Search
  • Follow NativePlanet
Share
» »പിന്നെയും പിന്നെയും കൊതിപ്പിക്കുന്ന ഗുജറാത്ത്

പിന്നെയും പിന്നെയും കൊതിപ്പിക്കുന്ന ഗുജറാത്ത്

ഗുജറാത്ത് സന്ദർശനം എന്നത് വെറും കാഴ്ചകളിലൂടെയുള്ള ഒരു നടത്തമായിരിക്കില്ല

By Elizabath Joseph

ഗുജറാത്ത്...പൈതൃക നിർമ്മിതികൾ കൊണ്ടും ചരിത്ര സ്മാരകങ്ങൾ കൊണ്ടും എന്നും സഞ്ചാരികളെ കൊതിപ്പിക്കുന്ന ഇടം. ആരെയും ആകർഷിക്കുന്ന ചരിത്രവും ഒരിക്കലെങ്കിലും കണ്ടിരിക്കണം എന്നു തോന്നിപ്പിക്കുന്ന ഇടങ്ങളും കൊണ്ടും ഇവിടെ എത്തുന്നവരെ പിന്നെയും പിന്നെയും കൊതിപ്പിക്കുന്ന നാടാണ് ഗുജറാത്ത്. കടൽടത്തീരങ്ങളും അപൂർവ്വങ്ങളായ ക്ഷേത്രങ്ങളും കൂടി ഇന്ത്യയുടെ പൈതൃകത്തിന്റെ ഒരു വലിയ പങ്കും ഗുജറാത്തിലാണുള്ളത് എന്നു പറയാം. ഗുജറാത്ത് സന്ദർശനം എന്നത് വെറും കാഴ്ചകളിലൂടെയുള്ള ഒരു നടത്തമായിരിക്കില്ല പകരം ഇന്ത്യയുടെ ചരിത്രത്തിലേക്കു തന്നെയുള്ള മടങ്ങിപ്പോക്കായിരിക്കും...

ലക്ഷ്മി വിലാസ് കൊട്ടാരം

ലക്ഷ്മി വിലാസ് കൊട്ടാരം

500 ഏക്കർ സ്ഥലത്തിനുള്ളിൽ വിസ്തരിച്ചു കിടക്കുന്ന ഒരു കൊട്ടാരം. ഭംഗിയുടെയോ നിർമ്മിതിയുടെയോ കാര്യം എടുത്തുപറയേണ്ട.കാരണം എത്ര പറഞ്ഞാലും തീർക്കാവുന്നതല്ല ഇതിന്റെ വിശേഷങ്ങൾ. ഗുജറാത്തിന്റെ ഇന്നലെകൾ കാണിക്കുന്ന ലക്ഷി വിലാസ് പാലസാണ് ഇവിടുത്തെ നായികൻ. വഡോധര രാജകുടുംബത്തിന്റെ രാജകീയ വസതിയായിരുന്ന കൊട്ടാരം 1890 ൽ മഹാരാജാ സയജി റാവു മൂന്നാമനാണ് നിർമ്മിക്കുന്നത്.
ഒരിഞ്ച് സ്ഥലം പോലും വെറുതെ വിടാതെ അവിടെയല്ലാം മനോഹരമായ കൊത്തുപണികൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് ഇവിടെ.

PC:Emmanuel DYAN

ദ്വാരകാധീശ് ക്ഷേത്രം

ദ്വാരകാധീശ് ക്ഷേത്രം

ജഗത് മന്ദിർ എന്ന പേരിലറിയപ്പെടുന്ന ദ്രാരകാധീശ് ക്ഷേത്രം ശ്രീ കൃഷ്ണനായി സമർപ്പിച്ചിരിക്കുന്ന പ്രധാന ക്ഷേത്രങ്ങളിലൊന്നാണ്. നാലു ചാർധാമുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രം ഗുജറാത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സ്മാരകങ്ങളിൽ ഒന്നുകൂടിയാണ്. ഏകദേശം 2200 ൽ അധികം വർഷത്തെ പഴക്കം പറയുന്ന ഈ ക്ഷേത്രം അഞ്ച് നിലയുള്ളതും 72 തൂണുകളിൽ താങ്ങി നിർത്തപ്പെട്ടതുമാണ്.ശ്രീ കൃഷ്ണന്റെ ജന്മാഷ്ടമി നാളിലാണ് ഇവിടെ ഏറ്റവും കൂടുതൽ ആഘോഷങ്ങൾ നടക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ക്ഷേത്രങ്ങള്‍ ഇന്ത്യയിലെ ഏറ്റവും മനോഹരമായ പത്ത് ക്ഷേത്രങ്ങള്‍

PC:Scalebelow

ധോലാവിര

ധോലാവിര

4500 ൽ അധികം വർഷത്തെ പഴക്കമുള്ള ധോലാവിര ഇൻഡസ് വാലി സിവിലൈസേഷന്റെ അടയാളങ്ങളുള്ള ഇടമാണ്. ഗുജറാത്തിലെ ഏറ്റവും പ്രസിദ്ധമായ ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ ഇവിടം 1967 ലാണ് കണ്ടെത്തുന്നത്.കച്ചിലെ ബചൗ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഇവിടം ചരിത്ര പ്രേമികൾ തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ്. ലോകത്തിലെ ആദ്യത്തെ സൂചനാ ബോർഡ്, കുറ്റമറ്റ രീതിയിലുള്ള ജലസംരക്ഷണ മാർഗ്ഗങ്ങൾ, ഓടിൽ തീർത്ത ആഭരണങ്ങൾ, എന്നിവയൊക്കെ ഇവിടെ നിന്നും ലഭിച്ചിട്ടുണ്ട്.

PC:Lalit Gajjer

വിജയ് വിലാസ് കൊട്ടാരം

വിജയ് വിലാസ് കൊട്ടാരം

1929 ൽ റാഴു വിജയരാജ് ജി നിർമ്മിച്ച വിജയ് വിലാസ് കൊട്ടാരം കച്ചിലെ രാജാക്കൻമാരുടെ വേനൽക്കാല വസതി എന്ന നിലയിലാണ് കൂടുതലും അറിയപ്പെടുന്നത്. കച്ചിലെ രാജകുടുംബം ഇപ്പോളും ഇതിനെ അവരുടെ വസതിയായിട്ടു തന്നെയാണ് കണക്കാക്കുന്നത്. രജ്പുത്, മുഗൾ, വിക്ടോറിയൻ വാസ്തുവിദ്യകളുടെ സംഗമം ഇതിന്റെ നിർമ്മാണത്തിൽ കാണുവാൻ സാധിക്കും.
450 ഏക്കർ സ്ഥലത്തിലായി സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം രണ്ടു കിലോമീറ്റർ നീളത്തിലുള്ള പ്രൈവറ്റ് ബീച്ചിനും മനോഹരമായ പൂന്തോട്ടത്തിനും പ്രശസ്തമാണ്. എന്നാൽ ഇന്നീ കൊട്ടാരത്തിന്റെ മിക്ക ഭാഗങ്ങളും ഒരു റിസോർട്ടായി മാറിയിട്ടുണ്ട്.

PC:RahulZ

സൂര്യ ക്ഷേത്രം

സൂര്യ ക്ഷേത്രം

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ സൂര്യ ക്ഷേത്രങ്ങളിലൊന്നാണ് മൊധേരയിലെ സൂര്യ ക്ഷേത്രം. പുഷ്പാവതി നദിയുടെ തീരത്തോട്ട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടം ചാലൂക്യ രാജാക്കൻമാരുടെ കാലത്താണ് നിർമ്മിച്ചത്. ബീമ ഒന്നാമൻ എ‍ി 1206 ലാണ് ഇത് നിർമ്മിക്കുന്നത്. എന്നാൽ ഇന്ന് ഇവിടെ യാതൊരു തരത്തിലുള്ള പ്രാർഥനകളോ പൂജകളോ ഒന്നും കാണുവാൻ സാധിക്കില്ല. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ സ്ഥിതി ചെയ്യുന്ന ഇവിടം ചരിത്രകാരൻമാരും സന്ദർശകരും എത്തിച്ചേരുന്ന ഇടമായി മാറിയിരിക്കുന്നു.

PC:Aakarjinwala

സോംനാഥ് ക്ഷേത്രം

സോംനാഥ് ക്ഷേത്രം

ശിവന്റെ ജ്യോതിർലിംഗ ക്ഷേത്രങ്ങളിൽ ഒന്നാം സ്ഥാനത്തുള്ള ക്ഷേത്രമാണ് ഗുജറാത്തിലെ സോംനാഥ ക്ഷേത്രം.ചരിത്രമനുസരിചച് നിരവധി തവണ പുതുക്കി പണിതിട്ടുള്ള ഈ ക്ഷേത്രത്തിൽ അവസാനമായി നിർമ്മാണ പ്രവർത്തനങ്ങൾ നടന്നത് 1951 ലാണ്, അന്ന് ചാലൂക്യ നിർമ്മാണ രീതികളാണ് നിർമ്മാണത്തിന് അവലംബിച്ചത്.

PC:Anhilwara

റാണി കി വാവ്

റാണി കി വാവ്

തന്റെ ഭർത്താവിന്റെ സ്മരണയ്ക്കായി ഭാര്യ പണിത പടിക്കിണർ എന്നാണ് റാണി കി വാവ് അറിയപ്പെടുന്നത്. യുനസ്കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നായ ഇത് പഠാനിലാണ് സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ സോലങ്കി രാജവംശ സ്ഥാപകനായ ഭീം ദേവ് ഒന്നാമന്റെ സ്മരണയ്ക്കായി ഭാര്യ ഉദയമതി റാണി 1063 ൽ പണികഴിപ്പിച്ചതാണ് റാണി കി വാവ് എന്നാണ് കരുതുന്നത്. 64 മീറ്റര്‍ നീളവും 20 മീറ്റര്‍ വീതിയും 27 മീറ്റര്‍ ആഴവുമുള്ള ഈ നിര്‍മ്മിതി നിരവധി കൊത്തുപണികളോടു കൂടിയതാണ്.
ഗുജറാത്തിലെ ഏറ്റവും മനോഹരമായ പടവു കിണറുകളിൽ ഒന്നുകൂടിയാണിത്.

ഭര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ ഭാര്യ പണിത പടവ് കിണര്‍ അഥവാ റാണി കി വാവ് ഭര്‍ത്താവിനോടുള്ള സ്‌നേഹത്തില്‍ ഭാര്യ പണിത പടവ് കിണര്‍ അഥവാ റാണി കി വാവ്


PC:Bethany Ciullo

നാനി ദാമൻ കോട്ട

നാനി ദാമൻ കോട്ട

ദാമനിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ നാനി ദാമാൻ കോട്ട. സെന്റ് ജെറോം കോട്ട എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. പോർച്ചുഗീസുകാരുടെ ഇന്ത്യയ്ക്ക് മേലുള്ള വിജയം സൂചിപ്പിക്കാനായി അവർ നിർമ്മിച്ച് അടയാളങ്ങളിലൊന്നായാണ് ഇത് അറിയപ്പെടുന്നത്.

PC:Pradeep717

സിദ്ദി സയ്യിദ് മോസ്ക്

സിദ്ദി സയ്യിദ് മോസ്ക്

ഗുജറാത്തിലെ സ്മാരകങ്ങളുടെ കഥ പറയുമ്പോൾ ഒരിക്കലും ഒഴിവാക്കുവാൻ പറ്റാത്ത ഇടങ്ങളിലൊന്നാണ് സിദ്ധി സയ്യിദ് മോസ്ക്. 1573 ൽ നിർമ്മിച്ച് ഈ സ്മാരകം സുൽത്താൻ അഹമ്മദ് ഷായുടെ അടിമയായ സിദ്ധി സയ്യിദിന്റെ പേരിലാണ് അറിയപ്പെടുന്നത്. ഇൻഡോ സാർസനിക് വാസ്തുവിദ്യയിൽ നിർമ്മിച്ചിരിക്കുന്ന ഇത് ഒരു ആരാധനാലയം എന്നിതിലുപരിയായി ഒരു വാസ്തു വിദ്യാ വിസ്മയമാണ്. രാവില ഏഴു മണി മുതൽ വൈകിട്ട് ആറു മണി

PC:Bhaumik D. Vasavada

സൂററ്റിലെ പഴയ കോട്ട

സൂററ്റിലെ പഴയ കോട്ട

പഴയ കാലത്തെ ഒട്ടേറെ കഥകളുടെ കൂമ്പാരമായി സൂറത്തിലെ പഴയ കോട്ട ഗുജറാത്തിൻറെ ചരിത്രം അന്വേഷിച്ച് ചെല്ലുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഇടമാണ്. ഭിൽ ആളുകൾക്കെതിരെയുള്ള ഒരു കവാടമായിട്ടായിരുന്നു ആദ്യ കാലങ്ങളിൽ ഈ കോട്ടയെ ഉപയോഗിച്ചിരുന്നത്.

ഇങ്ങനെ നിരവധി കാഴ്ചകളാണ് ഗുജറാത്ത് ഒരുക്കുന്നത്. ചരിത്രകാരന്മാര്‍ക്കു മാത്രമല്ല, ഇന്നലെകളുടെ കാഴ്ചകള്‍ തേടുന്നവര്‍ക്കും പഴമെയ സ്നേഹിക്കുന്നവര്‍ക്കുമെല്ലാം ഒരായിരം അത്ഭുതങ്ങള്‍ ഇവിടം ഒരുക്കിയിട്ടുണ്ട്.

PC:Rahul Bhadane

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X