Search
  • Follow NativePlanet
Share
» »ഭക്ഷണപ്രിയര്‍ക്കായി കാടിനു നടുവിലെ ഹിപ്പി ഗ്രാമം

ഭക്ഷണപ്രിയര്‍ക്കായി കാടിനു നടുവിലെ ഹിപ്പി ഗ്രാമം

എവിടെ അവസാനിക്കുമെന്ന് മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയാത്ത പാതകളുള്ള ഒരു ഗ്രാമം. ഭക്ഷണ പ്രിയര്‍ക്കും മനശ്ശാന്തി ആഗ്രഹിക്കുന്നവര്‍ക്കും കണ്ണുംപൂട്ടി പോകാവുന്ന ഹിമാചലിലെ ധരംകോട്ട് ഗ്രാമത്തെക്കുറിച്ച്.

By Elizabath

ഒരു ലക്ഷ്യവുമില്ലാതെ എവിടെയൊക്കയൊ ചെന്നവസാനിക്കുന്ന കുറേ പാതകള്‍, അതില്‍ ഒരു പാത മാത്രം ചെന്നു നില്ക്കുന്നത് ഒരു കഫേയുടെ മുന്നില്‍.

കാടിനു നടുവില്‍ ഹിപ്പി ഗ്രാമമെന്ന് അറിയപ്പെടുന്ന ധരംകോട്ടാണ് ഇവിടുത്തെ നായകന്‍. ഹിമാചല്‍ പ്രദേശിലെ മക് ലോഡ് ഗഞ്ചില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെയാണ് മരങ്ങള്‍ നിറഞ്ഞ, കല്ലുപാകിയ വഴികളുള്ള ധരംകോട്ട് സ്ഥിതി ചെയ്യുന്നത്.

ഹിമാലയത്തിലെ ഹിപ്പി ഗ്രാമം

PC: ptwo

ഹിമാലയത്തിന്റെ തനതായ പോസിറ്റീസ് എനര്‍ജിയും ഗ്രാമീണരുടെ നിഷ്‌കളങ്കമായ സ്‌നേഹവും ഒക്കെ ഈ ഗ്രാമത്തിന്റെ പ്രത്യേകതകളാണ്. പിന്നെ ഭക്ഷണത്തെ സ്‌നേഹിക്കുന്നവര്‍ക്ക് ഇവിടം സ്വര്‍ഗ്ഗമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

രുചിയിലെ വിസ്മയം

വ്യത്യസ്തങ്ങളായ കഫേകളും വ്യത്യസ്തമായ രുചികളുമാണ് ഈ ഗ്രാമത്തിന്റെ പ്രത്യേകത. ഇവിടുത്തെ മിക്ക ടീ ഷോപ്പുകളിലും വിവിധ തരത്തിലുള്ള ചായകളും കാപ്പിയും കിട്ടും.

ബഗ്‌സു കേക്ക് എന്നറിയപ്പെടുന്ന ഒരിനം ഡെസേര്‍ട്ടാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. കാരമല്‍ ടോഫീ സോസ് ഉപയോഗിച്ച് ചോക്ലേറ്റില്‍ പൊതിഞ്ഞ ഈ ഡെസേര്‍ട്ട് ഇവിടെ വന്നവരാരും പരീക്ഷിക്കാതിരുന്നിട്ടില്ല.

ഹിമാലയത്തിലെ ഹിപ്പി ഗ്രാമം

pc:jen

സസ്യാഹാരികള്‍ക്കായും അനോകം ഭക്ഷണ സാലകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഹിമാലയന്‍ ഫ്രൂട്ട് വൈനുകളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. കഞ്ചാവിന്റെ പര്യായമായ മലാന

എന്തുണ്ട് കാണാന്‍

ഇവിടെ എന്താണ് കാണാന്‍ എന്ന ചോദ്യത്തിന് തീരേ പ്രസക്തിയില്ല. ആരും നയിക്കാനില്ലാത്ത, ഒരിടത്തോട്ടും നീളാത്ത വഴികളിലൂടെ അലസമായി ഒന്നിനെയും ഭയക്കതെ സഞ്ചരിക്കുക. ആ സുഖം തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്കായി ധരംകോട്ട് കരുതിവെച്ചിരിക്കുന്നത്.നവദമ്പ‌‌‌തിമാർക്ക് രാപ്പാർക്കാൻ പ്രണയത്തിന്റെ ‌താഴ്‌വാരങ്ങൾ

ഹിമാലയത്തിലെ ഹിപ്പി ഗ്രാമം

PC: taylorandayumi

എപ്പോഴും ആളുകള്‍ നിറഞ്ഞ മനോഹരമായ ബാഗൂസ് വെള്ളച്ചാട്ടമാണ് സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കുന്നത്.
സ്വസ്ഥമായി ഇരുന്ന് ധ്യാനിക്കാന്‍ പറ്റിയ സ്ഥലങ്ങളും ഇവിടെ ധാരാളമുണ്ട്.

ട്രക്കിങ്

പ്രത്യേകിച്ച് പാതകളൊന്നുമില്ലാത്ത സ്ഥലമായതിനാല്‍ ഇവിടേക്ക് എത്തുന്നത് തന്നെ ഒരു ട്രക്കിങ് ആയിരിക്കും. ഇവിടെ നിന്നും സമീപ പ്രദേശങ്ങളിലേക്ക് ധാരാളം ട്രക്കിങ് റൂട്ടുകള്‍ ഉണ്ട്. കാംഗ്ര വാലി ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കര്യങ്ങൾ

ഹിമാലയത്തിലെ ഹിപ്പി ഗ്രാമം

PC:taylorandayumi

വിപാസന മെഡിറ്റേഷന്‍ സെന്റര്‍, ധമ്മ ശിക്കാര, തുഷിത മെഡിറ്റേഷന്‍ സെന്റര്‍ എന്നിവയാണിവിടെ സന്ദര്‍ശിക്കാവുന്ന മറ്റു സ്ഥലങ്ങള്‍.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X