» »മറഞ്ഞിരിക്കുന്ന ഊര് അഥവാ ചന്ദരമരങ്ങളുടെ മറയൂര്

മറഞ്ഞിരിക്കുന്ന ഊര് അഥവാ ചന്ദരമരങ്ങളുടെ മറയൂര്

Written By: Elizabath

മറയൂരെന്ന പേര് കേട്ടാല്‍ ആദ്യം മനസ്സില്‍ ഓടിയെത്തുന്നത് സുഗന്ധവുമായി നില്‍ക്കുന്ന ചന്ദനമരങ്ങളും വായില്‍ കപ്പലോടിക്കാനുള്ളത്ര വെള്ളം വരുത്തുന്ന മറയൂര്‍ ശര്‍ക്കരകളുമാണ്. എന്നാല്‍ ചരിത്രത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഇവിടെ കാണാന്‍ സാധിക്കുന്നത് കഴിഞ്ഞ കാലത്തിലേക്ക് വെളിച്ചം വിതറുന്ന മുനിയറകളാണ്. മറയൂരൊരുക്കുന്ന വിസ്മയം ഇവിടെയും തീരുന്നില്ല. കാടിനെ സ്‌നേഹിക്കുന്നവര്‍ക്ക് നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കാടുകളും തട്ടുടട്ടായുള്ള കൃഷിയിടങ്ങളുമെല്ലാം ഈ നാടിന്റെ പ്രത്യേതകളാണ്.
മറയൂരിന്റെ വിശേഷങ്ങളിലേക്ക്...

മറഞ്ഞിരിക്കുന്ന മറയൂര്‍

മറഞ്ഞിരിക്കുന്ന മറയൂര്‍

മറയൂര്‍ എന്നാല്‍ മറഞ്ഞിരിക്കുന്നവരുടെ ഊര് എന്നാണത്രെ അര്‍ഥം. പാണ്ഡ്യരാജാക്കന്‍മാരുടെ സേനയിലെ മറവര്‍ വിഭാഗത്തില്‍ പെട്ടവര്‍ കാടുകളില്‍ മറഞ്ഞിരുന്ന വഴിപോക്കരെ കൊള്ളയടിക്കുമായിരുന്നു. അങ്ങനെ മറവരുടെ ഊരില്‍ നിന്നോ മറഞ്ഞിരിക്കുന്നവരുടെ ഊരില്‍ നിന്നോവാണ് മറയൂരിന് ഈ പേരു ലഭിക്കുന്നത്.

PC: Wikipedia

പാണ്ഡവര്‍ മറഞ്ഞിരുന്ന സ്ഥലം

പാണ്ഡവര്‍ മറഞ്ഞിരുന്ന സ്ഥലം

ഐതിഹ്യങ്ങള്‍ പരിശോധിച്ചാല്‍ അറിയാന്‍ കഴിയുന്ന മറ്റൊരു സ്ഥലനാമ ഉല്‍പ്പത്തികൂടി മറയൂരിനുണ്ട്. പാണ്ഡവര്‍ വനവാസക്കാലത്ത് ഇവിടെ ഒളിവില്‍ കഴിഞ്ഞിരുന്നു എന്നും അങ്ങനെയാണ് മറയൂരിന് ഈ പേര് ലഭിച്ചതെന്നുമാണ് വിശ്വാസം.

PC:Cyrillic

 മലകളാല്‍ ചുറ്റപ്പെട്ട മറയൂര്‍

മലകളാല്‍ ചുറ്റപ്പെട്ട മറയൂര്‍

നാലുവശവും മലകളാല്‍ ചുറ്റപ്പെട്ട അനുഗ്രഹീതമായ സ്ഥലമാണ് മറയൂര്‍. ചിന്നാര്‍ വന്യമൃഗ സംരക്ഷണ കേന്ദ്രവും കണ്ണന്‍ ദേവന്‍ തേയിലത്തോട്ടങ്ങളും അറയൂരിന് അതിര്‍ത്തി തീര്‍ക്കുന്നുണ്ട്.

PC:Sajith Erattupetta

ശിലായുഗ സംസ്‌കാരത്തിന്റെ ബാക്കിപത്രമായ മുനിയറകള്‍

ശിലായുഗ സംസ്‌കാരത്തിന്റെ ബാക്കിപത്രമായ മുനിയറകള്‍

ചരിത്രപ്രേമികളെ ഇവിടേക്ക് ആകര്‍ഷിക്കുന്ന പ്രദാന കാരണങ്ങളില്‍ ഒന്നാണ് ഇവിടെ കാണപ്പെടുപന്ന ചരിത്രാതീത കാലത്ത മുനിയറകള്‍. മറയൂരിലെ മൊട്ടക്കുന്നുകളുടെ മുകളില്‍ കാണപ്പെടുന്ന മുനിയറകള്‍ ശവക്കല്ലറകള്‍ ആയിരുന്നു എന്നും ഇവിടെ മുനിമാര്‍ തപസ്സു ചെയ്തിരുന്ന ഇടം ആയിരുന്നു എന്നും പറയപ്പെടുന്നു. എന്തുതന്നെയായാലും ഇതു സംബന്ധിച്ച ഔദ്യോഗിക പഠനങ്ങള്‍ ഒന്നും ഇതുവരെയും നടന്നിട്ടില്ല.

PC: Sanandkarunakaran

എ.ഡി.200നും ബി.സി. ആയിരത്തിനും മധ്യേ

എ.ഡി.200നും ബി.സി. ആയിരത്തിനും മധ്യേ

എ.ഡി.200നും ബി.സി. ആയിരത്തിനും മധ്യേ
റയൂരിലെ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ് മുനിയറകളും ഗുഹാചിത്രങ്ങളും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗത്തിന്റെ അവശേഷിപ്പാണീ കല്ലറകള്‍ എന്ന് കരുതുന്നു.

PC:Hrishikesh.kb

മറയൂര്‍ ശര്‍ക്കര

മറയൂര്‍ ശര്‍ക്കര

കൃത്രിമത്വങ്ങളൊന്നും ഇല്ലാതെ രുചിക്കും ഗുണത്തിനും പേരു കേട്ടതാണ് മറയൂര്‍
ശര്‍ക്കരള്‍. മറയൂര്‍കാന്തല്ലൂര്‍ റോഡുകളിലാണ് ശര്‍ക്കര നിര്‍മ്മാണം കൂടുതലായും നടക്കുന്നത്. കൂടാതെ ഇവിടെ വീടുകള്‍ കേന്ദ്രീകരിച്ച് കുടില്‍ വ്യവസായം എന്ന നിലയിലും ശര്‍ക്കര നിര്‍മ്മിക്കാറുണ്ട്.

PC: Ezhuttukari

മറയൂരിലെ നീലക്കുറിഞ്ഞി

മറയൂരിലെ നീലക്കുറിഞ്ഞി

നീലക്കുറിഞ്ഞി പൂക്കുന്ന പ്രധാന ഇടങ്ങളിലൊന്നു കൂടിയാണ് മറയൂര്‍. ചിന്നാര്‍ വന്യജീവി സങ്കേതത്തിനടുത്ത മറയൂരിലെ പല സ്ഥലങ്ങളിലും നീലക്കുറിഞ്ഞി കാണാന്‍ സാധിക്കും.

PC:Simynazareth

മഴ പെയ്യാത്ത ഇടം

മഴ പെയ്യാത്ത ഇടം

കാര്യം ഇടുക്കി ജില്ലയിലാണെങ്കിലും മഴ തീരെ കുറവ് ലഭിക്കുന്ന സ്ഥലങ്ങളിലൊന്നാണിത്. മഴയുടെ കുറവ് ഇവിടുത്തെ തണുപ്പിനെ ബാധിക്കാറേയില്ല.

PC:Rameshng

പാമ്പാറില്‍ മുങ്ങാം

പാമ്പാറില്‍ മുങ്ങാം

സ്ഥലം കാണാനായി മറയൂരെത്തുന്നവരുടെ സ്ഥിരം പോയിന്റുകളിലൊന്നാണ് പാമ്പാര്‍. കിഴക്കോട്ടൊഴുകുന്ന പാമ്പാറില്‍ ഒന്നു മുങ്ങി നിവര്‍ന്നാല്‍ മാത്രമേ മറയൂര്‍ യാത്ര പൂര്‍ണ്ണമാവുകയുള്ളൂ.

PC:Marcus334

ആപ്പിള്‍ വിളയുന്ന ഏക സ്ഥലം

ആപ്പിള്‍ വിളയുന്ന ഏക സ്ഥലം

കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏക സ്ഥലമെന്ന വിശേഷണം മറയൂരിനുള്ളതാണ്. മഴനിഴലില്‍ കിടക്കുന്ന ഈ സ്ഥലത്ത് ശീതകാല പച്ചക്കറികളാണ് കൂടുതലും വളരുക.

PC:Steindy

മറഞ്ഞിരിക്കുന്ന ഊര് അഥവാ ചന്ദരമരങ്ങളുടെ മറയൂര്

തെങ്കാശിനാഥന്‍ ക്ഷേത്രം
ധാരാളം ക്ഷേത്രങ്ങളും കോവിലുകളും കാണപ്പെടുന്ന മറയൂരിലെ പ്രധാനപ്പെട്ട ഒരു ക്ഷേത്രമാണ് തെങ്കാശിനാഥന്‍ ക്ഷേത്രം. വനവാസക്കാലത്ത് ഇവിടെ എത്തിയ പാണ്ഡവര്‍ നിര്‍മ്മിച്ചതാണി ക്ഷേത്രം എന്നാണ് വിശ്വാസം. കോവില്‍ക്കടവില്‍ പാമ്പാറിന്റെ തീരത്തായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

PC:Cyrillic

തൂവാനം വെള്ളച്ചാട്ടം

തൂവാനം വെള്ളച്ചാട്ടം

മറയൂര്‍-ഉടുമലൈ സംസ്ഥാന പാതയില്‍ എട്ടു കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ വെള്ളച്ചാട്ടമാണ് തൂവാനം വെള്ളച്ചാട്ടം. 84 അടി ഉയരത്തില്‍ നിന്നും വെള്ളം താഴേക്ക് പതിക്കുന്നത് ഇവിടുത്തെ അതിമനോഹരമായ കാഴ്ചയാണ്.

PC:Dhruvaraj S

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

മൂന്നാറില്‍ നിന്നും മൂന്നാര്‍-ഉദുമല്‍പ്പേട്ട് റോഡില്‍ 40 കിലോമീറ്റര്‍ അകലെയാണ് മറയൂര്‍ സ്ഥിതി ചെയ്യുന്നത്.

കൊച്ചിയില്‍ നിന്ന്

കൊച്ചിയില്‍ നിന്ന്

കൊച്ചിയില്‍ നിന്ന് പിറവം-മൂവാറ്റുപുഴ-കോതമംഗലം-മൂന്നാര്‍ വഴിയാണ് മറയൂരില്‍ എത്തുന്നത്. കൊച്ചിയില്‍ നിന്നും 169 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

കോഴിക്കോട് നിന്ന്

കോഴിക്കോട് നിന്ന്

കോഴിക്കോട് നിന്നും 251 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കണം മറയൂരിലെത്താന്‍. കോഴിക്കോട് നിന്നും പാലക്കാട്-പൊള്ളാച്ചി-ഉദുമല്‍പ്പേട്ട് വഴിയാണ് മറയൂരിലെത്തുന്നത്.

മറ്റിടങ്ങളില്‍ നിന്ന്

മറ്റിടങ്ങളില്‍ നിന്ന്

കാസര്‍കോഡ് നിന്ന് 518 കിലോമീറ്ററും ആലപ്പുഴയില്‍ നിന്ന് 208 കിലോമീറ്ററും തിരുവനന്തപുരത്തു നിന്ന് 327 കിലോമീറ്ററുമാണ് മറയൂരിലേക്കുള്ളത്.

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...