» »പശ്ചിമഘട്ടത്തിലൂടെ പറപറക്കാന്‍ കിടിലന്‍ റൈഡിങ്ങ് റൂട്ടുകള്‍

പശ്ചിമഘട്ടത്തിലൂടെ പറപറക്കാന്‍ കിടിലന്‍ റൈഡിങ്ങ് റൂട്ടുകള്‍

Written By: Elizabath

കാറ്റും മലകളും കുന്നുകളും പിന്നിട്ട് കാറ്റിന്റെ ചിറകിലേറി രണ്ടു ചക്രത്തില്‍ കുതിച്ചു പായുന്നതിന്റെ രസം പറഞ്ഞറിയിക്കാന്‍ പറ്റാത്തതു തന്നെയാണ്. അതിനാല്‍ ബൈക്ക് റൈഡുകള്‍ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും, സുഹൃത്തുകള്‍ക്കും പ്രിയപ്പെട്ടവര്‍ക്കുമൊപ്പം കറങ്ങാന്‍ ഇറങ്ങുമ്പോള്‍ എവിടെ പോകണം എന്ന കണ്‍ഫ്യൂഷന്‍ ഇല്ലാത്തവര്‍ കാണില്ല. കാണാന്‍ പോകുന്ന സ്ഥലം മാത്രമല്ല, സഞ്ചരിക്കുന്ന പാത കൂടിയാണ് റൈഡുകളെ വ്യത്യസ്തമാക്കുന്നത്. പശ്ചിമഘട്ടത്തിലൂടെ
നടത്താന്‍ പറ്റിയ കിടിലന്‍ ബൈക്ക് റൈഡിങ്ങ് റൂട്ടുകള്‍ പരിചയപ്പെടാം.

വാഴച്ചാല്‍ ഫോറസ്റ്റ് -വാല്‍പ്പാറ

വാഴച്ചാല്‍ ഫോറസ്റ്റ് -വാല്‍പ്പാറ

കേരളത്തില്‍ ബൈക്ക് റൈഡിങ്ങിന് പറ്റിയ ഏറ്റവും നല്ല റൂട്ടുകളിലൊന്നാണ് തൃശൂര്‍ ജില്ലയിലെ വാഴച്ചാലില്‍ നിന്നും തമിഴ്‌നാട്ടിലെ വാല്‍പ്പാറയിലേക്കുള്ള യാത്ര. കാട്ടില്‍ കൂടിയും തേയിലത്തോട്ടങ്ങള്‍ക്കു നടുവില്‍ക്കൂടിയും പോകുന്ന ഈ യാത്ര കിടിലന്‍ ആയിരിക്കും എന്നതില്‍ സംശയമില്ല.

PC: Google

മഴക്കാല യാത്ര

മഴക്കാല യാത്ര

ഏതുസമയത്തും പോകാന്‍ പറ്റുന്ന റൂട്ട് ആണെങ്കിലും മഴക്കാലയാത്രയ്ക്കാണിവിടം പേരുകേട്ടിരിക്കുന്നത്. തമിഴ്‌നാട്ടിലെ പൊള്ളാച്ചിയെ കേരളവുമായി ബന്ധിപ്പിക്കുന്ന ഈ റോഡില്‍ക്കൂടിയുള്ള യാത്രയില്‍ വെള്ളച്ചാട്ടങ്ങളും ഡാമുകളും റിസര്‍വോയറുകളും മഴക്കാടുകളുമൊക്കെ കണ്ണിന് വിരുന്നൊരുക്കും.

PC: Dilli2040

പറ്റിയ സമയം

പറ്റിയ സമയം

വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും യാത്ര ചെയ്യാന്‍ പറ്റിയ റൂട്ടാണിത്. എന്നിരുന്നാലും മഴക്കാലമാണ് ഇവിടുത്ത യാത്രയ്ക്ക് യോജിച്ചത്.

PC:Thangaraj Kumaravel

റൂട്ട്

റൂട്ട്

ചാലക്കുടിയില്‍ നിന്നും ആതിരപ്പള്ളി വാഴച്ചാല്‍ വഴി വാല്‍പ്പാറയിലെത്താം.

മൂന്നാര്‍-കൊടൈക്കനാല്‍ റൂട്ട്

മൂന്നാര്‍-കൊടൈക്കനാല്‍ റൂട്ട്

സഞ്ചാരികള്‍ പോകണെമന്ന് ഏറെ ആഗ്രഹിക്കുന്ന റൈഡിങ്ങ് റൂട്ടുകളില്‍ ഒന്നാണ് മൂന്നാറില്‍ നിന്നും ഊട്ടിയിലേക്കുള്ള പാത. പ്രകൃതി സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന ഈ വഴിയില്‍ യാത്രക്കാരുടെ തിരക്ക് ഇല്ല എന്നതും പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിന്റെ അപൂര്‍വ്വമായ സൗന്ദര്യം ആസ്വദിക്കാന്‍ പറ്റിയ ഒരു റൂട്ട് കൂടിയാണിത്.

pc:youtube

തേയിലത്തോട്ടങ്ങള്‍ കടന്ന് മുന്തിരിത്തോട്ടം വഴി

തേയിലത്തോട്ടങ്ങള്‍ കടന്ന് മുന്തിരിത്തോട്ടം വഴി

മൂന്നാറിലെ തേയിലത്തോട്ടങ്ങളും വെള്ളച്ചാട്ടങ്ങളും പിന്നിട്ട് തേനിയിലെ മുന്തിരിത്തോട്ടങ്ങളും പച്ചക്കറിത്തോട്ടങ്ങളും കടന്നാണ് ഈ യാത്ര പുരോഗമിക്കുന്നത്.

PC:Ramkumar

പറ്റിയ സമയം

പറ്റിയ സമയം

വര്‍ഷത്തില്‍ എല്ലായ്‌പ്പോഴും റൈഡിങ്ങിന് തിരഞ്ഞെടുക്കാന്‍ പറ്റിയ റൂട്ടാണിത്.

PC: Kreativeart

റൂട്ട്

റൂട്ട്

മൂന്നാറില്‍ നിന്നും സൂര്യനെല്ലി വഴി തേനി-പെരിയകുളം-പന്നായിക്കാട് വഴിയാണ് കൊടൈക്കനാലിലെത്തുന്നത്.

വാഗമണ്‍-കുമളി

വാഗമണ്‍-കുമളി

കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ സൗന്ദര്യവും മലകളുടെയും കുന്നുകളുടെയും ഗാംഭീര്യവും നിറഞ്ഞു നില്‍ക്കുന്ന റൂട്ടുകളിലൊന്നാണ് വാഗമണ്ണില്‍ നിന്നും കുമളിയിലേക്കുള്ള യാത്ര.മലഞ്ചെരുവുകളും കിഴക്കാംതൂക്കാാ പാറക്കൂട്ടങ്ങളും കണ്ടുകൊണ്ടുള്ള യാത്രയാണിത്

PC:SREEHARIPS

സാഹസികം

സാഹസികം

ഗ്രാമീണഭംഗിയും കാഴ്ചകളും ധാരാളം കാണാനുണ്ടെങ്കിലും അല്പം അപകടം പിടിച്ച റൂട്ടാണിത്. വളഞ്ഞു പുളഞ്ഞു പോകുന്ന റോഡുകളും ആഴമുള്ള കൊക്കകളും ഒക്കെ ഇവിടെ കാണാം

PC: sakh wiki

 പറ്റിയ സമയം

പറ്റിയ സമയം

വര്‍ഷത്തില്‍ എല്ലായ്‌പ്പോളും സഞ്ചരിക്കാന്‍ പറ്റിയ റൂട്ടാണെങ്കിലും മഴക്കാലത്തെ യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.
PC: wikipedia

റൂട്ട്

റൂട്ട്

വാഗമണ്ണില്‍ നിന്നും കോലാഹലമേട്-ആലടി-പുല്ലുമേട് വഴി 42 കിലോമീറ്ററാണ് കുമളിയിലെത്താന്‍ വേണ്ടത്.

തെന്മല-കുറ്റാലം

തെന്മല-കുറ്റാലം

കേരളത്തിന്റയും തമിഴ്‌നാടിന്റയും ഭംഗി കാണാന്‍ പറ്റിയ യാത്രകളില്‍ ഒന്നാണ് ഇക്കോ ടൂറിസം കേന്ദ്രമായ തെന്‍മലയില്‍ നിന്നും കുറ്റാലത്തിലേക്കുള്ള യാത്ര.

PC: Kerala Tourism

പച്ചപ്പും കടന്നൊരു യാത്ര

പച്ചപ്പും കടന്നൊരു യാത്ര


തെന്‍മലയുടെ പച്ചപ്പില്‍ നിന്നും തുടങ്ങുന്ന യാത്ര പെട്ടന്ന് കയറുന്നത് ചെങ്കോട്ടയുടെ ചൂടിലേക്കാണ്. ഊഷരഭൂമിയില്‍ നിന്നും പിന്നീട് മുന്നോട്ടേക്കുള്ള യാത്രയില്‍ കുറ്റാലത്തെത്താം കുട്രാലമെന്ന് തമിഴ്‌നാട്ടുകാര്‍ വിളിക്കുന്ന ഇവിടം മനോഹരമായ വെള്ളച്ചാട്ടത്തിനു പേരുകേട്ടതാണ്.
കാടിന്റെ ഉള്ളില്‍ നിന്നും ഔഷധച്ചെടികളെ തഴുകി ഇറങ്ങിവരുന്ന ഇവിടുത്തെ വെള്ളച്ചാട്ടത്തിന് വളരെ ഔഷധഗുണമുണ്ടെന്നാണ് വിശ്വാസം.

PC:Sktm14

പറ്റിയ സമയം

പറ്റിയ സമയം

താരതന്യേന ചൂടുകൂടിയ കാലാവസ്ഥയാണ് ഇവിടുത്തെ പ്രത്യേകത. അതിനാല്‍ ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള മാസമാണ് ഇവിടുത്തെ യാത്രയ്ക്ക് യോജിച്ചത്. കൂടാതെ മഴക്കാലത്താണ് യാത്രയെങ്കില്‍ പാലരുവി, കുറ്റാലം വെള്ളച്ചാട്ടങ്ങളും കാണാന്‍ കഴിയും.

PC: Rakesh S

റൂട്ട്

റൂട്ട്

തെന്‍മലയില്‍ നിന്നും ചെങ്കോട്ട വഴിയാണ് കുറ്റാലത്തേക്കെത്തുന്നത്. 36 കിലോമീറ്റര്‍ ദൂരമാണുള്ളത്.

നെടുമങ്ങാട്-തിര്‍പ്പറപ്പ്

നെടുമങ്ങാട്-തിര്‍പ്പറപ്പ്

തിരുവനന്തപുരത്തെ നെടുമങ്ങാട് നിന്നും തമിഴ്‌നാട്ടിലെ തിര്‍പ്പറപ്പ് വെള്ളച്ചാട്ടത്തിലേക്കുള്ള യാത്ര തലസ്ഥാനത്തു നിന്നും നടത്താന്‍ പറ്റിയ യാത്രകളിലൊന്നാണ്. കന്യാകുമാരിയില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം അതിമനോഹരമായ ഒരിടമാണ്.

PC: Flickr

കോടയാര്‍ നദിയുടെ പതനം

കോടയാര്‍ നദിയുടെ പതനം

കന്യാകുമാരിയിലെ പ്രധാന നദികളിലൊന്നായ കോടയാര്‍ കാട്ടില്‍ നിന്നെത്തി പതിക്കുന്ന സ്ഥലമാണ് തിര്‍പ്പറപ്പ്. പാറക്കൂട്ടങ്ങള്‍ പിന്നിട്ട് എത്തുന്ന ഈ വെള്ളച്ചാട്ടം ഏകദേശം 91 മീറ്റര്‍ ഉയരത്തില്‍ നിന്നാണ് പതിക്കുന്നത്.

PC:Infocaster

പറ്റിയ സമയം

പറ്റിയ സമയം

കൊടും വേനലുള്ള മാസങ്ങളിലൊഴികെ വര്‍ഷത്തില്‍ ഏഴുമാസക്കാലം ഇവിടെ വെള്ളച്ചാട്ടം കാണാന്‍ സാധിക്കും.

PC:Rrjanbiah

 റൂട്ട്

റൂട്ട്

തിരുവനന്തപുരത്തെ നെടുമങ്ങാട് നിന്നും കള്ളിക്കാട്-കുടപ്പന വഴിയാണ് തിര്‍പ്പറപ്പ് എത്തിച്ചേരാന്‍ സാധിക്കുക.

Please Wait while comments are loading...