Search
  • Follow NativePlanet
Share
» »ഡല്‍ഹിയിലെ ബസ് സര്‍വീസുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഡല്‍ഹിയിലെ ബസ് സര്‍വീസുകളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

By Maneesh

2011ല്‍ ഡല്‍ഹിയിലെ സ്വകാര്യബസില്‍ നടന്ന ദാരുണമായ സംഭവം ഓര്‍മ്മയില്ലെ. ബ്ലൂലൈന്‍ എന്ന പേരില്‍ സര്‍‌വീസ് നടത്തിയിരുന്ന ബസില്‍ ഒരു പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ട സംഭവം. ഈ സംഭവത്തിന് ശേഷം ഡ‌ല്‍ഹിയിലെ ബസുകളില്‍ യാത്ര ചെയ്യാന്‍ പല സ്ത്രീകളും ഭയപ്പെട്ടിരുന്നു.

ഈ സംഭവത്തിന് ശേഷം ബ്ലൂ ലൈന്‍ ബസ് സര്‍വ്വീസ് പിന്‍വലിച്ചിരുന്നു. സര്‍ക്കാര്‍ സ്വകാര്യ പങ്കാളിത്തത്തോടെ ഓറഞ്ച് നിറത്തിലുള്ള നോണ്‍ എ സി ക്ലസ്റ്റര്‍ ബസുകളാണ് പിന്നീട് ഡല്‍ഹി നഗര നിവാസികള്‍ക്ക് ആശ്രയമായത്.

ഡല്‍ഹി നഗരത്തിലൂടെ ബസ് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവരുടേയും ആദ്യമായി ഡല്‍ഹി നഗരത്തില്‍ എത്തിച്ചേരുന്നവരുടേയും അറിവിലേക്കായി, ബസ് യാത്രയ്ക്ക് തയ്യാറെടുക്കുന്നതിന് മുന്‍പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില ‌കാര്യങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

Bus Services in Delhi

Photo Courtesy: Ramesh NG

ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍

ഡല്‍ഹി നഗരത്തിലൂടെ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം ബസുകളും സര്‍ക്കാര്‍ സ്ഥാപനമായ ഡെല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ഉടമസ്ഥതിയിലുള്ളതാണ്. ഡി ടി സി ബസ് എന്ന ചുരു‌ക്കപ്പേരിലാണ് ഈ ബസുകള്‍ അറിയപ്പെടുന്നത്.

റൂട്ടുകളും സ്റ്റോപ്പുകള്‍

ഡല്‍ഹി നഗരത്തി‌ല്‍ ഏകദേശം 800 ബസ് റൂട്ടുകളും 2,500 ബസ് റൂട്ടുകളുമുണ്ട്

സി എന്‍ ജി

പരിസ്ഥിതി സൗഹൃദ ഇന്ധനമായ സി എന്‍ ജി (Compressed Natural Gas)‌യിലാണ് നഗര‌ത്തിലുടെനീളം ഡി റ്റി സി ബസുകള്‍ ഓടുന്നത്.

ക്ലസ്റ്റര്‍ ബസുകള്‍

ഡ‌ല്‍ഹിയില്‍ എത്തുന്ന സാധാരണക്കാരുടെ ആശ്രയമാണ് ഓറഞ്ച് നിറത്തിലുള്ള നോണ്‍ എസി ക്ലസ്റ്റര്‍ ബസുകള്‍. ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിസ്റ്റ് സംവിധാനത്തിലാണ് ഇവിടെ ‌ബസുകള്‍ സര്‍വീസ് നടത്തുന്നത്.

എല്ലാ ബസുകളും ജി പി എസ് സംവിധാനം ഉപയോഗിച്ച് ട്രാക്ക് ചെയ്യപ്പെടുന്നുണ്ട്. കംപ്യൂട്ടറൈസ്ഡ് ബസ് ടിക്കറ്റുകളാണ് ഈ ബസുകളില്‍ ഉള്ളത്. പ്രത്യേക പരിശീലനം നേടിയ ഡ്രൈവര്‍മാ‌രാണ് ബസുകള്‍ ഒടിക്കുന്നത്. വൃത്തിയും സമയ നിഷ്ടയും പാലിക്കാന്‍ ഈ ബസ് സര്‍വീസ് പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

ഇത്ത‌രം ബസുകളില്‍ ശീതിക‌രണ സംവിധാനം ഇല്ലാത്തതിനാല്‍ വേനല്‍ക്കാല യാത്ര കുറച്ച് ദുഷ്കരമാ‌യിരിക്കും.

Bus Services in Delhi

Photo Courtesy: Ramesh NG

റെഡ് ബസ്

ഡി ടി സിയുടെ പഴയ ബസുകളില്‍ മിക്കതും നിരത്തുകളില്‍ നിന്ന് പി‌ന്‍വലിച്ച് പകരം ലോ ഫ്ലോര്‍ ബസുകള്‍ ഓടാന്‍ തുടങ്ങിയിട്ടുണ്ട്. ഗ്രീന്‍, റെഡ് ബസുകളാണ് ഇവ. ഇവയില്‍ റെഡ് ബസ് എസി ബസാണ്.

സമയ വിവരം

‌രാവിലെ 5.30 മുതല്‍ രാത്രി 11 മണി വരെയാണ് ഡി ടി സി ബസുകള്‍ സര്‍വീസ് നടത്തുന്ന‌ത്. രാത്രി 11 മണിക്ക് ശേഷം തിരക്കുള്ള റൂട്ടുകളിലൂടെ നൈറ്റ് സര്‍വീസ് നടത്താറുണ്ട്. DTC night bus timetable ഇവിടെ കിട്ടും

‌തിരക്ക് അനുസരിച്ച് അഞ്ച് മിനുറ്റ് മുതല്‍ അരമണിക്കൂര്‍ വരെയുള്ള ഇടവേളകളില്‍ വിവിധ റൂട്ടുകളിലൂടെ ബസ് സര്‍വീസ് നടത്തപ്പെടുന്നുണ്ട്. Timetable of DTC bus routes ഇവിടെ കിട്ടും

Bus Services in Delhi

Photo Courtesy: Ramesh NG

പ്രശസ്തമായ റൂട്ടുകള്‍

ഡല്‍ഹി റിംഗ് റോഡിലൂടെ സര്‍വീസ് നടത്തുന്ന മുദ്രിക സേ‌വയും ഔട്ടര്‍ റിംഗ് റോഡിലൂടെ സര്‍വീസ് നടത്തുന്ന ബാഹ്രി മുദ്രിക സേവയുമാണ് ഡല്‍ഹിയിലെ പ്രശസ്ത ബസ് സര്‍വീസുകള്‍.

നഗരപരിധിയില്‍ നിന്ന് 105 കിലോമീറ്റര്‍ ദൂരം വരെ ഓടുന്ന ബസുകളാണ് ബാഹ്രി മുദ്രിക സര്‍വീസ്. ഇപ്പോള്‍ മെട്രോ സ്റ്റേഷനുകളിലേക്ക് നിരവധി ബസുകള്‍ സര്‍‌വീസ് നടത്തുന്നുണ്ട്.

ഡല്‍ഹി ചുറ്റിയടിക്കാം

ഡ‌‌ല്‍ഹിയിലെ ടൂറിസ്റ്റ് കേന്ദ്ര‌ങ്ങള്‍ സന്ദര്‍ശിക്കാനായി ഡല്‍ഹി ദര്‍ശ‌‌ന്‍ എന്ന പേരില്‍ ഡി ടി സി ഒരു ബസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. 200 രൂപയാണ് ഒരാള്‍ക്കുള്ള നിരക്ക്.

ഇ‌തുകൂടാതെ ഡല്‍ഹി ടൂറിസം ഹോപ്പ് ഓഫ് ഹോപ്പ് ഓ‌ണ്‍ സര്‍വീസും നടത്തുന്നുണ്ട്. വണ്‍ ഡേ, ടൂ ഡേ എന്നിങ്ങനെ രണ്ട് പാക്കേജുകളാണ്. 500 രൂപയും 600 രൂപയുമാണ് ഇതിനായി യഥാക്രമം ഈ‌ടാക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X