Search
  • Follow NativePlanet
Share
» »മകൾ പിതാവിനു സമ്മാനിച്ച മധുരത്തിന്റെ നാട്!!

മകൾ പിതാവിനു സമ്മാനിച്ച മധുരത്തിന്റെ നാട്!!

By Elizabath Joseph

ചാന്ദിനി ചൗക്ക്..ഡെൽഹിയിലെ ഏറ്റവും തിരക്കേറിയ മാർക്കറ്റുകളിലൊന്ന്... ഷോപ്പിങ്ങ് പ്രിയർ എത്തിച്ചേരാനാഗ്രഹിക്കുന്ന ഇവിടം

അലഞ്ഞുതിരിഞ്ഞ കാഴ്ചകൾ കാണാൻ പറ്റിയ ഇടംമാണ്. നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ചുവരുകളും അതിലെ കഥകളുമാണ് ഈ സ്ഥലം ഇന്നും സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ ഇടം പിടിച്ചിരിക്കുന്നതിനു കാരണം. ഷാജഹാന്റെ കാലത്ത് നിർമ്മിക്കപ്പെട്ട ഈ മാർക്കറ്റിനു പ്രത്യകതകള്‍ ധാരാളമുണ്ട്. ഡെൽഹിയിലെ കഥകളിൽ സ്വന്തം അധ്യായം തന്നെയുള്ള ചാന്ദിനി ചൗക്കിന്റെ വിശേഷങ്ങൾ....

എവിടെയാണിത്?

എവിടെയാണിത്?

ഡെല്‍ഹിയിലെ ഏറ്റവും തിരക്കേറിയതും പുരാതനവുമായ മാർക്കറ്റുകളിലൊന്നായാണ് ചാന്ദിനി ചൗക്ക് അറിയപ്പെടുന്നത്. പഴയ ഡെൽഹി റെയിൽവേ സ്റ്റേഷന്റെ തൊട്ടടുത്തായാണ് ഇത് സ്ഥിതി ചെയ്യുന്നത്.

PC:Mathanki Kodavasal

പിതാവിനു മകൾ നല്കിയത്

പിതാവിനു മകൾ നല്കിയത്

ചാന്ദിനി ചൗക്കിനെക്കുറിച്ച് അറിയണമെങ്കിൽ കുറച്ചൊന്നും പിന്നോട്ടു പോയാൽ പോരാ. മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാനിൽ നിന്നാണ് ഇതിന്റെ ചരിത്രം തുടങ്ങുന്നത്. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകളായിരുന്ന ജഹ്നാരയാണ് പിതാവിനുവേണ്ടി ഈ മാർക്കറ്റ് രൂപകല്പന ചെയ്തത്.

ആഗ്രയിൽ നിന്നും ഡെൽഹിയിലേക്ക് തന്റെ രാജ്യത്തിന്റെ തലസ്ഥാനം മാറ്റി സ്ഥാപിക്കുമ്പോൾ അതിനോട് ചേർന്നൊരു മലിയ മാർക്കറ്റുണ്ടായിരിക്കണമെന്ന് ഷാജഹാനു ആഗ്രഹമുണ്ടായിരുന്നുവത്രെ. അങ്ങനെയാണ് ഇവിടെ ചാന്ദിനി ചൗക്ക് സ്ഥാപിക്കുന്നത് എന്നാണ് ചരിത്രം.

PC:Ghulam Ali Khan

പേരുവന്നവഴി

പേരുവന്നവഴി

ചാന്ദിനി ചൗക്ക് എന്നാൽ ചന്ദ്രവെളിച്ചമെത്തുന്ന ചത്വരം എന്നാണ് അർഥം. ഇവിടെ മാർക്കറ്റിനോട് ചേർന്നു ഒരു വലിയ കുളമുണ്ട്. അതിൽ രാത്രി കാലങ്ങളിൽ ചന്ദ്രന്റെ വെളിച്ചം പ്രതിഫലിക്കും. അങ്ങനെയാണ് ഈ സ്ഥലത്തിന് ചാന്ദിനി ചൗക്ക് എന്ന പേരു വന്നത്. ആദ്യ കാലങ്ങളിൽ ഇത് ജോഹ്രി ചൗക്ക് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

PC:Samuel Bourne

ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റ്

ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റ്

ഡെൽഹിയിലെ ജീവിതങ്ങളുടെ ഭാഗം തന്നെയായി മാറിയ ചാന്ദിനി ചൗക്ക് ഏഷ്യയിലെ ഏറ്റവും വലിയ മാർക്കറ്റ് കൂടിയാണ്. ഉപ്പു മുതൽ കർപ്പൂരം വരെ എന്തും ന്യായമായ വിലയിൽ ലഭിക്കുന്ന ഇവിടം ഡെൽഹിയുടെ ടൂറിസം ആകർഷണങ്ങളിൽ പ്രധാനപ്പെട്ട ഇടമാണ്.

PC:A Vahanvati

 അവസരം എന്തുമായിക്കോട്ടെ!

അവസരം എന്തുമായിക്കോട്ടെ!

കല്യാണമോ, കുട്ടികളുടെ ആഘോഷങ്ങളോ എങ്ങനെ എന്തുതന്നെയായാലും നിങ്ങൾക്കു വേണ്ടതെല്ലാം ഇവിടെ നിന്നും ലഭിക്കും. വസ്ത്രങ്ങളുടെ കാര്യത്തിൽ കുറച്ചുകൂടി വിശാലമാണ് ഇവിടം. ഏതവസരത്തിലും ധരിക്കുവാനുള്ള വസ്ത്രങ്ങൾ മറ്റിടങ്ങളെ അപേക്ഷിച്ച് ഇവിടെ നിന്നും തിരഞ്ഞെടുക്കാനാവും.

PC:Mathanki Kodavasal

ആയിരത്തിലധികം മധുരങ്ങൾ

ആയിരത്തിലധികം മധുരങ്ങൾ

ഷോപ്പിങ്ങ് പ്രിയർ കഴിഞ്ഞാൽ ഇവിടെ എത്തിച്ചേരുന്നത് ഭക്ഷണ പ്രിയരാണ്. ലഘുപലഹാരങ്ങളായിട്ടും ചാറ്റുകളായും ഒക്കെ വ്യത്യസ്ത രുചികൾ ഇവിടെയുണ്ട്.

മാത്രമല്ല, ചാന്ദിനി ചൗക്കിലെ മുഴുവൻ കടകളിലൂമായി ഏകദേശം ആയിരത്തിലധികം തരത്തിലുള്ള മധുരപലഹാരങ്ങൾ ഉണ്ട് എന്നാണ് കരുതുന്നത്. വ്യത്യസ്ത രുചികൾ ആഗ്രഹിക്കുന്നവർക്ക് കറങ്ങുവാൻ പറ്റിയ ഇടമാണിത്. ഇന്ന് ഏറെ പ്രശസ്തമായ ഹല്‍ദിറാം ബ്രാൻഡിന്റെ തുടക്കം ഇവിടെ നിന്നായിരുന്നുവത്രെ. മാത്രല്ല, ഡെൽഹിയിൽ ഇന്ന് അറിയപ്പെടുന്ന മിക്ക കടകളുടെയും ആദ്യ രൂപം ഇവിടെ ആയിരുന്നു തുടങ്ങിയിരുന്നത്.

PC:Prateek Rungta

 ഓരോന്നിനും ഓരോ വിഭാഗം

ഓരോന്നിനും ഓരോ വിഭാഗം

ഉപ്പു മുതൽ കർപ്പൂരം വലെ ലഭിക്കുന്ന ഇടമാണല്ലോ. എന്നാൽ ഓരോ തരത്തിലുള്ള സാധനങ്ങൾക്കും പ്രത്യേകം പ്രത്യേകം വീഥികളിവിടെയുണ്ട്. പുസ്തകങ്ങൾ, വസ്ത്രങ്ങൾ, ചെരിപ്പുകൾ, തുകൽ ഉല്പന്നങ്ങൾ, ഇലക്ട്രോണിക് ഉല്പന്നങ്ങൾ, ബാഗുകൾ, കരകൈശല വസ്തുക്കൾ തുടങ്ങിയവ പ്രത്യേകം പ്രത്യേകം വീഥികളിലാണ് ലഭിക്കുക.

PC:Joseph Jayanth

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

സന്ദര്‍ശിക്കുവാൻ പറ്റിയ സമയം

ഒക്ടോബർ മുതല്‍ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും യോജിച്ചത്. ഇവിടുത്തെ ഏറ്റവും അനുയോജ്യമായ കാലാവസ്ഥ ആ സമയത്തണ്. ചൂടുകാലങ്ങളിൽ കടുത്ത ചൂടും മഴക്കാലങ്ങളിൽ കനത്ത തണുപ്പും അനുഭവപ്പെടുന്ന സമയമായതിനാൽ ആ സമയങ്ങളിൽ ഇവിടെ സന്ദർശിക്കാതിരിക്കുകയാവും നല്ലത്,.

PC:Sreeram Nambiar

Read more about: delhi market shopping ഡൽഹി
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more