Search
  • Follow NativePlanet
Share
» »ആവേശമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നു മുതൽ, ഒരുങ്ങുന്നത് സാഹസിക വിനോദവും കലാസന്ധ്യയും

ആവേശമായി ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് ഇന്നു മുതൽ, ഒരുങ്ങുന്നത് സാഹസിക വിനോദവും കലാസന്ധ്യയും

സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് ഡിസംബർ 24 വെള്ളിയാഴ്ച തുടക്കം കുറിക്കും.

അന്താരാഷ്ട്ര വിനോദസഞ്ചാര ഭൂപടത്തിലേയ്ക്ക് കടന്നു വന്ന ബേപ്പൂരിനെ ലോകം ശ്രദ്ധിക്കുവാൻ പോകുന്ന നാല് ദിനങ്ങൾക്ക് ഇന്നാരംഭം കുറിക്കുകയാണ് . സാഹസിക ജല കായിക മത്സരങ്ങളുടെ ഭൂപടത്തില്‍ ഇടം നേടിയ ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് രണ്ടാം സീസണിന് ഡിസംബർ 24 വെള്ളിയാഴ്ച തുടക്കം കുറിക്കും. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സാഹസിക ജല കായിക മത്സരങ്ങളുടെ വേദിയായ ഫെസ്റ്റിവല്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് വൈകിട്ട് 6.30ന് ഉദ്ഘാനം ചെയ്യും. ഡിസംബർ 28 വരെ ഫെസ്റ്റിവൽ നീണ്ടുനിൽക്കും.

ഫെസ്റ്റിവൽ ദിവസങ്ങളിൽ മുഴുവനും ആഘോഷപൂർവ്വമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടന ദിവസം ബേപ്പൂര്‍ ഫിഷ് മാര്‍ക്കറ്റ് റോഡില്‍ വൈകിട്ട് നാല് മുതല്‍ ആറ് മണി വരെ ഘോഷയാത്ര നടക്കും. രാവിലെ ഏഴ് മുതല്‍ ഒന്‍പത് മണി വരെ സൈക്കിള്‍ റൈഡും പാരിസണ്‍സ് കോമ്പൗണ്ടില്‍ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഫുഡ് ആന്‍ഡ് ഫ്‌ളീ മാര്‍ക്കറ്റും പ്രവര്‍ത്തിക്കും.

Beypore Waterfest 2022

ടൂറിസം കാർണിവല്‍

ബേപ്പൂർ ഇന്റർ നാഷണൽ വാട്ടർ ഫെസ്റ്റിന്‍റെ ഭാഗമായി ചാലിയത്ത് ടൂറിസം കാർണിവലും ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ രാത്രി 10 വരെയാണ് കാര്‍ണിവല്‍.

വിവിധതരം ഗെയിമുകള്‍ക്ക് പുറമെ സംഗീത പ്രകടനങ്ങള്‍, സെല്‍ഫി ബൂത്ത്, കുട്ടികള്‍ക്ക് കളിക്കാന്‍ പാര്‍ക്ക്, ഷോപ്പിംഗ് സംവിധാനം, ഭക്ഷണം, 1980 കാലഘട്ടത്തെ ഓര്‍മിപ്പിക്കുന്ന സംഭവങ്ങള്‍, പഴയ കാല സിനിമ പ്രദര്‍ശനം എന്നിവ കാര്‍ണിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 10വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്. ഉച്ചക്ക് 3 മുതല്‍ രാത്രി 10 വരെയാണ് കാര്‍ണിവല്‍ സമയം.
ഡിസംബര്‍ 24 മുതല്‍ ജനുവരി 1 വരെയാണ് കാര്‍ണിവല്‍ നടക്കുക.

24ന് വൈകുന്നേരം 4.30 മുതല്‍ അഞ്ച് വരെ കോസ്റ്റ് ഗാര്‍ഡിന്റെ ഡോര്‍നിയര്‍ ഫ്‌ലൈ പാസ്റ്റ് ബേപ്പൂര്‍ ബീച്ചില്‍ നടക്കും. അഞ്ച് മുതല്‍ ആറ് വരെ ചാലിയത്ത് പാരമോട്ടറിങ് ഉണ്ടായിരിക്കും. ഇതേ സമയത്ത് ബേപ്പൂര്‍ ബീച്ചില്‍ നേവല്‍ ബാന്റിന്റെ സംഗീത പരിപാടി നടക്കും. ആറ് മുതല്‍ ഏഴ് വരെ ഫ്‌ലൈ ബോര്‍ഡ് ഡെമോയും കാണികള്‍ക്ക് മുന്നിലെത്തും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് മണി വരെ റീക്രിയേഷണല്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ചാലിയത്ത് നടക്കും.

വാഗമണ്ണിന്‍റെ കുളിരിൽ ഒരു പുതുവർഷാഘോഷം.. കെഎസ്ആർടിസിയുടെ മിസ്റ്റി നൈറ്റ് 2023! പാട്ടും പാർട്ടിയുമായി കൂടാംവാഗമണ്ണിന്‍റെ കുളിരിൽ ഒരു പുതുവർഷാഘോഷം.. കെഎസ്ആർടിസിയുടെ മിസ്റ്റി നൈറ്റ് 2023! പാട്ടും പാർട്ടിയുമായി കൂടാം

ആവേശം നിറയ്ക്കുവാൻ കലാസന്ധ്യ

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റിവലിന്റെ രണ്ടാം സീസണിൽ സാഹസിക വിനോദങ്ങൾക്കൊപ്പം വ്യത്യസ്ത ഇനം പരിപാടികളുമായി കലാസന്ധ്യയും ഇടംപിടിച്ചിട്ടുണ്ട്. പ്രശസ്ത പിന്നണി ഗായകരും മ്യൂസിക്ക് ബാന്‍ഡും ട്രൂപ്പുകളും സാംസ്‌ക്കാരിക പരിപാടികളുടെ ഭാഗമാകും. ഡിസംബര്‍ 24 വൈകുന്നേരം 7.30 മുതല്‍ ഗായിക സിത്താര കൃഷ്ണകുമാറും സംഘവും നയിക്കുന്ന മലബാറിക്കസ് മ്യൂസിക്ക് ബാന്‍ഡ് ഉദ്ഘാടന വേദിയായ ബേപ്പൂര്‍ ബീച്ചില്‍ അരങ്ങേറും. 25 ന് വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക്ക് ഷോ വൈകുന്നേരം ഏഴു മുതല്‍ ബേപ്പൂര്‍ ബീച്ചിലും പാഗ്ലി ബാന്‍ഡ് അവതരിപ്പിക്കുന്ന മ്യൂസിക്ക് ഷോ വൈകുന്നേരം ഏഴു മുതല്‍ ചാലിയത്തും നടക്കും.

ഡിസംബർ 26 ന് നവ്യ നായര്‍, കെ.കെ നിഷാദ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന സംഗീത നൃത്ത ചുവടുകള്‍ വൈകുന്നേരം ഏഴു മുതല്‍ ബേപ്പൂര്‍ ബീച്ചിലും താമരശ്ശേരി ബാന്‍ഡ് അവതരിപ്പിക്കുന്ന കലാപരിപാടികള്‍ വൈകുന്നേരം ഏഴു മുതല്‍ ചാലിയത്തും നടക്കും. 27 ന് ശിവമണിയും സംഘവും അവതരിപ്പിക്കുന്ന ഫ്യൂഷന്‍ മ്യൂസിക്ക് ഷോ വൈകുന്നേരം ഏഴു മുതല്‍ ബേപ്പൂരിലും, കാവാലം ശ്രീകുമാര്‍, പ്രകാശ് ഉള്ള്യേരി, സൗരവ് കൃഷ്ണ, ഗുല്‍ സക്‌സേന എന്നിവരുടെ കലാപ്രകടനങ്ങള്‍ വൈകുന്നേരം ഏഴു മുതല്‍ ചാലിയത്തെ സ്റ്റേജിലും അരങ്ങേറും. ബേപ്പൂര്‍ ഫെസ്റ്റിന്റെ സമാപന ദിവസം വൈകുന്നേരം ഏഴു മുതല്‍ തൈക്കുടം ബാന്‍ഡിന്റെ പരിപാടികളും ഉണ്ടായിരിക്കും.

'റെയിൽവേ കണക്ക്' കണ്ണു തള്ളിക്കും; വിപണി മൂലധനം 47 രാജ്യങ്ങളുടെ ജിഡിപിയേക്കാൾ മുകളില്‍'റെയിൽവേ കണക്ക്' കണ്ണു തള്ളിക്കും; വിപണി മൂലധനം 47 രാജ്യങ്ങളുടെ ജിഡിപിയേക്കാൾ മുകളില്‍

പ്രായമൊരു തടസ്സമേയല്ല!! കൊതിതീരെ യാത്ര ചെയ്യാം, പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾപ്രായമൊരു തടസ്സമേയല്ല!! കൊതിതീരെ യാത്ര ചെയ്യാം, പോകാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X