തണുത്ത് തണുത്ത് തണുത്തുറഞ്ഞ് കിടക്കുന്ന നദിയിലൂടെ ഒരു നടത്തം... വെറും നടത്തമല്ല...ഐസുകൊണ്ട് സ്ഫടികം പോലെ കട്ടിയായി ഉറച്ച് കിടക്കുന്ന നദിയിലെ ഐസ് കട്ടകൾക്കു മുകളിലൂടെയുള്ള നടത്തം... ഒഴുകുവാനാവാതെ കട്ടിയായി കിടക്കുന്നിടത്തുകൂടി ആസ്വദിച്ച് നടന്നു തീർക്കുന്ന ട്രക്കിങ്ങ്. എങ്ങനെ ഒരു റോഡിലൂടെ നടക്കുന്നുവോ അതുപോലെ ഒരു നദിയിലൂടെ നടക്കാം. മഞ്ഞു പെയ്യുന്ന ഹിമാലയവും മണാലിയിലെ കാഴ്ചകളും ഒന്നുമല്ല ഹിമാലയം നമുക്കായി ഒരുക്കിയിരിക്കുന്ന കാഴ്ച എന്ന് തിരിച്ചറിയുന്ന അപൂർവ്വ നിമിഷങ്ങളിലൊന്നാണ് ചാദർ ട്രക്കിങ് സമ്മാനിക്കുന്നത്. ശ്വാസമടക്കിപ്പിടിച്ചു മാത്രം ഒരാഴ്ച നീളുന്ന യാത്രയിൽ ചുറ്റിലും മഞ്ഞു മൂടിക്കിടക്കുയാണെങ്കിലും അതിൽ പ്രകൃതിയൊരുക്കുന്ന മായാജാലങ്ങൾ അനുഭവിക്കാം. ചാദർ ട്രക്ക് എന്ന തണുത്തുറഞ്ഞ നദിയിലൂടെയുള്ള യാത്രയുടെ വിശേഷങ്ങൾ വായിക്കാം...
തണുത്തുറഞ്ഞ നദിയിലൂടെ
ലഡാക്കിലെ വിന്‍റർ ട്രക്കിങ്ങുകളിൽ ഏറ്റവും പ്രശസ്തമായ ഇത് മഞ്ഞു കാലത്ത് തണുത്തുറഞ്ഞ് ഐസ് പാളിയായി കിടക്കുന്ന സൻസ്കാർ നദിയിലൂടെയുള്ള നടത്തമാണ്. തണുപ്പു കാലത്ത് ഇവിടുത്തെ മറ്റു വഴികളെല്ലാം മഞ്ഞ് വീട് അടയുവന്നതിനാൽ ഇവിടുത്തെ പ്രദേശവാസികൾ തണുത്തുറഞ്ഞു കിടക്കുന്ന നദിയിലൂടെയാണ് യാത്ര ചെയ്തിരുന്നത്. ഇതാണ് ചാദാർ ട്രക്കിങ്ങായത്. പൂജ്യം ഡിഗ്രിയിൽ തുടങ്ങി മൈനസ് 25 വരെ എത്തിനിൽക്കുന്ന താപനിലയായിരിക്കും യാത്രയിലുടയീളം കൂടെയുണ്ടാവുക. ചില്ലിങ്ങ് മുതൽ നെരാങ് വരെയുള്ള യാത്രയാണ് ചാദർ ട്രക്ക് എന്നറിയപ്പെടുന്നത്.
ചില്ലിംഗിൽ നിന്നും
മൈനസ് 30 ഡിഗ്രി വരെ
യാത്രയിൽ
തണുത്തുറഞ്ഞ നദിയിലൂടെയുള്ള യാത്രയും മഞ്ഞിൽ തെന്നിയുള്ള നടത്തവും തീരെ നടക്കുവാൻ പറ്റാത്ത സമയങ്ങളിൽ കരയിൽ കയറിയുള്ള നടത്തവും സ്ഫടികം പോലുള്ള നദിയിലെ കാഴ്ചകളും മാത്രമല്ല ഇതിനുണ്ടാവുക. കൂര്‍ത്തു കിടക്കുന്ന കല്ലുകളിൽ ചവിട്ടിയും പാറകളിൽ വലിഞ്ഞു കയറിയും രാത്രിയിലെ അതിശൈത്യത്തെ അതിജീവിച്ചും എപ്പോള് വേണമെങ്കിലും മുന്നറിയിപ്പില്ലാതെ നദി ഒഴുകിയലച്ച് വരുമെന്ന ഭീതിയിൽ, ചവിട്ടുന്ന മഞ്ഞ് അടർന്നു പോകുമോ എന്ന ഭയത്തിൽ, താങ്ങാൻ കഴിയാത്ത തണുപ്പിൽ മരിച്ചു പോകുമോ എന്ന ഭീതിയൊക്കെ പലപ്പോളും മനസ്സിൽ കടന്നു വരുമെങ്കിലും അതിലൊന്നു പോലും ഒരിക്കലും അലട്ടില്ല എന്നാണ് അനുഭവസ്ഥർ പറയുന്നത്. പ്രകൃതി ഒരുക്കിയിരിക്കുന്ന ഇത്രയും വലിയ അത്ഭുതം കൺമുന്നിൽ നിൽക്കുമ്പോൾ സന്തോഷത്തിനും വിസ്മയത്തിനും കുറഞ്ഞ ഒരു അനുഭവത്തിനും ഇവിടെ സ്ഥാനമില്ലത്രെ.
PC:Goutam1962
ശ്രദ്ധിക്കുവാൻ
ഗൈഡ് പറയുന്നതനുസരിച്ച് മാത്രം മുന്നോട്ടു നീങ്ങുക. ഒരിക്കലും മുൻകൂട്ടി പ്രവചിക്കുവാൻ കഴിയാത്ത അന്തരീക്ഷമാണ് ഇവിടുത്തേത്. മെഡികക്ൽ ടെസ്റ്റിൽ വിജയിച്ചാൽ മാത്രമേ പോകുവാൻ സാധിക്കൂ. ഇതോടൊപ്പം മെഡിക്കൽ ഇൻഷുറൻസും നിർബന്ധമാക്കിയിട്ടുണ്ട്. യാത്രയ്ക്കിടയിൽ ഗൈഡിന്റെ നിർദ്ദേശമില്ലാതെ നദിയിൽ ഇറങ്ങാതിരിക്കുവാൻ ശ്രദ്ധിക്കുക.



Click it and Unblock the Notifications















