Search
  • Follow NativePlanet
Share
» »കന്യാകുമാരിയും തഞ്ചാവൂരുമല്ല...തമിഴ്നാട്ടിൽ കാണേണ്ട ഇടങ്ങൾ ഇതാണ്

കന്യാകുമാരിയും തഞ്ചാവൂരുമല്ല...തമിഴ്നാട്ടിൽ കാണേണ്ട ഇടങ്ങൾ ഇതാണ്

തമിഴ്നാട്ടിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട, ഇവിടുത്തെ അതിശയിപ്പിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം...

ഇന്ത്യയിൽ ഏറ്റവും അധികം സഞ്ചാരികൾ തിരഞ്ഞെത്തുന്ന ഇടങ്ങളിലൊന്നാണ് തമിഴ്നാട്. വ്യത്യസ്തമായ രുചികൾ മുതൽ ക്ഷേത്രങ്ങളും ആചാരങ്ങളും കൊട്ടാരങ്ങളും മലകളും ഒക്കെയായി കരങ്ങി നടന്നു കണ്ടു തീർക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട് ഇവിടെ. തമിഴ്നാട്ടിലെ കാഴ്ചകളിൽ ഒഴിവാക്കുവാൻ പറ്റാത്തതാണ് ഇവിടുത്തെ ക്ഷേത്രങ്ങൾ. ക്ഷേത്രത്തിന്റെ ചുറ്റിലും രൂപപ്പെട്ട നഗരങ്ങൾ തമിഴ് മണ്ണിന്റെ പ്രത്യേകതയാണ്. തമിഴ്നാട്ടിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുമ്പോൾ തീർച്ചയായും സന്ദർശിച്ചിരിക്കേണ്ട, ഇവിടുത്തെ അതിശയിപ്പിക്കുന്ന സ്ഥലങ്ങൾ പരിചയപ്പെടാം...

അണ്ണാ ഫ്ലൈ ഓവർ

അണ്ണാ ഫ്ലൈ ഓവർ

ചെന്നൈയിൽ ഒഴിവാക്കാനാവാത്ത കാഴ്ചകൾ പലതുണ്ടെങ്കിലും അതിൻ നിന്നെല്ലാം വ്യത്യസ്തമാണ് ഇവിടുത്തെ അണ്ണാ ഫ്ലൈ ഓവർ. ഇന്ത്യയിലെ തന്നെ മികച്ച നിലവാരത്തിൽ നിർമ്മിക്കപ്പെട്ടിരിക്കുന്ന അണ്ണാ ഫ്ലൈ ഓവർ നിർമ്മിച്ച കാലഘട്ടത്തിൽ രാജ്യത്തെ ഏറ്റവും നീളമേറിയ ഫ്ലൈ ഓവറുകളിൽ ഒന്നായിരുന്നു. 1973 ലാണ് ഇത് നിർമ്മിക്കുന്നത്. പണ്ടു കാലത്തെ ജമിനി സ്റ്റുഡിയോയ്ക്ക് സമീപം സ്ഥതിി ചെയ്തിരുന്തിനാൽ ഇത് ജെമിനി ഫ്ലൈ ഓവർ എന്നും അറിയപ്പെടുന്നു.

ഓറോവിൽ

പോണ്ടിച്ചേരിയിൽ നിന്നും എട്ടു കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഓറോവിൽ പ്രഭാതത്തിന്റെ നഗരം എന്നാണ് അറിയപ്പെടുന്നത് വില്ലുപുരത്തിനു സമീപം, സ്ഥിതി ചെയ്യുന്ന ഓറോവിൽ ഒരു ആഗോള നഗരമാണ്.ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വേലിക്കെട്ടുകൾ പൊളിച്ച് മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്ന ഇവിടം വിവിധ രാജ്യത്തിൽ നിന്നുള്ള ആളുകൾ ഒരേ മനസ്സോടെ കഴിയുന്ന ഇടങ്ങളിലൊന്നു കൂടിയാണ്.
അരബിന്ദോയുടെ ശിഷ്യയായ മിറ അൽഫാൻസ എന്ന ഫ്രഞ്ച് വനിത 1968ൽ ആണ് ഒറോവിൽ എന്ന ഈ വിശ്വമാനവിക ഗ്രാമം സ്ഥാപിച്ചത്. അമ്മ എന്നാണ് മിറ അൽഫാൻസ അറിയപ്പെട്ടിരുന്നത്. ആത്മീയതയിലൂടെ മാനവിക ഐക്യം സാധ്യമാക്കുക എന്ന ലക്ഷ്യമായിരുന്നു ഒറോവിൽ സ്ഥാപിക്കുന്നതിന് പിന്നിൽ അമ്മയ്ക്ക് ഉണ്ടായിരുന്നത്.

2000 ഏക്കർ സ്ഥലത്താണ് ഓറോവിൽ സ്ഥിതി ചെയ്യുന്നത്. അൻപതിന് അടുത്തുള്ള രാജ്യങ്ങളിൽ നിന്നാണ് 120 സെറ്റിൽമെന്റുകളിലായി 2100 ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്.

മഹാബലിപുരം

മഹാബലിപുരം

പുരാതന കാലത്തെ തുറമുഖ നഗരങ്ങളിലൊന്നായി ചരിത്രത്തിൽ അറിയപ്പെടുന്ന മഹാബലിപുരം ചരിത്രക്കാഴ്ചകൾ കൊണ്ട് ലമ്പന്നമായ നാടാണ്. യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്ന ഇവിടെ മനോഹരമായ കാഴ്ചകൾ ഒരുപാടുണ്ട്. ബംഗാൾ ഉൾക്കടലിലേക്കിറങ്ങി സ്ഥിതി ചെയ്യുന്ന ഷോർ ടെമ്പിൾ, ക്ഷേത്രത്തിന്റെ രഥങ്ങളെ പോലെ ഭീമൻ കല്ലുകളിൽ നിന്ന് നിർമ്മിച്ചിരിക്കുന്ന അഞ്ചു രഥങ്ങൾ, മഹാബലിപുരത്തെ കുന്നിൻ ചെരുവുകളിലെ ഗുഹകൾ, ഇന്ദ്രത്തിന്റെ കോപത്തിൽ നിന്ന് തന്റെ ജനത്തെ സംരക്ഷിക്കാനായി ഗോവർദ്ധ പർവതം ഉയർത്തി നിൽക്കുന്ന കൃഷ്ണന്റെ കഥ വിവരിക്കുന്ന കൃഷ്ണ മണ്ഡപം, തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന കാഴ്ചകൾ.

യേർക്കാട്

പച്ചപ്പും തണുപ്പും കൊണ്ട് സ‍ഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളിലൊന്നാണ് യേർക്കാട്. പൂര്‌വ്വ ഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന ഈ കുന്നിൻ പ്രദേശം മനസ്സും ശരീരവും ചിൽ ആക്കുവാൻ പറ്റിയ ഇടമാണ്. സേലത്തു നിന്നും 30 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന യേർക്കാട് സേലത്തിന്റെ വേനൽക്കാല വസതി എന്നും അറിയപ്പെടുന്നു. പാവങ്ങളുടെ ഊട്ടി എന്നും ഇതിനു പേരുണ്ട്. സഞ്ചാരികളെ ആകർഷിക്കുവാൻ വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന ഇവിടെ കാപ്പിത്തോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളുമാണ്ട്. ഇതിനിടയിലെ തമാസമാണ് പ്രധാന ആകർഷണം.

വാൽപ്പാറ

തമിഴ്നാട്ടിൽ സഞ്ചാരികളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് വാൽപ്പാറ. സമുദ്ര നിരപ്പിൽ നിന്നും 3500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഇവിടം പ്രകൃതി ഭംഗിയുടെ കാര്യത്തിൽ മറ്റൊരു നാടിനും തോൽപ്പിക്കുവാൻ പറ്റാത്ത ഇടം കൂടിയാണ്. കാട്ടിലൂടെയുള്ള യാത്ര ആസ്വദിക്കുവാനായി റൈഡേഴ്സ് ഏറ്റവും അധികം തിരഞ്ഞെടുക്കുന്ന വഴിയും ഇതാണ്. ആതിപ്പള്ളിയിൽ നിന്നും വാൽപ്പാറയിലേക്കുള്ല പാതയാണ് മലയാളികളുടെ പ്രിയപ്പെട്ട പാത. ഹെയർപിൻ റോഡുകളും കാടും ഒക്കെ ചേർന്നുള്ള യാത്ര അതിശയിപ്പിക്കുന്നതാണ്.

മേഘമല

നമ്മുടെ നാട്ടിലെ മൂന്നാറിനെ കടത്തിവെട്ടുന്ന സൗന്ദര്യവുമായി നിൽക്കുന്ന ഇടമാണ് തേനി ജില്ലയിലെ മേഘമല. ഭൂമിയിലെ പറുദീസ് എന്നു സഞ്ചാരികൾ സ്നേഹപൂർവ്വം വിളിക്കുന്ന മേഘമല കാടുകളും അരുവികളും തേയിലത്തോട്ടങ്ങളും ആകാശം ഇറങ്ങി വരുന്ന പോലുള്ള കാഴ്ചകളും ഒക്കെയായി സമ്പന്നമായ ഇടമാണ്. രാവും പകലും ഇടതടവില്ലാതെ വീശുന്ന കാറ്റും പുകപോയെ എത്തുന്ന കോടമ‍ഞ്ഞുമാണ് ഇവിടുത്തെ പ്രത്യേകത. ചെരിഞ്ഞ പ്രതലത്തിൽ അടുക്കടുക്കായി വെച്ചിരിക്കുന്ന പോലുള്ള തേയിലത്തോട്ടങ്ങൾ കാണേണ്ട കാഴ്ച തന്നെയാണ്. 18 വളവുകൾ കയരി വേണം ഇവിടെ എത്തുവാൻ.

കൂനൂർ

സ്വർഗ്ഗം ഭൂമിയിലേക്ക് ഇറങ്ങിവന്നോ എന്നു തോന്നിപ്പിക്കുന്ന തരത്തിൽ മനോഹരമായ ഇടമാണ് കൂനൂർ. ഊട്ടിയോട് ചേർന്നു സ്ഥിതി ചെയ്യുന്ന കൂനൂർ തമിഴ്നാട് സന്ദർശിക്കുമ്പോൾ ഒഴിവാക്കുവാൻ പാടില്ലാത്ത ഇടങ്ങളിൽ ഒന്നാണ്. കാതറീൻ വെള്ളച്ചാട്ടം, ലോസ് ഫാൾസ്, ഹിഡൻ വാലി, ഡോൾഫിൻസ് നോസ് തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന ഇടങ്ങൾ.

തേങ്ങാപട്ടണം ബീച്ച്

തമിഴ്നാട്ടിൽ കേരളത്തിന്റെ ഒരു മിനിയേച്ചർ രൂപമാണ് തേങ്ങാപട്ടിണം ബീച്ച്. ഒട്ടേറെ തെങ്ങിൻതോപ്പുകളാൽ നിറഞ്ഞു നിൽക്കുന്ന ബീച്ചാണ് തേങ്ങാപ്പട്ടണം ബീച്ച്. താമ്രപാണി നദിയും അറബിക്കടലും സംഗമിക്കുന്ന ഇടത്താണ് ഇതുള്ളത്. കന്യാകുമാരിയിലെ പൈന്‍കുളം ഗ്രാമത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. കന്യാകുമാരിയിൽ നിന്നും 54 കിലോമീറ്ററും നാഗർകോവിലിൽ നിന്നും 37 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്ററും അകലെയാണ് തേങ്ങാപ്പട്ടണം ബീച്ചുള്ളത്.

ലവ്ഡെയ്ൽ

കൂനൂരിനടുത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ മറ്റൊരിടമാണ് ലവ്ഡെയ്ൽ. നീലഗിരി പൈതൃക തീവണ്ടി കടന്നു പോകുന്ന പ്രധാന സ്റ്റേഷനുകളിൽ ഒന്നാണിത്. സമുദ്ര നിരപ്പിൽ നിന്നും 7200 അടി മുകളിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. ഊട്ടിയിൽ നിന്നും അഞ്ച് കിലോമീറ്റർ മാത്രം അകലെയാണങ്കിലും ഊട്ടിയുടെ ബഹളങ്ങളൊന്നും എത്തിയിട്ടില്ലാത്ത പ്രദേശം കൂടിയാണിത്.

ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!! ഒരുതുണ്ട് താളിയോലയിൽ എഴുതപ്പെട്ട ജന്മരഹസ്യങ്ങൾ!!

ശിവഭഗവാൻ ഭരതനാട്യമാടിയ തമിഴ്നാട്ടിലെ പഞ്ചക്ഷേത്രങ്ങൾ ശിവഭഗവാൻ ഭരതനാട്യമാടിയ തമിഴ്നാട്ടിലെ പഞ്ചക്ഷേത്രങ്ങൾ

അഞ്ച് പകലിൽ ഭാരതത്തെ കണ്ടറിയാൻ ഒരു യാത്ര അഞ്ച് പകലിൽ ഭാരതത്തെ കണ്ടറിയാൻ ഒരു യാത്ര

Read more about: tamil nadu travel guide coonoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X