എല്ലാ തീർഥാടന കേന്ദ്രങ്ങൾക്കും കാണും ഇതുവരെയും തുറക്കാത്ത ഒരു അധ്യായം അധികമാർക്കും അറിയാത്ത ഒരു കഥ. ഇവിടെ നമുക്കൊരു പള്ളിയുണ്ട്.
ചരിത്രപ്രാധാന്യം കൊണ്ടും പാരമ്പര്യം കൊണ്ടും നിർമ്മാണം കൊണ്ടുമെല്ലാം ചരിത്രത്തിൽ ഇടം നേടിയിരിക്കുന്ന ഒരു മുസ്ലീം തീർഥാടന കേന്ദ്രം. ഹിന്ദുമതത്തിൽ നിന്നും മുസ്ലീം മതത്തിലേക്ക് ആകൃഷ്ടനായി വന്ന രാജാവിന്റെ പേരിൽ അറിയപ്പെടുന്ന ഒരു ദേവാലയം. എറണാകുളത്തെ കൊടുങ്ങല്ലൂരിനു സമീപം സ്ഥിതി ചെയ്യുന്ന ചേരമാൻ ജുമാ മസ്ജിദ് ചരിത്രത്തിൽ ഇന്നും തലയുയർത്തി നിൽക്കുന്നത് അതിന്റെ സമാനതകളില്ലാത്ത പാരമ്പര്യം കൊണ്ടുമാത്രമാണ്. കാഴ്ചയിൽ ഒരു ഹിന്ദു ക്ഷേത്രത്തിനോട് സാദൃശ്യം തോന്നുന്ന ചേരമാൻ പള്ളിയുടെ വിശേഷങ്ങൾ അറിയാം...
എവിടെയാണിത്?
എറണാകുളത്തു നിന്നും കരൂർ-ഇടപ്പള്ളി-മണ്ണംതുരുത്ത്-പുത്തൻപള്ളി-കൂനൻമാവ്-പറവൂർ-മടപ്ലാത്തുരുത്ത് വഴി ചേരമാൻ ജുമാ മസ്ജിദിലെത്താം.
തൃശൂരിൽ നിന്നും കൂർക്കഞ്ചേരി-ആറാട്ടുപുഴ-മൂർക്കനാട്-ഇരിങ്ങാലക്കുട-പുല്ലൂട്ട്-കൊടുങ്ങല്ലൂർ വഴിയാണ് എത്തേണ്ടത്. ഇത് ഏകദേശം 40 കിലോമീറ്റര്‍ ദൂരമുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി
ക്ഷേത്ര വാസ്തുവിദ്യയിലുയർന്ന മുസ്ലീം ദേവാലയം
പഴയ ക്ഷേത്രക്കുളങ്ങളോട് സാദൃശ്യമുള്ള ഒരു കുളം ഇന്നും ദേവാലയത്തിന്റെ ഭാഗമായി ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.
എന്നാൽ ഏഴാം നൂറ്റാണ്ടിലാണ് പള്ളി നിർമ്മിക്കപ്പെട്ടത് എന്നതിനോട് പല ചരിത്രകാരൻമാരും യോജിക്കുന്നില്ല. പള്ളിയുടെ നിർമ്മാണ രീതി നോക്കുമ്പോൾ 11 അല്ലെങ്കിൽ 12 നൂറ്റാണ്ടുകളിലായിരിക്കാം ഇത് നിർമ്മിക്കപ്പെട്ടത് എന്നൊരു അഭിപ്രായവും ചരിത്രകാരൻമാർക്കുണ്ട്.
പുനർനിർമ്മാണങ്ങളിൽ പള്ളിയുടെ തനതായ രൂപത്തിന് മാറ്റം വന്നിട്ടുണ്ടെങ്കിലും കേരളത്തനിമ അത്രയധികം ചോർന്നിട്ടില്ല എന്നു പറയാം. തടിയില്‍ തീര്‍ത്ത ഉത്തരവും ആയിരത്തോളം വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൊത്തുപണികളോടെയുള്ള ഈട്ടിത്തടിയില്‍ തീര്‍ത്ത പ്രസംഗപീഠവും മക്കയില്‍ നിന്ന് കൊണ്ടുവന്നതെന്ന് കരുതപ്പെടുന്ന മാര്‍ബിള്‍ കഷ്ണവും ഒക്കെ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു.
ചേരമാൻ പെരുമാളും ചേരമാൻ പള്ളിയും
അവസാനത്തെ ചേരരാജാവായിരുന്ന ചേരമാൻ പെരുമാൾ ഇസ്ലാം മത്തതിന്‌റെ ആശയസംഹിതകളോട് താല്പര്യം തോന്നി ഇസ്ലാം മം സ്വീകരിച്ച് മക്കയിലേക്ക് പോയി. പിന്നീട് ഇവിടേക്ക് തിരിച്ചു വരുന്ന വഴി അറേബ്യയിൽ വെച്ചുതന്നെ മരണപ്പെട്ടു. മരണത്തിനു മുൻപ് കുറേ കുറിപ്പുകൾ അദ്ദേഹം തന്റെ കൂടെയുണ്ടായിരുന്ന യോഗിയായ മാലിക് ഇബ്നു ദിനാറിന് കൈമാറുകയും രാജാവിന്റെ ആഗ്രഹപ്രകാരം അദ്ദേഹം കേരളത്തിലെത്തുകയും ചെയ്തു. ആ കത്തുപയോഗിച്ച് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്ലീം മത പ്രചരണത്തിനായി ദേവാലയങ്ങൾ അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. അങ്ങനെയാണ് എഡി 629 ൽ ഭാരതത്തിലെ തന്നെ ആദ്യത്തെ മുസ്ലീം ദേവാലയം അന്നത്തെ മുസരിസിൽ സ്ഥാപക്കപ്പെടുന്നത്.
എന്നാൽ ചേരമാൻ പെരുമാൾ ബുദ്ധമതമാണ് അന്നു സ്വീകരിച്ചതെന്നും അദ്ദേഹം മക്കയിലേക്ക് പോയിട്ടില്ല എന്നും പറയപ്പെടുന്നുണ്ട്. എന്നാൽ മാലിക് ഇബ്ദു ദിനാറുമായി ബന്ധമുള്ള ഒരു ചേരരാജാവ് ഉണ്ടായിരുന്നുവെന്നും ആ രാജാവ് ഇസ്ലാം മതം സ്വീകരിച്ചിരിക്കാം എന്ന കാര്യത്തിലും ചരിത്രകാരൻമാർക്ക് തർക്കമില്ല. ചേരമാൻ പെരുമാളും പള്ളി വാണ പെരുമാളും ഒരാളാണെന്നും അല്ല ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരാണെന്നും ചരിത്രകാരൻമാർക്കിടയിൽ ഇപ്പോഴും തർക്കം നിലനിൽക്കുന്നു.
നിലവിളക്ക് കൊളുത്തുന്ന ഏക മുസ്ലീം ദേവാലയം
ആദ്യകാലത്തെ ബുദ്ധവിഹാരം



Click it and Unblock the Notifications















