Search
  • Follow NativePlanet
Share
» »വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!

വിവാഹം കഴിഞ്ഞാൽ തീർച്ചയായും ഈ ക്ഷേത്രം സന്ദർശിക്കണം..കാരണം!!

21-ാം നൂറ്റാണ്ടിൽ നിന്നും ഒൻപതാം നൂറ്റാണ്ടിലേക്ക് ഒന്നു മടങ്ങിയാലോ... വെറുതേയൊന്നുമല്ല, ഒരു കിടലൻ യാത്രയും ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത കുറച്ചധികം വിശേഷങ്ങളും ഒക്കെയായുള്ള ഒരു യാത്ര. അങ്ങനെ ടൈം മെഷീനും ഒന്നുമില്ലാതെ ഒൻപതാം നൂറ്റാണ്ടിന്റെ പടിവാതിൽക്കൽ നമ്മളെ എത്തിക്കുന്ന ഇടമാണ് കർണ്ണാടകയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം. പറഞ്ഞു തീർക്കുവാന്‍ കഴിയാത്ത പ്രത്യേകതകളാണ് ഇതിൻറെ ഏറ്റവും വലിയ ആകർഷണം. ഭോഗ നന്ദീശ്വര ക്ഷേത്രത്തിന്റെ വിശേഷങ്ങളിലേക്ക്!!!

നന്ദി ഹിൽസിന്റെ ചാരെ

നന്ദി ഹിൽസിന്റെ ചാരെ

ബാംഗ്ലൂരിൽ ഏറ്റവും അധികം സഞ്ചാരികൾ തേടിയെത്തുന്ന നന്ദി ഹില്‍സിനു തൊട്ടടുത്താണ് ഭോഗ നന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരുകാരുടെ വീക്കെൻഡ് ഡെസ്റ്റിനേഷനുകളിൽ ഒന്നായ നന്ദി ഹില്‍സിൽ എത്തുന്നവർക്ക് പക്ഷെ ഇവിടം തീർത്തും അപരിചിതമാണ് എന്നതാണ് യാഥാര്‍ഥ്യം.

PC:Bikashrd

എവിടെയാണിത്

എവിടെയാണിത്

കർണ്ണാടകയിലെ ചില്ലബെല്ലാപൂരിൽ നന്ദി ഹിൽസിനു താഴെയാണ് ഭോഗനന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നന്ദിദുർഗയുടെ താഴെ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ സഞ്ചരിക്കണം ഇവിടേക്ക്. ബസ് സർവ്വീസ് ഇല്ലാത്ത ഇടമായതിനാൽ ഓട്ടോയെ ആശ്രയിക്കേണ്ടി വരും.

PC:Shyamal

ഭോഗനന്ദീശ്വര ക്ഷേത്രം

ഭോഗനന്ദീശ്വര ക്ഷേത്രം

ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ശിവന് സമർപ്പിക്കപ്പെട്ടിരിക്കുന്ന ഒന്നാണ്. കർണ്ണാടകയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രം എന്നും ഇതറിയപ്പെടുന്നു. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലാണ് ക്ഷേത്രം ഇന്നുള്ളത്.

PC:Bikashrd

ഒൻപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ

ഒൻപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ

ഇവിടെ നടത്തിയ പഠനങ്ങളും കണ്ടെത്തിയ രേഖകളും അനുസരിച്ച് ഒൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ആ ക്ഷേത്രം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം. ഇവിടുത്തെ ശിവ ക്ഷേത്രം നോസംബ രാജവംശത്തിന്റെ കാലത്ത് നോലംബാധിരാജ എന്ന ഭരണാധികാരിയാണത്രെ ക്ഷേത്രം നിർമ്മിച്ചത്. അദ്ദേഹത്തോടൊപ്പം രാഷ്ട്രകൂടാ രാജാവ് ഗോവിന്ജ മൂന്നാമനും നിർമ്മാണ പ്രവർത്തികളിൽ പങ്കുചേർന്നിരുന്നുവത്രെ. പിന്നീട് ഇവിടെ അധികാരത്തിൽ വന്ന ഭരണാധികാരികളെല്ലാം ഈ ക്ഷേത്രത്തിലും തങ്ങളുടെ കൈയ്യൊപ്പു പതിപ്പിച്ചിട്ടുണ്ട്. ഗംഗാ രാജവംശം, ബാണാ ഭരമാധികാരികൾ, ചോള രാജാക്കന്മാർ,ഹോയ്സാല രാജാക്കന്മാർ, വിജയനഗര രാജാക്കന്മാർ, മൈസൂർ രാജാക്കന്മാർ വറെ ഇവിടെ ഭരണം നടത്തുകയും അതിൻറെ അടയാളങ്ങൾ ഇവിടെ ബാക്കിയാക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് കുറച്ചു കാലത്തോളം ഇവിടം ബ്രിട്ടീഷുകാർക്ക് കീഴിലായിരുന്നു.

PC:Kgopalkrishnabadrinath

കുളങ്ങൾ മുതൽ കൊത്തുപണികൾ വരെ

കുളങ്ങൾ മുതൽ കൊത്തുപണികൾ വരെ

ക്ഷേത്രത്തിലേക്ക് കാലെടുത്തു വച്ചാൽ മറ്റൊരു നൂറ്റാണ്ടിലെത്തിയ പ്രതീതിയാണ്. അതിപുരാതനമായ ഒരിടത്തേയ്ക്ക് പോകുന്നതു പോലെ തോന്നിക്കുന്ന ഒരു യാത്ര. ക്ഷേത്രവും ക്ഷേത്രക്കുളങ്ങളും കൊത്തുപണികളും ഒക്കെയായി ഒരിടം.

PC:Dineshkannambadi

അരുണാചലേശ്വരനും ഭോഗനന്ദീശ്വരനും

അരുണാചലേശ്വരനും ഭോഗനന്ദീശ്വരനും

ഇവിടെ പ്രധാനമായും രണ്ട് ക്ഷേത്രങ്ങളാണുള്ളത്. അരുണാചലേശ്വരനും ഭോഗനന്ദീശ്വരനും.

തെക്കു ദിശയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം തലക്കാട് ഗംഗാ രാജവംശവും വടക്കു ദിശയിലെ ഭോഗ നന്ദീശ്വര ക്ഷേത്രം ചോള രാജാക്കന്മാരുമാണ് നിർമ്മിച്ചത് എന്നാണ് വിശ്വാസം. ഇതിനു രണ്ടിനും ഇടയിലായി ഉമാ മഹേശ്വരിയുടെ ഒരു ചെറിയ ക്ഷേത്രവും ഒരു കല്യാണ മണ്ഡപവും കാണാം.

PC:Bikashrd

കല്യാണ മണ്ഡപം

കല്യാണ മണ്ഡപം

ക്ഷേത്രത്തിലെ പ്രധാന നിർമ്മിതികളിൽ ഒന്നാണ് കറുത്ത കല്ലിൽ ഒട്ടേറെ കൊത്തുപണികൾ നടത്തിയിരിക്കുന്ന കല്യാണ മണ്ഡപം. ശിവൻ-പാർവ്വതി, ബ്രഹ്മാവ്-സരസ്വതി,-വിഷ്ണു-ലക്ഷ്മി,അഗ്നിസ്വാഹാ ദേവി തുടങ്ങിയവരുടെ രൂപങ്ങൾ ഇവിടെ കൊത്തിയിരിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്.

PC: Akshatha Inamdar

വിവാഹം കഴിഞ്ഞാൽ

വിവാഹം കഴിഞ്ഞാൽ

വിവാഹം കഴിഞ്ഞാൽ നവ ദമ്പതികൾ ഇവിടെ എത്തി പ്രാർഥിക്കുന്നത് അതീവ വിശിഷ്ടമാണെന്നാണ് കരുതപ്പെടുന്നത്.

ദീർഘ ദാമ്പത്യത്തിന് ഇവിടെ എത്തിയുള്ള പ്രാർഥനകൾ ഏറെ ഗുണം ചെയ്യുമത്രെ.

PC:Akshatha Inamdar

ശിവന്‍റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങൾ

ശിവന്‍റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങൾ

ശിവന്റെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളാണ് ഈ ക്ഷേത്രത്തിൽ കാണുവാൻ സാധിക്കുക. ശിവന്റെ ചെറുപ്പകാലമാണ് അരുണാചലേശ്വർ. യുവാവായ കാലത്തെ സൂചിപ്പിക്കുന്നതാണ് ഭോഗ നന്ദീശ്വരർ. ജീവിതത്തലെ മൂന്നാമത്തെ ഘട്ടമാണ് പാർവ്വതീ ദേവിയുമായുള്ള വിവാഹം. അതുകൊണ്ടാണ് ഇവിടെ നവദമ്പതികൾ കൂടുതലും പ്രാര്‍ഥിക്കുവാനെത്തുന്നത്. നന്ദി ഹിൽസിനു ഏറ്റവും മുകളിലെ ഭോഗ നന്ദീശ്വര ക്ഷേത്രം ശിവന്റെ അവസാന ഘട്ടത്തെയാണ് കാണിക്കുന്നത്. എല്ലാ ക്ഷേത്രങ്ങൾക്കു മുന്നിലും ഒരു നന്ദി മണ്ഡപവും കാണാം.

PC:Dineshkannambadi

ക്ഷേത്രക്കുളം

ക്ഷേത്രക്കുളം

ഇവിടുത്തെ മറ്റൊരു പ്രത്യേകത ക്ഷേത്രക്കുളമാണ് വൃത്തിയിൽ സംരക്ഷിച്ചിരിക്കുന്നഇത് പുഷ്കർണി എന്നും കല്യാണി എന്നും അറിയപ്പെടുന്നു. കൂടാതെ ഇവിടെയുള്ളവർ ഇതിനെ ശൃംഗേരി തീർഥ എന്നാണത്രെ വിളിക്കുന്നത്. ആഘോഷ ദിവസങ്ങൾ ഇവിടെ വിളക്ക് തെളിയിക്കുന്ന പതിവുമുണ്ട്. എന്നാൽ ഇപ്പോൾ കുളത്തിനടുത്തേയ്ക്കുള്ള പ്രവേശനം അനുവദനീയമല്ല.

PC:Dineshkannambadi

തീരാത്ത കാഴ്ചകൾ

തീരാത്ത കാഴ്ചകൾ

എത്ര നടന്നു കണ്ടാലും ഇവിടുത്തെ കാഴ്ചകൾ അത്ര പെട്ടന്ന് കണ്ടു തീർക്കുവാനാവില്ല. പുരാണങ്ങളിലെ സംഭവങ്ങൾ ഇവിടെ ചുവരുകളിൽ കൊത്തുപണികളായി പരിണമിച്ചിരിക്കുന്ന കാഴ്ചയാണ് പ്രധാനം. ധാരാളം കൽമണ്ഡപങ്ങളും ഇവിടെ കാണാം.

PC:Dineshkannambadi

എത്തിച്ചേരുവാൻ

എത്തിച്ചേരുവാൻ

കർണ്ണാടകയിലെ ചില്ലബെല്ലാപൂരിൽ നന്ദി ഹിൽസിനു താഴെയാണ് ഭോഗനന്ദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരിൽ നിന്നും നന്ദി ഹിൽസിലേക്ക് 61 കിലോമീറ്റർ ദൂരമുണ്ട്. ക്ഷേത്രത്തിലെത്തുവാൻ 45 കിലോമീറ്റർ ദൂരമാണ്.

നന്ദിദുർഗയുടെ താഴെയുള്ള ഗ്രാമത്തിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ സഞ്ചരിക്കണം ക്ഷേത്രത്തിലെത്തുവാൻ. ഓട്ടോയിൽ മാത്രമേ ഇവിടെ നിന്നും പോകുവാൻ സാധിക്കൂ. ശിവരാത്രി സമയത്താണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

ശ്രീകോവിലിനു പുറത്തെടുത്താൽ ഭാരം കൂടുന്ന വിഗ്രഹം മുതൽ നിഴൽ നിലത്തു വീഴാത്ത ക്ഷേത്രം വരെ...

ഒരു ഗ്രാമത്തിലെ 9 നന്ദി ക്ഷേത്രങ്ങൾ..രോഗങ്ങൾ അകറ്റുന്ന ക്ഷേത്രക്കുളം...വിശ്വസിച്ചേ മതിയാവൂ!!

ആയുസ് കൂട്ടുവാൻ നാഗങ്ങള്‍ മനുഷ്യരായി എത്തുന്ന ക്ഷേത്രം!!

Read more about: mystery temple karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more