Search
  • Follow NativePlanet
Share
» »ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

ചരിത്രത്തിനുമപ്പുറം, തമിഴ്നാ‌ട്ടിലെ അതിപുരാതന ക്ഷേത്രങ്ങളിലൂടെ!!

ചരിത്രത്തിനും അപ്പുറത്തെ കാലം മുതല്‍ നിലകൊള്ളുന്ന തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളെ പരിചയപ്പെടാം...

വിശ്വാസങ്ങളുടെ കാര്യത്തില്‍ തമിഴ്നാടിനോളം പാരമ്പര്യം അവകാശപ്പെടുവാന്‍ പറ്റിയ മറ്റൊരു സംസ്ഥാനമില്ല. ഓരോ നാടിനോടും ചേര്‍ന്ന് അതിന്റെ ചരിത്രത്തിലും പഴമയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രങ്ങള്‍ തമിഴ്നാടിന് മാത്രം സ്വന്തമാണ്. ഇന്നലെയുണ്ടാക്കിയ ക്ഷേത്രങ്ങള്‍ മുതല്‍ ചരിത്രം അന്വേഷിച്ചു ചെല്ലുവാന്‍ പോലും സാധിക്കാത്തത്രയും പഴയ ക്ഷേത്രങ്ങള്‍ വരെ ഇവിടെയുണ്ട്. ആത്മാവ് കൂടിച്ചേരുന്ന ഇടമാണ് ഓരോ ക്ഷേത്രങ്ങളും എന്നാണ് തമിഴ് വിശ്വാസം. ഇതേ പവിത്രത അവരുടെ വിശ്വാസത്തിലും കാണാം. ചരിത്രത്തിനും അപ്പുറത്തെ കാലം മുതല്‍ നിലകൊള്ളുന്ന തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളെ പരിചയപ്പെടാം...

തിരുനെല്‍വേലി നെല്ലായ്യപ്പര്‍ ക്ഷേത്രം

തിരുനെല്‍വേലി നെല്ലായ്യപ്പര്‍ ക്ഷേത്രം

തിരുനെല്‍വേലി ജില്ലയില്‍ താമരഭരണി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന നെല്ലായ്യപ്പര്‍ ക്ഷേത്രം തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ ഏറ്റവും വലിയ ശിവക്ഷേത്രമായ ഇത് എ ഡി 700-ൽ പാണ്ഡ്യൻമാന്‍ പണികഴിപ്പിച്ചതാണെന്നാണ് ചരിത്രം പറയുന്നത്. ശിവൻ നെല്ലൈയപ്പർ എന്നപേരിലും പാർവ്വതിയെ കാന്തിമതി അമ്മൻ എന്ന പേരിലുമാണ് ഇവിടെ ആരാധിക്കുന്നത്. ശിവന്‍ താണ്ഡവ നൃത്തമാടിയെന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം നൃത്തത്തിന്‍റെയം മറ്റു കലാരൂപങ്ങളുടെയും ഒരു കേന്ദ്രവുമായി അറിയപ്പെടുന്നു. താണ്ഡവ നൃത്തത്തിന്റെ ഓര്‍മ്മയില്‍ ഇവിടെയൊരു താമിര അമ്പലവും കാണാം. 14.5 ഏക്കര്‍ സ്ഥലത്തായാണ് ക്ഷേത്രസമുച്ചയമുള്ളത്.

PC:arunpnair

തിരുവാരൂര്‍ ത്യാഗരാജ ക്ഷേത്രം

തിരുവാരൂര്‍ ത്യാഗരാജ ക്ഷേത്രം

തമിഴ്നാട്ടിലെ മറ്റൊരു പുരാതന ക്ഷേത്രമാണ് തിരുവാരൂലെ ത്യാഗരാജ ക്ഷേത്രം. ഒന്നാം നൂറ്റാണ്ടിലെ ചോള രാജാക്കന്മാരാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. വാന്‍മികി രാജന്‍ എന്ന പേരിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. രണ്ട് ഭാഗങ്ങളാണ് ക്ഷേത്രത്തിനുള്ളത്. അതിലൊന്ന് ശിവനും അടുത്ത ഭാഗം ത്യാഗരാജനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. 33 ഏക്കര്‍ വിസ്തൃതിയിലായി സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ധാരാളം ഉപദേവതാ ക്ഷേത്രങ്ങളും ഉണ്ട്. ഇവിടെ വാത്മികി നാഥന്റെ ക്ഷേത്രമാണ് ത്യാഗരാജ ക്ഷേത്രത്തേക്കാള്‍ പുരാതനമായുള്ളത്.

PC:Ssriram mt

കാഞ്ചി കൈലാസനാഥർ ക്ഷേത്രം

കാഞ്ചി കൈലാസനാഥർ ക്ഷേത്രം

കാഞ്ചിപെട്ടു പെരിയ തിരുകട്രലി എന്നറിയപ്പെടുന്ന കൈലാസനാഥർ ക്ഷേത്രം കഥകളാലും ഐതിഹ്യങ്ങളാലും സമ്പന്നമാണ്. പല്ലവ രാജവംശത്തിലെ രാജസിംഹൻ എട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് കൈലാസ നാഥർ ക്ഷേത്രം നിർമ്മിക്കുന്നത്. വൈഗാവതി നദിയുടെ തീരത്താണ് ക്ഷേത്രമുള്ളത്. നടരാജ മൂർത്തിയുടെ മനോഹരമായ ശില്പവേലകൾ, ക്ഷേത്ര ഗോപുരങ്ങൾ, പതിനാറ് വശങ്ങളുള്ള ശിവലിംഗം, നന്ദിയുടെ പ്രതിമ, കൊത്തുപണികളുള്ള തൂണുകൾ, വിവിധ ദേവീദേവന്മാരുടെ രൂപങ്ങൾ, ശിവന്റെയും പാർവ്വതിയുടെയും വിവിധ നൃത്തരൂപങ്ങൾ തുടങ്ങിയവ ഇവിടെ ക്ഷേത്രത്തിന്‍റെയും ഉപ ക്ഷേത്രത്തിന്റെയും വിവിധ ഭാഗങ്ങളിലായി കാണാൻ സാധിക്കും.

PC:SriniGS

ശ്വേതാരണ്യേശ്വര്‍ ക്ഷേത്രം

ശ്വേതാരണ്യേശ്വര്‍ ക്ഷേത്രം

തമിഴ്നാട്ടിലെ നവഗ്രഹ ക്ഷേത്രങ്ങളില്‍ ഏറെ പ്രധാനിയാണ് പുരാതനമായ ശ്വേതാരണ്യേശ്വര്‍ ക്ഷേത്രം. മയിലാ‌ടുത്തുറ ജില്ലയിലെ തിരുവെന്‍കാട് എന്ന സ്ഥലത്താണിത് സ്ഥിതി ചെയ്യുന്നത്. ശ്വേതാരണ്യേശ്വരറായി ശിവനും ബ്രഹ്മവിദ്യാംബികയയായി പാര്‍വ്വതിയെയും ഇവിടെ ആരാധിക്കുന്നു. ഏഴു നിലയുള്ള ക്ഷേത്രഗോപുരം, നിരവധി ചെറിയ ക്ഷേത്രങ്ങള്‍, മൂന്ന് ക്ഷേത്രക്കുളം എന്നിവയെല്ലാം ഈ ക്ഷേത്രത്തിന്റെ ഭാഗമായുണ്ട്. ക്ഷേത്രം നിര്‍മ്മിച്ചത് ചോള രാജാക്കന്മാരാണെങ്കിലും ഇന്നത്തെ ക്ഷേത്രത്തിന്റെ രൂപം വിജയ നഗര രാജാക്കന്മാരുടെ സംഭാവനയാണ്.
PC:Ssriram mt

ഷോര്‍ ടെംപിള്‍

ഷോര്‍ ടെംപിള്‍

കടലില്‍ നിന്നും ഉയര്‍ന്നുവന്നു എന്നു വിശ്വസിക്കപ്പെടുന്ന ഷോര്‍ ടെംപിള്‍ തമിഴ്നാട്ടിലെ പുരാതന ക്ഷേത്രങ്ങളിലൊന്നാണ്.
പുരാതനമായ ഈ കൽക്ഷേത്രം എഡി 700നും 728 നും ഇടയിലായാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. കല്ലിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന തെക്കേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള നിർമ്മിതി കൂടിയാണ് ഇത്. ഷോർ ടെമ്പിളിന്‍റെ നിർമ്മാണം ആരംഭിക്കുന്നത് പല്ലവ രാജാക്കന്മാരുടെ ഭരണ കാലത്താണ്. രണ്ടു ക്ഷേത്രങ്ങൾ ശിവനും മൂന്നാമത്തെ ക്ഷേത്രം വിഷ്ണുവിനുമായാണ് സമർപ്പിച്ചിരിക്കുന്നത്.

PC:RameshM

ബൃഹദീശ്വര ക്ഷേത്രം

ബൃഹദീശ്വര ക്ഷേത്രം

പൂര്‍ണ്ണമായും കരിങ്കല്ലില്‍ തീര്‍ത്ത ക്ഷേത്രം എന്നറിയപ്പെടുന്ന ബൃഹദീശ്വര ക്ഷേത്രം തമിഴ്നാട്ടിലെ നിര്‍മ്മാണ വിസ്മയങ്ങളിലൊന്നാണ്. ആറു വര്‍ഷവും 275 ദിവസവും എടുത്തു മാത്രം നിര്‍മ്മിച്ച ഈ ക്ഷേത്രം ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. 81 ടണ്‍ ഭാരമുള്ള ഒറ്റക്കല്ലില്‍ നിര്‍മ്മിച്ചതാണ് ഇവിടുത്തെ ക്ഷേത്രത്തിന്റെ മകുടം. ഗോപുരത്തിനു മുകളില്‍ സ്ഥിതി ചെയ്യുന്ന മകുടത്തിന്റെ നിഴല്‍ നിലത്ത് വീഴില്ല എന്നതാണ് മറ്റൊരു പ്രത്യേകത. എഡി 1010 ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഈ ക്ഷേത്രത്തിന് ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ട്

PC:Gmuralidharan

നവപാഷാണ ക്ഷേത്രം

നവപാഷാണ ക്ഷേത്രം

വ്യത്യസ്ത തരത്തിലുള്ള വിശ്വാസങ്ങളാല്‍ സമ്പന്നമായ ക്ഷേത്രമാണ് തമിഴ്നാട്ടിലെ നവപാഷാണ ക്ഷേത്രം. ശ്രീരാമന്‍ സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെ‌ടുന്ന ഈ ക്ഷേത്രം ദേവിപട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീരാമൻ സീതയെ രാവണനിൽ നിന്ന് മോചിപ്പിക്കാൻ ധനുഷ്കോടിയിൽ നിന്ന് ശ്രീലങ്കയിലേക്ക് പാലം പണിയാൻ ആരംഭിക്കുന്നതിന് മുൻപ് നവഗ്രഹ പൂജ നടത്തിയ സ്ഥലമാണ് ഇതെന്നാണ് വിശ്വസിക്കപ്പെടുന്നത്.

മധുരൈ മീനാക്ഷി ക്ഷേത്രം

മധുരൈ മീനാക്ഷി ക്ഷേത്രം

തമിഴ്നാടിന്‍റെ ചരിത്രത്തില്‍ നിന്നും ഒരിക്കലും മാറ്റിനിര്‍ത്തുവാന്‍ സാധിക്കാത്ത ക്ഷേത്രമാണ് മധുരൈ മീനാക്ഷി ക്ഷേത്രം. മൂവായിരത്തിയഞ്ഞൂറിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം ശിവന്‍റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത് എങ്കിലും പാര്‍വ്വതി ദേവിയാണ് ഇവിടെ പ്രസിദ്ധം. 985 കല്‍ത്തൂണുകളുള്ള ആയിരം കല്‍മണ്ഡപമാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. പല കാര്യങ്ങളിലും ശാസ്ത്രത്തെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രത്യേകതകള്‍ ഇവിടെ കാണാം. മധുരാ നഗരത്തിന്റെ ഹൃദയഭാഗത്താണ് മീനാക്ഷി അമ്മാൻ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 17 ഏക്കർ സ്ഥലത്ത് പരന്ന് കിടക്കുന്നതാണ് ഈ ക്ഷേത്ര സമുച്ഛയം. അഞ്ച് കവാടങ്ങളാണ് ഈ ക്ഷേത്രത്തിനുള്ളത്.

PC: Bernard Gagnon

ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രം

ശ്രീരംഗം രംഗനാഥ സ്വാമി ക്ഷേത്രം

തമിഴ്നാട്ടിലെ കാവേരി, തിരുവരുനപ്പള്ളി എന്നീ രണ്ട് നദികള്‍ക്കിടയിലെ ശ്രീരംഗം എന്ന ദ്വീപില്‍ സ്ഥിതി ചെയ്യുന്ന ശ്രീരംഗം ക്ഷേത്രം തമിഴ്നാട്ടിലെ മറ്റൊരു പുരാതന ക്ഷേത്രമാണ്. 155 ഏക്കര്‍ സ്ഥലത്തായി വ്യാപിച്ചു കിടക്കുന്ന ഈ ക്ഷേത്രം ഇന്നും ആരാധന നടക്കുന്ന ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നു കൂടിയാണ്. ക്ഷേത്രത്തിനു ചുറ്റുമായി 21 ഗോപുരങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്. ഭാരതത്തിലെ ഏറ്റവും വിസ്താരമേറിയ കൂറ്റൻ മഹാക്ഷേത്രമായും ഇതിനെ കണക്കാക്കുന്നു. ഹൈന്ദവ വിശ്വാസത്തിലെ ആചാര്യന്മാരിലൊരാളായ രാമാനുജാചാര്യരു‌ടെ മ‍ൃതദേഹം ഇന്നും ഇവിടെ. ഒരു ഇരിപ്പിടത്തില്‍ ഇരിക്കുന്ന രീതിയിലാണിതുള്ളത്. രംഗനാഥ സ്വാമി ക്ഷേത്രത്തിലെ ഒരു രഹസ്യമായാണ് ഇതിനെ കരുതിപ്പോരുന്നത്.
ഭൂലോകവൈകുണ് നാഥനായാണ് വിഷ്ണുവിനെ ഇവിടെ ആരാധിക്കുന്നത്.

PC:IM3847

ആദികുംഭേശ്വര ക്ഷേത്രം

ആദികുംഭേശ്വര ക്ഷേത്രം

കാവേരി നദിയുടെ തീരത്ത് കാശിയോളം പഴക്കത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആദികുംഭേശ്വരര്‍ ക്ഷേത്രം. തഞ്ചാവൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം ഒന്‍പതാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതാണെന്നാണ് കരുതപ്പെടുന്നത്.

ഹിന്ദു വിശ്വാസമനുസരിച്ച് പ്രപഞ്ചത്തിന്റെ ആരംഭസമയത്ത് ബ്രഹ്മാവ് ഭൂലോകത്തുള്ള എല്ലാ ജീവജാലങ്ങളുടെയും വിത്ത് ഒരു കുടം അഥവാ കുംഭത്തിലാക്കി സൂക്ഷിച്ചിരുന്നുവത്രെ. ഒരിക്കല്‍ ശിവന്റെ കോപം മൂലം ഉണ്ടായ, ഭൂമിയെ നശിപ്പിക്കുന്ന പ്രളയത്തില്‍ ഈ കുംഭം ഒഴുകി ഇന്ന് ആദികുംഭേശ്വരര്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തെത്തി എന്നാണ് വിശ്വാസം. അങ്ങനെ കുംഭം സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അര്‍ഥത്തിലാണ് ക്ഷേത്രത്തിനു ഈ പേര് ലഭിക്കുന്നത്. ക്ഷേത്രനഗരമായ കുംഭകോണത്തിലെ ഏറ്റവും വലിയ ക്ഷേത്രം കൂടിയാണിത്.

PC:Arian Zwegers

വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍വിശ്വസിച്ചേ മതിയാവൂ...മീനാക്ഷി ക്ഷേത്രത്തിലെ അത്ഭുതങ്ങള്‍

ഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയില്ലാതെ കേരളംഏറ്റവും സന്തുഷ്ട സംസ്ഥാനമായി മിസോറാം, പട്ടികയില്ലാതെ കേരളം

പോക്കറ്റിന്റെ കനം കുറയ്ക്കാതെ കറങ്ങാം ഹിമാചല്‍ പ്രദേശില്‍പോക്കറ്റിന്റെ കനം കുറയ്ക്കാതെ കറങ്ങാം ഹിമാചല്‍ പ്രദേശില്‍

മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!മൃദംഗരൂപത്തില്‍ ഭൂമിയിലെത്തിയ ദേവി, നെയ് വിളക്കേന്തി പ്രാര്‍ത്ഥിച്ചാല്‍ എന്തും സാധിക്കും!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X