Search
  • Follow NativePlanet
Share
» »പ്രകൃതിയെന്ന ശില്പി ഒരുക്കിയ ധേന്‍കനല്‍

പ്രകൃതിയെന്ന ശില്പി ഒരുക്കിയ ധേന്‍കനല്‍

ധാരാളം ക്ഷേത്രങ്ങളും പഴയ കാലം ഓര്‍മ്മപ്പെടുത്തുന്ന ഒട്ടേറെ അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുന്ന ധേന്‍കനലിന്റെ വിശേഷങ്ങളിലേക്ക്...

By Elizabath

ധേന്‍കനല്‍... പ്രകൃതിയെന്ന ശില്പി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ ഗ്രാമം. ഒഡീഷയിലെ മറ്റു സ്ഥലങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായി നിനില്‍ക്കുന്ന ഈ ഗ്രാമം പ്രകൃതിഭംഗിക്കും ജൈവവൈവിധ്യങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ്. ഒറീസ്സയിലെ ആനയും സിഹവുമടക്കം വന്യമൃഗങ്ങള്‍ വിഹരിക്കുന്ന ഏറ്റവും പഴക്കമേറിയ കാടുകളിലേക്കു തുറക്കുന്ന പ്രവേശന കവാടം കൂടിയാണ് ധേന്‍കനല്‍ എന്ന ഗ്രാമം.
നദിക്കരയില്‍ താമസം തുടങ്ങുന്നതിനും മുന്‍പ് ആദിമ മനുഷ്യര്‍ മരങ്ങളില്‍ കയറിയും ഗുഹകളില്‍ താമസിച്ചും പ്രാകൃത ജീവിതം നയിച്ചിരുന്ന നാട്..
ധാരാളം ക്ഷേത്രങ്ങളും പഴയ കാലം ഓര്‍മ്മപ്പെടുത്തുന്ന ഒട്ടേറെ അവശിഷ്ടങ്ങളും നിറഞ്ഞിരിക്കുന്ന ധേന്‍കനലിന്റെ വിശേഷങ്ങളിലേക്ക്...

ഒറീസ്സയുടെ പ്രവേശവ കവാടം

ഒറീസ്സയുടെ പ്രവേശവ കവാടം

ഒറീസ്സയെന്ന നിഗൂഢതകള്‍ നിറഞ്ഞിരിക്കുന്ന സംസ്ഥാനത്തിന്റെ മുഴുവന്‍ വിശേഷങ്ങളും ഉള്‍ക്കൊള്ളുന്ന ഒരിടമാണ് ധേന്‍കനല്‍. ഇവിടുത്തെ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പ്രകൃതിഭംഗി ഒരല്പം കൂടുതലുള്ള ഇവിടം സഞ്ചാരികള്‍ക്കിടയില്‍ ഏറെ പ്രിയപ്പെട്ട സ്ഥലമാണ്.

PC:Bishupriyaparam

ക്ഷേത്രങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കുമിടയിലെ ഗ്രാമം

ക്ഷേത്രങ്ങള്‍ക്കും പുരാവസ്തുക്കള്‍ക്കുമിടയിലെ ഗ്രാമം

പുരാതനമായ ക്ഷേത്രങ്ങളും കഴിഞ്ഞ കാലത്തിന്റെ ശേഷിപ്പുകളും നിറഞ്ഞിരിക്കുന്ന ഇവിടം വിശ്വാസികള്‍ക്കും ചരിത്രകാരന്‍മാര്‍ക്കും എന്തുകൊണ്ടും പ്രിയപ്പെട്ട ഇടമായിരിക്കും.

PC:Shiv's fotografia

പ്രകൃതിയുടെ കരവിരുത്

പ്രകൃതിയുടെ കരവിരുത്

തന്റെ കഴിവു മുഴുവന്‍ പുറത്തെടുത്ത് പ്രകൃതി ഒരുക്കിയിരിക്കുന്ന അതിമനോഹരമായ ധേന്‍കനലിന് വശ്യമായ സൗന്ദര്യമാണെന്ന് പറഞ്ഞാലും അവിശ്വസിക്കാന്‍ സാധിക്കില്ല. കുന്നുകളും മലകളും വെള്ളച്ചാട്ടങ്ങളും പുഴകളും കൊടുംകാടുകളും വന്യമൃഗങ്ങളും ഒക്കെയായി മറ്റൊരു ലോകം തന്നെ തീര്‍ത്തിരിക്കുന്ന സ്ഥലമാണ് ധേന്‍കനല്‍.

PC:Chickun16

കപിലാഷ് ക്ഷേത്രം

കപിലാഷ് ക്ഷേത്രം

ധേന്‍കനലിലെ ഏറ്റവും പ്രധാനപ്പെട്ട ആകര്‍ഷണങ്ങളിലൊന്നാണ് കപിലാഷ് ക്ഷേത്രം. സമുദ്രനിരപ്പില്‍ നിന്നും 2239 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തില്‍ 1352 പടികള്‍ കയറിയാലെ എത്താന്‍ സാധിക്കൂ. ശിവന്‍ വസിച്ചിരുന്ന സ്ഥലം എന്ന വിശേഷണം ഉള്ളതിനാല്‍ കൈലാസം എന്നും ഇവിടം അറിയപ്പെടുന്നു. ഒറീസ്സയുടെ വിവിധ ഇടങ്ങളില്‍ നിന്നും നിരവധി ഭക്തരാണ് ഇവിടെ ദിവസേന എത്തുന്നത്. മഹാശിവരാത്രിയാണ് ഇവിടുത്തെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷം. ഈ ക്ഷേത്രം കൂടാതെ മറ്റു പല ചെറിയ ക്ഷേത്രങ്ങളും ഗുഹകളും ഇവിടെ കാണാന്‍ സാധിക്കും.

PC:Pkp05

ജോരന്ത

ജോരന്ത

ഒഡിഷയില്‍ മാത്രം കാണാന്‍ സാധിക്കുന്ന പ്രത്യേക മതമായ മഹിമ ധര്‍മ്മയുടെ പ്രധാന ആരാധനാ കേന്ദ്രമാണ് ജോരന്ത. മഹിധര്‍മ്മയുടെ സ്ഥാപകനായ മഹിമ ഗോസെയിനിന്റെ ശവകുടീരവും ഇവരുടെ ഒട്ടേറെ ക്ഷേത്രങ്ങളും ഇവിടെ കാണുവാന്‍ സാധിക്കും.
സന്യ മന്ദിര,ഗടി മന്ദിര,ധുണി മന്ദിര തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ക്ഷേത്രങ്ങള്‍. വര്‍ഷാവര്‍ഷം മകമാസത്തിലെ പൌര്‍ണ്ണമി ദിവസത്തിലാണ്‌ജോരന്തയിലെ ഉത്സവം. മഹിമ വിശ്വാസികളുടെ ഒത്തുചേരല്‍ നടക്കുന്ന ഈ ഉത്സവം 1874 മുതല്‍ മുടക്കമില്ലാതെ ജോരന്തയില്‍ നടക്കാറുണ്ട്.

PC:Rajani3737

ക്വാലോ

ക്വാലോ

ധേന്‍കനലിനു കുറച്ച് അകലെയായി സ്ഥിതി ചെയ്യുന്ന ക്വാലോ ക്ഷേത്രങ്ങള്‍ക്കു പേരുകേട്ട സ്ഥലമാണ്. വ്യത്യസ്തമായ വാസ്തുശൈലിയിലുള്ളതാണ് ഇവിടുത്തെ ക്ഷേത്രങ്ങള്‍. മിക്കവയ്ക്കും കാലപ്പഴക്കം ഒരു തടസ്സമായിട്ടുണ്ടങ്കിലും ഇവിടെ എത്തുന്ന വിശ്വാസികള്‍ക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ഉയരത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന വലിപ്പമേറിയ ക്ഷേത്രങ്ങളാണ് ഇവിടെ കൂടുതലും ഉള്ളത്.

PC:Nitun007

സപ്തസാജ്യ

സപ്തസാജ്യ

ധേന്‍കനലിനു സമീപം സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു ഗ്രാമമാണ് സപ്തസാജ്യ.ഏഴു മലകള്‍ ചുറ്റിലും ഉള്ളതിനാലാണ് ഗ്രാമത്തിന് ഈ പേരു ലഭിച്ചതെന്നും സപ്തര്‍ഷികളുടെ ആശ്രമം ഇവിടെ ആയിരുന്നതിനാലാണ് ഈ പേരു ലഭിച്ചതെന്നും കഥകള്‍ ഉണ്ട്. വനവാസക്കാലത്ത് രാമന്‍ ഇവിടെ ഏഴു ദിവസം താമസിച്ചതിനാല്‍ ഈ പേരു ലഭിച്ചു എന്നും വിശ്വാസമുണ്ട്.
PC:Devopam

അഷ്ടശംഭു ക്ഷേത്രം

അഷ്ടശംഭു ക്ഷേത്രം

കൗലോ എന്നറിയപ്പെടുന്ന സ്ഥലമായിരുന്നുവത്രെ പുരാണകാലത്ത് ധേന്‍കനലിന്റെ തലസ്ഥാനം. ശുല്‍കി രാജാക്കന്‍മാര്‍ ആണത്രെ ഇവിടം ഭരിച്ചുകൊണ്ടിരുന്നവര്‍. അവരുടെ ആരാധനാ മൂര്‍ത്തിയായിരുന്ന
ശിവനുവേണ്ടി കൗലോയില്‍ നിര്‍മ്മിച്ച എട്ടു ശിവക്ഷേത്രങ്ങളാണ് അഷ്ടശംഭു ക്ഷേത്രം എന്നറിയപ്പെടുന്നത്.

PC:MKar

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം

സാധാരണ മിതമായ കാലാവസ്ഥ അനുഭവപ്പെടുന്ന സ്ഥലമാണ് ധേന്‍കനല്‍. ഫെബ്രുവരി മുതല്‍ മാര്‍ച്ച് വരെയും ജൂണ്‍ മുതല്‍ നവംബര്‍ വരെയുമാണ് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

PC:Kamalakanta777

ആഘോഷങ്ങള്‍

ആഘോഷങ്ങള്‍

മേളകള്‍ക്കും മേളങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കുമൊക്കെ പേരുകേട്ട നാടാണ് ധേന്‍കനല്‍.11 ദിവസം നീണ്ടുനില്‍ക്കുന്ന ഗജലക്ഷ്മി പൂജയാണ് ഇവിടുത്തെ ഏറ്റവും വലിയ ആഘോഷം.

PC:Subhashish Panigrahi

എത്തിച്ചേരാന്‍

എത്തിച്ചേരാന്‍

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വറില്‍ നിന്നും 70 കിലോമീറ്റര്‍ അകലെയാണ് ധേന്‍കനല്‍
സ്ഥിതി ചെയ്യുന്നത്. കട്ടക്കില്‍ നിന്നും 60 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

Read more about: temple odisha monuments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X