Search
  • Follow NativePlanet
Share
» »അയ്യപ്പസ്വാമിയുടെ സന്നിധിയില്‍ വിവാഹിതരാവാം...ഇത് മലബാറിലെ ശബരിമല

അയ്യപ്പസ്വാമിയുടെ സന്നിധിയില്‍ വിവാഹിതരാവാം...ഇത് മലബാറിലെ ശബരിമല

ചെർപ്പുളശ്ശേരി അയ്യപ്പൻകാവ്... പാലക്കാട്ടുകാരുടെ പ്രിയപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഒറ്റപ്പാലം ചെര്‍പ്പുളശ്ശേരിയിലെ അയ്യപ്പന്‍ കാവ്. ആയിരത്തിലധികം വര്‍ഷത്തെ പഴക്കവും അപൂര്‍വ്വ വിശ്വാസങ്ങളും ആചാരങ്ങളും ഒക്കെയായി നില്‍ക്കുന്ന ഈ അയ്യപ്പ ക്ഷേത്രം അറിയപ്പെടുന്നത് തന്നെ 'മലബാറിലെ ശബരിമല' എന്നാണ്. വിശ്വാസികളെ ആകര്‍ഷിക്കുന്ന നിരവധി കാര്യങ്ങള്‍ ക്ഷേത്രത്തിനുണ്ട്.

ആര്‍ത്തവകാലത്തും ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ല! പൂജ ചെയ്യുന്നത് വരെ സ്ത്രീകള്‍!!ആര്‍ത്തവകാലത്തും ഈ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ഭ്രഷ്ടില്ല! പൂജ ചെയ്യുന്നത് വരെ സ്ത്രീകള്‍!!

ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ കാവ്

ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ കാവ്

മലബാറുകാരുടെ ഇടയില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നാണ് ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ കാവ്. അയ്യപ്പനെ പ്രധാന മൂര്‍ത്തിയായി ആരാധിക്കുന്ന ഈ ക്ഷേത്രം പാലക്കാട്ടെ എടുത്തുപറയേണ്ട ക്ഷേത്രങ്ങളിലൊന്നും കൂടിയാണ്.

മലബാറിലെ ശബരിമല

മലബാറിലെ ശബരിമല

മലബാറിലെ ശബരിമല എന്നാണ് ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍ കാവ് അറിയപ്പെടുന്നത്. മണ്ഡല കാലത്ത് ധാരാളം വിശ്വാസികളും തീര്‍ത്ഥാടകരും എത്തിച്ചേരുന്ന ഈ ക്ഷേത്രത്തില്‍ കിരാതഭാവത്തിലാണ് അയ്യപ്പനെ ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്ത്രീകളുടെ ശബരിമല എന്നും ക്ഷേത്രം അറിയപ്പെടുന്നു.

അയ്യപ്പന്‍റെ മുന്നില്‍ വിവാഹം ചെയ്യാം

അയ്യപ്പന്‍റെ മുന്നില്‍ വിവാഹം ചെയ്യാം


സാധാരണ അയ്യപ്പ ക്ഷേത്രങ്ങളില്‍ അയ്യപ്പനു മുന്നില്‍ നിന്നുള്ള വിവാഹം അനുവദിക്കുന്നതല്ല എങ്കിലും ഇവിടെ അയ്യപ്പനു മുന്നില്‍ നിന്നും വിവാഹം ചെയ്യുവാന്‍ സാധിക്കും. നിത്യ ബ്രഹ്മചാരി ആയതിനാലാണ് അയ്യപ്പ ക്ഷേത്രങ്ങളില്‍ വിവാഹം അനുവദിക്കാത്തത്. എന്നാല്‍ ഇവിടെയങ്ങനെയൊരു വിലക്ക് ഇല്ല.മുഖ്യപ്രതിഷ്ഠ ഗൃഹസ്ഥഭാവത്തിലുള്ള ശാസ്താവായതുകൊണ്ടാണിതെന്നും വിശ്വാസമുണ്ട്.
ഇത് കൂടാതെ ഗര്‍ഭിണികളായ സ്ത്രീകളും ക്ഷേത്രത്തില്‍ അവരുടെ ഏഴാം മാസം ക്ഷേത്ര സന്ദര്‍ശനത്തിനായി എത്താറുണ്ട്. കുഞ്ഞിന് ഗുണകരമാണെന്ന വിശ്വാസത്തിലാണ് ഗര്‍ഭകാലത്ത് ഇങ്ങനെയൊരു തീര്‍ത്ഥാടനത്തിന് സ്ത്രീകളെത്തുന്നത്. ചുറ്റുമുള്ള ക്ഷേത്രങ്ങളിലെല്ലാം പോയി അവസാനമാണ് ഈ ക്ഷേത്രത്തിലെത്തുന്നത്.

ക്ഷേത്രത്തിന്റെ കഥ

ക്ഷേത്രത്തിന്റെ കഥ

ചെര്‍പ്പു‌ളശ്ശേരിമനയുമായി ബന്ധപ്പെട്ടതാണ് ക്ഷേത്രത്തിന്റെ ചരിത്രം.തനിക്ക് കുട്ടികളുണ്ടാകാത്തതില്‍ വളരെ ദുഖിതനായിരുന്നു ഈ മനയിലെ കാരണവര്‍. പല ക്ഷേത്രങ്ങളിലും ഭജനമിരുന്ന അദ്ദേഹം ഒടുവില്‍ എത്തിയത് പെരുവനം ഗ്രാമത്തിലുള്ള പ്രസിദ്ധമായ തിരുവുള്ളക്കാവ് ധർമ്മശാസ്ത്രാക്ഷേത്രത്തിൽ ആയിരുന്നു. ഇവിടെയും വര്‍ഷങ്ങളോളം ഭജനമിരുന്ന അദ്ദേഹം തന്റെ ജന്മദിനത്തലേന്ന് നാട്ടിലേക്ക് തിരികെ പോയി. പുലര്‍ച്ചെ പുറത്തിറങ്ങിയ അദ്ദേഹം കണ്ടത് ഇല്ലത്തിന്റെ നടുമുറ്റത്ത് ഉയർന്നുനിൽക്കുന്ന ഒരു ചുരികയാണ്. (അയ്യപ്പന്റെ ആയുധമാണ് ചുരിക). ഉടനെ ഓടിപ്പോയി അതില്‍ തൊട്ട അദ്ദേഹം ചുരിക താണുപോകുന്നത് കാണുകയും ഒപ്പം സ്വയംഭൂവായി ശാസ്താവിഗ്രഹം ഉയർന്നുവരുന്നത് ദര്‍ശിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹത്തിന് ഒരുണ്ണി ജനിച്ചു. പിതാവിനെ പോലെ തന്നെ അതീവ ഭക്തനായിരുന്നു മകനും. അതുക‍ൊണ്ടു തന്നെ അദ്ദേഹം വിവാഹം കഴിയ്ക്കാൻ പോലും മറന്നുപോകുകയും അങ്ങനെ ആ കുടുംബം അന്യം നിന്നുപോകുകയും ചെയ്തു. പിന്നീട് തറവാട്ടിലെ കാര്യസ്ഥന്‍ കാര്യസ്ഥനായിരുന്ന ഉരുളിക്കുന്ന് നായർ തറവാടിനെ ഇന്നു കാണുന്ന ചെർപ്പുളശ്ശേരി അയ്യപ്പൻകാവ് ക്ഷേത്രമാക്കി മാറ്റി.

ക്ഷേത്രത്തിലെത്തിയാല്‍

ക്ഷേത്രത്തിലെത്തിയാല്‍

അതിവിശാലമായ കുളം, ബലിക്കല്‍പ്പുര, ഊട്ടുപുര, കൊടിമരം എന്നിവയെല്ലാം ഈ ക്ഷേത്രത്തില്‍ കാണാം. . ഒരേ പീഠത്തിൽ കിഴക്കോട്ട് ദർശനമായാണ് ശിവനെയും ഗണപതിയെയും പ്രതിഷ്ഠിച്ചിരിക്കുന്നത്. കരിങ്കല്ലില്‍ തീര്‍ത്ത ശ്രീകോവിലാണ് ക്ഷേത്രത്തിനുള്ളത്.

നവഗ്രഹങ്ങള്‍

നവഗ്രഹങ്ങള്‍

സാധാരണ ക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വ്വമായ നവഗ്രഹങ്ങളാണ് ഇവിടുത്തെ മറ്റ‍ൊരു പ്രത്യേകത.സൂര്യനെ നടുക്കുനിർത്തി ചുറ്റും മറ്റുള്ളവർ നിൽക്കുന്ന ഭാവത്തിലാണ് പ്രതിഷ്ഠ. സൂര്യന്റെ കിഴക്ക് ശുക്രനും തെക്കുകിഴക്ക് ചന്ദ്രനും തെക്ക് ചൊവ്വയും തെക്കുപടിഞ്ഞാറ് രാഹുവും പടിഞ്ഞാറ് ശനിയും വടക്കുപടിഞ്ഞാറ് കേതുവും വടക്ക് വ്യാഴവും വടക്കുകിഴക്ക് ബുധനും
എന്ന രീതിയിലാണ് പ്രതിഷ്ഠ. വ്യാഴം മാത്രമാണ് വടക്കോട്ടു ദര്‍ശനമായി നിലകൊള്ളുന്നത്.

ആഘോഷങ്ങളും ഉത്സവങ്ങളും

ആഘോഷങ്ങളും ഉത്സവങ്ങളും

ആഘോഷങ്ങളും ഉത്സവങ്ങളും ഏറെയുള്ള ക്ഷേത്രമാണ് ചെര്‍പ്പുളശ്ശേരി. കുംഭമാസത്തിലാണ് ആറാട്ടോടു കൂടിയ പ്രധാന ആഘോഷം നടക്കുന്നത്. വ്യത്യസ്തങ്ങളായ ആചാരങ്ങള്‍ ക‍ൊണ്ട് സമ്പന്നമാണ് ഓരോ ആഘോഷവും. തീയ്യാട്ട്, ചെണ്ടമേളം, പഞ്ചവാദ്യം തുടങ്ങിയ ആഘോഷങ്ങള്‍ ഇവിടുത്തെ ഉത്സവത്തിന്റെ ഭാഗമാണ്. പറയെടുപ്പും പ്രധാന പരിപാടികളിലൊന്നാണ്.

എത്തിച്ചേരുവാന്‍

എത്തിച്ചേരുവാന്‍

ഒറ്റപ്പാലത്തു നിന്നും 17 കിലോമീറ്റര്‍ അകലെയാണ് ചെര്‍പ്പുളശ്ശേരിയുള്ളത്. ഒറ്റപ്പാലത്തു നിന്നും ചെര്‍പ്പുളശ്ശേരിയ്ക്ക് അടുത്ത ഇടവേളകളില്‍ ബസ് സര്‍വ്വീസുകള്‍ ലഭ്യമാണ്. പട്ടാമ്പിയില്‍ നിന്നും പെരിന്തല്‍മണ്ണയില്‍ നിന്നും ബസ് സര്‍വ്വീസുകളുണ്ട്. ബസ് സ്റ്റാന്‍ഡില്‍ നിന്നും ക്ഷേത്രത്തിലേക്ക് അഞ്ച് മിനിട്ട് ദൂരമുണ്ട്. 350 മീറ്റര്‍ അകലെയുള്ള ചെര്‍പ്പുളശ്ശരി ഗ്രാമപഞ്ചായത്താണ് സമീപത്തെ പ്രധാന കെട്ടിടം. എട്ടു കിലോമീറ്റര്‍ അകലെയുള്ള കുലുക്കല്ലൂര്‍ റെയില്‍വേ സ്റ്റേഷനെ ട്രെയിനിനു വരുന്നവര്‍ക്ക് ആശ്രയിക്കാം.

മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!മൂന്നാറിലെ ചിത്തിരപുരം!!അത്ഭുതങ്ങള്‍ ന‌ടന്നു കണ്ടുതീര്‍ക്കേണ്ടയിടം!!

'ലൂസിഫറിന്‍റെ' ‌ ഡ്രാക്കുള പള്ളി 'ഉയര്‍ത്തെഴുന്നേറ്റു‌'!!'ലൂസിഫറിന്‍റെ' ‌ ഡ്രാക്കുള പള്ളി 'ഉയര്‍ത്തെഴുന്നേറ്റു‌'!!

സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്സീതാ ദേവിയെത്തിയ ദേവികുളം!! അറിയാം മൂന്നാറിലെ സ്വര്‍ഗ്ഗത്തെക്കുറിച്ച്

Read more about: temple palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X