Search
  • Follow NativePlanet
Share
» »മൂന്നൂറ് രൂപയ്ക്ക് ഒന്നര മണിക്കൂർ കടൽ യാത്രയുമായി ക്ലിയോപാട്ര

മൂന്നൂറ് രൂപയ്ക്ക് ഒന്നര മണിക്കൂർ കടൽ യാത്രയുമായി ക്ലിയോപാട്ര

മൂന്നൂറ് രൂപയ്ക്ക് ഒന്നര മണിക്കൂർ കടൽ യാത്രയുമായി ക്ലിയോപാട്ര

വ്യത്യസ്തമായ യാത്രകൾ ചെയ്യാൻ ആഗ്രഹിക്കാത്തവരില്ല... അത് കുറഞ്ഞ ചിലവിൽ കടലിലൂടെയാണെങ്കിൽ പിന്നെ പറയുകയേ വേണ്ട... ഇത്തരം യാത്രകൾ തേടുന്നവർക്ക് ആസ്വദിക്കുവാൻ പറ്റിയ ഒന്നുണ്ട്. ബേപ്പൂരിൽ നിന്നും കോഴിക്കോട് വരെ ക്ലിയോപാട്രയെന്ന ആഢംബര ബോട്ടിലെ ആഢംബര സഞ്ചാരം....

ക്ലിയോപാട്ര

ക്ലിയോപാട്ര

കടൽയാത്ര ആസ്വദിക്കുവാൻ താല്പര്യമുള്ളവർക്ക് കണ്ണുംപൂട്ടി തിരഞ്ഞെടുക്കുവാൻ പറ്റിയതാണ് ക്ലിയോപാട്ര. എന്താണ് ക്ലിയോപാട്ര എന്നല്ലേ...
കടല്‍യാത്രയ്ക്ക് അനുയോജ്യമായ ആധുനിക സംവിധാനങ്ങളോടു കൂടിയ വിനോദസഞ്ചാര ബോട്ടാണ് 'ക്ലിയോപാട്ര'. മലബാറിലെ ആദ്യ വിനോദ സഞ്ചാര ബോട്ടായ ഇത് ബേപ്പൂരിൽ നിന്നും കോഴിക്കോട് വരെയാണ് യാത്ര നടത്തുക.

അത്യാധുനിക സൗകര്യങ്ങള്‍

അത്യാധുനിക സൗകര്യങ്ങള്‍

സുരക്ഷയുടെയും സൗകര്യത്തിൻറെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല ക്സിയോപാട്രയ്ക്ക്. കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലാണ് ക്ലിയോപാട്ര. ഗോവയിൽ നിർമ്മിച്ച ഈ ബോട്ടിന് 23 മീറ്റർ മീളവും 7.5 മീറ്റർ വീതിയുമുണ്ട്.

ഏറ്റവും വേഗം കൂടിയ പാസഞ്ചർ ഫെറി ബോട്ട്

ഏറ്റവും വേഗം കൂടിയ പാസഞ്ചർ ഫെറി ബോട്ട്


മലബാറിലെ ആദ്യ വിനോദ സഞ്ചാര ബോട്ടായ ക്ലിയോപാട്രയ്ക്ക് വേറെയും പ്രത്യേകതകളുണ്ട്. നിലവിൽ കേരളത്തിലെ ഏറ്റവും ഏറ്റവും വേഗതയേറിയ പാസഞ്ചർ ഫെറി ബോട്ട് കൂടിയാണിത്. മണിക്കൂറിൽ 12 നോട്ടിക്കൽ മൈൽ ദൂരമാണ് ഇത് പിന്നിടുക.

മൂന്നൂറ് രൂപയ്ക്ക് ഒന്നര മണിക്കൂർ കടൽ യാത്ര

മൂന്നൂറ് രൂപയ്ക്ക് ഒന്നര മണിക്കൂർ കടൽ യാത്ര


വെറും മുന്നൂറ് രൂപയ്ക്ക് ഒന്നര മണിക്കൂർ നീണ്ടു നിൽക്കുന്ന കയൽ യാത്രയാണ് ക്ലിയോപാട്ര സഞ്ചാരികൾക്ക് നല്കുന്നത്. ബേപ്പൂരിൽ നിന്നുമാണ് ഇതിന്റെ യാത്ര തുടങ്ങുക. കോഴിക്കോട് ബീച്ചിലൂടെ വെള്ളയിൽ ബീച്ച് വരെ പോയി തിരികെ ബേപ്പൂർ എത്തുന്ന വിധത്തിലാണ് ഇതിന്റെ റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.

 ഒരു സമയം 100 പേർ

ഒരു സമയം 100 പേർ

ആകെ 130 ആളുകളെ ഉൾക്കൊള്ളുവാനുള്ളതാണ് ഇതിന്റെ ശേഷിയെങ്കിലും 100 പേരെയാണ് യാത്രയിൽ ഉൾപ്പെടുത്തുന്നത്. 72 പേർക്ക് നോൺ എസി ക്യാബിനും 28 പേർക്ക് എസി ക്യാബിനിലും സഞ്ചരിക്കുവാന്‍ സൗകര്യമുണ്ടായിരിക്കും. നോൺ എസി ക്യാബിനിൽ യാത്ര ചെയ്യുവാൻ മുതിർന്ന ഒരാൾക്ക് 300 രൂപയും എസി ക്യാബിനിൽ യാത്ര ചെയ്യുവാൻ 340 രൂപയുമാണ് നിരക്ക്. വിദ്യാർഥികൾക്ക് 250 രൂപയും അഞ്ച്മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് 200 രൂപയും നല്കണം. ഗ്രൂപ്പായി ബുക്ക് ചെയ്യുമ്പോൾ 15 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കുവാനും സാധ്യതയുണ്ട്.

കഫ്റ്റീരിയയും ഹോം തിയേറ്ററും

കഫ്റ്റീരിയയും ഹോം തിയേറ്ററും

യാത്രികരെ ഒട്ടും ബോറടിപ്പിക്കാത്ത വിധത്തിലാണ് ഇതിന്റെ യാത്ര. കഫ്റ്റിരിയ, ഹോം തിയേറ്റർ, ബയോ ടൊയ്ലറ്റുകൾ, ലഘുഭക്ഷണം തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.

യാത്രാ സമയം

യാത്രാ സമയം


രാവിലെ 9 മണിക്കാണ് ആദ്യ സർവ്വീസ്. ബേപ്പൂരിൽ നിന്നും തുടങ്ങി കോഴിക്കോട് വരെ പോയി ഒന്നര മണിക്കൂറുകൊണ്ട് ബോട്ട് തിരിച്ചെത്തും. 9.00 മണി കഴിഞ്ഞാൽ 11.00, 1.00, 3.00, 5.00 എന്നിങ്ങനെയാണ് സർവ്വീസ് സമയം. ഈ അഞ്ച് സർവ്വീസുകളിൽ ആദ്യ മുന്നെണ്ണം വിദ്യാർഥികളെ ഉദ്ദേശിച്ചുള്ളതാണ്.

മുൻകൂട്ടി ബുക്ക് ചെയ്യണം

മുൻകൂട്ടി ബുക്ക് ചെയ്യണം

നേരെ വന്ന് ടിക്കറ്റ് എടുത്ത് ബോട്ടിൽ കറങ്ങാം എന്നു വിചാരിച്ചാൽ നടക്കില്ല. മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടി വരും ക്ലിയോപാട്രയിൽ പോകുവാൻ. യാത്ര തുടങ്ങുന്നതിന് 15 മിനിട്ട് മുൻപെങ്കിലും കൗണ്ടറിൽ വന്നു റിപ്പോര്‌‍ട്ട് ചെയ്യുകയും വേണം. മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ഈ നമ്പറുകൾ ഉപയോഗിക്കാം. 7592999555, 8592999555.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X