Search
  • Follow NativePlanet
Share
» »അവധിക്കാലത്തെ ഷോപ്പിങ്ങിനു പോകാം...!!

അവധിക്കാലത്തെ ഷോപ്പിങ്ങിനു പോകാം...!!

പോക്കറ്റ് അധികം കാലിയാക്കാതെ ഇന്ത്യയില്‍ ഷോപ്പിങ്ങ് നടത്താന്‍ പറ്റിയ കുറച്ച് ലോക്കല്‍ മാര്‍ക്കറ്റുകള്‍ പരിചയപ്പെടാം..

By Elizabath Joseph

ഷോപ്പിങ് ഒഴിവാക്കിയുള്ള അവധിക്കാലങ്ങള്‍ ചിന്തിക്കാന്‍ വയ്യ നമുക്ക്. ഓരോ നാടുകളുടെയും നിറങ്ങള്‍ക്ക് ഇത്രയധികം വിസ്മയം പകരാന്‍ സാധിക്കുമ്പോള്‍ എങ്ങനെയാണ് ഷോപ്പിങ് വേണ്ടന്നു വയ്ക്കുക. നിറങ്ങളുടെ വിസ്മയങ്ങള്‍ക്കനുസരിച്ച് ഷോപ്പിങ് നടത്തുവാന്‍ പറ്റിയ ഇടങ്ങളാണ് ഓരോ പ്രദേശത്തെയും ലോക്കല്‍ മാര്‍ക്കറ്റുകള്‍. മാറുന്ന ഫാഷനുകള്‍ക്ക് അനുസരിച്ച് വിപണിയിലെത്തുന്ന പുതിയ സാധനങ്ങള്‍, കുറഞ്ഞ വില, സാധനങ്ങളുടെ വൈവിധ്യം തുടങ്ങിയവയാണ് ലോക്കല്‍ മാര്‍ക്കറ്റുകളെ ഷോപ്പിങ് പ്രേമികള്‍ക്കിടയിലെ സ്വര്‍ഗ്ഗം ആക്കി മാറ്റുന്നത്. സ്വദേശികള്‍ മാച്രമല്ല, വിദേശികളും നമ്മുടെ നാട്ടിലെ ഈ മാര്‍ക്കറ്റുകളുടെ ആരാധകരാണ്.
പോക്കറ്റ് അധികം കാലിയാക്കാതെ ഇന്ത്യയില്‍ ഷോപ്പിങ്ങ് നടത്താന്‍ പറ്റിയ കുറച്ച് ലോക്കല്‍ മാര്‍ക്കറ്റുകള്‍ പരിചയപ്പെടാം...

കൊമേഷ്യല്‍ സ്ട്രീറ്റ്, ബെംഗളുരു

കൊമേഷ്യല്‍ സ്ട്രീറ്റ്, ബെംഗളുരു

ഐടി നഗരമെന്ന പേരിനാലാണ് ബെംഗളുരു പ്രസിദ്ധമായിരിക്കുന്നതെങ്കിലും ഈ നഗരത്തെ നേരിട്ടറിയാവുന്നവര്‍ക്ക് മാത്രം അറിയുന്ന രഹസ്യമാണ് ഇവിടുത്തെ ഷോപ്പിങ് പറുദ്ദീസകള്‍. ശിവാജി നഗറിനും കാംരാജ് റോഡിനും നടുവിലായി സ്ഥിതി ചെയ്യുന്ന കൊമേഷ്യല്‍ സ്ട്രീറ്റ് ബെംഗളുരുവിലെ ഏറ്റവും പഴക്കമുള്ളതും തിരക്കേറിയതുമായ ഷോപ്പിങ് ഡെസ്റ്റിനേഷനാണ്. ബ്രാന്‍ഡഡ് സാധനങ്ങളും അല്ലാത്തവയും താരതമ്യേന വലിയ വിലക്കുറവില്‍ തന്നെ ലഭിക്കുന്ന ഇവിടെ തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, ആഭരണങ്ങള്‍, ഇലക്ട്രോണിക് സാധനങ്ങള്‍, മൈസൂര്‍ സില്‍ക്ക് തുടങ്ങിയ ലഭിക്കും.

PC:Saad Faruque

ജൂതത്തെരുവ്, കൊച്ചി

ജൂതത്തെരുവ്, കൊച്ചി

റോഡിന്റെ ഇരുവശവും കാണുന്ന പുരാതനന കരകൈശല വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ കൊച്ചിയില്‍ മട്ടാഞ്ചേരിക്ക് സമീപം സ്ഥിതി ചെയ്യുന്ന ജൂതത്തെരുവിനെ വ്യത്യസ്തമാക്കുന്നത് ഇവിടുത്തെ ഇത്തരം കടകളാണ്. മട്ടാഞ്ചേരി പാലസിനും സിനഗോഗിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ജൂതത്തെരുവ് വിദേശികള്‍ക്കിടയിലാണ് ഏറെ പ്രചാരത്തിലുള്ളത്. വീടുകളിലേക്ക് പഴയ അലങ്കാര വസ്തുക്ള്‍ വാങ്ങുന്നവരും കേരള സന്ദര്‍ശനത്തിനു ശേഷം യാത്രയുടെ ഓര്‍മ്മ സൂക്ഷിക്കുവാനുമായി എന്തെങ്കിലും ഒക്കെ വാങ്ങുവാന്‍ ആഗ്രഹിക്കുന്നവരുമാണ് ഇവിടുത്തെ സന്ദര്‍ശകര്‍. കരകൗശല വസ്തുക്കള്‍, തടിയില്‍ നിര്‍മ്മിച്ച രുപങ്ങള്‍, ഓടിലും മെറ്റലിലും നിര്‍മ്മിച്ച ശില്പങ്ങള്‍ തുടങ്ങിയവയാണ് ഇവിടുത്തെ പ്രധാന സാധനങ്ങള്‍.

PC:keralatourism

പോണ്ടി ബസാര്‍ ചെന്നൈ

പോണ്ടി ബസാര്‍ ചെന്നൈ

ചെന്നൈ ഷോപ്പിങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകതലളിലൊന്നാണ് ഇവിടുത്തെ പോണ്ടി ബസാര്‍. സുന്ദരപാണ്ഡ്യന്‍ അങ്ങാടി എന്നറിയപ്പെടുന്ന ഇവിടം ചെന്നൈയിലെ ഏറ്റവും പ്രശസ്തമായ ഷോപ്പിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ്. എല്ലാ സാധനങ്ങളും ഒറ്റ കുടക്കീഴില്‍ ലഭിക്കുന്ന ഇവിടം ചെന്നൈ നിവാസികളുടെ പ്രിയപ്പെട്ട ഇടമാണ്. വസ്ത്രങ്ങള്‍, ചെരുപ്പുകള്‍ എന്നിവയ്ക്കായാണ് ഇവിടെ കൂടുതലും ആളുകള്‍ എത്തുന്നത്. വളരെ കുറഞ്ഞ നിരക്കില്‍ വസ്ത്രങ്ങള്‍ ലഭിക്കുന്നതാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാകാന്‍ കാരണം. തെരുവോരങ്ങളിലെ കച്ചവടവും ഇവിടെ കാണാം.

PC:Ravichandar84

ലോ ഗാര്‍ഡന്‍ അഹമ്മദാബാദ്

ലോ ഗാര്‍ഡന്‍ അഹമ്മദാബാദ്

അഹമ്മദാബാദ് പട്ടണത്തിന്റെ നടുവിലായി പച്ചപ്പു നിറഞ്ഞ ഒരു വലിയ പൂന്തോട്ടത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ലോ ഗാര്‍ഡന്‍ ഇവിടെ നൈറ്റ് ഷോപ്പിങ്ങറിനു പേരുകേട്ട ഇടമാണ്. ടൂറിസ്റ്റുകളും പ്രദേശവാസികളും ഒക്കെ ഷോപ്പിങ്ങിനായി എത്തിച്ചേരുന്ന ഇവിടെ നൂറുകണക്കിന് കടകളാണുള്ളത്. കച്ച് എംബ്രോയ്ഡറി വര്‍ക്ക് വാങ്ങുവാന്‍ പറ്റിയ ഒട്ടേറെ കടകളും ഇവിടെയുണ്ട്. പരമ്പരാഗതമായ ഗുജറാത്തി വസ്ത്രങ്ങള്‍, ചെരുപ്പുകള്‍,ആഭരണങ്ങള്‍, കൈകൊണ്ട് മാത്രം തയ്യാറാക്കിയ പ്രത്യേക ആഭരണങ്ങളും ചെരുപ്പുകളും ഇവിടെ ലഭിക്കും. വൈകിട്ട് ആറു മണിക്ക് തുറക്കുന്ന ഈ മാര്‍ക്കറ്റ് അര്‍ധരാത്രി വരെ തുറന്നിരിക്കും. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ഈ മാര്‍ക്കറ്റ് ഉണ്ടായിരിക്കും. വിലപേരി വാങ്ങുവാന്‍ സാധിക്കുമെങ്കില്‍ വളരെ കുറഞ്ഞ നിരക്കില്‍ ഇവിടെ ഷോപ്പിങ് നടത്താം. ഗുജറാത്തിന്റെ തനത് രുചികള്‍ ലഭിക്കുന്ന കടകളും ഇവിടെ കാണാം.

PC:Murtip

ചാര്‍മിനാര്‍, ഹൈദരാബാദ്

ചാര്‍മിനാര്‍, ഹൈദരാബാദ്

ഷോപ്പിങ്ങിന്റെ കാര്യത്തില്‍ ഹൈദരാബാദിലെ താര്‍മിനാറിനോളം സഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു സ്ഥലം ഇന്ത്യയിലുണ്ടാവില്ല. ഫാഷന്‍ ഷോപ്പിങ്ങിന്റെ കാര്യത്തില്‍ പേരുകേട്ട ഇവിടം ആഭരണങ്ങള്‍, ചെരുപ്പുകള്‍, തുടങ്ങിയവയ്ക്കാണ് പേരുകേട്ടിരിക്കുന്നത്. നിസാമിന്റെ കാലം മുതല്‍ പ്രശശ്തമായ ഷോപ്പിങ് നഗരമാണല്ലോ ഹൈഗരാബാദ്.
വളകള്‍ക്കും മുത്തുകള്‍ക്കും പേരുകേട്ട ലാഡ് ബസാര്‍ ഇവിടെ പോയിരിക്കേണ്ട മറ്റൊരു സ്ഥലമാണ്.

PC:Sumeetrajendrabhavsar

പൂനെ ഫാഷന്‍ സ്ട്രീറ്റ്

പൂനെ ഫാഷന്‍ സ്ട്രീറ്റ്

450 ചെറിയ ഷോപ്പിങ് കടകള്‍ കൂടിച്ചേരുന്ന പൂനെ ഫാഷന്‍ സ്ട്രീറ്റ് മുംബൈ കഴിഞ്ഞാല്‍ മഹാരാഷ്ട്രയില്‍ ഏറ്റവും അധികം ആളുകള്‍ ഷോപ്പിങ്ങിനായി എത്തിച്ചേരുന്ന സ്ഥലമാണ്. കൃത്രിമ ആഭരണങ്ങള്‍ മുതല്‍ ചെരുപ്പും വസ്ത്രങ്ങളും ഒക്കെയായി എന്തും ലഭിക്കുന്ന ഇവിടെ ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളാണ് ലഭിക്കുക. വിലപേശല്‍ മുറുകുന്നതനുസരിച്ച് ഇവിടെ വസ്ത്രങ്ങളുടെ വിലയും കുറഞ്ഞുകൊണ്ടേയിരിക്കും. ഒട്ടേറെ കടകള്‍ ഉള്ളതിനാല്‍ തിരക്കു കുറവാണ് എന്നു മാത്രമല്ല, ഇഷ്ടം പോലെ തിരഞ്ഞെടുക്കുവാനും സാധിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.

PC:Srinivasa Prasath

ബാപു ബസാര്‍ ജയ്പൂര്‍

ബാപു ബസാര്‍ ജയ്പൂര്‍

കോട്ടകളും കൊട്ടാരങ്ങളും മാത്രമല്ല , ജയ്പൂരിന്റെ പ്രത്യേക. ഷോപ്പിങ്ങിന്റെ ഒരു സ്വര്‍ഗ്ഗം കൂടിയാണ് ഇവിടം. സംഗനേര്‍ ഗേറ്റിനും ന്യൂ ഗേറ്റിനും നടുവിലായി പിങ്ക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ബാപു ബസാര്‍ ഇവിടെ എത്തുന്ന വിദേശികളുടെ പ്രിയപ്പെട്ട ഷോപ്പിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ്. രാജസ്ഥാന്റെ തനതായ ഉല്പന്നങ്ങളാണ് ഇവിടെ ലഭിക്കുക. ഒട്ടകത്തിന്റെ തൊലി കൊണ്ട് നിര്‍മ്മിക്കുന്ന പ്രത്യേക തരത്തിലുള്ള ചെരുപ്പുകള്‍ ലഭിക്കുന്ന ഇടം കൂടിയാണിത്. പരമ്പരാഗത രീതിയിലുള്ള രാജസ്ഥാനി ലഹങ്ക, ചോളി,സല്‍വാര്‍ സ്യൂട്ടുകല്‍, ചന്ദനത്തിലും മറ്റും നിര്‍മ്മിച്ച ശില്പങ്ങള്‍,വളകള്‍, പെയിന്റിംഗുകള്‍ തുടങ്ങിയവ ഇവിടെ യഥേഷ്ടം ലഭിക്കും.


PC: Miguel Virkkunen Carvalho

Read more about: shopping summer jaipur ahmedabad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X