ബൂസെശ്വര ക്ഷേത്രം
നഗര മധ്യത്തിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയായാണ് ബുസ്സേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹൊയ്സാല കാലഘട്ടത്തിലാണ് കൊർവാംഗല എന്ന ഈ ചെറുഗ്രാമത്തിൽ ക്ഷേത്രം പണികഴിപ്പിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹൊയ്സാല സൈന്യാധിപനായ ബുച്ചി രാജാവായിരുന്നു ഈ കൊട്ടാരം നിർമിച്ചത്. ബുച്ചിയുടെ സഹോദരന്മാരാൽ നിർമിച്ചിരിക്കുന്നതായി കരുതുന്ന മറ്റു രണ്ട് ക്ഷേത്രങ്ങളുണ്ട് ഇവിടെ. ക്ഷേത്രങ്ങളുടെ ഭിത്തികളും തൂണുകളിലുള്ള സങ്കീർണ്ണ രൂപങ്ങളും മനോഹരമായ രൂപകൽപ്പനകളും കണക്കിലെടുത്ത് ആ കാലഘട്ടത്തിൽ നിലനിന്നിരുന്ന വാസ്തുശൈലിയുടെ മനോഹാരിതയാണ് ഈ ക്ഷേത്രങ്ങളെല്ലാം എന്ന് നമുക്ക് കാണുമ്പോൾ മനസ്സിലാകും. ഇന്ന് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. ക്ഷേത്രത്തിന് ചുറ്റുമുള്ള സമൃദ്ധമായ പച്ചപ്പിന്റെ സാന്നിദ്ധ്യം പ്രകൃതിസ്നേഹികളെ ഏറെ ഇവിടേക്ക് ആകർഷിക്കാനും കാരണമായിട്ടുണ്ട്.
PC:Bikashrd
ചെന്നകേശവ ക്ഷേത്രം
ഹസ്സൻ നഗരത്തിൽ നിന്നും 35 കിലോമീറ്റർ അകലെയായി ബേലൂരിലാണ് ചെന്നകേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഹാസ്സൻ ജില്ലയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രവുമാണിത്. ഹൊയ്സാല രാജാവായിരുന്ന വിഷ്ണുവർദ്ധനന്റെ നിർദ്ദേശപ്രകാരം 12-ാം നൂറ്റാണ്ടിൽ നിർമിച്ചതാണ് ഈ ക്ഷേത്രം എന്നാണ് രേഖകൾ പറയുന്നത്. ഏകദേശം 103 വർഷം നീണ്ടതായിരുന്നു ഈ ക്ഷേത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ എന്ന് രേഖകൾ സൂചിപ്പിക്കുന്നുണ്ട്. വിഷ്ണുദേവിക്ക് സമർപ്പിക്കപ്പെട്ട ഈ ക്ഷേത്രം നിരവധി പുരാതന ഗ്രന്ഥങ്ങളിൽ പരാമർശിച്ചിട്ടുമുണ്ട്. അതിനാൽ ഹിന്ദുക്കളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായി ഇതിനെ കണക്കാക്കുന്നുമുണ്ട്. യഗാച്ചി നദിയുടെ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രകൃതി ദൃശ്യങ്ങളാലും അനുഗ്രഹീതമാണ്. ഹൊയ്സാല സാമ്രാജ്യത്തിൽ ഉണ്ടായിരുന്ന ജനങ്ങളുടെ ജീവിതത്തെ സൂചിപ്പിക്കുന്ന മാതൃകകൾ, കൊത്തുപണികൾ, പ്രതിമകൾ, ലിഖിതങ്ങൾ, ശിലകൾ എന്നിവയെല്ലാം ഇവയുടെ രൂപകൽപ്പനയിൽ കാണാം. ഹാസ്സനിൽ എത്തിയാൽ ഈ ക്ഷേത്രം തീർച്ചയായും സന്ദർശിക്കാൻ ശ്രമിക്കുക.
PC:Bikashrd
ലക്ഷ്മി നരസിംഹക്ഷേത്രം
കഴിഞ്ഞ കാലത്തേക്ക് നമ്മെ എത്തിക്കുന്ന ഇവിടെയുള്ള മറ്റൊരു പ്രധാനപ്പെട്ട ക്ഷേത്രമാണ് ലക്ഷ്മി നരസിംഹ ക്ഷേത്രം. ഹസ്സനിൽ നിന്ന് നാൽപ്പത് കിലോമീറ്റർ അകലെ ജാവഗലിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിമൂന്നാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നു. ഹൊയ്സാലരുടെ കാലഘട്ടത്തിലാണ് ഇവിടുത്തെ ക്ഷേത്രവും പണികഴിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ മനോഹരമായ നിർമ്മാണ ശൈലിയിൽ പ്രസിദ്ധമാണ് ഈ ക്ഷേത്രം. വിഷ്ണുവിന്റെ അവതാരമായ നരസിംഹ സ്വാമികൾക്കായി സമർപ്പിച്ചിരിക്കുന്ന ലക്ഷ്മി നരസിംഹ ക്ഷേത്രത്തിന് നിരവധി പ്രതിമകളുടെ അകമ്പടിയുമുണ്ട്. മികവൊത്ത വാസ്തുവിദ്യയുടെ സൗന്ദര്യം കാണാനും മറ്റുമായി വർഷം തോറും ആയിരക്കണക്കിന് ചരിത്രപ്രേമികളുംവിനോദസഞ്ചാരികളുമാണ് ഇവിടെയെത്തുന്നത്. ഈ ക്ഷേത്രസമുച്ചയത്തിന്റെ ചുമരുകളിലും മറ്റുമായി ചരിത്രത്തിന്റെ വശ്യമായ സൗന്ദര്യം നിങ്ങൾക്ക് ആസ്വദിച്ചെടുക്കാൻ സാധിക്കും.
PC:Dineshkannambadi
കേദാരേശ്വര ക്ഷേത്രം
ഹസ്സൻ പട്ടണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ ഒന്നാണ് കേദാരേശ്വര ക്ഷേത്രം. ശിവനാണ് ഇവിടത്തെ പ്രതിഷ്ഠ. ഹാലേബിഡുവിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനം ഹസ്സാനിൽ നിന്നും മാറ്റിയത് ഈ ഹാലേബിഡുവിലേക്കാണ്. സോപ്ണി സ്റ്റോണിൽ നിന്ന് നിർമിച്ച ഈ അമ്പലം ഈ നിരയിലെ മറ്റ് ക്ഷേത്രങ്ങളെ പോലെ തന്നെയാണ് ഭാവത്തിലും രൂപത്തിലും. പക്ഷെ ഇവിടെ ചുവരുകളിലും തൂണുകളിലും കൊത്തിയെടുത്ത മാതൃകകളും രൂപങ്ങളും മറ്റ് ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. മനോഹരമായ ഒരു പൂന്തോട്ടത്തിനടുത്താണ് കേദാരേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഉയർന്ന നിലയിൽ നിർമിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന്റെ ഭംഗിയും ചരിത്രപരമായ ബാക്കിപത്രങ്ങളും ഒരിക്കലെങ്കിലും നിങ്ങൾ നേരിട്ട് കാണുന്നത് നന്നാകും.
PC:Ankush Manuja
ഹൊയ്സാലേശ്വര ക്ഷേത്രം
ഹൊയ്സാല മഹാരാജാവ് വിഷ്ണുവർദ്ധനയാണ് ഈ ഹൊസൈനേശ്വര ക്ഷേത്രം നിർമിച്ചത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിക്കകപ്പെട്ട ഈ ക്ഷത്രത്തിൽ ശിവനാണ് പ്രതിഷ്ഠ. ഹൊയ്സാല സാമ്രാജ്യകാലഘട്ടത്തിൽ നിർമിക്കപ്പെട്ട പുരാതന ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണിത്. ഹസ്സാനിൽ നിന്നും 30 കിലോമീറ്റർ അകലെയായാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. പഴയകാലത്തെ പല മുസ്ലീം ഭരണാധികാരികളുടെ ആക്രമണങ്ങളാലും കൊള്ളയടിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ഇന്ന് നാശത്തിന്റെ വക്കിൽ എത്തി നിൽക്കുന്ന ഇവിടം കർണാടകത്തിലെ തന്നെ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണ്. ഇവിടത്തെ ഓരോ ചരിത്ര സ്മാരകവും ഒരു ചരിത്രസ്‌നേഹിയെ സംബന്ധിച്ചെടുത്തോളവും സന്ദർശിക്കേണ്ട സ്ഥലം തന്നെയാണ്.
PC:Karthikbs23