Search
  • Follow NativePlanet
Share
» »ആലപ്പുഴ മുതൽ ഡാർജലിങ് വരെ...കുറഞ്ഞ ചിലവിൽ പോയി വരാൻ പറ്റിയ ഇടങ്ങൾ

ആലപ്പുഴ മുതൽ ഡാർജലിങ് വരെ...കുറഞ്ഞ ചിലവിൽ പോയി വരാൻ പറ്റിയ ഇടങ്ങൾ

കയ്യിൽ പണമില്ല എന്നൊരൊറ്റ കാരണം കൊണ്ടു മാത്രം പല യാത്രകളും മനസ്സിൽ കെട്ടിപൂട്ടി സൂക്ഷിക്കുന്നവരാണ് നമ്മൾ. കണ്ടു തീർത്ത സ്വപ്നങ്ങളിൽ എല്ലാം ഒരു സഞ്ചാരിയായി ദൂരങ്ങൾ താണ്ടുമ്പോളും പണത്തിന്റെ അഭാവം കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കാറുള്ളത്. അതുകൊണ്ടുതന്നെ മിക്ക യാത്രകളും സ്വപ്നങ്ങളായി തന്നെ അവശേഷിക്കും. എന്നാൽ പ്രതീക്ഷിക്കുന്നതിലും കുറഞ്ഞ ചിലവിൽ കൂളായി കറങ്ങി വരാൻ സാധിക്കുന്ന കുറേ ഇടങ്ങൾ നമ്മുടെ രാജ്യത്തുള്ള കാര്യം അറിയില്ലേ...ആവശ്യങ്ങൾ ഒട്ടും കോംപ്രമൈസ് ചെയ്യാതെ, അതും വളരെ കുറഞ്ഞ ചിലവിൽ പോയി വരുവാൻ സാധിക്കുന്ന ഇടങ്ങൾ പരിചയപ്പെടാം...

കസോൾ

കസോൾ

ചിലവിന്റെ കാര്യത്തിൽ ഏറ്റവും അധികം കോംപ്രമൈസ് ചെയ്യുന്ന സ്ഥലങ്ങളിലൊന്നാണ് കസോൾ. താമസ സൗകര്യം മുതൽ ഭക്ഷണവും ഇവിടുത്തെ യാത്രകളും ഒക്കെ തീരെ ചെറിയ ചിലവിൽ നടക്കും. ഡെൽഹിയിൽ നിന്നും മറ്റിടങ്ങളിൽ നിന്നും ഹിമാചൽ റോഡ് ട്രാൻസ്പോർട് കോർപ്പറേഷന്റ ബസുകൾ ഇവിടേക്കെത്തുന്ന കാര്യം എളുപ്പവും ചിലവ് കുറഞ്ഞതുമാക്കുന്നു.

PC:Alok Kumar

പോണ്ടിച്ചേരി-ആശ്രമങ്ങളിലെ താമസം

പോണ്ടിച്ചേരി-ആശ്രമങ്ങളിലെ താമസം

ഫ്രഞ്ച് ആധിപത്യത്തിന്റെ സ്മരണകളുറങ്ങുന്ന പോണ്ടിച്ചേരി.ിലെ കാഴ്ചകൾ മടുപ്പിക്കാത്തതും ചെലവ് അധികമില്ലാത്തതുമാണ്. ബീച്ചുകളുടെയും കെട്ടിടങ്ങളുടെയും കാഴ്ചകൾ കണ്ടു മടുത്താൽ കയറി ചെല്ലാനും ഇഷ്ടം പോലെ സമയം ചിലവഴിക്കാനുമുള്ള ഒരിടം ഇവിടെയുള്ളപ്പോള്‍ ചിലവിന്‍റെ കാര്യം ഓർക്കേണ്ട. ഇവിടുത്തെ താമസവും ഭക്ഷണവും സൗജന്യമാണെന്നു തന്നെ പറയാം.

ലോകമൊന്നായി വാഴുന്ന തമിഴ്നാട്ടിലെ ആഗോള നഗരം!!

PC:Niranjanbharathi

കൊടൈക്കനാൽ-200 രൂപയ്ക്ക് റൂമും 20 രൂപയ്ക്ക് ചിക്കനും

കൊടൈക്കനാൽ-200 രൂപയ്ക്ക് റൂമും 20 രൂപയ്ക്ക് ചിക്കനും

ഏറ്റവും ചിലവു കുറഞ്ഞ രീതിയിൽ കണ്ടിട്ടു പോകുവാൻ പറ്റിയ ഇടങ്ങളിലൊന്നാണ് കൊടൈക്കനാൽ. വളരെ കുറഞ്ഞ ചിലവിൽ ലഭ്യമാകുന്ന റൂമുകളും രൂചികരമായ വഴിയോര ഭക്ഷണങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. ഇവിടേക്കുള്ള യാത്ര ട്രെയിനിനാണെങ്കിൽ ചിലവ് പിന്നെയും കുറയ്ക്കാം.

 ഗോവ...ഇതുപോലെ കാണില്ല വേറൊരു സ്ഥലവും

ഗോവ...ഇതുപോലെ കാണില്ല വേറൊരു സ്ഥലവും

ഏറ്റവും കുറഞ്ഞ ചിലവിൽ ഏറ്റവും നന്നായി ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് ഗോവ. കടൽത്തീരങ്ങള്‍ക്കു സമീപം ഷാക്കുകളിലെ താമസവും തനിനാടൻ ഭക്ഷണങ്ങളും ആഘോഷം നിറഞ്ഞ രാത്രികളും ഒക്കെ ഈ നാടിൻറെ മാത്രം പ്രത്യേകതയാണ്.

ജയ്പൂർ

ജയ്പൂർ

ഇന്ത്യയുടെ ഇക്കണോമിക്കൽ ഗേറ്റ് വേ എന്നറിയപ്പെടുന്ന സ്ഥലമാണ് ജയ്പൂർ. ഡെല്‍ഹിയിൽ നിന്നും ഏറ്റവും കുറഞ്ഞ ചിലവിൽ കാണാൻ പറ്റിയ സ്ഥലമാണിത്. കൊട്ടാരങ്ങളും തടാകക്കാഴ്ചകളും കുറഞ്ഞ ചിലവിലെ താമസസൈകര്യങ്ങളുമെല്ലാം ഈ സ്ഥലത്തിൻരെ പ്രത്യേകതയാണ്.

ആലപ്പുഴ വിലപേശേണ്ടാത്ത സൗന്ദര്യം

ആലപ്പുഴ വിലപേശേണ്ടാത്ത സൗന്ദര്യം

ഏറ്റവും കുറഞ്ഞ ചിലവിൽ നാട്ടിൽ തന്നെ കാഴ്ചകൾ കാണാൻ പറ്റിയ ഇടമാണ് ആലപ്പുഴ. കൂട്ടുകാർ ചേർന്ന് കുറ‍ഞ്ഞ നിരക്കിൽ ഒരു ഹൗസ് ബോട്ട് വാടകയ്ക്കെടുത്താൽ ഇതിലും മികച്ച ഒരു ആംബിയൻസ് കിട്ടാനില്ല. നല്ല നാടൻ ഭക്ഷണവും നാടൻ കാഴ്ചകളും ഒക്കെ നമ്മുടെ ആലപ്പുഴയുടെ മാത്രം പ്രത്യേകതയാണ്.

ഊട്ടി- വിലകൊടുക്കേണ്ട ചോക്ലേറ്റുകളും സൗജന്യമായി കയറാവുന്ന കാടുകളും

ഊട്ടി- വിലകൊടുക്കേണ്ട ചോക്ലേറ്റുകളും സൗജന്യമായി കയറാവുന്ന കാടുകളും

വഴിയുടെ ഇരുവശത്തും കാണുന്ന കാടുകളും വഴിനീളേയുള്ള ഹോംമേഡ് ചോക്ലേറ്റ് കടകളുമാണ് ഊട്ടിയുടെ മുഖമുദ്ര എന്നുതന്നെ പറയാം. വളരെ കുറഞ്ഞ ചിലവിൽ ആസ്വദിക്കുവാൻ കഴിയുന്ന യാത്രയായിരിക്കും ഇവിടുത്തേത് എന്ന കാര്യത്തിൽ ഒരു തർക്കവുമില്ല.

ഇറ്റാനഗർ

ഇറ്റാനഗർ

വടക്കു കിഴക്കൻ നാടുകളിലേക്ക് യാത്ര നടത്തുവാൻ താല്പര്യമുള്ളവർക്ക് ചിലവ് കുറയ്ക്കുവാൻ പരീക്ഷിക്കാവുന്ന ഇടമാണ് ഇറ്റാനഗർ. അരുണാചലിന്റെ തലസ്ഥാനമായ ഇവിടം ചിലവുകുറഞ്ഞ താമസത്തിന് പറ്റിയ ഇടമാണ്. സഞ്ചാരികളെ സ്വന്തം വീട്ടുകാരെ പോലെ സ്വീകരിക്കുന്ന ആതിഥ്യമര്യാദയാണ് ഈ നാട്ടുകാരുടെ പ്രത്യേകത. അതോടൊപ്പം ചിലവു കുറഞ്ഞ താമസസൗകര്യങ്ങളും മനോഹരമായ കാഴ്ചകളും ഇവിടുത്തെ പ്രത്യേകതയാണ്.

PC:Anupom_sarmah

പുഷ്കർ- ഇത്രയും ചിലവ് കുറവിൽ ഒരു നാട്

പുഷ്കർ- ഇത്രയും ചിലവ് കുറവിൽ ഒരു നാട്

ഒട്ടകപ്പുറത്തുള്ള യാത്രകൾക്കും വ്യത്യസ്തമായ കാഴ്ചകൾക്കും സഞ്ചാരികളുടെ ഇടയിൽ പേരുകേട്ട സ്ഥലമാണ് പുഷ്കർ. കാണുമ്പോൾ ഗാംഭീര്യം ഒന്നു കൂടുതലാണെന്നു തോന്നുമെങ്കിലും ആളു സിംപിളാണെന്നു ഇവിടെ എത്തുന്നവർക്കറിയാം. എന്നാൽ ഒരു കടുത്ത വിലപേശലിലൂടെ മാത്രം കൈപ്പിടിയിലൊതുക്കാൻ പറ്റിയ യാത്രയായിരിക്കും ഇത്.

ഡാർജലിങ് കുറഞ്ഞ ചിലവിൽ കൂടിയ സൗകര്യങ്ങൾ

ഡാർജലിങ് കുറഞ്ഞ ചിലവിൽ കൂടിയ സൗകര്യങ്ങൾ

പോക്കറ്റിൽ ഒരു തുള വീഴ്ത്താതെ ആസ്വദിക്കുവാൻ പറ്റിയ ഇടമാണ് ഡാർജലിങ്. തേയിലത്തോട്ടങ്ങളും മഞ്ഞു പൊഴിയുന്ന താഴ്വരകളുമെല്ലാമുള്ള ഇവിടം ഏതു തരത്തിലുള്ള സഞ്ചാരികൾക്കും പ്രിയപ്പെട്ട ഇടമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

മക്ലിയോഡ്ഗഞ്ച്

മക്ലിയോഡ്ഗഞ്ച്

ചിലവ് കുറഞ്‍ ട്രെയിൻ യാത്ര, പോക്കറ്റ് കാലിയാക്കാത്ത താമസസൗകര്യം, തീരെ കുറഞ്ഞ ചിലവിലുള്ള ഗൈഡഡ് ടൂർ, ഭക്ഷണം...ഇതെല്ലാം ലഭിക്കുന്ന ഒരൊറ്റ ഇടമേ ഇവിടെയുള്ളൂ...അത് മക്ലിയോഡ്ഗഞ്ചാണ്. ദലൈലാമയുടെ ഇരിപ്പിടം എന്നു വിശേഷിപ്പിക്കപ്പെടുന്ന നാടാണിത്. ടിബറ്റൻ വംശജരായ ബുദ്ധ വിശ്വാസികൾ താമസിക്കുന്ന ഇവിടം ലിറ്റിൽ ലാസ എന്നും അറിയപ്പെടുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകളിൽ ഒന്നുകൂടിയാണ് ഇവിടം.

വാരണാസി

വാരണാസി

ആത്മീയ യാത്രകളിൽ താല്പര്യമുള്ളവർ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ് വാരണാസി. ഹൈന്ദവ വിശ്വാസനമുസരിച്ച് ഭാരത്തിലെ ഏഴു വിശുദ്ധ നഗരങ്ങളിൽ ഒന്നുകൂടിയാണിത്. ചെയ്തുകൂട്ടിയ പാപങ്ങളിൽ നിന്നെല്ലാം മോചനം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടം മനസ്സുള്ളവർക്ക് മാത്രം വരുവാൻ പറ്റിയ ഇടമാണ്. ഗംഗാ ആരതിയും വാരണാസിയിലെ അപൂർവ്വമായ ആചാരങ്ങളും വളരെ കുറഞ്ഞ ചിലവിൽ കാണാനും ആസ്വദിക്കുവാനും ഇവിടം സാധിക്കും.

അമൃത്സർ

അമൃത്സർ

എല്ലാ ആകുലതകളും മാറ്റിവെച്ച് കുറച്ച് ദിവസം ചിലവു കുറച്ച് ശാന്തമായി ചിലവഴിക്കുവാനും മനശാന്തി നേടുവാനും പറ്റിയ ഇടമാണ് പഞ്ചാബിലെ അമൃത്സർ. ആൺകുട്ടികൾക്ക് നാമമാത്രമായ ചിലവിൽ ഗുരുദ്വാരകളിൽ താമസസൗകര്യം ലഭിക്കുമ്പോൾ പെൺകുട്ടികൾക്ക് താമസസൗകര്യം തികച്ചും സൗജന്യമാണ്. വിശ്വാസങ്ങളും ആചാരങ്ങളും ലംഘിക്കാത്തവരെ ഇവർ സ്വന്തം അതിഥികളെപ്പോലെയാണ് സത്ക്കരിക്കുന്നത്.

ഉദയ്പൂർ

ഉദയ്പൂർ

കൂട്ടുകാർക്കൊപ്പം വളരെ കുറഞ്ഞ ചിലവിൽ സന്ദർശിക്കുവാൻ പറ്റിയ ഇടമാണ് രാജ്സഥാനിലെ ഉദയ്പൂർ. തടാകങ്ങളുടെ നാടായ ഇവിടം ചിലവിന്റെ കാര്യത്തിലും സൗകര്യങ്ങളുടെയും കാഴ്ചകളുടെയും കാര്യത്തിലും മറ്റു സ്ഥലങ്ങളോട് ഏറ്റുമുട്ടുന്ന ഇടമാണ് പിച്ചോള എന്ന മുത്തശ്ശിക്കഥ പോലുള്ള തടാകവും ഇവിടുത്തെ സൗകര്യങ്ങളും ആരെയും ആകർഷിക്കുന്നതാണ്.

 മേഘാലയ

മേഘാലയ

എത്ര കണ്ടാലും തീരാത്ത സൗന്ദര്യമുള്ള നാടാണ് മേഘാലയ.600 രൂപയ്ക്ക് ഒരു ദിവസത്തേക്കുള്ള റൂമും വെറും 60 രൂപയ്ക്ക് രുചികരമായ ഭക്ഷണവും ലഭിക്കുന്ന ഈ നാട് കൊതിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമായ മോവ്ലിയോങ്ങും പിന്നെ ജീവനുള്ള വേരുപാലങ്ങളും വിചിത്രമായ ട്രക്കിങ്ങ് റൂട്ടുകളും

ഗോകർണ

ഗോകർണ

കുറഞ്ഞ ചിലവിൽ മാക്സിമം അടിച്ചുപൊളി...ഈ പോളിസിയുള്ളവർക്ക് പോകുവാൻ പറ്റിയ ഇടമാണ് ഗോകർണ. ബീച്ചുകളുടെ തീരത്ത് ഷാക്കിലെയും ചെറിയ ടെന്‍റുകളിലെയും താമസവും ബീച്ച് ട്രക്കിങ്ങും കാടും ബീച്ചു ചേരുന്ന കാഴ്ചകളും ഒക്കെക്കൊണ്ട് വളരെ മനോഹരമായ ഇടമാണിതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല.

കയ്യിൽ പൈസ ഇല്ലെങ്കിലെന്താ...യാത്ര പോകാമല്ലോ...അതും ഈസിയായി!!

രാത്രികാല അപകടങ്ങൾ ജീവനെടുക്കുമ്പോൾ...യാത്ര ചെയ്യുമ്പോൾ ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പണി ഉറപ്പാണ്

അ‍ഞ്ചേ അഞ്ച് പകൽ...ഇതാ ഇന്ത്യയെ കാണാൻ ഒരു സൂപ്പർ പ്ലാൻ!!

Read more about: travel travel tips beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more