Search
  • Follow NativePlanet
Share
» »ട്രാവൽ ഏജൻസി വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം.. ലാഭം മാത്രമല്ല.. നേട്ടങ്ങൾ വേറെയുമുണ്ട്

ട്രാവൽ ഏജൻസി വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം.. ലാഭം മാത്രമല്ല.. നേട്ടങ്ങൾ വേറെയുമുണ്ട്

ട്രാവൽ ഏജന്‍റിന്‍റെ സഹായത്തോടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉള്ള ഗുണങ്ങളും ലാഭങ്ങളും എന്തൊക്കെയാണ് എന്നു നോക്കാം

എന്തിനും ഏതിനും ഇന്ന് ഇന്‍ർനെറ്റിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. ഒരു യാത്രയുടെ കാര്യമെടുത്താൽ നിങ്ങൾ ഏതു തരത്തിലുള്ള സഞ്ചാരിയാണെന്നു കുറച്ചു ചോദ്യങ്ങളിലൂടെ മനസ്സിലാക്കി പോകേണ്ട ഇടങ്ങൾ പറഞ്ഞു തരുന്നതു മുതൽ താല്പര്യത്തിനനുസരിച്ചുളള സ്ഥലങ്ങൾ തിരഞ്ഞെടുക്കുവാനും കൃത്യമായ രീതിയിൽ പ്ലാൻ ചെയ്ത് യാത്ര പോയി തിരികെ എത്തിക്കുന്നതു വരെയുള്ള കാര്യങ്ങൾ നമുക്ക് സ്വയം ചെയ്യാവുന്നതായി മാറിയിട്ടുണ്ട്. പണ്ട് ഒരു വിദേശയാത്ര പോകണമെങ്കിൽ ഏറ്റവും ശ്രമകരമായ കാര്യങ്ങളിലൊന്ന് വിമാനടിക്കറ്റ് ബുക്ക് ചെയ്യുക എന്നതാണ്. ഇന്ന് ഇന്‍റർനെറ്റ് വഴി വീട്ടിലിരുന്ന് വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. എന്നിരുന്നാലും പഴയതുപോലെ ട്രാവൽ ഏജൻസി അല്ലെങ്കിൽ ട്രാവൽ ഏജന്‍റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് പല ഗുണഫലങ്ങളുമുണ്ട്. ചിലപ്പോൾ ഓൺലൈനിൽ ലഭിക്കുന്ന ഓഫറുകളേക്കാൾ മികച്ച ഡീലിൽ ഏജൻസി വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലഭിക്കാറുമുണ്ട്. ഇതാ, ട്രാവൽ ഏജന്‍റിന്‍റെ സഹായത്തോടെ വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉള്ള ഗുണങ്ങളും ലാഭങ്ങളും എന്തൊക്കെയാണ് എന്നു നോക്കാം

 ട്രാവൽ ഏജന്‍റ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍

ട്രാവൽ ഏജന്‍റ് വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍

ടിക്കറ്റ് ബുക്ക് ചെയ്യാനിരിക്കുമ്പോൾ ഓൺലൈൻ വഴി ചെയ്യണോ അതോ ഒരു ട്രാവൽ ഏജൻസി വഴി ടിക്കറ്റ് ബുക്ക് ചെയ്യണോ എന്നു ചിലപ്പോഴെങ്കിലും നിങ്ങൾ സംശയിച്ചിട്ടുണ്ടാവും. ഓൺലൈനിലെ ഓഫറുകൾ കണ്ടുകഴിയുമ്പോൾ ഇതിലും മികച്ചത് വരുവാനില്ല എന്ന ധാരണയിൽ പെട്ടന്നു ബുക്ക് ചെയ്യുന്നതിനാൽ പിന്നെ ആരും കാര്യമായി ഏജൻസി വഴിയുള്ള കാര്യം തുടർന്നാലോചിക്കുകയുമില്ല. എന്നാൽ സമയലാഭം മുതൽ മികച്ച ഓഫറുകൾ വരെ ട്രാവല് ഏജൻസികൾ വിമാനടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് നല്കുന്നു

PC:Raychan/Unsplash

മികച്ച ഡീലുകൾ

മികച്ച ഡീലുകൾ

ഓൺലൈൻ വഴിയാണോ അതോ ട്രാവൽ ഏജൻസി വഴി ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നതാണോ പോക്കറ്റിനു മികച്ചതെന്ന് ഒരുപാടു തവണ നിങ്ങൾ ആലോചിച്ചിട്ടുണ്ടാവും. എന്നാൽ യാഥാര്‍ത്ഥ്യം നിങ്ങളെ അതിശയിപ്പിക്കുക തന്നെ ചെയ്യും. ട്രാവൽ ഏജന്റുമാരുമായുള്ള ബുക്കിംഗ് പലപ്പോഴും ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ ചിലവിൽ നടക്കുന്ന ഒന്നാണ്. സാധാരണ ബുക്ക് ചെയ്യുമ്പോൾ ആളുകൾക്ക് സൈറ്റിൽ കമ്പനി നല്കിയിരിക്കുന്ന ഓഫറുകൾ എന്താണെന്നു മാത്രമേ കാണുവാൻ കഴിയൂ. എന്നാൽ ട്രാവൽ ഏജൻസികൾക്കായി മികച്ച ഡീലുകൾ എയർലൈനുകൾ നല്കുന്നു, കാരണം അവർക്ക് ആകർഷകമായ പണം ലാഭിക്കുന്ന ഡീലുകളിലേക്ക് ആക്‌സസ് ഉണ്ട്. വെബ്സൈറ്റുകളിൽ ലഭ്യമാകാത്ത ഇത്തരം ഓഫറുകൾ ട്രാവൽ ഏജന്റുമാർ മുഖേന ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുമ്പോൾ ലഭിക്കും.

ചിലവ് കുറവും സമയ ലാഭവും

ചിലവ് കുറവും സമയ ലാഭവും

ട്രാവൽ ഏജൻസി വഴിയുള്ള വിമാനടിക്കറ്റ് ബുക്കിങ് ചെലവ് കുറഞ്ഞതും സമയം ലാഭിക്കുന്നതുമാണ്. ഓൺലൈനിൽ വളരെ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുപകരം ഒരു ട്രാവൽ ഏജന്റിനെ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടെങ്കിൽ, ട്രാവൽ ഏജന്റുമാരുമായുള്ള ബുക്കിംഗ് ഓൺലൈനിൽ ബുക്ക് ചെയ്യുന്നതിനേക്കാൾ വളരെ ലാഭം നേടിത്തരുന്നതായിരിക്കും എന്നതാണ് കാരണം. സാധാരണയായി ആക്സസ് ചെയ്യാൻ കഴിയാത്ത എയർലൈൻ കിഴിവുകൾ, കോഡുകൾ, കൂപ്പണുകൾ എന്നിവ ലഭ്യമാക്കാൻ ട്രാവൽ ഏജന്റുമാർക്ക് നിങ്ങളെ സഹായിക്കാനാകും.
മാത്രമല്ല, ഓൺലൈനിൽ മികച്ച ഓഫർ തിരഞ്ഞ് മണിക്കൂറുകൾ കംപ്യൂട്ടറിനു മുന്നിൽ ഇരിക്കുന്നത് ഒഴിവാക്കുവാനും ട്രാവൽ ഏജൻസികളെ സമീപിക്കുന്നത് സഹായിക്കുന്നു.

രഹസ്യചാർജുകളില്ല

രഹസ്യചാർജുകളില്ല

ചില ഓൺലൈൻ ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോൾ ട്രാവൽ ഏജൻസി വഴിയുള്ള ബുക്കിങ്ങുകൾക്ക് രഹസ് ചാർജുകളോ മറഞ്ഞിരിക്കുന്ന ഫീസുകളോ ഒന്നുമില്ല. ചില ഏജൻസികളാവട്ടെ, ഉപഭോക്താക്കളിൽ നിന്നും ഇതിനുള്ള സേവന നിരക്ക് ഈടാക്കുകയുമില്ല. വിമാനക്കമ്പനികളിൽ നിന്നും അവർക്കുള്ള ലാഭം ലഭിക്കുമെന്നതിനാലാണിത്. ഇത്തരത്തിലുള്ള സുതാര്യതയാണ് ട്രാവൽ ഏജന്റുമാർ മുഖേന ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിന്റെ ഏറ്റവും വലിയ നേട്ടം.
പലപ്പോഴും ഓൺലാനിൽ ഓഫർ കണ്ട് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ നികുതിയും മറ്റു ചാർജുകളും ഉൾപ്പെടുത്താതെയുള്ള നിരക്കായിരിക്കും കാണിക്കുക. അപ്പോൾ വിവരങ്ങളെല്ലാം നല്കി പണം അടയ്ക്കേണ്ട ഘട്ടത്തിലാവും പൂർണ്ണമായും എത്ര തുക നല്കണമെന്നു നിങ്ങൾക്കു മനസ്സിലാകുന്നത്.
Nicole Geri/Unsplash

എല്ലാം ഉൾപ്പെടുത്താം

എല്ലാം ഉൾപ്പെടുത്താം

ട്രാവൽ ഏജൻസികളെ യാത്രയ്ക്കായി സമീപിക്കുമ്പോൾ ടിക്കറ്റ് ബുക്കിങ് മാത്രമല്ല ഇവിടെ ലഭ്യമാവുക. നിങ്ങൾക്ക് ഒരു യാത്ര മുഴുവനായും ഇവിടെ പ്ലാൻ ചെയ്യുവാൻ സാധിക്കും. അതായത് ഹോട്ടലുകളും ടൂർ ഗ്രൂപ്പുകളും മുതൽ ക്രൂയിസുകളും സാഹസിക യാത്രകളും വരെ ട്രാവൽ ഏജന്റുമാർ നിങ്ങൾക്കായി എന്തും എല്ലാം ബുക്ക് ചെയ്യും. യാത്രയിൽ താമസിക്കാൻ ലോകത്തെവിടെ വേണമെങ്കിലും ചെലവുകുറഞ്ഞ സ്ഥലങ്ങള്‍ നിങ്ങളുടെ ട്രാവൽ ഏജന്‍റിന് ലഭ്യമാക്കുവാൻ കഴിയും.

PC:Danila Hamsterman/Unsplash

ഇൻഷുറൻസ്

ഇൻഷുറൻസ്

ട്രാവൽ ഏജൻസി മുഖേന ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് അവർ ഇൻഷുറൻസും വാഗ്ദാനം ചെയ്യുന്നു എന്നതാണ്. നിങ്ങളുടെ യാത്ര, നിങ്ങളുടെ ആരോഗ്യം, ഉദ്ദേശിച്ച ലക്ഷ്യസ്ഥാനം എന്നിവയെ ആശ്രയിച്ച്, മെഡിക്കൽ അത്യാഹിതങ്ങളും യാത്ര റദ്ദാക്കലുകളും ഉൾക്കൊള്ളുന്ന മികച്ച ട്രാവൽ ഇൻഷുറൻസ് ലഭിക്കാൻ ട്രാവൽ ഏജന്റുമാർ നിങ്ങളെ സഹായിക്കും.

PC:Omar Prestwich/Unsplash

അപ്ഗ്രേഡ് സാധ്യത കൂടുതൽ

അപ്ഗ്രേഡ് സാധ്യത കൂടുതൽ

ട്രാവൽ ഏജന്‍റ് വഴി ബുക്ക് ചെയ്യുമ്പോൾ ഒരു ബിസിനസ് ക്ലാസ് ഫ്ലൈറ്റ് അപ്‌ഗ്രേഡ് നേടാനുള്ള സാധ്യത കൂടുതലാണ്. എയർലൈനുകളും ഹോട്ടലുകളും ഒക്കെയായുള്ള അവരുടെ ബന്ധങ്ങൾ യാത്രക്കാരനെന്ന നിലയിൽ മികച്ച പരിഗണനയും സേവനങ്ങളും നിങ്ങൾക്ക് ലഭിക്കുവാൻ ഇടയാക്കുകയും ചെയ്യും.

PC:Markus Winkler/Unsplash

ട്രാവൽ ഏജൻസി വഴി യാത്ര പോയാൽ മെച്ചമുണ്ടാകുമോയെന്നാണോ? അറിയാം 'ഗുട്ടൻസ്'ട്രാവൽ ഏജൻസി വഴി യാത്ര പോയാൽ മെച്ചമുണ്ടാകുമോയെന്നാണോ? അറിയാം 'ഗുട്ടൻസ്'

നിരന്തര ലഭ്യതയും സഹായവും

നിരന്തര ലഭ്യതയും സഹായവും

നിങ്ങളുടെ ആശങ്കകളും യാത്രയുമായി ബന്ധപ്പെട്ട സംശയങ്ങളും കേൾക്കുവാനും പരിഹരിക്കുവാനും ട്രാവൽ ഏജന്റുമാർ 24/7 ലഭ്യമാണ്. എന്നാൽ ഓൺലൈന്‍ വഴി ബുക്ക് ചെയ്യുമ്പോൾ ഇ-മെയിൽ ആയിരിക്കും നിങ്ങള്‍ തമ്മിലുള്ള പ്രധാന ആശയവിനിമയ മാർഗ്ഗം. അതുകൊണ്ടുതന്നെ നിങ്ങളുടെ ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കൃത്യമായ മറുപടി ലഭിക്കുന്നതിന് കാലതാമസമെടുത്തേക്കാം. ട്രാവൽ ഏജന്റുമാർ മുഖേന വിലകുറഞ്ഞ ഫ്ലൈറ്റുകൾ ബുക്ക് ചെയ്യുന്നതിന്റെ ഏറ്റവും മികച്ച നേട്ടങ്ങളിലൊന്ന് ഏതു സമയത്തും ദിവസവും ലഭ്യമാണ് എന്നതാണ്!

PC: Štefan Štefančík

ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍ഓരോ വീട്ടിലും ഒരു വിമാനം, ജോലിക്കു പോകുന്നത് വിമാനത്തില്‍.. ഈ ടൗണില്‍ ഇങ്ങനെയാണ് കാര്യങ്ങള്‍

വിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെവിമാനത്താവളം മടുപ്പിക്കുന്നുവോ? എയര്‍പോര്‍ട്ട് ലോഞ്ചുകള്‍ ഉപയോഗിക്കാം.. എളുപ്പവഴികള്‍ ഇങ്ങനെ

Read more about: travel tips travel ideas airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X