Search
  • Follow NativePlanet
Share
» »കാണാൻ ചന്തമുള്ള ബസ് സ്റ്റേഷനുകൾ

കാണാൻ ചന്തമുള്ള ബസ് സ്റ്റേഷനുകൾ

By Maneesh

സാധരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വാഹനമാണ് ബസ്. കേരളത്തിൽ അങ്ങോളമിങ്ങോളം യാത്ര ചെയ്യാൻ ബസുകളെയാണ് അധികം പേരും ആശ്രയിക്കുന്നത്. ചിലവ് കുറഞ്ഞ യാത്രയാണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ ബസുകളിൽ തന്നെ യാത്ര ചെയ്യുന്നതായിരിക്കും നല്ലത്.

ദീർഘദൂര ബസ് യാത്ര വളരെ വിരസമായ അനുഭവമാണ് സമ്മാനിക്കാറെങ്കിലും വിൻഡോ സീറ്റിൽ ഇരുന്ന് പുറംകാഴ്ചൾ കണ്ട് കേരളത്തിലൂടെ യാത്ര ചെയ്യുന്നത് വളരെ കൗതുക കരമായ കാര്യമായിരിക്കും. ബസ് യാത്രയിൽ നിരവധി കാഴ്ചകൾ നമുക്ക് കാണാൻ കഴിയും. സുന്ദരമായ ബസ് സ്റ്റേഷനുകളും അതിൽ ചിലതാണ്. കേരളത്തിലെ ചന്തമുള്ള ചില ബസ് സ്റ്റേഷനുകൾ നമുക്കൊന്ന് കാണാം.

കേരളത്തിലെ തന്നെ ഏറ്റവും വലിയ ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് കണ്ണൂരിലാണ്. കണ്ണൂർ താവക്കരയിലെ കണ്ണൂർ സെൻട്രൽ ബസ് ടെർമിനാൽ. കാണാനും വളരെ സുന്ദരമാണ് ഈ ബസ് സ്റ്റേഷൻ. കൊച്ചിയിലെ വൈറ്റില മൊബിലിറ്റി ഹബ്ബും കാണാൻ സുന്ദരമായ മറ്റൊരു ബസ് സ്റ്റേഷനാണ്.

കണ്ണൂർ സെൻട്രൽ ബസ് ടെർമിനൽ

കണ്ണൂർ സെൻട്രൽ ബസ് ടെർമിനൽ

കണ്ണൂർ നഗരത്തിൽ താവക്കരയിലാണ് ഈ ബസ് ടെർമിനൽ സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലുതും ഏറ്റവും സുന്ദരവുമായ ബസ് ടെർമിനൽ ആണ് ഇത്. കേരളത്തിന്റെ വിവിധഭാഗങ്ങളിലേക്കും കണ്ണൂരിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും ഇവിടെ നിന്ന് ബസുകൾ ലഭ്യമാണ്. കോട്ടയം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് വൈകുന്നേരം ആറുമണി കഴിഞ്ഞാൽ നിരവധി ബസുകൾ പോകുന്നുണ്ട്.
Photo courtesy: നിരക്ഷരൻ

വൈറ്റില മൊബിലിറ്റി ഹബ്

വൈറ്റില മൊബിലിറ്റി ഹബ്

കൊച്ചിയിൽ വൈറ്റിലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ നിർമ്മാണം പൂർത്തിയായി വരുന്നതേയുള്ളു. 75 ഏക്കർ സ്ഥലത്താണ് ഈ മൊബിലിറ്റി ഹബ്ബ് സ്ഥിതി ചെയ്യുന്നത്. ബസുകൾക്ക് പുറമേ മറ്റ് സ്വകാര്യ വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും ഇവിടെയുണ്ട്. കൊച്ചിയിലെ ഗതാഗതമാർഗങ്ങൾ ഏകോപിപ്പിക്കുക എന്നതാണ് മൊബിലിറ്റി ഹബ്ബ് കൊണ്ട് ലക്ഷ്യമിടുന്നത്.
Photo courtesy: Ranjithsiji

കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് അങ്കമാലി

കെഎസ്ആർടിസി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് അങ്കമാലി

അങ്കമലിയിലെ ഈ ബസ് സ്റ്റേഷൻ കേരളത്തിലെ തന്നെ സുന്ദരമായ ഒരു ബസ് ടെർമിനൽ. ബസ് ടെർമിനലിന്റെ കൂടെ അഞ്ച് നിലയിലായി ഒരു ഷോപ്പിംഗ കോംപ്ലക്സും ഇവിടെ നിർമ്മിച്ചിട്ടുൺറ്റ്. 2011ൽ ആണ് ഈ ഷോപ്പിംഗ് കോംപ്ലക്സ് ഉദ്ഘാടനം ചെയ്തത്.
Photo courtesy: RanjithSiji

കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ

കൊല്ലം കെ എസ് ആർ ടി സി ബസ് സ്റ്റേഷൻ

കൊല്ലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. കൊല്ലത്ത് നിന്ന് തിരുവനന്തപുരം, കൊച്ചി ആലപ്പുഴ തുടങ്ങിയ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് കെ എസ് ആർ ടി സി ബസുകൾ ലഭിക്കും.
Photo courtesy: Sivahari

മൊഫുസിൽ ബസ് സ്റ്റാൻഡ് കോഴിക്കോട്

മൊഫുസിൽ ബസ് സ്റ്റാൻഡ് കോഴിക്കോട്

കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ഒരു ബസ് സ്റ്റാൻഡ് ആണ് ഇത്. കോഴിക്കോട് മാവൂർ റോഡിലാണ് ഈ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. കണ്ണൂർ, കാസർകോഡ്, വയനാട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം തുടങ്ങി കേരളത്തിന്റെ എല്ലാ ഭാഗത്തേക്കും ഇവിടുന്ന് ബസുകൾ ലഭ്യമാണ്.
Photo courtesy: Ks.mini

ശക്തൻ തമ്പുരാൻ പ്രൈവറ്റ് ബസ് സ്റ്റാൻഡ്

ശക്തൻ തമ്പുരാൻ പ്രൈവറ്റ് ബസ് സ്റ്റാൻഡ്

തൃശൂർ നഗരത്തിന്റെ തെക്ക് ഭാഗത്തായാണ് ഈ ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നത്. തൃശൂർ നഗരത്തിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ഈ ബസ് സ്റ്റാൻഡ്. മുൻപ് വയൽ നിലമായിരുന്ന ഈ സ്ഥലം ശക്തൻതമ്പുരൻ നഗർ എന്നാണ് ഇപ്പോൾ അറിയപ്പെടുന്നത്. തൃശൂരിലെ പ്രധാനപ്പെട്ട വാണിജ്യ കേന്ദ്രം കൂടിയാണ് ഈ സ്ഥലം.
Photo courtesy: Aruna

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്

പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡ്

പെരുമ്പാവൂർ നഗരത്തിലെ സ്വകാര്യ ബസ് സ്റ്റാൻഡ് ആണ് ഇത്. വടക്കൻ കേരളത്തിൽ നിന്ന് എറണാകുളത്തേക്കും കൊച്ചിയിലേക്കും ബസുകൾ പോകുന്നത് പെരുമ്പാവൂർ വഴിയാണ്.
Photo courtesy: Ranjithsiji

മുനിസിപ്പൽ ബസ് സ്റ്റേഷൻ ആലുവ

മുനിസിപ്പൽ ബസ് സ്റ്റേഷൻ ആലുവ

ആലുവ റെയിൽവെ സ്റ്റേഷന്റെ വളരെ അടുത്തായാണ് ഈ ബസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂർ, ശബരിമല തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ബസുകൾ ലഭിക്കും.
Photo courtesy: RanjithSiji

കണ്ണൂരിലെ പഴ ബസ് സ്റ്റാൻഡ്

കണ്ണൂരിലെ പഴ ബസ് സ്റ്റാൻഡ്

കണ്ണൂർ നഗരത്തിലെ നാല് പ്രധാന ബസ് സ്റ്റാൻഡുകളിൽ ഒന്നാണ് ഇത്. പയ്യന്നൂർ, കൂത്തുപറമ്പ്, ഇരിട്ടി. തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്ന് ബസുകൾ ലഭിക്കും.
Photo courtesy: Kidu

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X