Search
  • Follow NativePlanet
Share
» »ചരിത്രത്തെ തൊട്ടറിയാം ഈ കോട്ടകളിലൂടെ

ചരിത്രത്തെ തൊട്ടറിയാം ഈ കോട്ടകളിലൂടെ

By Elizabath Joseph

ചരിത്രവും സംസ്കാരവും ഏറെയുള്ള നാടാണ് ഗുജറാത്ത്. പുരാതന സംസ്കാരങ്ങളായിരുവ്വ സിന്ധുനദീതട സംസ്കാരം, ഹാരപ്പൻ തുടങ്ങിയവയുടെ പ്രധാന കേന്ദ്രമായിരുന്ന ഇവിടം ആ പൈതൃകം ഇന്നും നിലനിർത്തുന്ന ഒരു സംസ്ഥാനമാണ്. പ്രബലൻമാരായ ഒട്ടേറെ ഭരണാധികാരികളുടെ കീഴിലൂടെ കടന്നു പോയിട്ടുള്ള ഈ നാടിൻറെ ചരിത്രം ആരെയും ആകർഷിക്കുന്ന ഒന്നാണ്. അതിനോളം തന്നെ പ്രധാന്യമുള്ളവയാണ് ഇവിടുത്തെ കോട്ടകളും. നൂറ്റാണ്ടുകളുടെ കഥ പറയുന്ന, സഞ്ചാരികളെ പഴയ കാലത്തിലേക്ക് തിരികെ കൊണ്ടുപോകുന്ന നിരവധി കോട്ടകൾ ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളിലായി കാണുവാനാകും. ഗുജറാത്ത് സന്ദർശിക്കുമ്പോൾ കാണേണ്ട ഇടങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തേണ്ട കോട്ടകൾ അറിയാം...

ഭദ്രാ കോട്ട

ഭദ്രാ കോട്ട

ഗുജറാത്തിലെ ഏറ്റവും പ്രശസ്തമായ കോട്ടകളിലൊന്നായ ബാദ്രാ കോട്ട അഹമ്മദാബാദിലാണ് സ്ഥിതി ചെയ്യുന്നത്. 1411 ൽ അഹമ്മദ് ഷാ ഒന്നാമൻ നിർമ്മിച്ച ഈ കോട്ട അക്കാലത്തെ വലിയ നിർമ്മാണ അത്ഭുതങ്ങളിലൊന്നായിരുന്നുവത്രെ. രാജകൊട്ടാരങ്ങളും ദേവാലയങ്ങളും വലിയ കവാടങ്ങളു തുറസ്സായ ഇടങ്ങളും ഒക്കെയായി വലിയ ഒരു നിർമ്മിതിയായിരുന്നു ഇത്.

രാജകീയ ചത്വരം, തീൻ ദർവാസ, അസം ഖാൻ സരായി, ഭദ്രകാളി ക്ഷേത്രം, ക്ലോക്ക് തുടങ്ങിയവയാണ് ഇതിനുള്ളിലെ നിർമ്മിതികൾ.

ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിൽ ഒരു കൾച്ചറൽ സെന്ററാണാണിത് ഇപ്പോള്‍ പ്രവർത്തിക്കുന്നത്.

PC:Kshitij Charania

 സൂറത്ത് കോട്ട

സൂറത്ത് കോട്ട

സൂറത്ത് നഗരത്തിനു നേരെ ഉണ്ടാകുന്ന അത്രത്തിൽ നിന്നും നഗരത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിൽ നിർമ്മിക്കപ്പെട്ടതാണ് സൂറത്ത് കോട്ട. 16-ാം നൂറ്റാണ്ടിൽ അഹമ്മദാബാദ് ഭരണാധികാരിയായിരുന്ന സുൽത്താൻ മഹ്മൂദ് മൂന്നാമന്റെ കാലത്താണ് ഇത് നിർമ്മിക്കപ്പെടുന്നത്.

PC:Nizil Shah

 ബുജിയാ കോട്ട, കച്ച്

ബുജിയാ കോട്ട, കച്ച്

കച്ച് ജില്ലയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ കോട്ടയാണ് ബുജിയാ കോട്ട. നഗരത്തെ നോക്കി നിൽക്കുന്ന ബുജിയ എന്നു പേരായ കുന്നിന്റെ മുകളിലാണ് ഈ കോട്ടയുള്ളത്. കുച്ച് രാജ്യത്തിലെ റാവോ ഗോഡ്ജി ഒന്നാമ്‍റെ കാലത്താണ് കോട്ടയുടെ നിർമ്മാണം ആരംഭിക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ മകനായ ദേശാൽജി ഒന്നാമൻ ഭരണത്തിലേറിയപ്പോഴാണ് നിർമ്മാണം പൂർത്തിയാക്കുവാൻ സാധിക്കുന്നത്. ഇന്ന് കോട്ടയുടെ മിക്ക ഭാഗങ്ങളും നശിച്ച് കിടക്കുകയാണ്.

കാന്ത്കോട്ട് കോട്ട

കാന്ത്കോട്ട് കോട്ട

കുച്ചിലെ തന്നെ ബച്ചാവു താലൂക്കിലാണ് കാന്ത്കോട്ട് കോട്ട സ്ഥിതി ചെയ്യുന്നത്. ഒര്റപ്പെട്ട ഒരു വലിയ കുന്നിന്റെ മുകളിലാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്. പടവു കിണറുകളും സാധാരണ കിണറുകളും ക്ഷേത്രങ്ങളും ഒക്കെ ഈ

PC:Kutchimadu

മനേക് ബുർജ്

മനേക് ബുർജ്

ഭദ്ര കോട്ടയുമായി ചേർന്നു നിൽക്കുന്ന മറ്റൊന്നാണ് മനേക് ബുർജ്. ഭദ്ര കോട്ടയുടെ പ്രധാന സ്ഥാനങ്ങളിലൊന്നാണിത്. 1411 ലാണ് ഇതിന്റെ നിർമ്മാണം ആരംഭിച്ചത്. ഇതിനെക്കുറിച്ച് പല വശ്വാസങ്ങളും ഇവിടെ നിലനിൽക്കുന്നുണ്ട്. വർഷങ്ങൾക്കു മുന്നേ ഇതിനു സംഭവിച്ച നാഷമാണ് ഗുജറാത്ത് കലാപത്തിനും ഭൂമികുലുക്കത്തിനും കാരണമായതെന്നാണ് ആളുകൾ വിശ്വസിക്കുന്നത്.

PC:Vijayant.das

പവൻഗഡ്

പവൻഗഡ്

ഗുജറാത്തിലെ വഡോധര ജില്ലയിൽ നിന്നും 46 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന പവൻഗഡ് അറിയപ്പെടുന്നത് കോട്ടയുടെ പേരിലാണെങ്കിലും പ്രശസ്തമായിരിക്കുന്നത് ഇവിടുത്തെ ക്ഷേത്രത്തിന്റെ പേരിലാണ്. ചാംപനീർ-പാവ്ഗഡ് ആർക്കിയോളജിക്കൽ സൈറ്റിന്റെ കീഴിലാണ് ഇവിടം വരുന്നത്. യുനസ്കോയുടെ ലോക പൈതൃക സ്ഥാനം കൂടിയാണിത്.

PC:Phso2

റോഹാ കോട്ട

റോഹാ കോട്ട

കച്ചിലെ ഒട്ടേറെ കോട്ടകളിൽ പ്രധാനപ്പെട്ടതാണ് റോഹാ കോട്ട. ഭൂജിൽ നിന്നും 50 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ കോട്ട 16 കിലോമീറ്റർ വിസ്തൃതിയിലാണ് സ്ഥിതി ചെയ്യുന്നത്. റോഹ സുമാരി കോട്ട എന്നും ഇതിനു പേരുണ്ട്. കച്ചിലെത്തുന്ന സഞ്ചാരികൾ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒന്നുകൂടിയാണിത്.

PC:Kutchimadu

ഉപാർകോട്ട് ഫോർട്ട്

ഉപാർകോട്ട് ഫോർട്ട്

ജുനാഗഡിൽ ഗിർനാർ മലയുടെ മുകളിൽ സ്ഥിതി ചെയ്യുന്ന ഉപാർകോട്ട് കോട്ട മൗര്യ രാജാക്കൻമാരുടെ കാലത്ത് നിർമ്മിക്കപ്പെട്ടതാണ്. പിന്നീട് വന്ന പല രാജവംശങ്ങളും ഇതിന്റെ അവകാശികളായിരുന്നുവെങ്കിലും ഇന്ന് ഇതിൻറെ പലഭാഗങ്ങളും നശിപ്പിക്കപ്പെട്ട നിലയിലാണ്. ഗുജറാത്തിലെ പുരാതന കോട്ടകളിൽ ഏറ്റവും പ്രസിദ്ധമായ കോട്ട കൂടിയാണിത്. നശിപ്പിക്കപ്പെട്ട നിലയിലാണെങ്കിലും അവശേഷിക്കുന്ന ഭാഗങ്ങൾ വളരെ ഭംഗിയായാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്

PC:Bernard Gagnon

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more