ബരാബട്ടി കോട്ട
ഗംഗാ രാജവംശത്തിന്റെ ഭരണകാലത്താണ് കട്ടക്കിനു സമീപം ഈ കോട്ട സ്ഥാപിക്കുന്നത്. മഹാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന നഗരത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും മറ്റുമായാണ് തുടക്കത്തില്‍ ഇവിടെ നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് ഭരണത്തില്‍ വന്ന നിരവധി രാജവംശങ്ങള്‍ കൂടുതല്‍ നിര്‍മ്മാണങ്ങള്‍ നടത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടോടുകൂടിയാണ് ഇന്നു കാണുന്ന കോട്ട നിലവില്‍ വന്നത്.
PC:Daniel Limma
മഹാനദിയുടെ സാന്നിധ്യം
ഒഡീഷയിലെ പ്രധാനപ്പെട്ട നദികളിലൊന്നായ മഹാനദിയുടെ കരയിലാണ് കോട്ട സ്ഥിതി ചെയ്യുന്നത്.അതിനാല്‍ത്തനെന കോട്ടയില്‍ നിന്നും കട്ടക്കിന്റെയും മഹാനദിയുടേയും മനോഹര ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കും.
PC:Sujit kumar
പഴമയും പുതുമയും സമ്മേളിക്കുന്നിടം
പഴമയുടെയും പുതുമയുടെയും അപൂര്‍വ്വമായ ഒരു കൂടിച്ചേരലാണ് ബരാബട്ടി കോട്ട. ഒരു വശത്ത് മഹാനഗരത്തിന്റെ അത്ഭുതങ്ങളുമായി കട്ടക് നഗരവും ഇവിടെ പൗരാണികതയുടെ തലയെടുപ്പുമായി ബരാബട്ടി കോട്ടയും നില്‍ക്കുന്നത് ആരെയും ആകര്‍ഷിക്കുന്നതാണ്.
PC: Bikashrd
102 ഏക്കറിലെ വിസ്മയം
102 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ബരാബട്ടി കോട്ട വാസ്തുവിദ്യയുടെ മികച്ച ഒരു മാതൃകയാണ്. ഒരേസമയം കോട്ടയുടെ എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റുമ്പോഴും മനോഹരമായ ഒരു നിര്‍മ്മിതി കൂടിയാണിത്. കൊത്തുപണികള്‍ നിറഞ്ഞ പ്രവേശന കവാടം മുതല്‍ കോട്ടയുടെ പ്രത്യേകതകള്‍ തുടങ്ങുകയാണ്. മണ്ണൂകൊണ്ടു നിര്‍മ്മിച്ച ഒന്‍പതു നിലയുള്ള ഒരു കെട്ടിടത്തിന്റെ അവശിഷ്ടങ്ങളും കോട്ടയ്ക്കുള്ളിലുണ്ട്.
PC:Daniel Limma
ഒന്‍പത് നിലയുള്ള അത്ഭുതം
ഏറെയും തകര്‍ന്നടിഞ്ഞുവെങ്കിലും കുറേയേറെ അവശിഷ്ടങ്ങള്‍ ഇവിടെ കാണാം. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ പഠനത്തിലാണ് ഇത് 102 ഏക്കറോളം സ്ഥലത്ത് ദീര്‍ഘചതുരത്തില്‍ ഉണ്ടായിരുന്ന കോട്ടയാണെന്ന് കണ്ടെത്തുന്നത്.
PC:Daniel Limma
തകര്‍ന്നടിഞ്ഞ പൗരാണികത
കാലത്തിന്റെ പോക്കില്‍ കോട്ടയുടെ നിരവധി ഭാഗങ്ങള്‍ തകര്‍ന്നു. ഇപ്പോഴും ഒന്നുമേല്‍ക്കാതെ നില്‍ക്കുന്നത് ഇതിന്റെ പ്രവേശന കവാടം മാത്രമാണ്.
PC:Bikashrd
ബരാബട്ടി സ്‌റ്റേഡിയം
ഒഡീഷ ക്രിക്കറ്റ് ടീമിന്റെ ഹോം ഗ്രൗണ്ടായ ബരാബട്ടി സ്‌റ്റേഡിയം കോട്ടയ്ക്കു സമീപമായാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഏറ്റവും പഴയ സ്റ്റേഡിയങ്ങളിലൊന്നാണിത്.
PC:Kamalakanta777
എത്തിച്ചേരാന്‍
ഒഡീഷയിലെകട്ടക്കില്‍ നിന്നും എട്ടു കിലോമീറ്റര്‍ അകലെയാണ് ബരാബട്ടി കോട്ട സ്ഥിതി ചെയ്യുന്നത്.