Search
  • Follow NativePlanet
Share
» »ഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾ

ഹോൺബിൽ മുതൽ സാൻഡ് ആർട്ട് വരെ...ഡിസംബറ്‍ ആഘോഷിക്കാൻ ഈ വഴികൾ

യാത്രകൾ ഏതു തരത്തിലുള്ളതാണെങ്കിലും ആരുടെയൊപ്പമുള്ളതാമെങ്കിലും അതിലെ ഏറ്റവും വലിയ സന്തോഷം യാത്രയ്ക്കിടയിലെ ആഘോഷങ്ങൾ തന്നെയാണ്. യാത്രയും എത്തിച്ചേരേണ്ട സ്ഥലവും മാത്രമല്ല, എത്തുന്നിടത്തെ പ്രത്യേക ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ പറ്റിയാൽ അതൊരു വ്യത്യസ്ത അനുഭവമായിരിക്കും. ആഘോഷങ്ങൾ നിറഞ്ഞു നിൽക്കുന്ന ഡിസംബറിലെ യാത്രകൾക്ക് ഇങ്ങനെയൊരു പ്രത്യേകതയുണ്ട്. ന്യൂ ഇയറിന്‍റെ വരവും ക്രിസ്തുമസ് കാലവും പിന്നെ അവധിയും കൂടിയാകുമ്പോൾ യാത്രകൾ അടിപൊളിയാകും എന്നതിൽ സംശയമില്ല. ഇതാ ഡിസംബർ മാസത്തിൽ നടക്കുന്ന പ്രധാന ആഘോഷങ്ങളും മേളകളും പരിചയപ്പെടാം. അതനുസരിച്ചാവട്ടെ ഡിസംബറിലെ യാത്രകൾ

ഹോൺബിൽ ഫെസ്റ്റിവൽ

ഹോൺബിൽ ഫെസ്റ്റിവൽ

നാഗാലാൻഡിന്റെ സംസ്കാരവും ആചാരങ്ങളും തേടിയെത്തുന്നവർക്കു മുന്നിൽ തുറന്നു കിട്ടുന്ന വാതിലാണ് ഹോൺബിൽ ഫെസ്റ്റിവൽ. വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ രണ്ടായിരത്തിൽ ആരംഭിച്ച ഈ പരിപാടി നാഗാലാൻഡ് ഗവൺമെന്‍റിന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. നാഗകളുടെ സംസ്കാരം, ഭാഷകൾ, ആചാരങ്ങൾ എന്നിവയെ സംരക്ഷിക്കുക എന്ന ലക്ഷ്യമാണ് ഇതിനുള്ളത്. ഇവിടുത്തെ 16 ഗോത്രങ്ങളെയും പ്രതിനിധാനം ചെയ്യുന്ന കാര്യങ്ങൾ ഇവിടെ കാണാം

നാഗാലാൻഡിന്റെ തനത് വിഭവങ്ങള്‍ വിളമ്പുന്ന ഇടങ്ങൾ മുതൽ കരകൗശല വസ്തുക്കളും മ്യൂസിയവും പരമ്പരാഗത കലകളും ആഘോഷവും ഒക്കെ ഇവിടെ കാണാം. അന്താരാഷ്ട്ര റോക്ക് സംഗീതോത്സവമാണ് ഇവിടുത്തെ പ്രധാന ആകർഷണം.നാഗന്മാരുടെ കലകളെയും സംസ്കാരത്തെയും ഒറ്റക്കാഴ്ചയിൽ അല്ലെങ്കിൽ ഒറ്റ യാത്രയിൽ തന്നെ അടുത്തറിയുവാൻ സാധിക്കുന്നതിനാൽ ഇതൊരവസരമായി കണ്ട് വരുന്നവർ ഒരുപാടുണ്ട്. നാഗാ ഫെസ്റ്റിവലിന്റെ ആദ്യത്തെയും അവസാനത്തെയും മൂന്ന് ദിവസങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടത്.

PC:Vikramjit Kakati

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ നിന്ന് പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള കിസാമാ ഗ്രാമത്തിലെ നാഗാ ഹെറിറ്റേജ് വില്ലേജിലാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. എല്ലാ വർഷവും ഡിസംബർ ഒന്നു മുതൽ 10 വരെയാണ് ഹോൺബിൽ ഫെസ്റ്റിവൽ.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ലവർ പങ്കെടുക്കുന്ന ആഘോഷം ആ.തിനാൽ തന്നെ മാസങ്ങൾക്കു മുൻപേ ഹോട്ടലുകൾ ബുക്കിങ് തുടങ്ങിയിരിക്കും. താമസ സൗകര്യം ഉറപ്പിച്ചതിനു ശേഷം മാത്രം യാത്ര പ്ലാൻ ചെയ്യുക.

നാഗാലാൻഡിൽ സഞ്ചരിക്കുന്നതിന് ഇന്ന‍ർലൈൻ പെർമിറ്റ് ആവശ്യമാണ്. ദിമാപൂരിൽ നിന്നും നാലഞ്ച് മണിക്കൂർ നീണ്ട യാത്ര വേണം ഇവിടെ എത്തുവാൻ.

PC:Mitu Gogoi

കുംഭാൽഗഡ് ഫെസ്റ്റിവൽ

കുംഭാൽഗഡ് ഫെസ്റ്റിവൽ

ചൈനയിലെ വന്മതിലിനൊപ്പം നിൽക്കുന്ന നിർമ്മിതിയായ കുംഭാൽഗഡ് കോട്ടയെക്കുറിച്ച് കേൾക്കാത്തവർ കാണില്ല. ചൈനയിലെ വന്മതിൽ കഴിഞ്ഞാൽ ഇത് ലോകത്തിൽ നീളം കൂടിയ രണ്ടാമത്തെ വന്മതിലായി അറിയപ്പെടുന്ന കുെഭാൽഗഡ് രാജസ്ഥാനിലെ മേവാറിൽ ആരവല്ലി മലനിരകൾക്ക് മുകളിലായാണ് സ്ഥിതി ചെയ്യുന്നത്. യുനസ്കോയുടെ പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ഈ കോട്ട ഉദയ്പൂരിൽ നിന്നും 82 കിലോമീറ്റർ അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വാർഷിക ആഘോഷമായ കുംഭാൽഗഡ് ഫെസ്റ്റിവൽ രാജസ്ഥാന്‍റെ തനത് കലകളെയും സംസ്കാരത്തെയും പ്രദർശിപ്പിക്കുന്ന ഇടമാണ്. ഒരൊറ്റ കുടക്കീഴിൽ ഒരായിരം കാഴ്ചകൾ കണ്ടിറങ്ങാം എന്നതാണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്ന കാര്യം.

സന്ദർശകരെ വെറുതേയിരിക്കുവാൻ സമ്മതിക്കാത്ത വിധത്തിൽ ആഘോഷങ്ങളാണ് ഇവിടുത്തെ പ്രത്യേകത. പകലും വൈകുന്നേരവും രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പരിപാടി ഒരുക്കിയിരിക്കുന്നത്. പകൽ സമയം ഗ്രാമീണരുടെയും മറ്റും ജ്വല്ലറി, ഭക്ഷണങ്ങൾ, വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ പ്രദർശനം ആയിരിക്കും. വൈകിട്ടാകുമ്പോഴേയ്ക്കും അത് ഡാൻസിനും മ്യൂസിക് ഷോകൾക്കും വഴിമാറും.

PC:Antoine Taveneaux

ശ്രദ്ധിക്കുവാൻ

ശ്രദ്ധിക്കുവാൻ

ഡിസംബർ 1 മുതൽ 3 വരെയാണ് കുംഭാൽഗഡ് ഫെസ്റ്റിവൽ നടക്കുന്നത്. രാജസ്ഥാനിലെ മേവാറിൽ ആരവല്ലി മലനിരകൾക്ക് മുകളിലായി കുംഭാൽഗഢ് വന്യജീവി സങ്കേതത്തിന്റെ ഭാഗമായായാണ് കുംഭാൽഗഢ് കോട്ടയുള്ളത്.

PC:Rishabh jain 24feb

മാമല്ലപുരം ഡാൻസ് ആർട്ട് ഫെസ്റ്റിവൽ

മാമല്ലപുരം ഡാൻസ് ആർട്ട് ഫെസ്റ്റിവൽ

ഇന്ത്യയിലെ പ്രാചീന തുറമുഖങ്ങളിലൊന്നായ മാമല്ലപുരം എന്ന മഹാബലിപുരത്ത് നടക്കുന്ന ആഘോഷമാണ് മാമല്ലപുരം ഡാൻസ് ആർട്ട് ഫെസ്റ്റിവൽ. തമിഴ്നാട് വിനോദ സഞ്ചാര വകുപ്പിന്റെ നേതൃത്വത്തിലാണ് ഇവിടെ

മാമല്ലപുരം ഡാൻസ് ആർട്ട് ഫെസ്റ്റിവൽ എന്ന ഗംഭീര പരിപാടി നടത്തുന്നത്. ഭരതനാട്യം, കുട്ടിപ്പുടി, കഥക്,ഒഡീഷി,കഥകളി തുടങ്ങിയവയാണ് ഇവിടെ അരങ്ങേറുന്നത്. കല്ലിൽ കൊത്തിയിറക്കിയിരിക്കുന്ന രൂപങ്ങളുടെ മുന്നിൽ ദൈവദത്തമായ കലകൾ അവതരിപ്പിച്ച് സായൂജ്യമടയുവാൻ ഒരുപാട് കലാകാരന്മാർ ഇവിടെ എത്തുന്നു.

2019 ഡിസംബർ 25 മുതൽ 2020 ജനുവരി 15 വരെയാണ് ഡാൻസ് ഫെസ്റ്റിവൽ നടക്കുന്നത്. ചെങ്കൽപ്പേട്ട് 29 കിമീ, ചെന്നൈ 58 കിമീ എന്നിവയാണ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ.

ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പേട്ട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിന്നും ഇവിടേക്ക് സ്ഥിരം ബസുകളുണ്ട്.

ഇന്‍റർനാഷണൽ സാൻഡ് ആർട്ട് ഫെസ്റ്റിവൽ

ഇന്‍റർനാഷണൽ സാൻഡ് ആർട്ട് ഫെസ്റ്റിവൽ

ഒഡീഷ സർക്കാരിന്‍റെ നേതൃത്വത്തിൽ കൊണാർക്കിനു സമീപത്തുള്ള ചന്ദ്രബാഗാ ബീച്ചിൽ നടക്കുന്ന ആഘോഷമാണ് ഇന്‍റർനാഷണൽ സാൻഡ് ആർട്ട് ഫെസ്റ്റിവൽ. മണലിൽ വിസ്മയങ്ങൾ തീർക്കുവാൻ താല്പര്യമുള്ളവർക്കും ഏത് ആസ്വദിക്കേണ്ടവർക്കും ഇവിടേക്ക് വരാം. സാൻഡ് ആര്‍ട്ടില‍െ വിദഗ്ദരായവർ മണലിൽ തീർക്കുന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രധാന ആകർഷണം.

കൊണാർക്ക് ഡാൻസ് ഫെസ്റ്റിവലിന്റെ ഭാഗമായി 2015ലാണ് സാന്ഡ് ആർട്ട് ഫെസ്റ്റിവലിന് തുടക്കമാകുന്നത്.

ഡിസംബർ 1 മുതൽ 5 വരെയാണ് സാൻഡ് ആർട്ട് ഫെസ്റ്റിവൽ നടക്കുന്ന സമയം.

ഇതുവരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാൻ !!

ഭൂപടത്തിൽ പോലും പതിയാത്ത ചർച്ച് വാലി-ഹിമാചലിലെ അറിയപ്പെടാത്ത ഗ്രാമം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more