Search
  • Follow NativePlanet
Share
» »ചരിത്രത്തിന്റെ പ്രതീകങ്ങളെ വരച്ചുകാട്ടി മധ്യപ്രദേശിലെ ബുർഹാൻപൂർ

ചരിത്രത്തിന്റെ പ്രതീകങ്ങളെ വരച്ചുകാട്ടി മധ്യപ്രദേശിലെ ബുർഹാൻപൂർ

പുരാതന കാലഘട്ടങ്ങളുടെ പ്രതീകാത്മകത വിളിച്ച് കാട്ടുന്ന സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടെങ്കിൽ മധ്യപ്രദേശിലെ ബുർഹാൻപൂരിലേക്ക് ഒരു ഇടവേള അത്യാവശ്യമാണ്.

വാരാന്ത്യ നാളുകൾ ചെലവിടാൻ ഭോപ്പാലിൽ നിന്ന് ഒരിടം അന്വേഷിക്കുകയാണെങ്കിൽ ഇത്തവണ ബൂർഹാൻപൂരിലേക്ക് യാത്ര തിരിക്കാം. ചരിത്ര പ്രസിദ്ധിയാർജ്ജിച്ച കോട്ടകളും മുസ്ലിം പള്ളികളും ഒക്കെ തലയെടുപ്പോടെ നിവർന്നു നിൽക്കുന്ന ഈ സ്ഥലം നമുക്കെല്ലാവർക്കും തീർച്ചയായും ഇഷ്ടപ്പെടുന്ന ഒരിടമായിരിക്കും. ചരിത്രപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നായ ബുർഹാൻപൂർ തപ്തി നദിയുടെ തീരങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ്.

ചരിത്ര രേഖകൾ വായിക്കുമ്പോൾ വളരെ ഏറെ പഴക്കം ചെന്ന ഒരു കാലത്താണ് ഈ സ്ഥലം രൂപം കൊണ്ടതെന്ന് മനസ്സിലാക്കാനാവും. ഇതിനെ സാധൂകരിക്കുന്ന വിവിധങ്ങളായ പുരാതന നാണയങ്ങളുടെയും വിഗ്രഹങ്ങളുടെയും ഒക്കെ തെളിവുകളുടെ ശേഖരം നിങ്ങളിൽ താൽപ്പര്യം ഉണർത്തും. ഖനന വേളയിൽ കണ്ടെത്തിയ ഇവയൊക്കെ ഈ നാടിൻറെ പുരാതന ചരിത്ര സത്യങ്ങളെ വിളിച്ചുപറയുന്നവയാണ്. എട്ടാം നൂറ്റാണ്ടിലെ രാഷ്ട്രകൂട രാജവംശ ഭരണത്തിന്റെ കീഴിലെ അതിപ്രധാനമായ സാമ്രാജ്യമായിരുന്നു ഈ സ്ഥലം എന്ന് പറയപ്പെടുന്നു

അതിനുശേഷം മുഗൾ, മറാഠ, തുടങ്ങിയ അനേകം രാജവംശങ്ങൾ ഈ സ്ഥലത്തെ കൈപ്പിടിയിൽ ഒതുക്കിപോന്നിട്ടുണ്ട്. മുഗൾ കാലഘട്ടത്തിൽ മധ്യപ്രദേശിലെ മുഗൾ രാജാക്കന്മാരുടെ ഒരു പ്രധാന കേന്ദ്രസ്ഥാനമായി ബർഹാൻപൂർ മാറിയെന്നത് വളരെ ശ്രദ്ധേയമായ ഒരു കാര്യമാണ്. എങ്കിൽ പിന്നെ എത്രയും പെട്ടെന്ന് തന്നെ ഭോപ്പാലിൽ നിന്ന് ബുർഹാൻപൂരിലേക്ക് യാത്രയാരംഭിച്ചാലോ...?

ബുർഹാൻപൂർ സന്ദർശനത്തിന് യോജിച്ച സമയം

ബുർഹാൻപൂർ സന്ദർശനത്തിന് യോജിച്ച സമയം

ബർഹാൻപൂർ നഗരത്തിനും അതിനു ചുറ്റുവട്ടത്തുള്ള പ്രദേശത്തും ഒക്കെ എപ്പോഴും വളരെ ഊഷ്മാവുള്ള കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ ബർഹാൻപൂരിൽ വന്നെത്തി നിങ്ങളുടെ വേനൽക്കാലം ആസ്വദിക്കാൻ നിങ്ങൾ ഇഷ്ടപ്പെടുന്നില്ലെങ്കിൽ ഒക്ടോബർ മുതൽ മാർച്ച് അവസാനം വരെയുള്ള നാളുകളിൽ യാത്ര ആരംഭിക്കാം. ഇങ്ങനെയൊക്കെയാണെങ്കിലും ചരിത്രപ്രേമികളുടെ തുടർച്ചയായുള്ള വരവിനാൽ ബർഹാൻപൂർ നഗരത്തിൽ വർഷത്തിലുടനീളം തിരക്ക് അനുഭവപ്പെടുന്നുണ്ടായിരിക്കും

PC- Camaal

ഭോപ്പാലിൽ നിന്ന് ബുർഹാൻപൂരേക്ക് എങ്ങനെ എത്താനാവും

ഭോപ്പാലിൽ നിന്ന് ബുർഹാൻപൂരേക്ക് എങ്ങനെ എത്താനാവും

വിമാന മാർഗ്ഗം: നിങ്ങൾക്ക് വേണമെങ്കിൽ ഇൻഡോർ എയർപോർട്ടിലേക്ക് വിമാനം പിടിക്കാം. ബുർഹാൻപൂരിൽ നിന്ന് 180 കി.മീ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വിമാനത്താവളത്തിൽ നിന്ന് ബുർഹാൻപൂരേക്ക് നിങ്ങൾക്ക് ടാക്സിയിൽ സഞ്ചരിക്കാം.

റെയിൽ മാർഗ്ഗം: തീവണ്ടി മാർഗ്ഗത്തിലൂടെയാണ് യാത്രയെങ്കിൽ ഭോപ്പാലിൽ നിന്ന് നേരിട്ട് ബുർഹാൻപൂരേക്ക് ട്രെയിൻ ലഭ്യമാണ്. ഏതാണ്ട് 8 മണിക്കൂറോളം സമയമെടുക്കും നിങ്ങളുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ

റോഡ് മാർഗം: ബർഹാൻപൂരിനടുത്തുള്ള റോഡുകൾ എല്ലാം തന്നെ നല്ല രീതിയിൽ ബന്ധപ്പെട്ടു കിടക്കുന്ന റോഡുകളാണ്. ഭോപ്പാലിൽ നിന്ന് 330 കിലോമീറ്റർ ദൂരമുണ്ട് ബുർഹൻപൂർ നഗരത്തിലേക്ക്.

ചുവടെ കാണുന്ന യാത്രാ വീഥികളിൽ ഏതും നിങ്ങൾക്ക് തെരഞ്ഞെടുക്കാം

റൂട്ട് 1: ഭോപ്പാൽ - ഖണ്ട്വാ - ബുർഹാൻപൂർ

റൂട്ട് 2: ഭോപ്പാൽ - ഹർദാ - ബുർഹാൻപൂർ

ബർഹാൻപൂരിലേക്കുള്ള യാത്രാമധ്യേ ഖണ്ട്വായിൽ എത്തുമ്പോൾ ഒരു ഇടവേള എടുക്കണമെന്ന കാര്യം എടുത്തു പറയേണ്ടതാണ്. മനോഹരമായ ചുറ്റുപാടുകളേയും പ്രകൃതിയുടെ മാസ്മരീക ദൃശ്യങ്ങളേയും നിങ്ങൾക്കിവിടെ കാണാൻ കഴിയും.

ഖണ്ട്വാ

ഖണ്ട്വാ

മധ്യപ്രദേശിലെ ഏറ്റവും പഴക്കമേറിയ സ്ഥലങ്ങളിലൊന്നാണ് ഖണ്ട്വാ. അതിനാൽ തന്നെ പുരാതനമായ കെട്ടിട സമുച്ചയങ്ങളും സ്മാരകശിഖരങ്ങളുമൊക്കെ നിരവധി നിങ്ങൾക്കിവിടെ കാണാനാവും. ജൈനമതത്തിന്റെ പ്രമുഖ കേന്ദ്രമെന്ന് വിശേഷിപ്പിക്കുന്ന ബുർഹാൻപൂരിന്റെ മത പാരമ്പര്യം പന്ത്രണ്ടാം നൂറ്റാണ്ടിൽ വേരുറച്ചതാണെന്ന് പറയപ്പെടുന്നു. ഖണ്ട്വാ നഗരത്തിന്റെ പരിസരങ്ങളിലും ചുറ്റുവട്ടങ്ങളിലുമായി ഇപ്പോഴും നിങ്ങൾക്ക് ജൈനക്ഷേത്രങ്ങളും ജൈനമതത്തിന്റെ ചരിത്രത്തെ വിളിച്ചോതുന്ന അവശിഷ്ടങ്ങളും കാണാനാവും
പുരാതനമായ ഒരു സ്ഥലം എന്നതിൽക്കവിഞ്ഞ് ഗോതമ്പ്, പരുത്തി, എന്നിവ കൃഷി ചെയ്യുന്ന നാടാണ് ഖണ്ട്വാ. കാലോചിതമായ പഴങ്ങളുടേയും പച്ചക്കറികളുടേയും ഉൽപ്പാദനത്തിന്റെ കാര്യത്തിലും ഏറെ പ്രശസ്തമാണ് ഖണ്ട്വാ ദേശം..

ഖണ്ട്വാ നഗരത്തിൽ ചുവടു വെച്ചാൽ ഏറ്റവും ആദ്യം സന്ദർശിക്കേണ്ടത് സൂരജ് കുണ്ഡ്, പത്മ കുണ്ഡ്, ഭീമ കുണ്ഡ്, രാമേശ്വർ കുണ്ഡ്, എന്നിങ്ങനെയുള്ള നാല് കുണ്ഡുകളാണ്. അതുപോലെതന്നെ ചരിത്രപ്രാധാന്യതയേറിയ തുൾജാ ഭവാനി ക്ഷേത്രവും അതിന്റെ പരിസരങ്ങളും ഒക്കെ തന്നെ ഇവിടത്തെ പ്രദേശവാസികളുടെ മതപരമായ ജീവിതശൈലിക്ക് സ്വാധീനം ചെലുത്തുന്ന കാര്യങ്ങളാണ്. നിങ്ങൾക്കു വേണമെങ്കിൽ പ്രകൃതി മനോഹരിയായ ചുറ്റുപാടുകളിൽ നിലകൊള്ളുന്ന ഹനുവാനിയ ടൂറിസ്റ്റ് കോംപ്ലക്സ് സന്ദർശിക്കുകയും അതിന്റെ പ്രാകൃത അന്തരീക്ഷത്തിൽ സ്വയം മയങ്ങി നിൽക്കുകയും ചെയ്യാം. ഭോപ്പാലിൽ നിന്ന് 270 കിലോമീറ്ററും ബുർഹാൻപൂരിൽ നിന്ന് 60 കിലോമീറ്ററും ദൂരമുണ്ട് ഖണ്ട്വാ നഗരത്തിലേക്ക്.

PC- Sumitsurai

അന്തിമ ലക്ഷ്യസ്ഥാനം - ബർഹാൻപൂർ

അന്തിമ ലക്ഷ്യസ്ഥാനം - ബർഹാൻപൂർ

നിങ്ങൾ ബുർഹാൻപൂർ ദേശത്തിന്റെ അതിർത്തിയിലേക്ക് ചുവടു വച്ചു കഴിഞ്ഞാൽ അറിഞ്ഞു കൊള്ളുക നിങ്ങൾ ഇപ്പോൾ നിൽക്കുന്നത് മധ്യപ്രദേശിലെ ചരിത്രപ്രാധാന്യതയുടെ മടിയിൽ ആണെന്ന്. പഴക്കമേറിയ ഒരു പുരാതന നഗരമെന്ന നിലയിൽ ചരിത്രാതീതമായ സ്മാരകങ്ങൾ ഇവിടെ നിലകൊള്ളുന്നു. ബർഹാൻപൂരിൽ വന്നെത്തുന്ന വിനോദ സഞ്ചാരികളേയും ചരിത്ര ഗവേഷകരെയും ആകർഷിക്കുന്ന പ്രധാന സ്ഥലങ്ങൾ ചുവടെ പറയുന്നവയാണ്.

PC- Camaal

അസിർഗഢ് കോട്ട

അസിർഗഢ് കോട്ട

ബുർഹാൻപൂരിൽ വന്നെത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്ന ഒരു സ്ഥലമാണ് അസിർഗഢ് ഫോർട്ട്. നഗരത്തിൽ നിന്നും 20 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്.. വാസ്തുശിലാ പ്രമാണങ്ങൾ അനുസരിച്ച്, 15 ാം നൂറ്റാണ്ടിലെ ഭൂപ്രഭുക്കന്മാർ നിർമ്മിച്ചതാണ് ഈ മനോഹരമായ കോട്ട എന്ന് പറയപ്പെടുന്നു. പിന്നീട്, മുഗൾ ഭരണാധികാരികളും ഹിന്ദു ഭരണാധികാരികളും ഒക്കെ ഈ കോട്ടയ്ക്ക് അനവധി ഭാഗങ്ങൾ കൂട്ടിചേർത്തു.

മുഗൾ ഭരണകാലത്ത്, അസിർഗഢ് കോട്ട മുതൽ ദില്ലി വരേയുള്ള പ്രദേശത്തെ മുഴുവനായി ഹിന്ദുസ്താൻ എന്ന പേരിൽ വിളിച്ചു പോന്നു. സത്പുര അതിർത്തിയുടെ പരിസരങ്ങളിൽ സ്ഥിതി ചെയ്യുന്ന അസിർഗഢ് കോട്ട സഞ്ചാരികൾ എല്ലാവർക്കും ഒരുപോലെ സന്ദർശനത്തിന് അവസരം നൽകുന്നു. ഇന്നത്തെ ജീവിത വ്യവസ്ഥിതിയിൽ ഈ സ്ഥലത്തിന്റെ അവസ്ഥ പരിതാപകരമാണെങ്കിൽ കൂടി അതൊന്നും കണക്കിലെടുക്കാതെ സന്ദർശകർ എല്ലാവരും ചരിത്രം അറിയാനായി ഒരു മടിയും കൂടാതെ ഇങ്ങോട്ട് ഒഴുകിയെത്തുന്നു


PC: Yashasvi nagda

ഷാഹി ഖ്വില

ഷാഹി ഖ്വില

പതിനാലാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയിൽ നിലനിന്നിരുന്ന ഫുറുഖ്യീ രാജവംശത്തിലെ ഭരണാധികാരികൾ പണികഴിപ്പിച്ചതാണ് ഈ ഈ കൊട്ടാരം . കലാവൈഭവങ്ങൾ കൊണ്ടും അത്യാകർഷകമായ വാസ്തുവിദ്യകൾ കൊണ്ടും രാജ്യത്തെ ഏറ്റവും മനോഹരമായ കോട്ടകളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നു ഷാഹി ഖ്വില. പിന്നീട് വന്നുപോയ മുഗൾ ഭരണകൂടത്തിലെ ചക്രവർത്തിയായിരുന്ന അക്ബർ രാജാവ് ഈ കോട്ട പിടിച്ചെടുക്കുകയും മുഗൾ ഭരണകൂടത്തിന്റെ ഔദ്യോഗിക വസതിയായി ഇതിനെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഒരു പ്രത്യേക കാലഘട്ടത്തിൽ ഷാജഹാൻ ചക്രവർത്തി ഇവിടെ താമസിച്ചിരുന്നതായും ഈ കോട്ടയെ വീണ്ടും പുതുക്കിപ്പണിഞ്ഞതായും ചരിത്രത്തിൽ പറയുന്നു. അദ്ദേഹത്തിൻറെ ഭാര്യയായിരുന്ന മുംതാസ് മഹൽ സ്നാനം ചെയ്യാൻ വേണ്ടി ഉപയോഗിച്ചിരുന്ന ഷാഹി ഹമാം എന്ന സ്ഥാനം ഷാഹി ഖ്വിലയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. കോട്ടയുടെ പ്രധാന ഭാഗങ്ങളൊക്കെ തകർന്നടിഞ്ഞ നിലയിലാണ് ഇപ്പോഴുള്ളത്. എങ്കിലും ചരിത്ര പ്രസിദ്ധി വിളിച്ചോതുന്ന ഇതിന്റെ അവശിഷ്ടങ്ങൾ എല്ലാം തന്നെ നിങ്ങൾക്കവിടെ കണ്ടെത്താനാവും

PC- Camaal

ദർഗ-ഇ-ഹക്കിമി

ദർഗ-ഇ-ഹക്കിമി

ഈ പ്രദേശത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന മറ്റൊരു സ്ഥലമാണ് ദർഗ ഇ ഹക്കിമി. അക്കാലഘട്ടത്തിലെ ഏറ്റവും വലിയ സിദ്ധനും വളരെ ബഹുമാന്യനുമായിരുന്ന വ്യക്തികളിൽ ഒരാളായിരുന്നു സയ്യിദ് അബ്ദുൾ ഖാദിർ ഹക്കിമുദ്ദീൻ. അദ്ദേഹത്തിൻറെ ശവകുടീരം ഇവിടെ ഈ സ്ഥലത്ത് നിലകൊള്ളുന്നു. കല്ലറയുടെ പരിസരങ്ങളിൽ അതിമനോഹരമായ പൂന്തോട്ടങ്ങളും സഞ്ചാരികൾക്ക് താമസിക്കാൻ വേണ്ടിയുള്ള താമസസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും വന്നെത്തുന്ന സഞ്ചാരികൾക്ക് ബുദ്ധിമുട്ടൊന്നും കൂടാതെ ഇവിടെ സമയം ചെലവഴിക്കാൻ കഴിയുന്നു. എല്ലാവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ഒരു യാത്രാ കവാടം ആയതുകൊണ്ടുതന്നെ സഞ്ചാരപ്രിയരായ ആളുകൾ എല്ലാവരും ഈ സ്ഥലത്തെ ഒരിക്കലും മിസ്സ് ചെയ്യരുത്

PC- Camaal

താൽപ്പര്യമുണർത്തുന്ന മറ്റ് സ്ഥലങ്ങൾ

താൽപ്പര്യമുണർത്തുന്ന മറ്റ് സ്ഥലങ്ങൾ

തിപ്തി നദിയുടെ തീരങ്ങളിൽ സ്ഥിതിചെയ്യുന്ന ജുമാ മസ്ജിദ് ആകർഷകമായ മറ്റൊരു സ്ഥലമാണ്. മുഗൾ ഭരണാധികാരിയായ അക്ബർ ചക്രവർത്തി പണികഴിപ്പിച്ചതാണ് ഈ മസ്ജിദ് എന്ന് പറയപ്പെടുന്നു. അനേകം ശില്പകലാ വൈവിധ്യങ്ങളും മനോഹരങ്ങളായ കൊത്തുപണികളോടും കൂടിയ തൂണുകളും ഒക്കെ ഈ ജുമാ മസ്ജിദിനെ അലങ്കാര പൂർണ്ണമാക്കുന്നു.


PC- Huzefa

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X