ട്രാഫിക് കുരുക്കും മോശം റോഡും എന്നും സഞ്ചാരികള്‍ക്ക് മടുപ്പാണ്. മണിക്കൂറുകള്‍ ബ്ലോക്കില്‍ കിടക്കുന്ന അവസ്ഥ ആലോചിച്ചാല്‍ തന്നെ വണ്ടിയെടുത്ത് ഒരു യാത്ര പോകുവാന്‍ തോന്നില്ല. ഡല്‍ഹി, മുംബ പോലുള്ള നഗരങ്ങളാണെങ്കില്‍ പറയുകയും വേണ്ട. തിരക്കുള്ള സമയമാണെങ്കില്‍ ഇഴഞ്ഞു മാത്രമേ മുന്നോട്ട് പോകുവാന്‍ കഴിയൂ. എന്നാല്‍ സഞ്ചാരികള്‍ക്ക് ഒരു ആശ്വാസവാര്‍ത്ത എത്തിയിരിക്കുകയാണ് ഡല്‍ഹിയില്‍ നിന്നും. ഡല്‍ഹി-മുംബൈ ഗ്രീന്‍ഫീല്‍ഡ് ഹൈവേ എന്നു പേരിട്ടിരിക്കുന്ന ഈ പാത നിലവില്‍ വരുന്നതോടെ ഈ വഴിയേ സഞ്ചാരികള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ വരെ വാഹനം പറപ്പിക്കാം.. ഡല്‍ഹി-മുംബൈ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ വിശേഷങ്ങളിലേക്ക്

ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക്
റൈഡര്‍മാരുടെ പ്രിയപ്പെട്ട വഴികളിലൊന്നാണ് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ളത്. നഗരക്കാഴ്ചകളും ഗ്രാമീണക്കാഴ്ചകളും മാറിമാറി വരുന്ന പാതയില്‍ നിരവധി മനോഹരങ്ങളായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്, സാധാരണയായി റോഡ് മാര്‍ഗ്ഗം 1415.4 കിലോമീറ്റര്‍ ദൂരമാണ് ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ളത്. ഇത് സഞ്ചരിക്കുവാന്‍ എടുക്കുന്നതാവട്ടെ 25 മണിക്കൂറും.

11 മണിക്കൂറില്‍ റെഡി
ഡല്‍ഹി-മുംബൈ ഗ്രീന്‍ഫീല്‍ഡ് ഹൈവേ നിലവില്‍ വരുന്നതോടെ ദൂരം 1275 കിലോമീറ്ററായി കുറയുമെന്നതു മാത്രമല്ല, യാത്രാ സമയം 11 മണിക്കൂറായി കുറയുകയും ചെയ്യും, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ സ്പീഡില്‍ യാത്ര ചെയ്യാം എന്നതും ഈ പാതയുടെ പ്രത്യേകതയാണ്.
220 കിലോമീറ്ററിന്റെ കുറവാണ് ഈ പാത വഴി ഡെല്‍ഹി-മുംബൈ റോഡ് യാത്രയില്‍ കുറയുന്നത്.

എന്‍എച്ച്എഐ
ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേയുടെ നിർമ്മാണത്തിനും പ്രവർത്തനത്തിനും ഫണ്ട് നൽകുന്നതിനായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്‌ഐഐ) ഒരു പ്രത്യേക ഉദ്ദേശ്യ വാഹന (എസ്‌പിവി) കമ്പനി രൂപീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേ
2014 മാര്‍ച്ചോടെ ഡല്‍ഹി-മുംബൈ ഗ്രീന്‍ഫീല്‍ഡ് ഹൈവേയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ 1275 കിലോമീറ്റര്‍ നീളവും എട്ടുവരി പാതയുമാണ് നിര്‍മ്മിക്കുന്നത്. ഭാവിയില്‍ ഇത് 13 വരിയായി നിര്‍മ്മിക്കുവാനുള്ള സാധ്യതകളും നിലനില്‍ക്കുന്നുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഗ്രീൻഫീൽഡ് എക്സ്പ്രസ് ഹൈവേ എന്ന ബഹുമതിയും ഇതിന് സ്വന്തമാകും,
പുറത്തുവന്ന വാര്‍ത്തകളനുസരിച്ച് ഭരത്മാല പരിയോജ്ന ഘട്ടം 1 പ്രോഗ്രാമിന്റെ ഭാഗമാണ്. 28000 കിലോമീറ്റര്‍ പാതയാണ് ഇതിന്‍റേതായുള്ളത്. ഡല്‍ഹി- മുംബൈ എക്സ്പ്രസ് ഹൈവേ ഇതിന്‍റെ പ്രധാന ഇടനാഴികളിലൊന്നാണ്.

ഓരോ 50 കിലോമീറ്ററിലും
എക്സ്പ്രസ് ഹൈവേയുടെ ഇരുവശങ്ങളിലും 50 കിലോമീറ്റർ ഇടവേളയിൽ ഏകദേശം 75 ഇടങ്ങളില്‍ വഴിയോര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. ശുചിമുറികളും റസ്റ്റോറന്‍റുകളു റെസ്റ്റിങ്ങ് റൂമുകളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.
ഡൽഹി - മുംബൈ എക്സ്പ്രസ് ഹൈവേയുടെ വികസനം നിർമാണ ഘട്ടത്തിൽ തൊഴിലാളികള്‍ക്ക് 50 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.

82514 കോടി രൂപ
പദ്ധതിയുടെ മുഴുവന്‍ ചിലവിലേക്കായി 82514 കോടി രൂപയാണ് കണക്കാക്കുന്നത്. പാതയുടെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതിനായുള്ള 20928 കോടി രൂപയുടെചിലവ് ഉള്‍പ്പെടെയാണിത്.
ഒരൊറ്റ വീടും കുഞ്ഞു മരവും, പത്തടി നടന്നാല്‍ കടലില്‍!ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ്!!
ഒറ്റയാത്രയിലെ ഒരായിരം ഇടങ്ങള്‍! ഹാസ്സന്‍ ഒരുക്കും അത്ഭുത കാഴ്ചകള്‍
മഹാരാഷ്ട്രയിലെ ഈ ഗ്രാമത്തില്‍ പാല് വില്‍ക്കില്ല! കാരണം ഇതാണ്