Search
  • Follow NativePlanet
Share
» »ഒഴിവു ദിവസത്തെ യാത്രയ്ക്കു പോകാം കെലവറപ്പള്ളിയിലേക്ക്

ഒഴിവു ദിവസത്തെ യാത്രയ്ക്കു പോകാം കെലവറപ്പള്ളിയിലേക്ക്

By Elizabath Joseph

ബെംഗളുരുവിൻറെ ഏറ്റവും വലിയ ആകർഷണമാണ് ഇവിടുത്തെ സ്ഥലങ്ങൾ. ഒരവധി ദിവസം കിട്ടി ഒരു ബൈക്കും കൂടെയുണ്ടെങ്കിൽ പറയണ്ട. ഒറ്റ ദിവസം കൊണ്ട് പോയി തിമിർത്തു വരാൻ സാധിക്കുന്ന ഒട്ടേറെ സ്ഥലങ്ങൾ ബെംഗളുരു എന്ന റോക്കിങ്ങ് സിറ്റിക്കു ചുറ്റുമുണ്ട്.

തുറഹള്ളി വനവും ബിലിക്കൽ രംഗസ്വാമി ബെട്ടയും സാവനദുർഗ്ഗയും ഒക്കെയായായി യാത്രകൾ ഒതുക്കുന്നവർക്ക് പുതിയൊരിടമുണ്ട്. ബെംഗളുരു നഗരത്തിൽ നിന്നും 45 കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന കെലവറപ്പള്ളി ഡാം റിയർവോയർ. ബംഗളുരുവിന് തൊട്ടടുത്താണെങ്കിലും ഈ ഡാം തമിഴ്നാടിൻറെ സ്വന്തമാണ്. ഒറ്റ ദിവസത്തെ അവധിയിൽ പോയി വരുവാൻ സാധിക്കുന്ന കെലവറപ്പള്ളി ഡാമിന്റെ വിശേഷങ്ങൾ

ഒഴിവു ദിവസത്തെ കളി

ഒഴിവു ദിവസത്തെ കളി

ബെംഗളുരുവിന്ഡറെ നഗരത്തിരക്കിൽ നിന്നും പുറത്തു കടന്ന് ഒന്നാസ്വദിക്കുവാൻ തയ്യാറെടുക്കുന്നവർക്കു പറ്റിയ ഇടമാണ് കെലവറപ്പള്ളി ഡാമും റിയർവോയറും പരിസരങ്ങളും. അതിരാവിലെ ഇറങ്ങിയാൽ നീണ്ടു കിടക്കുന്ന വഴിയിലൂടെ കർണ്ണാടകയുടെയും തമിഴ്നാടിന്റെയും കാഴ്ചകൾ ഒരുപോലെ ആസ്വദിച്ച് പോകുവാൻ പറ്റിയ ഒരു യാത്രയായിരിക്കും എന്നതിൽ സംശയമില്ല.

 എവിടെയാണിത്

എവിടെയാണിത്

ബെംഗളുരുവിനോട് അടുത്തു സ്ഥിതി ചെയ്യുന്നുവെങ്കിലും കെലവറപ്പള്ളി തമിഴ്നാടിന്റെ ഭാഗമാണ്. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഹൊസൂർ താലൂക്കിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. പൊണ്ണയാർ നദിയുടെ കുറുകെയാണ് ഈ അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത്.

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

ബെംഗളുരുവിൽ നിന്നും വെറും 45 കിലോമീറ്റർ മാത്രമേ കെലവറപ്പള്ളിയിലേക്കുള്ളൂ. ഇലക്ട്രോണിക് സിറ്റിയിൽ നിന്നും ആറ്റിബെലെ വഴി പോകുന്നതാണ് ഏറ്റവും എളുപ്പമുള്ള വഴി. ഈ വഴിയിൽ സഞ്ചരിച്ചാൽ രണ്ടു മണിക്കൂർ സമയത്തിനുള്ളിൽ 46.9 കിലോമീറ്റർ പിന്നിട്ട് കെലവറപ്പള്ളിയിലെത്തുവാൻ സാധിക്കും.

സർജാപൂർ വഴി

സർജാപൂർ വഴി

ബെംഗളുരുവിന്റെ തെക്കൻ ഭാഗങ്ങളില്‍ താമസിക്കുന്നവർക്ക് പോകുവാൻ സർജാപൂർ വഴി തിരിഞ്ഞെടുക്കുന്നതാണ് നല്ലത്. മാറത്തഹള്ളി, മഹാദേവപുര,കെആർ പുരം, വൈറ്റ് ഫീൽഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവർക്കാണ് ഈ വഴി യോജിച്ചത്.

കെലവറപ്പള്ളി ഡാം

കെലവറപ്പള്ളി ഡാം

തമിഴ്നാട്ടിലെ പ്രധാനപ്പെട്ട അണക്കെട്ടുകളിൽ ഒന്നാണ് കെലവറപ്പള്ളി ഡാം. കാഴ്ചയിൽ വളരെ മനോഹരമാണെങ്കിലും താരതമ്യേന വലുപ്പം കുറവാണ് ഈ ഡാമിന്. ഉള്ളിൽ കടന്നാൽ ഡാമിന്റെയും റിസർവ്വോയറിന്റെയും കാഴ്ചകളെ കൂടാതെ പാർക്ക്, തടാകം തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള കാഴ്ചകൾ.

13.30 മീറ്റർ ഉയരത്തിലുള്ള ഈ ഡാമിൽ 480 ഘനഅടി വെള്ളമാണ് സംഭരണ ശേഷി.

ധർമ്മദിരി, വേലൂർ, കൃഷ്ണഗിരി എന്നിവിടങ്ങളിലേക്ക് കുടിവെള്ളവും കൃഷിആവശ്യങ്ങൾക്കുള്ള വെള്ളവും നല്കുക എന്നതാണ് ഈ അണക്കെട്ടിന്റെ നിർമ്മാണ ലക്ഷ്യം.

കല്ലുകളിൽ പ്രണയമെഴുതിയ ഖജുരാഹോ എന്നാൽ ഒറ്റ ക്ഷേത്രമല്ല...85 വിചിത്ര ക്ഷേത്രങ്ങളുടെ കൂട്ടമാണ് ഈ അത്ഭുത നഗരം!!

അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി നിധി തേടി പോയി എന്നു പറയപ്പെടുന്ന ഒരു കോട്ട...

കോട മഞ്ഞും മഴയും കാത്തുവെച്ച കുടജാദ്രി.. അതെ ഇവിടുത്തെ കാഴ്ചയാണ് കാഴ്ച

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more