Search
  • Follow NativePlanet
Share
» »122 വർഷമായി നടക്കുന്ന ഊട്ടി പുഷ്പോത്സവത്തിൻറെ വിശേഷങ്ങൾ!!

122 വർഷമായി നടക്കുന്ന ഊട്ടി പുഷ്പോത്സവത്തിൻറെ വിശേഷങ്ങൾ!!

മേയ് 18 മുതല്‍ 20 വരെ നടക്കുന്ന ഊട്ടി പുഷ്പോത്സവത്തിന്റെ വിശേഷങ്ങളിലേക്ക്...

By Elizabath Joseph

നാട്ടിൽ നിന്നും വിദേശത്തു നിന്നുമുള്ള അപൂർവ്വങ്ങളായ പൂച്ചെടികൾ വിരുന്നുകാർക്കു മുന്നിലെത്തിക്കുന്ന , ഏറെ ജനപ്രീതിയുള്ള പുഷ്പമേളയാണ് ഊട്ടി ഫ്ലവർ ഷോ. 122 വർഷമായി സംഘടിപ്പിക്കുന്ന നിറങ്ങളുടെ ഈ ഉത്സവത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സഞ്ചാരികളും കാഴ്ചക്കാരും എത്തിച്ചേരാറുണ്ട്.
മലകളുടെ രാജ്ഞിയായ ഊട്ടിയിലെ ലോകപ്രശസ്തമായ ഉദഗമണ്ഡലം ബോട്ടാണിക്കല്‍ ഗാർഡനിലാണ് ഇത് നടക്കുക.
മേയ് 18 മുതല്‍ 20 വരെ നടക്കുന്ന ഊട്ടി പുഷ്പോത്സവത്തിന്റെ വിശേഷങ്ങളിലേക്ക്...

1896 മുതൽ

1896 മുതൽ

1896 ലാണ് ഊട്ടി പുഷ്പമേളയുടെ ചരിത്രം തുടങ്ങുന്നത്.നീലഗിരി അഗ്രക്കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഊട്ടി ഫ്ലവർ ഷോ വളരെ പെട്ടന്നാണ് ആളുകളെ ആകർഷിച്ചത്. പുഷ്പമേള നടത്തുന്നതിലെ വ്യത്യസ്തതയും പൂക്കളുടെ കാഴ്ചകളും മറ്റൊരിടത്തുമില്ലാത്ത പ്രദർശന രീതികളും കാരണമാണ് ഈ മേള ആളുകൾ ഏറ്റെടുത്തത്.
1980 ൽ സർക്കാർ ഈ പുഷ്പോത്സവത്തെ പൂർണ്ണമായും ഏറ്റെടുക്കുകയും 19995ൽ ഇതിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ഇന്ന് ഊട്ടി ഗാർഡനിലെ ഏറ്റവും വലിയ ആകർഷണമായ റോസ് ഗാർഡൻ തുടങ്ങുന്നത്. നാലു ഹെക്ടറിലായാണ് ഈ ഗാർഡനുള്ളത്.

PC:wikimedia

ഊട്ടി സമ്മർ ഫെസ്റ്റിവൽ

ഊട്ടി സമ്മർ ഫെസ്റ്റിവൽ

ഊട്ടി സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായാണ് ഇപ്പോൾ ഊട്ടി പുഷ്പോത്സവം നടക്കുന്നത്. ഗാർഡൻ ഡിസൈനിങ്ങിന്റെ ഏറ്റവും മികച്ചതും പുതിയതുമായ മാതൃകകളുമായാണ് ഓരോ വർഷവും ഇത് അരങ്ങേറുന്നത്. പൂക്കൾ കൊണ്ടുള്ള രൂപങ്ങളും പുഷ്പങ്ങളിലെ വിവിധ അലങ്കാരങ്ങളുമെല്ലാം ഇവിടുത്തെ തന്നെ പ്രാദേശിക കലാകാരൻമാർ അണിയിച്ചൊരുക്കുന്നു എന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം. ഫ്ലവർ ഷോസ ഫ്രൂട്ട് ഷോ, വെജിറ്റബിൾ ഷോ, റോസ് ഷോ, സ്പൈസ് ഷോ, എന്നിവയാണ് സമ്മർ ഫെസ്റ്റിവലിൽ നടക്കുക.
ഈ വർഷം മേയ് 18 മുതൽ 20 വരെയാണ് സമ്മർ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ഊട്ടി ഫ്ലവർ ഷോ അരങ്ങേറുക. രാവിലെ 9.00 മണി മുതൽ വൈകിട്ട് 7.00 മണിവരെയാണ് ഇവിടേക്കുള്ള പ്രവേശനം.
ഒന്നര ലക്ഷത്തിലധികം ആളുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇവിടെ പുഷ്പമേളയ്ക്കു മാത്രമായി ഓരോ വർഷവും എത്തിച്ചേരാറുള്ളത്.

PC:Adam63

ടിക്കറ്റ്

ടിക്കറ്റ്

ടിക്കറ്റുകൾ ഓൺലൈനായും ഗാർഡനിലെ കൗണ്ടറുകളിൽ നിന്നും ലഭിക്കും, എന്നാൽ തിരക്ക് പരഗണിക്കുമ്പോൾ ഓൺലൈനായി ബുക്ക് ചെയ്ത ടിക്കറ്റ് ഉറപ്പാക്കിയ ശേഷം പോകുന്നതായിരിക്കും നല്ലത്. അല്ലാത്ത പക്ഷം നീണ്ട ക്യൂവിൽ നിൽക്കാനുള്ള തയ്യാറെടുപ്പുകളോടെ പോവുക.
രണ്ടു ദിവസങ്ങളായി നടക്കുന്ന മേളയുടെ ആദ്യ ദിനം ഉദ്ഘാടനവും രണ്ടാമത്തെ ദിവസം വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളുടെ വിതരണവുമാണ് നടക്കുക.
250 വ്യത്യസ്ത വിഭാഗങ്ങളിലായി പ്രദർശവനും ഇവിടെ ഒരുക്കാറുണ്ട്.

PC:Shijan Kaakkara

ഇത്തവണത്തെ ആകർഷണങ്ങൾ

ഇത്തവണത്തെ ആകർഷണങ്ങൾ

ചെടിച്ചട്ടികളിലുള്ള 15,000 ചെടികളോളമാണ് ഇത്തവണ പ്രദർശനത്തിനെത്തിക്കുക. 150 വ്യത്യസ്ത വിഭാഗങ്ങളിലായി 52 തരത്തിലുള്ള മൂന്നു ലക്ഷത്തോളം ചെടികളുടെ തൈകൾ ഇവിടെ വില്പനയ്ക്കായി ഒരുക്കിയിട്ടുണ്ട്.
കുറഞ്ഞത് നാലു മുതൽ അഞ്ച് മണിക്കൂർ വരെ നടന്നു കാണാനുള്ള കാഴ്ചകളാണ് ഊട്ടി ഫ്ലവർ ഷോയ്ക്കുള്ളത്. അരദിവസം ഇതിനുവേണ്ടി മാറ്റിവയ്ക്കാൻ സാധിച്ചാൽ ഒരു വിധത്തിലുള്ള കാഴ്ചകളെല്ലാം കണ്ടു മടങ്ങാൻ കഴിയും.
വാഹനങ്ങളില്‌ വരുന്നവർക്ക് ഒരു കിലോമീറ്റർ ദൂരം അകലെയായായണ് പാർക്കിങ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

PC:NithinSantosh

55 ഏക്കറിലെ വിസ്മയം

55 ഏക്കറിലെ വിസ്മയം

നീലഗിരി മലനിരകളിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഡൊഡ്ഡബെട്ടയുടെ താഴ്ന്ന ചെരിവുകളിലാണ് ഊട്ടി ബൊട്ടാണിക്കൽ ഗാര്‍ഡൻ സ്ഥിതി ചെയ്യുന്നത്. സമുദ്ര നിരപ്പൽ നിന്നും ഏകദേശം2250 മുതല്‍ 2500 മീറ്റർ വരെ ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്.

1847 ൽ നിർമ്മിക്കപ്പെട്ട ഇത് 55 ഏക്കർ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. അപൂർവ്വങ്ങളായ ഒട്ടേറെ ചെടികളും പൂക്കളും അഇവിടെ കാണാം. ഇന്ത്യയിൽ തന്നെ അപൂർവ്വമായി മാത്രം കാണുന്ന ചെടികളുടെയും വൃക്ഷങ്ങളുടെയും ഒരു ശേഖരം തന്നെ ഇവിടെയുണ്ട്. കുരങ്ങനു കയറാനാവാത്ത മങ്കി പസ്സിൽ മരം,കോർക്കുമരം, 20 ദശലക്ഷം വർഷം പഴക്കമുള്ള ഫോസിൽ മരം, പേപ്പർ ബാർക്ക് മരം എന്നിവ ഇവിടെ മാത്രം കാണപ്പെടുന്നവയാണ്.

PC:Mohammed Faris

വ്യത്യസ്ത വിഭാഗങ്ങൾ

വ്യത്യസ്ത വിഭാഗങ്ങൾ

ആറു വ്യത്യസ്ത വിഭാഗങ്ങളായി ബോട്ടാണിക്കൽ ഗാർഡനെം വിഭജിച്ചിട്ടുണ്ട്. ലോവർ ഗാർഡൻ, ന്യൂ ഗാർഡൻ, ഇറ്റാലിയൻ ഗാർഡൻ, കൺസെർവേറ്ററി, ഫൗണ്ടൻ ടെറസ് , നഴ്സറി എന്നിവയാണവ.

ബോട്ടാണിക്കൽ ഗാർഡന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ ഇറ്റാലിയൻ ഗാർഡൻ. ഒന്നാം ലോക മഹായുദ്ധത്തിൽ തടവിലാക്കപ്പെട്ട ഇറ്റാലിയൻ തടവുകാരുടെ നേതൃത്വത്തിലാണ് ഇത് നിർമ്മിച്ചത്.

ന്യൂ ഗാർഡൻ
മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് പുതിയ നിർമ്മിതിയാണ് ന്യൂ ഗാർഡൻ. മുന്നൂറോളം വ്യത്യസ്ത വിഭാഗങ്ങളിലുള്ള റോസയാണ് ഇവിടുത്തെ പ്രധാന കാഴ്ച. ചരിവുകളിൽ പ്രത്യേകമായി നിർമ്മിച്ചിരിക്കുന്ന ഫ്ലവർ ബെഡുകൾ, തമിഴ്നാട് സര്‍ക്കാരിന്റെയും ഭാരത സർക്കാരിന്റെയും ചെടികൾ കൊണ്ടു തീർത്തിരിക്കുന്ന മുദ്രകൾ, കുളങ്ങൾ എന്നിവ ഇവിടെ കാണാം.

PC:Shashidhara halady

ടീ പ്ലാന്റേഷന്‍ ടൂറുകള്‍

ടീ പ്ലാന്റേഷന്‍ ടൂറുകള്‍

ഫ്ലവർ ഷോ മാത്രം കണ്ട് തിരിച്ചു പോരാനാണ് പ്ലാനെങ്കിൽ അത് മോശം തീരുമാനമായിരിക്കും. ദിവസങ്ങൾ എടുത്താൽ പോലും കണ്ടു തീരാത്തത്ര കാഴ്ചകളാണ് ഊട്ടിയിലുള്ളത്.
ഊട്ടി എന്താണ് എന്ന് അറിയണമെങ്കില്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒന്നാണ് ഇവിടുത്തെ ടീ പ്ലാന്റേഷന്‍ ടൂറുകള്‍. ഊട്ടിയിലും സമീപത്തുള്ള കൂനൂരിലും ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണ്. തട്ടുതട്ടുകളായി കിടക്കുന്ന തേയിലത്തോട്ടങ്ങളും അതിനുള്ളിലെ മനോഹരമായ കാഴ്ചകളും മാത്രമല്ല ടീ പ്ലാന്റേഷന്‍ ടൂറില്‍ ഉള്‍പ്പെടുത്തുക. തേയില ചെടിയില്‍ നിന്നും തേയിലപ്പൊടി വരെയുള്ള മാറ്റങ്ങള്‍ ടീ ഫാക്ടറിയിലെ യാത്രയിലൂടെ അതീവ ലളിതമായി മനസ്സിലാക്കാനും ഇവിടെ അവസരമുണ്ട്. ഗൈഡുകള്‍ കൂടെ ഉള്ളതിനാല്‍ എല്ലാത്തിനും അപ്പപ്പോള്‍ തന്നെ വ്യക്തത കൈവരുത്താനും സാധിക്കും.

PC:Sanu N

ഡൊഡ്ഡബെട്ടാ പീക്ക്

ഡൊഡ്ഡബെട്ടാ പീക്ക്

വലിയ കുന്ന് എന്നര്‍ഥമുള്ള ഡൊഡ്ഡഉൌബട്ടാ പീക്ക്‌നീലഗിരി മലനിരകളിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ്. സമുദ്രനിരപ്പില്‍ നിന്നും 8650 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു സംരക്ഷിത വനം കൂടിണ്. ഊട്ടിയില്‍ നിന്നും 9 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടം ഊട്ടി-കോത്താഗിരി റൂട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വളരെ പ്രസിദ്ധവും ഒട്ടേറെ സഞ്ചാരികള്‍ എത്തുന്നതുമായ ഇവിടെ ആകാശം തെളിഞ്ഞ ദിവസം എത്തിയാല്‍ നീലഗിരി, കോയമ്പത്തൂരിന് സമീപമുള്ള സമതലങ്ങള്‍ തുടങ്ങിയവ കാണാം. ഡൊഡ്ഡബെട്ടാ പീക്കിന്റെ മുകളിലായി ഒരു ടെലസ്‌കോപ് ഹൗസ് ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും താഴ്വാരത്തിന്‍രെ കാഴ്ച വളരെ മനോഹരമായി കാണുവാന്‍ സാധിക്കും.

PC:Ananth BS

മുതുമലൈ ദേശീയോദ്യാനം

മുതുമലൈ ദേശീയോദ്യാനം

ഊട്ടി സന്ദര്‍ശിക്കുന്നവര്‍ ഒരു കാരണവശാലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലങ്ങളില്‍ ഒന്നാണ് മുതുമലൈ ദേശീയോദ്യാനം. നീലഗിരി ബയോസ്ഫിയര്‍ റിസര്‍വ്വിന്റെ ഭാഗമായ ഇവിടം കേരള, കര്‍ണ്ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ ഭാഗമായാണ് കിടക്കുന്നത്. 103 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള മുതുമലൈ ദേശീയോദ്യാനം ഒരു ആനപരിശീലന കേന്ദ്രം കൂടിയാണ്. വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ഒട്ടേറെ ജീവികളുള്ള ഇവിടം 2007ലാണ് ദേശീയോദ്യാനമായി മാറുന്നത്. ട്രക്കിങ്ങ്, സഫാരി, റിവര്‍ ഹൈക്ക് തുടങ്ങിയവയ്‌ക്കൊക്കെ ഇവിടെ സൗകര്യങ്ങള്‍ ഉണ്ട്.

PC:KARTY JazZ

അവലാഞ്ചെ തടാകം

അവലാഞ്ചെ തടാകം

ഇടതിങ്ങിയ പച്ചപ്പിനു നടുവില്‍ ചോലക്കാടുകള്‍ക്കും പുല്‍മേടുകള്‍ക്കും നടുവില്‍ നീലനിറത്തില്‍ കാണപ്പെടുന്ന തടാകമാണ് പ്രശസ്തമായ അവലാഞ്ചെ തടാകം. തടാകത്തിനു ചുറ്റുമായി കാണപ്പെടുന്ന പാറക്കല്ലുകളും സമീപത്തായി പൂത്തുലഞ്ഞു നില്‍ക്കുന്ന ഓര്‍ക്കിഡുകളും മറ്റു വൃക്ഷങ്ങളും ചേര്‍ന്ന് മറ്റെവിടെയോ എത്തിയ പ്രതീതിയാണ് സഞ്ചാരികള്‍ക്കുണ്ടാക്കുന്നത്. ഇവിടുത്തെ കാടുകളില്‍ അപൂര്‍വ്വങ്ങളായ പക്ഷികളടക്കം നിരവധി ജീവജാലങ്ങള്‍ അധിവസിക്കുന്നുണ്ട്. പക്ഷിനിരീക്ഷണത്തിനായും ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്. കൂടാതെ ഇവിടെയെത്തുന്നവര്‍ സമയം കളയാനായി മീന്‍പിടിക്കാനും പോകാറുണ്ട്. തടാകത്തിനു സമീപത്തെ കടയില്‍ ഇതിനുള്ള ഉപകരണങ്ങള്‍ ലഭിക്കും. സാഹസികരാണെങ്കില്‍ കുറച്ചുകൂടി നന്നായി സമയം ചിലവഴിക്കാം. താല്പര്യമുള്ളവര്‍ക്ക് തടാകത്തിന്റെ കരയില്‍ രാത്രി കാലങ്ങളില്‍ ടെന്റ് നിര്‍മ്മിച്ച് കിടക്കാനുള്ള സൗകര്യവും ഉണ്ട്.

PC: Rohan G Nair

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X