Search
  • Follow NativePlanet
Share
» »ഈ സ്ഥലങ്ങൾ ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെപ്പോഴാ?

ഈ സ്ഥലങ്ങൾ ഇപ്പോൾ കണ്ടില്ലെങ്കിൽ പിന്നെപ്പോഴാ?

എവിടെ പോകണമെന്നും എങ്ങനെ പോകണമെന്നും ആലോചിച്ച് സമയം കളയുകയാണോ... വേനലിൽ എവിടെ പോകാനാ..വീട്ടിലിരിക്കുന്നത് തന്നെയാ സുഖം എന്നുപറ‍ഞ്ഞിരുന്നാൽ മതിയോ? പോരാ.. ചൂടിൽ നിന്നും രക്ഷപെട്ട് കുളിര് തേടാൻ പറ്റിയ ഇടങ്ങളാണ് ഏപ്രിൽ മാസത്തിൽ കണ്ടെത്തേണ്ടത്. 40 ഡിഗ്രിയിലും കടന്ന ചൂടിൽ നിന്നും രക്ഷപെടുവാൻ സ്ഥലങ്ങൾ അധികം തിരയേണ്ട ആവശ്യമില്ല. നമ്മുടെ നാടിനു തൊട്ടടുത്തു തന്നെ കിടക്കുന്ന കൂർഗ് മുതൽ ലിസ്റ്റ് കിടക്കുകയാണ്. ഇതാ ഏപ്രിൽ മാസത്തിൽ പോയിരിക്കുവാൻ പറ്റിയ കുറച്ച് സ്ഥലങ്ങൾ നോക്കാം.

കൂര്‍ഗ്

കൂര്‍ഗ്

വേനലിൽ കറങ്ങുവാനിറങ്ങുന്ന മലയാളികൾക്ക് ഏറ്റവും എളുപ്പത്തിൽ പോയി വരുവാൻ സാധിക്കുന്ന ഒരിടമാണ് കൂർഗ്. പശ്ചിമഘട്ടത്തിലെ മലകളിലും താഴ്വരകളിലും ഒക്കെയായി കിടക്കുന്ന ഈ നാട് ഏതു സമയത്തും പ്രസന്നമായ കാലാവസ്ഥയുമായി സഞ്ചാരികളെ സ്വീകരിക്കുന്ന ഇടമാണ്.

ഇന്ത്യയിലെ സ്കോട് ലാൻഡ് എന്നറിയപ്പെടുന്ന ഇവിടം ഓറഞ്ചിന്‍റെയും കാപ്പിയുടെയും നാട് കൂടിയാണ്. കർണ്ണാടകയുടെ കാശ്മീർ എന്നും കൂർഗ് അറിയപ്പെടുന്നു. എല്ലാ സമയത്തും പ്രസന്നമായ അന്തരീക്ഷമാണ് ഇവിടെയുള്ളതെങ്കിലും ചൂട് കാലത്താണ് കൂടുതലും സഞ്ചാരികൾ എത്തുന്നത്.

PC: Karthik.kgb1

 ബ്രഹ്മഗിരി

ബ്രഹ്മഗിരി

മാനന്തവാടിയിൽ നിന്നും 29 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ബ്രഹ്മഗിരി വേനലിൽ പ്രകൃതിയൊരുക്കിയിരിക്കുന്ന എസി റൂമുകളിലൊന്നാണ്. വയനാടിന്റെ അതിർത്തിയിലായി കർണ്ണാടകയോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെ വെള്ളച്ചാട്ടങ്ങൾ കൊമ്ടും കാടിന്റെ കാഴ്ചകൊണ്ടും ഒക്കെ സമൃദ്ധമാണ്.

തിരുനെല്ലി, പക്ഷി പാതാളം, ഇരുപ്പു വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:Prasanna14

ഗാംഗ്ടോക്ക്

ഗാംഗ്ടോക്ക്

നമ്മുടെ കേരളത്തിൽ നിന്നും വേനലിൽ യാത്ര പോകുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് സിക്കിമിലെ ഗാംഗ്ടോക്ക്. കുന്നുകളും നിരപ്പുകളും സൗഹൃദം തുളുമ്പുന്ന മുഖങ്ങളും ഒക്കെയായി യാത്രകരെ സ്വാഗതം ചെയ്യുന്ന ഇവിടം സൂര്യന്റെ ചൂടിൽ നിന്നും ഒളിക്കുവാൻ പറ്റിയ ഇടമാണ്. സമുദ്ര നിരപ്പിൽ നിന്നും 5500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം ആധുനികതയും പാരമ്പര്യവും ഒരുപോലെ ചേർന്നിരിക്കുന്ന ഇടമാണ്. ബുദ്ധ ആശ്രമങ്ങളും പർവ്വതങ്ങളുടെ കാഴ്ചകളും ട്രക്കിങ്ങ് റൂട്ടുകളും ഒക്കെയാണ് ഇവിടുത്തെ മറ്റു കാഴ്ചകൾ.

PC:Indrajit Das

ചിറാപുഞ്ചി

ചിറാപുഞ്ചി

വെയിലിനെ തളയ്ക്കുവാൻ മഴ മതിയെങ്കിൽ വർഷത്തിൽ എല്ലായ്പ്പോഴും മഴ പെയ്യുന്ന ചിറാപുഞ്ചിയിലേക്ക് പോകാം. നിർത്താതെ പെയ്യുന്ന മഴകൊണ്ട് പ്രശസ്തമായ ഇവിടം മേഘങ്ങളുടെ ആലയമായ മേഘാലയയിലാണ് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം, ജീവനുള്ല വേരുൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന പാലങ്ങൾ, അവസാനമില്ലാത്ത ഗുഹകൾ, മനുഷ്യ ചരിത്രത്തിന്റെ ശേഷിപ്പുകൾ സ്ഥിതി ചെയ്യുന്ന ഇടങ്ങൾ തുടങ്ങിയവയാണ് ഇവിടുത്തെ ആകർഷണങ്ങൾ.

PC:JakilDedhia

പഞ്ചമർഹി

പഞ്ചമർഹി

പച്ചപ്പിനാൽ പൊതിഞ്ഞു നിൽക്കുന്ന ഒരിടമാണ് മധ്യ പ്രേദശിലെ പഞ്ചമർഹി. സത്പുര മലനിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം പ്രസിദ്ധമായ ഒരു ഹിൽ സ്റ്റേഷൻ കൂടിയാണ്. പതിനായിരത്തിലധികം വർഷം പഴക്കമുള്ള മനുഷ്യ നിർമ്മിത ഗുഹകളാണ് ഇവിടുത്തെ ഒരു പ്രധാന കാഴ്ച. രാജ്യത്തെ തന്നെ ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇവിടയും വേനൽക്കാല യാത്രയിലെ ലക്ഷ്യമായി തിരഞ്ഞെടുക്കാം.

ആണ് പെണ്ണാവുന്ന ചമയവിളക്കും കൊറ്റൻകുളങ്ങരയും

അവധിയോടവധി... അവധിയും യാത്രകളും...ഏപ്രിലിൽ പൊളിക്കാം....

PC:Abhayashok

Read more about: summer adventure hill station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more