Search
  • Follow NativePlanet
Share
» »ഒരുമണിക്കൂറും 10 കിലോമീറ്ററും ലാഭിക്കാം ബെംഗളുരു യാത്രയിൽ

ഒരുമണിക്കൂറും 10 കിലോമീറ്ററും ലാഭിക്കാം ബെംഗളുരു യാത്രയിൽ

By Elizabath Joseph

മലബാറുകാർക്ക് ബെംഗളുരു യാത്ര ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കുറച്ച് കാലമായി. ആഘോഷങ്ങൾ എന്താണെങ്കിലും ബെംഗളുരുവും അവിടേക്കുള്ള യാത്രയും എത്തിക്കഴിഞ്ഞാലുള്ള ഷോപ്പിങ്ങും ഒക്കെയായി ഒരു വലിയ മേളെം തന്നെയായിരിക്കും. ന്യൂ ജെനറേഷൻ പയ്യൻസിന്റെ കാര്യമാണെങ്കിൽ പറയാനും ഇല്ല. ഒരു മൂന്നു ദിവസം അവധി കിട്ടിയാൽ പിന്നെ എൺപതിൽ ഒരു വിടലുതന്നെയാണ്. അടിച്ചുപൊളിച്ച് അർമ്മാദിക്കുവാൻ ബെംഗളുരുവിലേക്ക്

സാധാരണയായി കാസർകോഡു നിന്നും ചെറുപുഴ-പയ്യാവർ-ഇരിട്ടി-കൂട്ടുപുഴ വഴിയാണ് ബെംഗളുരുവിന് കൂടുതലും ബസുകളും മറ്റും പോവുക. എന്നാൽ ദൂരവും സമയവും ലാഭിക്കുവാനും തികച്ചും വ്യത്യസ്തമായ വഴിയിലൂടെ കാണാത്ത കാഴ്ചകൾ കണ്ടു പോകുവാനും സാധിക്കുന്ന മറ്റൊരു എളുപ്പവഴി നോക്കാം....

കാസർകോഡു നിന്നും ബാംഗ്ലൂർ വരെ

കാസർകോഡു നിന്നും ബാംഗ്ലൂർ വരെ

കാസർകോഡു ജില്ലയിലുള്ളവർക്ക് ബെംഗളുരുവിലെത്തുവാൻ നിരവധി വഴികളുണ്ട്. വെള്ളരിക്കുണ്ട്-ചെറുപുഴ-പയ്യാവൂർ-ഇരിട്ടി-കൂട്ടുപൂഴ-വിരാജ്പേട്ട-മൈസൂർ-ബെംഗളുരു വഴിയാണ് ഒന്നാമത്തേത്. പോകുവാനുള്ള സൗകര്യം കണക്കിലെടുത്ത് കൂടുതലും ആളുകൾ തിരഞ്ഞെടുക്കുന്ന വഴി കൂടിയാണിത്. അല്ലെങ്കിൽ കാസർകോഡു നിന്നും കാഞ്ഞങ്ങാട് വഴി പയ്യന്നൂർ-തളിപ്പറമ്പ്-ഇരിട്ടി-കൂട്ടുപുഴ-ഗോണിക്കൊപ്പൽ-മൈസൂർ-ബെംഗളുരു വഴിയും എത്താം.

ഇരിട്ടിയിലെത്തിയാൽ

ഇരിട്ടിയിലെത്തിയാൽ

കേരളത്തെയും കർണ്ണാടകയെയും തമ്മിൽ വേർതിരിക്കുന്ന സ്ഥലമാണ് ഇരിട്ടിക്കടുത്തുള്ള കൂട്ടുപുഴ. ഇവിടുത്തെ പാലത്തിന്റ ഒരു വശം കേരളവും മറു വശം കർണ്ണാടകയുമാണ്. 1928ൽ ബ്രിട്ടീഷുകാരാണ് കൂട്ടുപുഴയിൽ ഈ പാലം നിർമ്മിക്കുന്നത്. പാലം കടന്നു കഴിഞ്ഞാൽ കർണ്ണാടകയായി. ഇനിയുള്ള യാത്ര തലശ്ശേരി-മൈസൂർ റോഡ് വഴിയാണ്. കൂട്ടുപുഴ-ഗോണിക്കപ്പൽ-മൈസൂർ എത്തിയ ശേഷം ചന്നാപട്ണ വഴി വഴി ബെംഗളുരുവിലെത്താം.

312 കിലോമീറ്ററും ഏഴേമുക്കാൽ മണിക്കൂറും

312 കിലോമീറ്ററും ഏഴേമുക്കാൽ മണിക്കൂറും

ഇപ്പോൾ പറഞ്ഞ വഴി വഴി കണ്ണൂരിൽ നിന്നും കൂട്ടുപുഴ-ഗോണിക്കൊപ്പൽ-മൈസൂർ-ചന്നാപട്ണ വഴി ബെംഗളുരുവിലെത്താൻ 312 കിലോമീറ്ററും ഏഴേമുക്കാൽ മണിക്കൂറുമാണ് എടുക്കുക. ഇനി കാസർകോഡ് നിന്നും ഈ പറഞ്ഞ വഴി വരുന്നവർക്ക് ഒൻപതര മണിക്കൂറിൽ 403 കിലോമീറ്റർ ദൂരമാണ് സഞ്ചരിക്കേണ്ടി വരിക.

കാസർകോഡുകാരുടെ എളുപ്പവഴി

കാസർകോഡുകാരുടെ എളുപ്പവഴി

കണ്ണൂരിലെത്തി ചുറ്റിത്തിരിഞ്ഞു പോകുന്നതിനു പകരം കാസർകോടു നിന്നും വേറെ വഴികൾ ബെംഗളുരുവിനുണ്ട്.

കാസർകോഡ്-മൂളിയാർ-മുള്ളേരിയ-ജൽസൂർ-ദുഗ്ഗലഡ്കാ--ഗുതികരു-സുബ്രഹ്മണ്യ-സക്ലേശ്പൂർ-ഹാസൻ- ചിക്കഗൊണ്ടനഹള്ളി-ബെല്ലൂർ ക്രോസ്-യഡിയൂർ-നലേമംഗല-യശ്വന്ത്പൂർ-വഴി ബെംഗളുരുവിലെത്താം.

മൈസൂർ പോകാതെ പോകുന്ന ഈ റൂട്ടിന് 371 കിലോമീറ്റർ ദൂരമേയുള്ളൂ.

കാസർകോഡ് നിന്നും ഒരു 60 മിനിട്ട്...യാത്ര പോയാലോ...

കാസർകോഡു നിന്നും മുള്ളേരിയയിലേക്ക്

കാസർകോഡു നിന്നും മുള്ളേരിയയിലേക്ക്

കാസർകോഡു നിന്നും യാത്ര പുറപ്പെടുമ്പോൾ ആദ്യം എത്തുന്ന പ്രധാന സ്ഥലങ്ങളിലൊന്നാണ് മുള്ളേരിയ. കാസർകോഡു നിന്നും നായ്മാർമൂല ജംങ്ഷൻ-നലമിലെ-ചേർക്കല-മൂളിയാർ-കാടകം വഴി മുള്ളേരിയയിലെത്താം. 24.7 കിലോമീറ്റർ ദൂരമാണ് ഈ വഴി സ‍ഞ്ചരിക്കുവാനുള്ളത്. ഏകദേശം 40 മിനിറ്റ് സമയമെടുക്കും.

ഇതുകൂടാതെ നായൻമാർമൂല ജംഗ്ഷനിൽ നിന്നും ഈലംപാടി- ചരലട്ക-നെക്രജെ വഴിയും ചേർക്കല ജംഗ്ഷനിൽ നിന്നും നെല്ലക്കാട്ടെ എത്തി അവിടുന്ന് നെക്രജ വഴിയും മുള്ളേരിയയിലെത്താം.

 മുള്ളേരിയയിൽ നിന്നും ജൽസൂറിലേക്ക്

മുള്ളേരിയയിൽ നിന്നും ജൽസൂറിലേക്ക്

മുള്ളേരിയ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ജൽസൂർ ആണ്. ചെർക്കള-ജൽസൂർ പാതയിലൂടെ ആദൂർ വഴി മുന്നോട്ട് പോകാം. കുന്താർ എന്ന സ്ഥത്തിനടുത്തായാണ് കേരളത്തിന്റെയും കർണ്ണാടകയുടെയും അതിർത്തി സ്ഥിതി ചെയ്യുന്നത്. മുള്ളേരിയയിൽ നിന്നും ജൽസൂറിലേക്ക് 25 കിലോമീറ്ററാണ് ദൂരം. ഇതേ റൂട്ടിലേക്ക് മറ്റു രണ്ടു വഴികൾ കൂടിയുണ്ടെങ്കിലും ദൂരവും റോഡിന്റെ അവസ്ഥയും വെച്ചു നോക്കുമ്പോൾ ഇതുതന്നെയാണ് മികച്ചത്.

ജൽസൂർ

ജൽസൂർ

ദക്ഷിണ കന്നഡ ജില്ലയിൽ സുള്യ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ടിപ്പിക്കൽ കർണ്ണാടകൻ ഗ്രാമമാണ് ജൽസൂർ. മംഗലാപുരം, കാസർകോഡ്, മടിക്കരി എന്നീ മൂന്നു സ്ഥലങ്ങളെ കടൽത്തീരവുമായും കൂർഗുമായും തമ്മിൽ ബന്ധിപ്പിക്കുന്ന സ്ഥലമാണ് ജൽസൂർ.

PC:Prof tpms

ജൽസൂരിൽ നിന്നും

ജൽസൂരിൽ നിന്നും

ജൽസൂരില്‍ നിന്നും ഇനി പോകേണ്ടത് ദുഗ്ഗലഡ്ക എന്ന ഗ്രാമത്തിലേക്കാണ്. സുള്യയിൽ നിന്നും പത്തു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന് മലബാറിലെ മലയോരങ്ങളുടെ ഭംഗി തന്നെയാണുള്ളത്. റബറും കുരുമുളകും തെങ്ങും കവുങ്ങും ഒക്കെ കൃഷി ചെയ്യുന്ന ഇടങ്ങളും പശ്ചിമഘട്ടത്തിന്റെ സാന്നിധ്യവും കാടുകളും ഒക്കെ കേരളത്തിലെ ഒരു ഗ്രാമം പോലെ ഇതിനെ തോന്നിപ്പിക്കുന്നു. ശിവൻറെ കാവൽഭൂതങ്ങളിലൊരാളായ ഭൂതയിൽ നിന്നുമാണ് സ്ഥലത്തിന് ഈ പേരു ലഭിക്കുന്നത്.

ജൽസൂരിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ ദുഗ്ഗലഡ്കയിലെത്താം.

ഇനി സുബ്രഹ്മണ്യ

ഇനി സുബ്രഹ്മണ്യ

ദുഗ്ഗലഡ്കയിൽ നിന്നും ഇനി യാത്ര സുബ്രമണ്യയിലേക്കാണ്. ഏറെ പ്രസിദ്ധമായ കുക്കെ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന സുബ്രഹ്മണ്യയുടെ യഥാർഥ പേര് കുക്കെ പട്ടണ എന്നാണ്. കുമാരധാര നദിയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ ഗ്രാമം കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരുടെ ഇടത്താവളങ്ങളിലൊന്നാണ്. സുബ്രഹ്മണ്യനെ നാഗമായാണ് ഇവിടെ ആരാധിക്കുന്നത്. ആ ഗ്രാമത്തിലെ ഗുഹകളിൽ വാസുകിയും മറ്റു സർപ്പങ്ങളും സുഹബ്രഹ്മണ്യന്റെ സംരക്ഷണയിൽ വസിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

കുമാര പർവ്വതയിലേക്കുള്ള ട്രക്കിങ്ങ് തുടങ്ങുന്ന സ്ഥലം കൂടിയാണിത്.

ദുഗ്ഗലഡ്കയിൽനിന്നും സുബ്രഹ്മണ്യയിലേക്ക് മൂന്നു വഴികളാണുള്ളത്. അതിൽ നെല്ലൂർകെരാജെ-ദേവച്ചല്ല-ഗുതിഗരു-ഉറുമ്പിമൂലെ വെള്ളച്ചാട്ടം വഴി സുബ്രഹ്മണ്യയിലെത്താം. 30 കിലോമീറ്ററാണ് ഈ വഴിയുള്ള ദൂരം.

PC:Natrajdr

സുബ്രഹ്മണ്യ-സക്ലേശ്പൂർ-ഹാസൻ

സുബ്രഹ്മണ്യ-സക്ലേശ്പൂർ-ഹാസൻ

സുബ്രഹ്മണ്യപുരത്തു നിന്നും ഇനി യാത്ര സകലേശ്പൂർ വഴി ഹാസനിലേക്കാണ്. ബെംഗളുരുവിൽ നിന്നും 183 കിലോമീറ്റർ അകലെയാണ് ഹാസൻ സ്ഥിതി ചെയ്യുന്നത്. 12-ാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട് വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന ഹസനാംബ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ആകർഷണം. ഹൊയ്സാല ഭരണകാലത്തിന്റെ തുടക്കം മുതലേ ഉണ്ടായിരുന്ന ഒരു നഗരമാണിത്. സുബ്രഹ്മണ്യയിൽ നിന്നും സകലേശ്പൂർ വഴിയാണ് ഹാസനിലെത്തുന്നത്. 100 കിലോമീറ്റർ ദൂരമാണ് ഉള്ളത്. സുബ്രഹ്മമ്യയിൽ നിന്നും ശനിവരസന്തെ-മല്ലിപ്പട്ട്ണ-അരകലഗുഡ് വഴിയും ഹാസനിലെത്താം. മുൻപത്തെ വഴിയിൽ നിന്നും 9 കിലോമീറ്റർ അധികം സഞ്ചരിച്ചാൽ മാത്രമേ ഇതുവഴി ഹാസനിലെത്താൻ കഴിയൂ.

കാപ്പിത്തോട്ടങ്ങൾക്കും ഏലം കുരുമുളക് കൃഷികൾക്കും പേരുകേടട സക്ലേശ്പൂർ ഹാസനോട് ചേർന്ന മറ്റൊരു സ്ഥലമാണ്.

ഹാസനിൽ നിന്നും ഷെട്ടിഹള്ളി വഴി ബെല്ലൂർ ക്രോസ്

ഹാസനിൽ നിന്നും ഷെട്ടിഹള്ളി വഴി ബെല്ലൂർ ക്രോസ്

ഇനിയുള്ള വഴി ഹാസനിൽ നിന്നും ബെല്ലൂരിലേക്കാണ്. സഞ്ചാരികൾക്കിടയിൽ ഏറെ പ്രശസ്തമായ ഷെട്ടിഹള്ളി റോസറി ചർച്ച് കണ്ട് ബെല്ലൂർ ക്രോസിലെത്താം. 77.5 കിലോമീറ്റർ ദൂരമാണ് ഈ യാത്രയ്ക്ക് എടുക്കുന്നത്.

PC: Bikashrd

ഷെട്ടിഹള്ളിയില്‍ നിന്നും ഒന്നു തിരിഞ്ഞാൽ ശ്രാവണബലഗൊള

ഷെട്ടിഹള്ളിയില്‍ നിന്നും ഒന്നു തിരിഞ്ഞാൽ ശ്രാവണബലഗൊള

ബെല്ലൂർ ക്രോസ് എത്തുന്നതിനു മുൻപേ ഷെട്ടിഹള്ളിയിൽ നിന്നും ഒന്നു തിരഞ്ഞാൽ പ്രസിദ്ധ തീർഥാടന വിനോദ സഞ്ചാര കേന്ദ്രമായ ശ്രാവണബലഗൊളയിലെത്താം.

ചന്നരായ്പട്ടണയ്ക്ക് സമീപം ബെംഗളുരുവിൽ നിന്നും 144 കിലോമീറ്റർ അകലെയാണ് ശ്രാവണബലഗൊള.ജൈനമതക്കാരുടെ പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിലൊന്നായ ഇവിടം പ്രശസ്തമായിരിക്കുന്നത് ഗോമതേശ്വര ബാഹുബലി പ്രതിമയുടെ പേരിലാണ്. രണ്ടായിരത്തി മുന്നൂറിലധികം വർഷത്തെ ചരിത്രം ഉറങ്ങുന്നു എന്നു വിശ്വസിക്കപ്പെടുന്ന ഇവിടം ഇന്ദ്രഗിരി, വിന്ദ്യാഗിരി എന്നീ രണ്ടു കുന്നുകൾക്കും അവയ്ക്കിടയിലെ കുളങ്ങൾക്കും പ്രശസ്തമാണ്. ഇന്ത്യയിൽ ഏറ്റവും അധികം ദിഗംബര ക്ഷേത്രങ്ങൾ കാണപ്പെടുന്നതും ഇവിടെയാണ്. വളരെ വ്യത്യസ്തവും ആകർഷകവുമായ വാസ്തു വിദ്യയാലും കൊത്തുപണികളാലും നിർമ്മിക്കപ്പെട്ടിരിക്കുന്ന ഇവിടുത്തെ ശില്പഭംഗിയാണ് സന്ദർശകരെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകം.

PC:Ananth H V

ഷെട്ടിഹള്ളിയിൽ നിന്നും ബെംഗളുരുവിലേക്ക്

ഷെട്ടിഹള്ളിയിൽ നിന്നും ബെംഗളുരുവിലേക്ക്

ഷെട്ടിഹള്ളിയിൽ നിന്നും ഇനി യാത്ര നമ്മുടെ ലക്ഷ്യസ്ഥനമായ ബെംഗളുരുവിലേക്കാണ്. യഡിയൂർ-നലേമംഗല-യശ്വന്ത്പൂർ-വഴിയാണ് ഇനി ബെംഗളുരുവിലെത്തുന്നത്. ഷെട്ടിഹള്ളിയിൽ നിന്നും യെഡിയൂരിലേക്ക് 41.3 കിലോമീറ്റർ ദുരമാണുള്ളത്. ഏകദേശം മുക്കാൽ മണിക്കൂർ കൊണ്ട് ഈ ദൂരം സഞ്ചരിക്കാം. ഇവിടെ നിന്നും അടുത്ത പ്രധാനപ്പെട്ട സ്ഥലം നലമംഗലയാണ്. രണ്ടു വഴികൾ ഈ യാത്രയ്ക്കുണ്ടെങ്കിലും യെഡിയൂർ-ചിക്കഗൊണ്ടനഹള്ളി-യാഡിയൂർ-കുനിഗൽ വഴി നലേമംഗലയിലെത്തുന്ന രീതി തിരഞ്ഞെടുക്കുന്നതാണ് നല്ലത്. മികച്ച റോഡായതിനാൽ രണ്ടര മണിക്കൂറിനുള്ളിൽ 156 കിലോമീറ്റർ ദൂരം പിന്നിടാൻ കഴിയും. നലേമംഗലയിൽ നിന്നും യശ്വന്ത്പൂരിലേക്ക് 21.4 കിലോമീറ്റര്‍ ദൂരമാണ്. ഇവിടെ നിന്നും ബെംഗളുരുവിലേക്ക് 10 കിലോമീറ്റർ ദൂരമേയുള്ളൂ. ഏതുവഴി തിരഞ്ഞടുത്താലും അരമണിക്കൂർ സമയം കൊണ്ട് യശ്വന്ത്പൂരിൽ നിന്നും ബെംഗളുരുവിലെത്താൻ കഴിയും.

പാലക്കാടു നിന്നും ബെംഗളുരുവിലേക്ക് ഇത്രയും എളുപ്പമുള്ള വഴി അറിയുമോ

കണ്ണൂരില്‍ നിന്നും വഴികള്‍ രണ്ട്...ലക്ഷ്യം ബെംഗളുരു

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more