» »മലമുകളിലെ സ്വര്‍ഗ്ഗം കാണാന്‍ കല്‍ക്ക-ഷിംല റെയില്‍വേ

മലമുകളിലെ സ്വര്‍ഗ്ഗം കാണാന്‍ കല്‍ക്ക-ഷിംല റെയില്‍വേ

Written By: Elizabath

മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന മരങ്ങളും ചെടികളും... ഒന്നു ചെരിഞ്ഞാല്‍ താഴെയുള്ള നിലയില്ലാത്ത കൊക്കയിലേക്ക് വീണുപോകുമോ എന്നു തോന്നിപ്പിക്കുന്ന രീതിയിലുള്ള വഴികള്‍... കൂകിപ്പാഞ്ഞ് തീവണ്ടി പോകുമ്പോള്‍ പോലും തൊട്ടടുത്തുകൂടി ഒന്നും സംഭവിക്കാത്തതുപോലെ നടന്നു നീങ്ങുന്ന ഗ്രാമീണര്‍...മലനിരകളും കാടുകളും എല്ലാം ചേര്‍ന്ന ഒരു സുന്ദര ഭൂമി...
ഇതൊക്കെ ഏതോ സിനിമയിലെ രംഗങ്ങള്‍ പോലെയോ കണ്ടു മറന്ന സ്വപ്നങ്ങള്‍ പോലെയാ തോന്നിയാലും തെറ്റില്ല. അത്രയധികം ഭംഗിയാണ് ഇതിനുള്ളത്. സംഭവം എന്താണെന്ന് മനസ്സിലായോ... മലയോര പട്ടണങ്ങളായ കല്‍ക്കയെയും ഷിംലയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപാതയിലെ കാഴ്ചകളാണിത്.
മലമുകളില്‍ പ്രകൃതി ഒരുക്കിയിക്കുന്ന ഭംഗി ആസ്വദിക്കാന്‍ ഒരുക്കിയിരിക്കുന്ന കല്‍ക്ക-ഷിംല റെയില്‍പാതയുടെ വിശേഷങ്ങള്‍...

മലമുകളിലെ തീവണ്ടിപാത

മലമുകളിലെ തീവണ്ടിപാത

ഹരിയാനയിലെയും ഹിമാചല്‍ പ്രദേശിലെയും രണ്ടു നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കാന്‍ 1898 ല്‍ ആരംഭിച്ച റെയില്‍വേ റൂട്ടാണ് കല്‍ക്ക-ഷിംല റെയില്‍വേ എന്നറിയപ്പെടുന്നത്. 96 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ഈ പാത ഉത്തരേന്ത്യയിലെ അതിമനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഷിംല ആയിരുന്നു ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനം. അന്ന് ഈ നഗരത്തെ മറ്റ് റെയില്‍വേ ശൃംഘലകളുമായി യോജിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിച്ചതാണ് കല്‍ക്ക-ഷിംല റെയില്‍വേ.

PC:Divya Thakur

നാരോ ഗേജ് റെയില്‍വേ

നാരോ ഗേജ് റെയില്‍വേ

രണ്ടടി ആറിഞ്ച് വീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന നാരോ ഗേജ് പാളമാണ് ഈ കല്‍ക്ക-ഷിംല റെയില്‍വേ റൂട്ടിന്റെ പ്രത്യേകത.
റെയില്‍വേ ലൈനില്‍ രണ്ട് പാളങ്ങള്‍ തമ്മിലുള്ള അകലത്തെയാണ് ഗേജ് എന്നു പറയുന്നത്. നാരോ ഗേജില്‍ ആണ് പാളങ്ങള്‍ തമ്മില്‍ ഏറ്റവും കുറവ് അകലമുള്ളത്. കല്‍ക്ക-ഷിംല റെയില്‍വേയില്‍ 762 മില്ലീമീറ്ററാണ് ഇതിനുള്ളത്.

PC: Wikipedia

107 ടണലുകളും 864 പാലങ്ങളുമുള്ള റെയില്‍ പാത

107 ടണലുകളും 864 പാലങ്ങളുമുള്ള റെയില്‍ പാത

കല്‍ക്ക-ഷിംല റെയില്‍ പാതയുടെ നിര്‍മ്മാണം അത്യന്തം ശ്രമകരമായ ഒന്നായിരുന്നു എന്നാണ് അക്കാലത്തെ രേഖകള്‍ സൂചിപ്പിക്കുന്നത്. എച്ച്. എസ്. ഹാരിങ്ടണ്‍ എന്ന ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന്ത്. നിര്‍മ്മാണം നടക്കുമ്പോള്‍ ഈ റെയില്‍വേ പാത ഒരുക്കുന്നതിനായി മാത്രം 107 ടണലുകളും 864 പാലങ്ങളും നിര്‍മ്മിച്ചുവത്രെ.

PC:Andrew Gray

രാജ്യതലസ്ഥാനത്തേയ്‌ക്കൊരു റെയില്‍പാത

രാജ്യതലസ്ഥാനത്തേയ്‌ക്കൊരു റെയില്‍പാത

ബ്രിട്ടീഷ് രാജിനു കീഴില്‍ ഇന്ത്യയുടെ വേനല്‍ക്കാല തലസ്ഥാനം ഷിംല ആയിരുന്നുവല്ലോ. കൂടാതെ ബ്രിട്ടീഷ് ആര്‍മിയുടെ ഹെഡ് ക്വാര്‍ട്ടേവ്‌സും ഇവിടെ തന്നെയയായിരുന്നു. ഇത്തരത്തിലുള്ള ഒരു സ്ഥലത്തേത്ത് ആശയവിനമിയ മാര്‍ഗ്ഗങ്ങള്‍ ഏറ്റവും അത്യാവശ്യം വേണ്ട ഒന്നാണ്. എന്നാല്‍ ഇവിടെ ആളുകള്‍ നടന്നായിരുന്നു സന്ദേശങ്ങള്‍ കൈമാറിയിരുന്നത്. ആദ്യം രണ്ടടി അഥവാ 620 മില്ലി മീറ്ററിലായിരുന്നു ഇവിടുത്തെ നാരോ ഗേജ് ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടുത്തെ പ്രത്യേകതമായ കാലാവസ്ഥയും നിര്‍മ്മാണ ചെലവും ഒക്കെ ഉള്‍പ്പെടുത്തി വളരെ ഭീമമായ തുകയായിരുന്നു ടിക്കറ്റിന് ഏര്‍പ്പെടുത്തിയിരുന്നത്. എന്നിട്ടും നഷ്ടം മാത്രം ആയപ്പോള്‍ 1906 ല്‍ സര്‍ക്കാര്‍ ഇതിനെ ഏറ്റെടുത്തു .പിന്നീട് 1905 ല്‍ രണ്ടടി ആറിഞ്ച് അഥവാ 662 എം.എം ആക്കി ഇതിനെ പുനര്‍നിര്‍മ്മിക്കുകയുണ്ടായി.

PC: Wikipedia

യുനസ്‌കോയുടെ ലോകപൈതൃക സ്ഥാനം

യുനസ്‌കോയുടെ ലോകപൈതൃക സ്ഥാനം

2007 ലാണ് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ ഇതിനെ പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിക്കുനന്ത്. അതേ വര്‍ഷം തന്നെ യുനസ്‌കോയുടെ സമിതി ഇവിടെ എത്തുകയും പരിശോധനകള്‍ നടത്തുകയും ചെയ്തു. പിന്നീട് 2008 ലാണ് ഇവിടം യുനസ്‌കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്നത്. ഇന്ത്യയിലെ മൗണ്ടന്‍ റെയില്‍വേ റൂട്ടുകളുടെ കൂട്ടത്തിലാണ് കല്‍ക്ക-ഷിംല റെയില്‍വേയും ഇടം നേടുന്നത്.

PC: Raghavan V

96 കിലോമീറ്റര്‍ ദൂരം

96 കിലോമീറ്റര്‍ ദൂരം

കല്‍ക്കയില്‍ നിന്നും ആരംഭിക്കുന്ന യാത്ര 96 കലോമീറ്റര്‍ ദൂരമാണ് ഈ റൂട്ടില്‍ സഞ്ചരിക്കുന്നത്.

PC:Andrew Gray

പ്രധാന പോയിന്റുകള്‍

പ്രധാന പോയിന്റുകള്‍

സഞ്ചാരികളെ ഏറെ കൊതിപ്പിക്കുന്ന , പ്രകൃതി ഭംഗി തുളുമ്പി നില്‍ക്കുന്ന അതിമനോഹരമായ സ്ഥലങ്ങളിലൂടെയാണ് ഈ ട്രെയിന്‍ കടന്നു പോകുന്നത്. കല്‍ക്ക, തക്‌സാല്‍, ധരംപൂര്‍,ബരോങ്, സോലാന്‍, കമ്ടാഘട്ട്,സമ്മര്‍ഹില്‍സ്, ഷിംല തുടങ്ങിയവയാണ് ഈ പാതയിലെ പ്രധാന പോയന്റുകള്‍. ഹിമാചലിലെ ഒട്ടേറെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ഈ യാത്ര വഴി കാണാന്‍ സാധിക്കും.

PC:Wikipedia

പ്രധാനപ്പെട്ട ട്രെയിനുകള്‍

പ്രധാനപ്പെട്ട ട്രെയിനുകള്‍

പ്രധാനമായും അഞ്ച് ട്രെയിനുകളാണ് കല്‍ക്ക-ഷിംല റെയില്‍റൂട്ട് വഴി കടന്നുപോകുന്നത്. ശിവാലിക് ഡീലക്‌സ് എക്‌സ്പ്രസ്, കല്‍ക്കാ-ഷിംല എക്‌സ്പ്രസ്, ഹിമാലയന്‍ ക്വീന്‍, കല്‍ക്ക-ഷിംല പാസഞ്ചര്‍,റെയില്‍ മോട്ടോര്‍, ശിവാലിക് ക്വീന്‍ എന്നിവയാണ് അവ.

PC: Wikipedia

ഇന്ത്യയിലെ റെയില്‍വേ ലോക പൈതൃക സ്മാരകങ്ങള്‍

ഇന്ത്യയിലെ റെയില്‍വേ ലോക പൈതൃക സ്മാരകങ്ങള്‍

ഇന്ത്യയില്‍ കല്‍ക്ക-ഷിംല റെയില്‍പാത ഉള്‍പ്പെടെ നാലു റെയില്‍വേ ലോക പൈതൃക സ്മാരകങ്ങളാണുള്ളത്. ഡാര്‍ജലിങ് മലയോര പാത, നീലഗിരി മലയോരപാത, ഛത്രപതി ശിവാജി ടെര്‍മിനസ് എന്നിവയാണ് ബാക്കിയുള്ളവ. തികച്ചും വ്യത്യസ്തമായ യാത്രാനുഭവവും മനോഹരമായ കാഴ്ചകളും ഒക്കെയാണ് ഇവയുടെ പ്രത്യേകത.

PC: Wikipedia

ബറോങ് മുതല്‍ ഷിംല വരെ

ബറോങ് മുതല്‍ ഷിംല വരെ

കല്‍ക്ക-ഷിംല റെയില്‍ പാതയിലെ 96 കിലോമീറ്റര്‍ ദൂരവും അതിശയിപ്പിക്കുന്ന കാഴ്ചകളാണെങ്കിലും ഏറ്റവും മനോഹരമായത് ബറോങ് മുതല്‍ ഷിംല വരെയുള്ള യാത്രയാണ്. വളവുകളും തിരിവുകളും തുരങ്കങ്ങളും പാലങ്ങളും ഉള്ള വഴിയായതിനാല്‍ ട്രെയിന്‍ വളരെ പതുക്കെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ കാഴ്ച കാണാന്‍ കയറുന്നവര്‍ക്ക് ഒന്നും മിസ് ആകുമെന്ന സംശയം വേണ്ട.

PC:Soorajkurup

ടണല്‍ നമ്പര്‍ 33

ടണല്‍ നമ്പര്‍ 33

കല്‍ക്ക-ഷിംല റെയില്‍വേ റൂട്ടിലെ ഏറ്റവും നീളം കൂടിയ ടണലുകളിലൊന്നാണ് ടണല്‍ നമ്പര്‍ 33. ഈ റൂട്ടില്‍ ആകെ നിര്‍മ്മിച്ച 107 ടണലുകളില്‍ 10 എണ്ണവും ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് ടണല്‍ നമ്പര്‍ 33.

1145 മീറ്റര്‍ നീളം

1145 മീറ്റര്‍ നീളം

1145.61 മീറ്റര്‍ അഥവാ ഒന്നര കിലോമീറ്ററിലധികം നീളമുള്ളതാണ് ഈ ടണല്‍.
25 കിലോമീറ്റര്‍ സ്പീഡില്‍ വരുന്ന ട്രെയിനിന് 2.5 മിനിട്ട് സമയമാണ് ഈ ടണല്‍ ക്രോസ് ചെയ്യാന്‍ വേണ്ടത്. സംഗതി ഇങ്ങനെയൊക്ക ആണെങ്കിലും ഈ ടണലില്‍ പ്രേതബാധയുണ്ടെന്നും വിഷാദനായ ഒരു ആത്മാവ് ഇതുവഴി ചുറ്റിത്തിരിഞ്ഞ് നടക്കുന്നുമുണ്ടൊന്നൊക്കെയാണ് വിശ്വാസം.

വിഷാദനായ ആത്മാവ്

വിഷാദനായ ആത്മാവ്

വിഷാദനായ ആത്മാവ് എന്നാണ് ടണല്‍ 33 ലെ ആത്മാവ് അറിയപ്പെടുന്നത്. യഥാര്‍ഥത്തില്‍ കല്‍ക്ക-ഷിംല റെയില്‍പാത നിര്‍മ്മിക്കാന്‍ നിയമിക്കപ്പെട്ട റെയില്‍ വേ എന്‍ജിനീയറായ കേണല്‍ ബാരോങ് ആണ് ഈ കഥയിലെ നായകന്‍ .
ടണല്‍ 33 നിര്‍മ്മാണം അദ്ദേഹത്തിന്റെ ചുമതലയായിരുന്നു. മലയുടെ ഇരുവശത്തുനിന്നും തുരന്ന് പൊതുവായ കേന്ദ്രത്തില്‍ കൂട്ടിമുട്ടുന്ന രീതിയില്‍ നിര്‍മ്മിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതിനായി തന്റെ തൊഴിലാളികളെ രണ്ടായി വിഭജിച്ച് ഇരുവശത്തുനിന്നും ഒരേസമയം പണി ആരംഭിച്ചു. കണക്കുകൂട്ടലുകളമനുസരിച്ച് രണ്ടു ടണലും താമസിയാതെ യോജിച്ച് ഒറ്റ ടണലായി മാറുമെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചത്. എന്നാല്‍ കണക്കുകൂട്ടലുകളിലെ പിഴവുകള്‍ കൊണ്ട് മധ്യഭാഗത്ത് അവ യോജിച്ചില്ല.

വിഷാദത്താല്‍ ആത്മഹത്യ ചെയ്യുന്ന കേണല്‍

വിഷാദത്താല്‍ ആത്മഹത്യ ചെയ്യുന്ന കേണല്‍

പിന്നീട് ഇത് കേണലിന്റെ തെറ്റായി കണക്കാക്കി ബ്രിട്ടീഷ് സര്‍ക്കാര്‍ അദ്ദേഹത്തിന് പിഴ വിധിച്ചു. അതിന് ശേഷം ഒരു വിഷാദരോഗിയായി മാറിയ അദ്ദേഹം ഒരിക്കല്‍ തന്റെ പ്രിയപ്പെട്ട വളര്‍ത്തു നായയെയും കൂട്ടി നടക്കാനിറങ്ങി. പെട്ടന്നുണ്ടായ തോന്നലില്‍ അദ്ദേഹം സ്വയം നിറയൊഴിച്ച് മരിച്ചു. മരണശേഷം കേണലിന്റെ ആത്മാവ് അവിടെ നിന്നും പോയിട്ടില്ല എന്നാണ് വിശ്വാസം.
കേണലിന്റെ അപ്രതീക്ഷിതമായ മരണത്തിനുശേഷം ചീഫ് എന്‍ജിനീയറായ എച്ച്.എസ്. ഹെര്‍ലിങ്സ്റ്റണിനു പുതിയ ടണല്‍ നിര്‍മ്മിക്കാന്‍ ചുമതല കിട്ടി. എന്നാല്‍ അദ്ദേഹത്തിനും ഇതേ പ്രശ്‌നം വരികയും പിന്നീട് പ്രാദേശിക സന്യാസിയാ ബാബു ബാല്‍ക്കുവിന്റെ സഹായത്തോടെ അദ്ദേഹം ഇത് നിര്‍മ്മിക്കുകയും ചെയ്തു എന്നാണ് ചരിത്രം. പിന്നാട് കേണലിനോടുള്ള ബഹുമാനസൂചകമായി അദ്ദേഹത്തിന്റെ പേര് ടണലിന് നല്കുകയും ചെയ്തു.

പ്രേതത്തെ കാണാന്‍

പ്രേതത്തെ കാണാന്‍

സഞ്ചാരികളുടെ സാഹസിക സ്ഥലമായ ഇവിടം പ്രേതത്തെ കാണാനായി വരുന്നവരുടെ സങ്കേതമാണ്. ഷിംലയില്‍ നിന്നും 55 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഈ തുരങ്കം നശിക്കാനായെങ്കിലും ഇവിടെ എത്തുന്ന ആളുകളുടെ എണ്ണത്തിന് കുറവൊന്നുമില്ല.

Read more about: travel, shimla, himachal pradesh