Search
  • Follow NativePlanet
Share
» »കോയമ്പത്തൂരില്‍ നിന്നും യാത്ര പോകാം...!!

കോയമ്പത്തൂരില്‍ നിന്നും യാത്ര പോകാം...!!

കോയമ്പത്തൂരില്‍ നിന്നും എളുപ്പത്തില്‍ പോയിവരാന്‍ കഴിയുന്ന കിടിലന്‍ സ്ഥലങ്ങള്‍

By Elizabath

പശ്ചിമഘട്ടത്തിന്റെ മടിയില്‍ നോയ്യല്‍ നദിയെ തലോടിക്കിടക്കുന്ന കോയമ്പത്തൂര്‍ തമിഴ്‌നാട്ടിലെ പ്രധാന നഗരങ്ങളിലൊന്നാണ്. നാഗരികതയും ഗ്രാമീണതയും ഒരുപോലെ നിറഞ്ഞു നില്‍ക്കുന്ന ഈ തനി തമിഴ് പട്ടണത്തിന് പ്രത്യേകതകള്‍ ധാരാളമുണ്ട്. പരുത്തിയുടെ ഉല്പാദനവും ഇവിടുത്തെ അനവധി വസ്ത്രനിര്‍മ്മാണ യൂണിറ്റുകളുമെല്ലാം ചേര്‍ന്ന് കോയമ്പത്തൂരിന് ഒരു വിളിപ്പേരും നല്കിയിട്ടുണ്ട്. മാഞ്ചസ്റ്റര്‍ ഓഫ് സൗത്ത് ഇന്ത്യ.
കോവന്റെ ഊര് എന്ന പേരില്‍ നിന്നും കോയമ്പത്തൂരായി മാറിയ ഇവിടം സ്ത്രീകള്‍ക്ക് ഭയംകൂടാതെ ജീവിക്കാന്‍ പറ്റിയ ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയിലും ഇടംനേടിയിട്ടുണ്ട്.
സഞ്ചാരികള്‍ക്ക് പറ്റിയ മികച്ച യാത്ര ഹബ്ബുകളിലൊന്നുകൂടിയാണ്. കോയമ്പത്തൂരില്‍ നിന്നും എളുപ്പത്തില്‍ പോയിവരാന്‍ കഴിയുന്ന കിടിലന്‍ സ്ഥലങ്ങള്‍

കൂനൂര്‍

കൂനൂര്‍

സ്വസ്ഥമായി ശ്വാസം കഴിക്കാനും പ്രകൃതിയുടെ പച്ചപ്പില്‍ സ്വംയ അലിയുവാനും എല്ലാ ടെന്‍ഷനുകളുെ പിന്നില്‍വിട്ട് വരുവാനും താല്പര്യമുണ്ടെങ്കില്‍ ധൈര്യമായി പോയിവരാന്‍ പറ്റിയ സ്ഥലമാണ് കൂനൂര്‍. പ്രകൃതി സ്‌നേഹികള്‍ സ്വര്‍ഗ്ഗമായി കണക്കാക്കുന്ന ഇവിടം കോയമ്പത്തൂരില്‍ നിന്നും 69 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.

തിരക്കുള്ള ഊട്ടി ഒഴിവാക്കാം...പകരം??തിരക്കുള്ള ഊട്ടി ഒഴിവാക്കാം...പകരം??

PC: Thangaraj Kumaravel

പാലക്കാട്

പാലക്കാട്

കേരളത്തിലേക്കുള്ള പ്രവേശനകവാടമായി അറിയപ്പെടുന്ന പാലക്കാട് ഒരുകാലത്ത് കേരളത്തിന്റെ നെല്ലറയായിരുന്നു. നഗരഹൃദയത്തില്‍ സ്ഥിതി ചെയ്യുന്ന പാലക്കാട് കോട്ടയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കേരളത്തില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന കോട്ടകളില്‍ ഒന്നുകൂടിയാണിത്. മലമ്പുഴ ഡാമും കല്‍പ്പാത്തി ക്ഷേത്രവും ഒക്കെയാണ് ഇവിടുത്തെ മറ്റാകര്‍ഷണങ്ങള്‍.
കോയമ്പത്തൂരില്‍ നിന്നും 53 കിലോമീറ്ററാണ് പാലക്കാടേക്കുള്ള ദൂരം.

PC: Vishnu Dhyanesh

മൈസൂര്‍

മൈസൂര്‍

കര്‍ണ്ണാടകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് മൈസൂര്‍. ഇവിടുത്തെ മൈസൂര്‍ ദസറയും കൊട്ടാരവും ഒക്കെ വിദേശികളുള്‍പ്പെടെയുള്ള ആയിരക്കണക്കിന് സഞ്ചാരികളെയാണ് ആകര്‍ഷിക്കുന്നത്. മൈസൂര്‍ സൂ, ചാമണ്ഡി ഹില്‍സ്, ചാമുണ്ഡേശ്വരി ക്ഷേത്രം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
കോയമ്പത്തൂരില്‍ നിന്നും 195 കിലോമീറ്റര്‍ അകലെയാണ് മൈസൂര്‍ സ്ഥിതി ചെയ്യുന്നത്.

PC: Arul Prasad

ഊട്ടി

ഊട്ടി

തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഹില്‍സ്റ്റേഷനുകലില്‍ ഒന്നാണ് ഊട്ടി. നീലഗിരിയുടെ റാണി എന്നറിപ്പെടുന്ന ഇവിടം മലയാളികളുടെ നൊസ്റ്റാള്‍ജിയയില്‍ ഉറങ്ങിക്കിടക്കുന്ന ഒരിടം കൂടിയാണ്. തേയിലത്തോട്ടങ്ങളും മനോഹരമായ കാഴ്ചകളും ഒക്കെയാണ് ഊട്ടിയെ വ്യത്യസ്തമാക്കുന്നത്. ഊട്ടി ലേക്ക്, റോസ് ഗാര്‍ഡന്‍, ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
കോയമ്പത്തൂരില്‍ നിന്നും 85 കിലോമീറ്റര്‍ അകലെയാണ് ഊട്ടി സ്ഥിതി ചെയ്യുന്നത്.

PC: Unknown

കോട്ടഗിരി

കോട്ടഗിരി

സമുദ്രനിരപ്പില്‍ നിന്നും 5882 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടഗിരി താരതമ്യേന അറിയപ്പെടാത്ത ഒരിടമാണ്. യേല്‍ക് വെള്ളച്ചാട്ടം, കാതറിന്‍ വെള്ളച്ചാട്ടം തുടങ്ങിയവയാണ് ഇവിടുത്തെ ആകര്‍ഷണങ്ങള്‍.
കോയമ്പത്തൂരില്‍ നിന്നും 65 കിലോമീറ്റര്‍ അകലെയാണ് കോട്ടഗിരി സ്ഥിതി ചെയ്യുന്നത്.

മേഘങ്ങളെ തൊടാന്‍ ലോക്കല്‍ സ്വിറ്റ്‌സര്‍ലന്റിലേക്കൊരു യാത്രമേഘങ്ങളെ തൊടാന്‍ ലോക്കല്‍ സ്വിറ്റ്‌സര്‍ലന്റിലേക്കൊരു യാത്ര

PC:Shareef Taliparamba

 വയനാട്

വയനാട്

വീക്കെന്‍ഡുകളില്‍ കോയമ്പത്തൂരില്‍ നിന്നും പോയിവരാന്‍ കഴിയുന്ന മികച്ച സ്ഥലങ്ങളിലൊന്നാണ് വയനാട്. മഴയിലും മഞ്ഞിലും വേനലിലുമെല്ലാം പ്രത്യേക ഭംഗിയും കാലാവസ്ഥയും അനുഭവപ്പെടുന്ന വയനാട് ജീവിതത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്.
ബാണാസുര ഡാം, പൂക്കോട്ട് തടാകം. ചെമ്പ്ര പീക്ക്, തോല്‌പ്പെട്ടി വന്യജീവി സങ്കേതം തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങള്‍.
കോയമ്പത്തൂരില്‍ നിന്നും വയനാട്ടിലേക്ക് 240 കിലോമീറ്റര്‍ ദൂരമാണുള്ളത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X