Search
  • Follow NativePlanet
Share
» »മാലദ്വീപല്ല, അതിലും സൂപ്പർ! ഇന്ത്യയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ ഈ ഹണിമൂൺ സ്ഥലങ്ങൾ

മാലദ്വീപല്ല, അതിലും സൂപ്പർ! ഇന്ത്യയിൽ നിന്നും എളുപ്പത്തിൽ പോകുവാൻ ഈ ഹണിമൂൺ സ്ഥലങ്ങൾ

ഇതാ ഇന്ത്യയിൽ നിന്നും പോകുവാൻ പറ്റിയ ഏറ്റവും മികച്ച ട്രോപ്പിക്കൽ ഹണിമൂൺ ഡെസ്റ്റിനേഷനുകളിതാ..

വിവാഹത്തിരക്കുകളിലെ ചർച്ചകളിൽ ഒട്ടും പ്രാധാന്യം കുറയാത്ത ഒന്നാണ് ഹണിമൂൺ യാത്ര. ഒരുമിച്ച് ഒരു ജീവിതം തുടങ്ങുന്നതിനോളം തന്നെ പ്രാധാന്യം ഇപ്പോൾ ഹണിമൂൺ യാത്രകൾക്കുമുണ്ട്. പങ്കാളിക്കൊപ്പം ആദ്യമായി പോകുന്ന യാത്രയായിരിക്കും ചിലപ്പോൾ ഹണിമൂൺ. അതുകൊണ്ടു തന്നെ എവിടം തിരഞ്ഞടുക്കണമെന്ന കാര്യത്തിൽ സംശയങ്ങൾ സ്വാഭാവീകം! നമ്മുടെ നാട്ടിലെ ഹണിമൂൺ യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ഇന്ത്യയ്ക്കു പുറത്തുള്ള ഇടങ്ങളാണ് നോക്കുന്നതെങ്കിൽ മിക്കവാറും ചെന്നെത്തുക മാലദ്വീപിൽ തന്നെയായിരിക്കും... ഇതല്ലാതെ വേറെ, ഒരുപക്ഷേ, മാലദ്വീപിനേക്കാൾ മികച്ച യാത്രാനുഭവം നല്കുന്ന ഇടങ്ങളില്ലേ എന്നു സംശയം തോന്നുന്നില്ലേ?! ഉണ്ടല്ലോ.. ഇന്ത്യയിൽ നിന്നും പോകുവാൻ പറ്റിയ ഏറ്റവും മികച്ച ട്രോപ്പിക്കൽ ഹണിമൂൺ ഡെസ്റ്റിനേഷനുകളിതാ...

ബോറാ ബോറാ ഐലൻഡ്

ബോറാ ബോറാ ഐലൻഡ്

ഫ്രഞ്ച് പോളിനേഷ്യയിലെ നിരവധി ദ്വീപുകളിൽ ഒന്നായി മാത്രമാണ് നമുക്ക് ബോറാ ബോറാ ഐലൻഡിനെ പരിചയം. ഏതു സീസണിലും സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇവിടം കാലങ്ങളായി ഏറ്റവും മികച്ച ഹണിമൂണ്‍ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആഢംബരം നിറഞ്ഞ ഹണിമൂൺ യാത്രകൽ പ്ലാൻ ചെയ്യുന്നവർക്ക് ഈ ദ്വീപ് തിരഞ്ഞെടുക്കാം. കടലിനോട് ചേർന്നും ക്ലിഫിനു മുകളിലുമുള്ള താമസസൗകര്യങ്ങളും കടലിനെ നോക്കിയുണരുന്ന പ്രഭാതങ്ങളും ലഗൂണിലെ കാഴ്ചകളും എല്ലാം ചേർന്ന് നിങ്ങളുടെ ഹണിമൂൺ യാത്ര അവിസ്മരണീയമായ ഒന്നാക്കി മാറ്റും.
ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ബോറാ ബോറാ ഐലൻഡ് സന്ദർശിക്കുവാൻ പറ്റിയ സമയം

PC:Benedikt Brichta/Unsplash

ബാലി

ബാലി

പോക്കറ്റ് കാലിയാക്കാതെ, ഒരു മികച്ച വിദേശ ഹണിമൂൺ യാത്ര ആഗ്രഹിക്കുന്നവർക്ക് യോജിച്ച തിരഞ്ഞെടുപ്പ് ബാലി ആണ്. ബീച്ച് വൈബിനാണ് ബാലി പേരുകേട്ടിരിക്കുന്നതെങ്കിലും ഹണിമൂൺ യാത്രക്കാർക്കിയ വളരെ വ്യത്യസ്തമായ പാക്കേജുകൾ ഇവിടെ ലഭ്യമാണ്. ബീച്ച സൈഡിലെ റിസോര്‍ട്ടുകളിലെ താമസവും ഒപ്പം തന്നെ ആൾത്തിരക്കില്ലാത്ത, ഉൾനാടൻ പ്രദേശങ്ങളിലെ താമസവും ഇവിടെ തിരഞ്ഞെടുക്കാം. പ്രകൃതിഭംഗിയാർന്ന ബാലിയിലെ കാഴ്ചകളും യാത്രയിൽ കാണുവാൻ മറക്കരുത്. മറ്റൊന്ന്, തീർച്ചയായും ഇവിടുത്തെ രുചികൾ പരീക്ഷിക്കുവാൻ മറക്കരുത് എന്നതാണ്. ഇന്ത്യയിലെ മിക്ക നഗരങ്ങളിൽ നിന്നും ബാലിയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകൾ ലഭ്യമാണ്.

PC:Kharl Anthony Paica/Unsplash

സീഷെൽസ്

സീഷെൽസ്

ഒരുപക്ഷേ, ബാലിയേക്കാൾ വളരെ കുറഞ്ഞ ചിലവിൽ പോകുവാൻ പറ്റിയ ഒരു ബീച്ച് ഹണിമൂൺ ഡെസ്റ്റിനേഷനാണ് സീഷെൽസ്. കിഴക്കേ ആഫ്രിക്കൻ രാജ്യമായ സീഷെൽസ് ആദ്യത്തെ കാഴ്ചയിൽ തന്നെ മനം നിറയ്ക്കും. വെളുത്ത മണൽ ബീച്ചും അടിത്തട്ടു പോലും തെളിഞ്ഞു കാണുന്ന വിധത്തിലുള്ള നീലജലവും തീരത്തെ പാറക്കൂട്ടങ്ങളുമെല്ലാം അവിടെനിന്നു മടങ്ങുവാനേ തോന്നിപ്പിക്കില്ല. വ്യത്യസ്തങ്ങളായ ദ്വീപുകൾ സന്ദർശിക്കുന്നതു മുതൽ ഇവിടുത്തെ കടൽ രുചികള്‍, മ്യൂസിയങ്ങൾ, പ്രാദേശിക നൃത്തവും സംഗീതവും പിന്നെ വൈകുന്നേരത്തെ സൂര്യോദയ കാഴ്ചകളും തീർച്ചയായും കണ്ടിരിക്കണം.
ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Secret Travel Guide/Unsplash

അമാൽഫി കോസ്റ്റ്

അമാൽഫി കോസ്റ്റ്

ട്രോപ്പിക്കൽ ഹണീമൂൺ ഡെസ്റ്റിനേഷനുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇറ്റലിയിലെ അമാൽഫി കോസ്റ്റ്. മറ്റേതു ഇറ്റാലിയൻ നഗരത്തിന്‍റെ കാര്യത്തിലുമെന്ന പോലെ ആദ്യ കാഴ്ചയിൽ തന്നെ ഇവിടം മനസ്സിൽ കയറിക്കൂടും. കടൽത്തീരത്തേയ്ക്ക് ഇറങ്ങിച്ചെല്ലുന്ന പടിക്കെട്ടുകളും അതിനുചുറ്റമുള്ള കഫേകളും കെട്ടടങ്ങളുമെല്ലാം ഇവിടേക്ക് പ്രിയപ്പെട്ടവരുമൊത്ത് ഇവിടേക്ക് വീണ്ടും വരുവാൻ നിങ്ങളെ പ്രേരിപ്പിക്കും. ലോകത്തിലെ ഏറ്റവും മികച്ച കാഴ്ചകളൊരുക്കുന്ന കടൽത്തീരം കൂടിയാണ് ഇവിടെയുള്ളത്. ശൈത്യസമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. മേയ് മാസത്തിലും സെപ്റ്റംബർ മാസത്തിലും ഇവിടെ കൂടുതലായി സന്ദർശകർ എത്തുന്ന സമയമാണ്. ഇവിടുത്തെ ചോക്ലേറ്റുകൾ കഴിക്കുവാനും തിരികെ മടങ്ങുമ്പോൾ മേടിക്കുവാനും മറക്കരുത്.

PC:silvia trigo/ Unsplash

സാന്‍റോറിനി

സാന്‍റോറിനി

ഗ്രീസ് എന്നാലോചിക്കുമ്പോൾ തന്നെ പലപ്പോഴും നമ്മുടെ മനസ്സിലെത്തുന്ന ഇടം സാന്‍റോറിനി ദ്വീപുകളുടേതാവും. വെളുത്ത നിറത്തിൽ ചായം പൂശിയ കെട്ടിടങ്ങളും നീല നിറത്തിലുള്ള മകുടങ്ങളും ചേരുന്ന കാഴ്ച തന്നെ ഹണിമൂൺ ഇവിടെ ആഘോഷിക്കുവാൻ പ്രേരിപ്പിക്കും. പരമ്പരാഗത സംസ്കാരത്തിനു പേരുകേട്ട ഇവിടം ഗ്രീസിലെ സ്വര്‍ഗ്ഗമെന്നാണ് സഞ്ചാരികൾ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും പേരുകേട്ട ഹണിമൂൺ ഡെസ്റ്റിനേഷനായി ഇവിടം അറിയപ്പെടുന്നു. ഇവിടുത്തെ സ്ഥിരം താമസക്കാരേക്കാൾ അധികമാണ് ഓരോ വർഷവും സാന്‍റോറിനി കണ്ടറിയുവാൻ എത്തുന്ന സഞ്ചാരികളുടെ എണ്ണം. ഓരോ വർഷവും കുറഞ്ഞത് 20 ലക്ഷത്തോളം സഞ്ചാരികൾ ഇവിടം സന്ദര്‍ശിക്കുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദര്‍ശിക്കുവാൻ യോജിച്ച സമയം.

PC:Jeet Dhanoa/Unsplash

മൗറീഷ്യസ്

മൗറീഷ്യസ്

ട്രോപ്പിക്കൽ ഹണിമൂൺ ഡെസ്റ്റിനേഷനായി കാലാകാലങ്ങളായി അറിയപ്പെടുന്ന ലക്ഷ്യസ്ഥാനമാണ് മൗറീഷ്യസ്. സിനിമകളിലും മറ്റും കണ്ടുപരിചയപ്പെട്ട തരത്തിലുള്ള ബീച്ചും ജീവിതരീതികളും ഇവിടെ കാണാം. ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ മൗറീഷ്യസ് ശൈത്യകാലത്ത് ലോകം മുഴുവൻ തണുത്തുറ‍ഞ്ഞിരിക്കുമ്പോൾ ഏറ്റവും മികച്ച കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലം കൂടിയാണ്. റോഡ്രിഗസ്, അഗലാഗ, സെന്റ് ബ്രാൻഡൻ എന്നീ മൂന്നു ദ്വീപുകള്‍ ചേരുന്നതാണ് മൗറീഷ്യസ്. ഇന്ത്യയിൽ നിന്നും നിരവധി വിമാന സർവ്വീസുകൾ മൗറിഷ്യസിലേക്കുണ്ട്. നവംബർ മുതൽ മാർച്ച് വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Dan DY/Unsplash

ഡിസംബറിലെ വിവാഹവും ഹണിമൂണും ആഘോഷിക്കാം... ഏറ്റവും ചിലവ് കുറവ് ഈ നഗരങ്ങളില്‍ഡിസംബറിലെ വിവാഹവും ഹണിമൂണും ആഘോഷിക്കാം... ഏറ്റവും ചിലവ് കുറവ് ഈ നഗരങ്ങളില്‍

ഫുക്കറ്റ്

ഫുക്കറ്റ്

വെഡ്ഡിങ് ഡെസ്റ്റിനേഷനായും ഹണിമൂൺ ലക്ഷ്യസ്ഥാനമായും ഒരുപോലെ തിളങ്ങുന്ന സ്ഥലമാണ് തായ്ലൻഡിലെ ഫുക്കറ്റ്. ബീച്ച് വെഡ്ഡിങ്ങുകൾ, അതും മറ്റു പല നഗരങ്ങളെയും അപേക്ഷിച്ച, കുറഞ്ഞ ചിലവിൽ നടത്തുവാൻ സാധിക്കുന്ന ഇവിടം, ഇന്ത്യക്കാർക്ക് പ്രിയപ്പെട്ട സ്ഥലം കൂടിയാണ്. സൂര്യാസ്തമയ കാഴ്ചകളും ഊഷ്ണമേഖലാ കാലവസ്ഥയുമാണ് ഇന്ത്യക്കാരെ ഇവിടേക്ക് കൂടുതൽ ആകർഷിക്കുന്നത്. . നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ച സമയം.

PC:Miltiadis Fragkidis/ Unsplash

 കാപ്രി

കാപ്രി

ഹണിമൂൺ ഡെസ്റ്റിനേഷൻ ലിസ്റ്റിൽ ഉണ്ടായിരിക്കേണ്ട മറ്റൊരു ഇറ്റാലിയൻ ലക്ഷ്യസ്ഥാനമാണ് കാപ്രി. അതിമനോഹരമായ ഒരു ദ്വീപ് ലക്ഷ്യസ്ഥാനമാണിത്. കലാമേളകൾ, ഫിലിം ഫെസ്റ്റുകൾ തുടങ്ങിയ പരിപാടികൾ വഴി ലോകം അറിയപ്പെടുന്ന സ്ഥലമാണിത്. അതിമനോഹരമായ വില്ലകളാൽ നിറഞ്ഞ തീരപ്രദേശമാണ് ഇവിടെയുള്ളത്.

PC:Samuel Ferrara/ Unsplash

അടിച്ചുപൊളിക്കാം ഹണിമൂൺ.. ജീവിതത്തിന്‍റെ തുടക്കം ഗംഭീരമാക്കാം..തിരഞ്ഞെടുക്കുവാൻ ഈ സ്ഥലങ്ങൾഅടിച്ചുപൊളിക്കാം ഹണിമൂൺ.. ജീവിതത്തിന്‍റെ തുടക്കം ഗംഭീരമാക്കാം..തിരഞ്ഞെടുക്കുവാൻ ഈ സ്ഥലങ്ങൾ

ഊട്ടിയും മണാലിയും വേണ്ട... പകരം കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാം... വൈത്തിരി മുതല്‍ പൂവാര്‍ വരെഊട്ടിയും മണാലിയും വേണ്ട... പകരം കേരളത്തില്‍ ഹണിമൂണ്‍ ആഘോഷിക്കാം... വൈത്തിരി മുതല്‍ പൂവാര്‍ വരെ

Read more about: honeymoon world city beach islands
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X