» »ബീച്ച് ട്രക്കിങ്ങിന്റെ രസം അറിഞ്ഞിട്ടുണ്ടോ?

ബീച്ച് ട്രക്കിങ്ങിന്റെ രസം അറിഞ്ഞിട്ടുണ്ടോ?

Written By: Elizabath

ബീച്ച് ട്രക്കിങ്ങിന്റെ രസം അറിഞ്ഞിട്ടുണ്ടോ?
ട്രക്കിങ്ങും ബീച്ചും രണ്ട് അറ്റങ്ങളില്‍ കിടക്കുന്ന കാര്യങ്ങളായി കരുതുന്നവരാണ് നമ്മള്‍. ബീച്ചിലൂടെ നടത്താവുന്ന ട്രക്കിങ് ഇവിടെ വ്യാപകമായിട്ട് അധികമൊന്നും ആയില്ലെങ്കിലും ഇതില്‍ ആകൃഷ്ടരാകാത്തവര്‍ നന്നെ കുറവാണ്. കടലിന്റെ സൗന്ദര്യവും കാടിന്റെ വന്യതയും ഒരേ സമയം ആസ്വദിക്കുവാന്‍ കഴിയുന്ന ബീച്ച് ട്രക്കിങ്ങിനായി കുറച്ചധികം സ്ഥലങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ ബീച്ച് ട്രക്കിങ്ങ് നടത്താന്‍ കഴിയുന്ന സ്ഥലങ്ങള്‍ പരിചയപ്പെടാം...

ഗോകര്‍ണ

ഗോകര്‍ണ

ഹൈന്ദവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പുണ്യഭൂമിയാണ് ഗോകര്‍ണ. എന്നാല്‍ വിശ്വാസികളെക്കാളധികം വിനോദസഞ്ചാരികളാണ് ഇവിടെ എത്തിച്ചേരുന്നത്. ഇവിടുത്തെ ബീച്ചുകളും അതിനോട് ചേര്‍ന്നു കിടക്കുന്ന കാടുകളും ഒക്കെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്.

PC: Jo Kent

ബീച്ചുകള്‍

ബീച്ചുകള്‍

ഗോകര്‍ണയില്‍ പ്രധാനമായും നാലു ബീച്ചുകളാണ് ഉള്ളത്. കുണ്‍ഡെലെ ബീച്ച്, ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച്, പാരഡൈസ് ബീച്ച് എന്നിവയാണവ. ഇതില്‍ ഹാറ് മൂണ്‍ ബീച്ചാണ് ബീച്ച് ട്രക്കിങ്ങിന്റെ രസങ്ങള്‍ നല്കുന്നത്.

PC: Infoayan

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മംഗലാപുരത്തു നിന്നും 231 കിലോമീറ്ററാണ് ഗോകര്‍ണ്ണത്തേയ്ക്കുള്ള ദൂരം. ദേശീയ പാത 17 വഴിയാണ് ഇവിടെ എത്തുന്നത്.

PC: Rakesh PC

മികച്ച സമയം

മികച്ച സമയം

ഒക്ടോബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള സമയമാണ് ഇവിടെ ബീച്ച് ട്രക്കിങ്ങിനു പറ്റിയ സമയം. അല്ലാത്ത സമയങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
PC: Axis of eran

എലഫെന്റ് ബീച്ച്, ആന്‍ഡമാന്‍

എലഫെന്റ് ബീച്ച്, ആന്‍ഡമാന്‍

ആന്‍ഡമാനിലെ സുന്ദരമായ ബീച്ചുകളിലൊന്നായ എലഫെന്റ് ബീച്ചാണ് ബീച്ച് ട്രക്കിങ്ങിനു പേരുകേട്ട മറ്റൊരു സ്ഥലം. ബീച്ചിനുള്ളിലെ കാടുകളിലൂടെ നട്കകുവാനാണ് ഇവിടെയെത്തുന്ന സഞ്ചാരികളില്‍ കൂടുതല്‍ ആളുകളും താല്പര്യപ്പെടുന്നത്.

PC: Shimjithsr

ഹാവ് ലോക്ക് ബീച്ചില്‍ നിന്നും

ഹാവ് ലോക്ക് ബീച്ചില്‍ നിന്നും

ആന്‍ഡമാനില്‍ തന്നെയുള്ള ഹാവ്‌ലോക്ക് ബീച്ചില്‍ നിന്നും എലഫെന്റ് ബീച്ചിലേക്ക് ഉള്ള യാത്രയും ഏറെ മനോഹരമാണ്. 30 മുതല്‍ 45 മിനിറ്റ് വരെയാണ് ഇവിടെ എത്താനുള്ള സമയം. പ്രകൃതി സ്‌നേഹികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഇവിടം ബീച്ചിന്റെ ഭംഗി കൊണ്ടും മലകള്‍ കൊണ്ടു കാടും ഗ്രാമങ്ങള്‍ കൊണ്ടും ഒക്കെ ഏറെ അനുഗ്രഹീതമാണ്.

PC:Prabhupj

ബേക്കല്‍ ബീച്ച്

ബേക്കല്‍ ബീച്ച്

മലബാറിലെ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ് കാസര്‍കോഡ് ജില്ലയിലെ ബേക്കല്‍ ബീച്ച്. ബോളിവുഡ് ഉള്‍പ്പെടെയുള്ള സിനിമകളുടെ ലൊക്കേഷന്‍ ആയിട്ടുള്ള ഇവിടം നിരവധി ആളുകളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന സ്ഥലം കൂടിയാണ്.

PC: Vinayaraj

കടലും കായലും ഗ്രാമവും

കടലും കായലും ഗ്രാമവും

കടലും കായലും ഗ്രാമങ്ങളും അഴിമുഖവുമെല്ലാം അടുത്തടുത്ത് സ്ഥിതി ചെയ്യുന്ന ബേക്കല്‍ ബീച്ച് ട്രക്കിങ്ങിനു പറ്റിയ സ്ഥലം കൂടിയാണ്. ഇവിടെ താല്പര്യമുള്ളഴര്‍ക്ക് 7 കിലോമീറ്റര്‍ ദൂരത്തില്‍ ട്രക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. മുന്‍പ് പറഞ്ഞതുപോലെ മത്സ്യബന്ധന ഗ്രാമങ്ങളും ബേക്കല്‍ കോട്ടയും കുന്നുകളും പിന്നിട്ട് ബീച്ചിലെ സണ്‍സെറ്റ് പോയിന്റില്‍ എത്തി നില്‍ക്കുന്നതാണ് യാത്ര.

PC: Vinayaraj

ന്യൂട്ടി ബീച്ച് ഗോവ

ന്യൂട്ടി ബീച്ച് ഗോവ

അറബിക്കടലിനെ നോക്കി നില്‍ക്കുന്ന കുന്നിന്‍ മുകളിലൂടെയുള്ള ട്രക്കിങ് എന്തൊരനുഭവമായിരിക്കും. അത്തരത്തിലുള്ള ഒന്നാണ് ഗോവയിലെ ന്യൂട്ടി ബീച്ച് നല്കുന്ന ട്രക്കിങ്.
ചെങ്കുത്തായ മലകളും ക്ലിഫും കുന്നും ഒക്കെയുള്ള ഇവിടെ ബീച്ചില്‍ നിന്നും ബീച്ചിലേക്കുള്ള യാത്രയാണ് ഏറെ പ്രധാനപ്പെട്ടതും രസകരവും.

PC: Saad Abdullah

ചന്ദിപ്പൂര്‍

ചന്ദിപ്പൂര്‍

രണ്ടു സംസ്ഥാനങ്ങള്‍ വഴി കടന്നു പോകുന്ന കിടിലന്‍ ബീച്ച് ട്രക്കാണ് ഒഡീഷയിലെ ചന്ദിപ്പൂര്‍ ബീച്ചിലേത്. ഒഡീഷയും പശ്ചിമബംഗാളും ഉള്‍പ്പെടുന്ന ഈ യാത്രയില്‍ കൊതിതീരെ കാണുവാന്‍ പ്രകൃതിസൗന്ദര്യം മാത്രമാണുള്ളത്.

PC: Surjapolleywiki

അഞ്ച് ദിവസത്തെ യാത്ര

അഞ്ച് ദിവസത്തെ യാത്ര

ഏകദേശം അഞ്ച് ദിവസത്തോളം വേണം ഈ ട്രക്കിങ്ങ് പൂര്‍ത്തിയാക്കുവാന്‍. വിവിധ സംസ്‌കാരങ്ങളും രീതികളും ഒക്കെ അടുത്തു നിന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നതാണ് ഈ യാത്ര.

PC: sarthakm71