» »പഞ്ചാബിൽ എത്തുന്ന ഒരാൾ ചെയ്യേണ്ട 7 കാര്യങ്ങൾ

പഞ്ചാബിൽ എത്തുന്ന ഒരാൾ ചെയ്യേണ്ട 7 കാര്യങ്ങൾ

Written By: Nikhil John

ഉത്തരേന്ത്യയിലെ മനോഹരമായ സംസ്ഥാനമാണ് പഞ്ചാബ്, സിക്ക് സംസ്ക്കാരങ്ങളുടേയും ആഘോഷങ്ങളുടേയും ഈറ്റില്ലമായ ഇവിടെ വ്യത്യസ്തമായ ഒരു ജീവതേജ്ജസ്സ് നിലകൊള്ളുന്നു. പഞ്ചാബ് എന്ന വാക്ക് സിന്ധു നദിയുടെ കൈവഴികളായ അഞ്ച് നദികളെ സൂചിപ്പിക്കുന്നു - സത്ലജ്, ചെനാബ്, ബിയാസ്, ഝലം, രവി എന്നി നദികളാണ് പഞ്ചാബ് സംസ്ഥാനത്തിൽ കൂടി സിന്ധു നദീതീരങ്ങളിലേക്ക് ഒഴുകുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിൽ ഉരുത്തിരിഞ്ഞു വന്ന സിക്ക്മതം ഇവിടെ പൂർണ്ണ ആധിപത്യം ഉറപ്പിച്ചിരുന്നു. ഇവിടുത്തെ 75% ജനസമൂഹവും സിക്ക്മതത്തിൽ അധിഷ്ഠിതമാണ്. അതിനാൽ അതുല്യവും അസാധാരണവുമായ ഉത്സവങ്ങൾ ആഘോഷിക്കുന്നതിലും വ്യത്യസ്തമായ സംസ്കാര പാരമ്പര്യം പിന്തുടരുന്നതിലും ഇവർ അഗ്രകണ്യരാണ്.

അതുകൊണ്ടുതന്നെ, വ്യത്യസ്തങ്ങളായ നിരവധി ഉത്സവങ്ങളിൽ പങ്കുചേർന്ന് അഘോഷിച്ചുല്ലസിക്കുന്നതിനും പ്രത്യേകതയുള്ള ചില സാംസ്കാരിക ചര്യകൾക്ക് സാക്ഷ്യം വഹിക്കുന്നതിനുമായി പഞ്ചാബ് എന്ന മനോഹര സംസ്ഥാനം സന്ദർശിക്കുക.

പഞ്ചാബിൽ എത്തിയാൽ ചെയ്യേണ്ട 7 കാര്യങ്ങൾ

ഇവിടുത്തെ മഹത്തായ സ്വർണ്ണ ക്ഷേത്രത്തെ നോക്കിക്കാണാം

ഇവിടുത്തെ മഹത്തായ സ്വർണ്ണ ക്ഷേത്രത്തെ നോക്കിക്കാണാം

ശ്രീ ഹർമന്ദിർ സാഹിബ് എന്ന പേരിലും അറിയപ്പെടുന്ന ഇവിടുത്തെ പ്രസിദ്ധമായ സ്വർണ്ണ ക്ഷേത്രം വളരെ പവിത്രമായ ഒരു സിക്ക് തീർത്ഥാടന കേന്ദ്രമാണ്. 100 കിലോ പൊൻതങ്കം കൊണ്ട് പ്രതിഷ്ഠിച്ചതാണ് ഈ ക്ഷേത്രത്തിന്റെ ശ്രീകോവിൽ. അതിൽ പിന്നെ ലോക ഭൂപടത്തിൽ സ്വർണ്ണ ക്ഷേത്രമെന്ന മുദ്ര ചാർത്തി ശോഭയാർന്നു നിൽകുകയാണ് ഈ മഹാ ക്ഷേത്രം...!

ഈ മനുഷ്യനിർമ്മിതമായ ജലാശലത്തിലോ സരോവരത്തിലോ മുങ്ങികുളിർന്നെണീറ്റാൽ ചെയ്തുപോയ എല്ലാ പാപങ്ങളിൽ നിന്നും മുക്തി നേടാനാകുമെന്നാണ് ഭക്തരുടെ വിശ്വാസം. ലോകത്തിലെ ഏറ്റവും വലിയ സുവർണ ക്ഷേത്രത്തിന്റെ സൗജിന്യ അടുക്കളയിലേക്ക് അതിരാവിലെ കയറിചെന്നാൽ ലങ്കർ എന്ന വിശിഷ്ഠ വിഭവത്തിന്റെ സ്വാദ് ആസ്വദിക്കാം.

PC: Cascayoyo

ഭാംഗ്റയും ഗട്കയും ആസ്വദിക്കാം

ഭാംഗ്റയും ഗട്കയും ആസ്വദിക്കാം

പരമ്പരാഗതമായ പഞ്ചാബി നൃത്ത കലാരൂപമാണ് ഭാംഗ്ര. ഗട്ട്ക എന്നത് അവിടുത്തെ ഒരു പുരാവൃത്ത ആയോധനകലയാണെന്ന് പറയാം. എന്നാ ഇപ്പോൾ ഈ കലാരൂപം വെറും പ്രദർശനങ്ങൾക്കും മാതൃകയ്ക്കുമായി മാത്രം ചെയ്യുതു വരുന്നു. ബൈശാഖി പോലുള്ള പല ആഘോഷങ്ങളിലും അല്ലെങ്കിൽ വത്യസ്തമായ വിവാഹാഘോഷ വേളകളിലുമൊക്കെ ഈ സാംസ്കാരിക പ്രകടനങ്ങൾ നടക്കാറുണ്ട്. ഗട്ട്ക കലാരൂപം ഇടയ്ക്കിടെ ഗുരുദ്വാരകളിൽ നടക്കുന്നത് ഇവിടെ ചെന്നാൽ നിങ്ങൾക്ക് കാണാൻ കഴിയും.


PC: Pete Birkinshaw

പഞ്ചാബിലെ രുചികരമായ പാചകശാല

പഞ്ചാബിലെ രുചികരമായ പാചകശാല

തനതായ പാചകശൈലിയാണ് പഞ്ചാബിന്റെ പ്രധാന സവിശേഷത. പുരാതന കൃഷശൈലിയുടേയും ഫലപ്രദമായുണ്ടാകുന്ന മായം കലരാത്ത ചേരുവകളാണ് ഇവിടെ പാചകത്തിനായി ഉപയോഗിക്കുന്നത്.

പഞ്ചാബിൽ ഉൽഭവിച്ച ഒരു അത്യുഗ്രൻ പാചകരീതിയാണ് തന്തൂർ. നീളൻ ബ്രഡ്ഡും റോട്ടികളുമൊക്കെ പഞ്ചാബ് നാടിന്റെ സ്വന്തം സൃഷ്ടികളാണ്.

പഞ്ചാബിൻറെ രുചി ഭേതങ്ങളുടെ യഥാർത്ഥ രസം നുകരാനായി ഒരു ഗ്ലാസ് ലെസ്സിയോടൊപ്പം സാർസോൺ കാ സാഗിന്റെ മക്കി കി റൊട്ടി കഴിക്കാൻ മറക്കരുത്!


PC: Officialksv

വാഗാ അതിർത്തിയിലെ സേനാ പിൻവാങ്ങൽ പ്രകടനം

വാഗാ അതിർത്തിയിലെ സേനാ പിൻവാങ്ങൽ പ്രകടനം

പാകിസ്താനിലെ ലാഹോറിലെയും ഇന്ത്യയിലെ അമൃതസറിനും ഇടയിയിൽ നിലകൊള്ളുന്ന കുപ്രസിദ്ധമായ വാഗാ അതിർത്തി പ്രദേശം ഇന്ത്യയുടേയും പാകിസ്താനിലേയും അതിർവരമ്പുകളേ വേർതിരിക്കുന്നു. എല്ലാ ദിവസവും, സൂര്യാസ്തമയത്തിനു മുമ്പ് വാഗാ അതിർത്തിയിൽ വമ്പിച്ചതും വിപുലവുമായ പിൻവാങ്ങൽ അനുഷ്ഠാന ചടങ്ങുകൾ നടക്കുന്നു..


ഇന്ത്യയിലേയും പാകിസ്താനിലേയും പട്ടാള സായുധസേന ഒത്തുചേർന്നു നടത്തുന്ന ഈ പ്രകടനം കാണാനായി ഇരു രാജ്യങ്ങളിലെയും ആയിരക്കണക്കിന് ആളുകൾ ഓരോ ഭാഗത്തും തടിച്ചുകൂടാറുണ്ട്. വേനൽലവധി കാലങ്ങളിൽ വൈകിട്ട് 5.15 നും മറ്റ് അവസരങ്ങളിൽ വൈകിട്ട് 4.15 നും ആരംഭിക്കുന്ന ഈ അനുഷ്ഠാന പ്രകടനം ഏതാണ്ട് 45 മിനിറ്റ് നീണ്ടുനിൽക്കും.

PC: Giridhar Appaji Nag Y

ജൂറ്റീസും ഫുൽകാരിയും വാങ്ങാം

ജൂറ്റീസും ഫുൽകാരിയും വാങ്ങാം

പഞ്ചാബിൽ നിന്ന് ഉത്ഭവിച്ച പരമ്പരാഗത അലങ്കാരിക ചിത്രതുന്നൽ പ്രവർത്തനമാണ് ഫുൽകാരി. 'ഫുൽകാരി' എന്ന വാക്കിന്റെ അർത്ഥം അക്ഷരാർത്ഥത്തിൽ 'പുഷ്പ രചന' എന്നാണ്. അമൃത്സർ അല്ലെങ്കിൽ പാട്യാലയിലെ മിക്ക കടകളിലും കണ്ടുവരുന്ന ഫുൽകാരി ഷോളുകളുടെയും സ്കാർഫുകളുടെയും മനോഹരമായ ശേഖരത്തിൽ നിന്ന് വേണ്ടത്ര വാങ്ങുക.

പഞ്ചാബിൽ ജനപ്രിയമായ ഒരു പാദരക്ഷയാണ് ജ്യൂറ്റിസ്. പരമ്പരാഗതമായ ഇത്തരം ജ്യൂട്ടിസുകളുടെ കൂമ്പാരങ്ങളിലേക്ക് ഒന്നു കണോടിച്ചു നോക്കിയാൽ നിങ്ങൾക്ക് വ്യത്യസ്ത മാതൃകയിലുള്ള ബഹുവർണ്ണ പാദരക്ഷകൾ കണ്ടെത്താനാവും. പഞ്ചാബിലുടനീളം വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്ന ഈ രണ്ട് സാമഗ്രികളും വാങ്ങിച്ച് ഈ മനോഹര സംസ്ക്കാരത്തെ കൂടെ കൊണ്ടു പോകാം.

PC: Shashwat Nagpal

ലോഹ്രിയും ബൈശാഖിയും ആഘോഷിക്കുക

ലോഹ്രിയും ബൈശാഖിയും ആഘോഷിക്കുക

ശൈത്യകാലത്തിന്റെ അന്ത്യം വിളിച്ചോതുന്ന ആഘോഷമാണ് ബൈശാഖി. സിഖ് പുതുവർഷവും അതിന്റെ പാശ്ചാത്യ പാരമ്പര്യവും അടയാളപ്പെടുത്തുന്ന ഉത്സവമാണ് ലോഹ്രി. എല്ലാ ജനുവരിയിലും ലോഹ്രി ആഘോഷിക്കാറുണ്ട്. ബൈശാഖിയാകട്ടെ സാധാരണയായി ഏപ്രിൽ 13 നും 14 നും ഇടകയിൽ അത്യാരവങ്ങളോടെ ആഘോഷിക്കുന്നു.

ജ്വലിപ്പിക്കുന്ന വിജയസൂചക ദീപവുമായിട്ടാണ് ലോഹ്റി ആഘോഷിക്കുക, പ്രധാനമായും കരിമ്പും കശുവണ്ടിയും കടുകും പച്ച കറികളുമൊക്കെ ഉണ്ടാകും. ഏപ്രിലിൽ ആണ് നിങ്ങൾ പഞ്ചാബിൽ സന്ദർശനം നടത്താനാഗ്രഹിക്കുന്നതെങ്കിൽ, ബൈശാഖിയിൽ പ്രദർശിപ്പിക്കാറുള്ള ഭാംഗ്രാ പ്രകടനം കാണാൻ മറക്കരുത്.

PC: Michael Clark

ജാലിയൻവാലാ ബാഗിനെ ഒന്നു വണങ്ങാം

ജാലിയൻവാലാ ബാഗിനെ ഒന്നു വണങ്ങാം

1919 ൽ ബ്രിട്ടീഷ് ഭരണവാഴ്ച സമയത്ത് സംഭവിച്ച ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ക്രൂരവും ഭീകരവുമായ ചരിത്രമുഖത്തെക്കുറിച്ച് എല്ലാ ഇൻഡ്യൻ ചരിത്ര പുസ്തകങ്ങളിലും പരാമർശിക്കുന്നുണ്ട്. ഈ കൂട്ടക്കൊലയിൽ മരണമടഞ്ഞവരുടെ സ്മരണയ്ക്കായി ഇവിടെയൊരു സ്മാരകം പണികഴിപ്പിച്ചിട്ടുണ്ട്. ദേശത്തിന്റെ അതിപ്രാധാന്യവും മഹത്വവുമായ സ്മാരകം നിലകൊള്ളുന്ന ഇവിടെ വെറുതെ ചെന്നു നിന്നാൽ പോലും വെടിയുണ്ടകൾ തറച്ചു കയറിയ മതിലുകളേയും ലോഹഫലകളേയും ആവാഹിച്ചെടുക്കാം. അവയെല്ലാം ആ ഭീകര സംഭവത്തിന്റെ കഥ പറഞ്ഞു തരും...! ആ ചരിത്ര നാളുകളിലെ നിലവിളി സ്വരങ്ങൾ കേൾപ്പിച്ചു തരും.!

PC: Bijay chaurasia

Read more about: punjab, monuments, food, festival