന്നത്.

PC:Dey.sandip

വെള്ളത്താൽ ചുറ്റപ്പെട്ട ബഡവലിംഗ

വെള്ളത്താൽ ചുറ്റപ്പെട്ട ബഡവലിംഗ

കൂറ്റൻ ഒറ്റക്കല്ലിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന ഈ ശിവലിംഗം സ്ഥിതി ചെയ്യുന്ന ശ്രീകോവിൽ വെള്ളത്താൽ ചുറ്റപ്പെട്ടാണുള്ളത്. പുറത്തേക്ക് തുറക്കുന്ന ഒരൊറ്റ വാതിൽ മാത്രമേ ഈ ശ്രീകോവിലിനുള്ളൂ.

PC:Gangaji

മേൽക്കൂരയില്ലാത്ത ക്ഷേത്രം

മേൽക്കൂരയില്ലാത്ത ക്ഷേത്രം

ഒരൊറ്റ മുറി മാത്രമായി നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് ഒരു ചേംബറിന്റെ രൂപത്തോടാണ് കൂടുതൽ സാദൃശ്യം. മാത്രമല്ല, മേൽക്കൂരയില്ല എന്നൊരു പ്രത്യേകത കൂടി ഈ ക്ഷേത്രത്തിനുണ്ട്. സൂര്യപ്രകാശം നേരെ ശിവലിംഗത്തിൽ പതിക്കുന്ന രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, ഇതിനുള്ളിൽ കിടക്കുന്ന വെള്ളം ഗംഗാ ജലമാണെന്നും ഒരു വിശ്വാസമുണ്ട്.

PC:Ramana Kumar B

തൃക്കണ്ണുള്ള ശിവൻ

തൃക്കണ്ണുള്ള ശിവൻ

വെള്ളത്തിനു മുകളിൽ ഉയർന്നു നില്ക്കുന്ന ശിവലിംഗത്തിൽ മൂന്നു കുത്തുകൾ കാണാം.ഇത് ശിവന്റെ തൃക്കണ്ണുകളെ സൂചിപ്പിക്കുന്നതാണ് എന്നാണ് വിശ്വാസം.

PC:Suraj S Rao

നരസിംഹ സ്വാമി ക്ഷേത്രം

നരസിംഹ സ്വാമി ക്ഷേത്രം

ബഡാവിലിംഗ ക്ഷേത്രത്തിനു തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന മറ്റൊരു ക്ഷേത്രമാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം. ഒറ്റക്കല്ലിൽ കൊത്തിയിരിക്കുന്ന നരസിംഹസ്വാമിയുടെ പ്രതിഷ്ഠയാണ് ഇവിടുത്തെ ആകർഷണം.6.7 മീറ്റർ ഉയരത്തിലാണ് ഈ പ്രതിമയുള്ളത്.

നശിപ്പിക്കപ്പെട്ട ലക്ഷ്മി ദേവി

നശിപ്പിക്കപ്പെട്ട ലക്ഷ്മി ദേവി

ഇവിടുത്തെ ചരിത്ര രേഖകളനുസരിച്ച് നരസിംഹസ്വാമിയുടെ കൈകളിൽ ലക്ഷ്മി ദേവി ഇരിക്കുന്ന രൂപത്തിലായിരുന്നുവത്രെ യഥാർഥത്തില്‍ ഈ പ്രതിമ ഉണ്ടായിരുന്നത്. പിന്നീട് എപ്പോഴോ അത് എടുത്തു മാറ്റപ്പെടുകയും നരസിംഹത്തിന്റെ പ്രതിമ മാത്രം ഇവിടെ അവശേഷിക്കുകയും ചെയ്തു.

PC:Hawinprinto

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

എല്ലാ ദിവസവും രാവിലെ 5.00 മുതൽ വൈകിട്ട് 9.00 മണി വരെയാണ് ഇവിടെ സന്ദർശിക്കുവാനുള്ള സമയം. പ്രത്യേകിച്ച് പ്രവേശന ഫീസ് ഇവിടെയില്ല. ക്യാമറ അനുവദനീയമാണ്.
കാലാവസ്ഥയനുസരിച്ച് നവംബർ മുതൽ പെബ്രുവരി വരെയുള്ള സമയമാണ് ഇവിടം കാണുവാൻ യോജിച്ചത്.

PC:Rajeshodayanchal

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഭൂമിക്കടിയിലെ ശിവക്ഷേത്രം

ഹംപിയിലെ മറ്റൊരു അത്ഭുതമാണ് ഭൂമിക്കടയിൽ വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ശിവക്ഷേത്രം. പ്രസന്ന വിരൂപാക്ഷനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ക്ഷേത്രംതറനിരപ്പിൽ നിന്നും താഴ്ന്ന് ഭൂമിക്കടിയിലാണ് നിർമ്മിച്ചിരിക്കുന്നത്. വർഷം മുഴുവനും വെള്ളത്താൽ നിറഞ്ഞു കിടക്കുന്ന ശ്രീ കോവിലാണ് ഇവിടെയുള്ളത്.

ഭൂനിരപ്പിലെ ക്ഷേത്രവും ഭൂമിക്കടിയിലെ ശിവലിംഗവും

ഭൂനിരപ്പിലെ ക്ഷേത്രവും ഭൂമിക്കടിയിലെ ശിവലിംഗവും

ഈ ക്ഷേത്രത്തിന്റെ നിർമ്മിതിയുടെ ഏറ്റവും വലിയ പ്രക്യേകത എന്താണെന്നാൽ ഭൂമിക്കുള്ളിലായാണ് പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നതെങ്കിലും അതുള്ള ക്ഷേത്രത്തിന്റെ മേൽക്കൂര തറനിരപ്പിലാണ് എന്നുള്ളതാണ്. മാത്രമല്ല, വർഷത്തിൽ എല്ലായ്പ്പോഴും രണ്ടയിടെങ്കിലും വെള്ളം ഇവിടെ നിറഞ്ഞു കിടക്കാറുണ്ട്. അതിലൂടെ ഏകദേശം20 മീറ്റർ ദൂരം നടന്നു പോയാൽ മാത്രമേ ശിവലിംഗത്തിന് അടുത്തെത്തുവാന്‌ സാധിക്കൂ.

വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി വെള്ളത്തില്‍ ഒളിഞ്ഞിരിക്കുന്ന ശിവന്‍ മുതല്‍ താമര മഹല്‍ വരെ..നിഗൂഡതകൾ ഒളിപ്പിച്ച ഹംപി

ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെക്കുറിച്ച്ആർത്തവത്തിന്റെ പേരിൽ സ്ത്രീകളെ അകറ്റി നിർത്തുന്നവർ അറിയണം ആർത്തവം ആഘോഷിക്കുന്ന ഈ ക്ഷേത്രത്തെക്കുറിച്ച്

വേണമെങ്കിൽ ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!വേണമെങ്കിൽ ബോയിങ് 777 വരെ വരും!!...ഒരേ സമയം 20 വിമാനങ്ങൾ...കണ്ണൂർ വിമാനത്താവളം പൊളിയാണ്!!!

50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം?50 രൂപയും കല്‍രഥവും തമ്മിലെന്താണ് ബന്ധം?


PC: Mathanki Kodavasal

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X