Search
  • Follow NativePlanet
Share
» »ബാംഗ്ലൂരും മൈസൂരും മാത്രമല്ല കര്‍ണാടകയിലെ നഗരങ്ങള്‍

ബാംഗ്ലൂരും മൈസൂരും മാത്രമല്ല കര്‍ണാടകയിലെ നഗരങ്ങള്‍

By Maneesh

കര്‍ണാടകയിലെ നഗരങ്ങള്‍ എന്ന് പറയുമ്പോള്‍ മൂന്ന് നഗരങ്ങളാണ് സാധാരണ നമ്മുടെ മനസിലേ‌ക്ക് വരാറുള്ളത്. അതിലൊന്ന് കര്‍ണാടകയുടെ തലസ്ഥാനമായ ബാംഗ്ലൂര്‍ തന്നെ പിന്നെയുള്ളത് മൈസൂരും മംഗലാപുരമെന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിക്കുന്ന മംഗളൂരുവും.

ഫ്‌ളൈറ്റ് ബുക്ക് ചെയ്യൂ, 1000 രൂപ വരെ ലാഭം നേടൂ

എന്നാല്‍ ഈ നഗരങ്ങള്‍ കൂടാതെ വേറേയും നഗരങ്ങള്‍ കര്‍ണാടകയില്‍ ഉണ്ട്. ഹൂബ്ലിയും ബെല്‍ഗാമും ബെല്ലാരിയുമൊക്കെ അതില്‍പ്പെടും. കര്‍ണാടകയിലെ പ്രമുഖമായ 12 നഗരങ്ങള്‍ നമുക്ക് പരിചയപ്പെടാം.

01. ബാംഗ്ലൂര്‍

01. ബാംഗ്ലൂര്‍

539 ചതുരശ്ര കിലോമീറ്റര്‍ വിതൃതിയുള്ള ബാംഗ്ലൂരില്‍ എണ്‍പത് ലക്ഷത്തിലധികം ജനങ്ങള്‍ താമസിക്കുന്നുണ്ട്. ബാംഗ്ലൂരിന്റെ ശില്‍പി വിജയനഗര സാമ്രാജ്യത്തില്‍ നിന്നുള്ള കെംപെഗൗഡയാണ്. ആധുനിക ബാംഗ്ലൂരിന് തുടക്കം കുറിച്ചുകൊണ്ട് ആദ്യത്തെ
അധിവാസപദ്ധതി ഇവിടെ നടന്നത് 1537ലാണ്. വിശദമായി വായിക്കാം.

Photo Courtesy: Prathapwagle
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ബാംഗ്ലൂരിലെ കൊട്ടാരമാണ് ഇവിടെ എത്തുന്ന സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്ന പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍. ബാംഗ്ലൂരിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Peripitus at en.wikipedia.
02. മൈസൂര്‍

02. മൈസൂര്‍

1894 മുതല്‍ 1940 വരെ മൈസൂരില്‍ ഭരണം നടത്തിയ കൃഷ്ണ രാജ വാഡിയാരുടെ കാലത്താണ് കൃത്യമായ പ്ലാനിംഗോടെ മനോഹരമായ ഒരു സിറ്റിയായി മൈസൂര്‍ മാറുന്നത്. മികച്ച റോഡുകളും കെട്ടിടങ്ങളും സുന്ദരങ്ങളായ പൂന്തോട്ടങ്ങളും
തടാകങ്ങളുമായി മൈസൂര്‍ ഇന്നത്തെ മൈസൂരായി മാറാന്‍ തുടങ്ങുന്നത് ഇക്കാലത്താണ്. വിശദമായി വായിക്കാം

Photo Courtesy: Kiranravikumar
ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മൈസൂര്‍ കൊട്ടാരമാണ് മൈസൂരിലെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് ആകര്‍ഷണം. മൈസൂരിലെ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം.

Photo Courtesy: Jim Ankan Deka

03. ഹൂബ്ലി ധാര്‍വാദ്

03. ഹൂബ്ലി ധാര്‍വാദ്

തെക്കേ ഇന്ത്യയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഹൂബ്ലി. കര്‍ണാടകത്തിലെ ഇരട്ടനഗരങ്ങള്‍ ചേര്‍ന്ന കോര്‍പ്പറേഷനാണ് ഹൂബ്ലി
ധാര്‍വ്വാഡ്. ധാര്‍വ്വാഡ് ജില്ലയുടെ ആസ്ഥാനം കൂടിയാണ് ഇത്. ബാംഗ്ലൂര്‍ കഴിഞ്ഞാല്‍ കര്‍ണാടകത്തിലെ ഏറ്റവും വികസിത
നഗരമായാണ് ഹൂബ്ലി കണക്കാക്കപ്പെടുന്നത്. വിശദമായി വായിക്കാം

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ഊങ്കല്‍ തടാകമാണ് ഹൂബ്ലിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രം. ഇതിന് പുറമേ നിരവധി ക്ഷേത്രങ്ങളും ഇവിടെയുണ്ട്. ഹൂബ്ലിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Siddharth Pujari

04. മംഗലാപുരം

04. മംഗലാപുരം

132.5 ചതുരശ്ര കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന മംഗലാപുരം ദക്ഷിണ കന്നഡ ജില്ലയുടെ ആസ്ഥാനം കൂടിയാണ്. നേത്രാവതി, ഗുരുപുര എന്നിവയാണ് മംഗലാപുരത്തെ പ്രധാന നദികള്‍. കര്‍ണാടകത്തിന്റെ പ്രവേശനകവാടം എന്നും അറിയപ്പെടുന്ന
മംഗലാപുരത്തെക്കുറിച്ച് പതിനാലാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളില്‍ പരാമര്‍ശങ്ങള്‍ ഉണ്ട്. വിശദമായി വായിക്കാം

Photo Courtesy: Crazysoul

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍

മംഗലാപുരത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ പരിചയപ്പെടാം

Photo Courtesy: Nithin Bolar k
05. ബെല്‍ഗാം (ബെളഗാവി)

05. ബെല്‍ഗാം (ബെളഗാവി)

ബെളഗാവി എന്നാണ് ബെല്‍ഗാം ഇപ്പോള്‍ അറിയപ്പെടുന്നത്. വേണുഗ്രാമം എന്ന വാക്കില്‍ നിന്നാണ് ബെല്‍ഗാം എന്ന പേരുണ്ടായത്.
കര്‍ണാടകയില്‍ മഹാരാഷ്ട്രയുടേയും ഗോവയുടേയും അതിര്‍ത്തിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Manjunath Doddamani Gajendragad at en.wikipedia

06. ദാവണഗരെ

06. ദാവണഗരെ

ബാംഗ്ലൂരില്‍ നിന്ന് 265 കിലോമീറ്റര്‍ അകലെയായി സ്ഥിതി ചെയ്യുന്ന ദാവണഗരെ 77 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന കര്‍ണാടകയിലെ പ്രമുഖ നഗരമാണ്.

Photo Courtesy: Prithvirajsm

07. ബെല്ലാരി

07. ബെല്ലാരി

ആന്ധ്രാപ്രദേശിന്റെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കര്‍ണാടകയിലെ പ്രമുഖ നഗരമാണ് ബെല്ലാരി. രാഷ്ട്രീയത്തിന്റെ പേരിലാണ് ബെല്ലാരി പ്രശസ്തമായത്.

Photo Courtesy: Venubannigol

08. ഗുല്‍ബര്‍ഗ

08. ഗുല്‍ബര്‍ഗ

കര്‍ണാടകയില്‍ തെലുങ്കാനയോട് ചേന്ന് കിടക്കുന്ന ഒരു നഗരമാണ് ഗു‌ല്‍ബര്‍ഗ. നൈസാമിന്റെ ഭരണകാലത്ത് ഹൈദരബാദിന്റെ ഭാഗമായിരുന്നു ഈ സ്ഥലം.

Photo Courtesy: Naidugari Jayanna

09. ബീജാപൂര്‍ (വിജയപുര)

09. ബീജാപൂര്‍ (വിജയപുര)

ബാംഗ്ലൂരില്‍ നിന്നും 521 കിലോമീറ്റര്‍ അകലെയായി കിടക്കുന്ന ബീജാപ്പൂരും കര്‍ണാടകയിലെ പ്രശസ്തമായ നഗരമാണ്. 102 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പറന്നുക്കിടക്കുന്ന ബീജാപൂരില്‍ മൂന്ന് ലക്ഷത്തിലധികം ആളുകള്‍ ജീവിക്കുന്നുണ്ട്. വായിക്കാം

Photo Courtesy: Sarvagnya
10. ഷിമോഗ (ശിവമുഖ)

10. ഷിമോഗ (ശിവമുഖ)

കര്‍ണാടകയിലെ മലനാട് റീജ്യണിലെ പ്രമുഖ നഗരമാണ് ഷിമോഗ. ബാംഗ്ലൂരില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയായിട്ടാണ് ശിവമുഖ സ്ഥിതി ചെയ്യുന്നത്. വായിക്കാം

Photo Courtesy: Anandamatthur

11. റയ്ച്ചൂര്‍

11. റയ്ച്ചൂര്‍

കര്‍ണാടകയിലെ കൃഷ്ണ, തുംഗഭദ്ര നദികളുടെ ഇടയിലായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ബാംഗ്ലൂരില്‍ നിന്ന് 409 കിലോമീറ്റര്‍ അകലെയായാണ് ഈ നഗരം

Photo Courtesy: Tanzeelahad

12. ഹാസ‌ന്‍

12. ഹാസ‌ന്‍

കര്‍ണാടകയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ഹാസന്‍. 6.5 സ്‌ക്വയര്‍ കിലോമീറ്റര്‍ ചുറ്റളവുള്ള ഹാസ്സനിലെ ജനസംഖ്യ 157000ത്തോളമാണ്. വായിക്കാം

Photo Courtesy: Pramod sj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X