» »ഹോളി ആഘോഷിക്കാം...ആര്‍ഭാടമായി!!

ഹോളി ആഘോഷിക്കാം...ആര്‍ഭാടമായി!!

Written By: Nikhil John

വർണ്ണശഭളാമായ നിറങ്ങളുടെ ആഘോഷമാണ് ഹോളി. ഇന്ത്യയൊട്ടാകെ ഒരേ മനസോടെ കാത്തിരിക്കുന്ന ഒരുത്സവമാണിത്. ഇന്ത്യയിലെ വസന്തകാലത്തിന്റെ ആദ്യ നാളുകളിൽ അരങ്ങേറുന്ന ഈ ആഘോഷം ഉല്ലാസത്തിന്റെയും ആവേശത്തിന്റെയും അടയാളമായി കണക്കാക്കുന്നു. ഹോളിയുടെ ആഘോഷവേളയിൽ സ്വയം മറന്ന് രസിക്കാനും ചിരിക്കാനും ക്ഷമിക്കാനുമൊക്കെ കാത്തിരിക്കുകയാണ് ഓരോ ജനങ്ങളും.

ഫൽഗുന മാസത്തിൽ (ഹിന്ദു കലണ്ടർ പ്രകാരം) ആഘോഷിക്കപ്പെടുന്ന ഹോളി, ഫെബ്രുവരി മാർച്ച് മാസങ്ങൾക്കിടയിലെ ഒരു പൗർണമി നാളിൽ ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലും മറ്റ് പ്രധാന ഭാഗങ്ങളിലും ഹോളി ആഘോഷങ്ങൾ വളരേ ആഡംബരപൂർണ്ണമായും ആരവങ്ങളോടെയും നടത്തുന്നു. രാജ്യത്തെ വൈവിധ്യപൂർണ്ണമായ സംസ്കാരത്തിന്റെ ഭാഗമായി ഓരോ ദേശത്തിലും അതിനധിഷ്ഠിതമായ വിശിഷ്ഠ രീതിയിൽ ഹോളി ആഘോഷിക്കപ്പെടുന്നു.

പലവിധ ഇതിഹാസങ്ങളും ഐതിഹ്യങ്ങളുമൊക്കെ കൂട്ടിച്ചേർത്തിട്ടു വച്ചിട്ടുണ്ടെങ്കിലും, പാശ്ചാത്യ രാജ്യങ്ങളിലെല്ലാം തന്നെ ഹോളി ഉത്സവം ഏറെ പ്രശസ്തി നേടിക്കൊണ്ടിരിക്കുകയാണ്. അമേരിക്ക, ബ്രിട്ടൻ, ഇന്തോനേഷ്യ, മൗറീഷ്യസ് എന്നിവിടങ്ങളിൽ ഹോളി ഉത്സവം ഏറെ പ്രചാരത്തിലുണ്ട്. ഒപ്പം നിരവധി ലോക സഞ്ചാരികൾ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാകാനും ഹോളി ആഘോഷത്തിൽ പങ്കുചേരാനും വിവിധ ദേശങ്ങളിൽ നിന്ന് ഇന്ത്യൻ മണ്ണിലേക്ക് എത്തിച്ചേരുന്നു

2018 മാർച്ചിലെ 1-ഉം 2-ഉം  തിയതികളിലാണ് ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ നടക്കുന്നത്. ഹോളി അത്യാകർഷക പൂർണമായി ആഘോഷിക്കാനായി അവസരകമൊരുക്കുന്ന 5 മികച്ച സ്ഥലങ്ങളെക്കുറിച്ച് അറിയാൻ തുടർന്നു വായിക്കുക. ഈ സ്ഥലങ്ങൾ അവയുടെ പ്രത്യേകവും വൈശിഷ്ഠ്യവുമാർന്ന ഹോളി ആഘോഷങ്ങൾക്ക് പേരുകേട്ടവയാണ്.

ബർസാന

ബർസാന

ഉത്തർ പ്രദേശിലെ ബർസാന നഗരം ഹോളി ആഘോഷിക്കാനായി ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ്. ഇവിടെ നടക്കുന്ന തനതായതും അതിവിശിഷ്ഠവുമായ ലത്മാർ ഹോളി ആഘോഷങ്ങൾ ഏവരുടേയും മനം കവരുന്നതാണ്. പരമ്പരാഗതമായ നേർത്ത പലകകളും അല്ലെങ്കിൽ ചുള്ളികമ്പുകളുമൊക്കെ കൊണ്ടുള്ള നൃത്തത്താലാണ് ഇവിടുത്തെ ഹോളി ആഘോഷം ആരംഭിക്കുക. കൃഷ്ണന്റെയും രാധയുടേയും ഇതിഹാസ പ്രണയത്തെ ഓർമ്മപ്പെടുത്തുന്നു ഇവിടുത്തെ ആഘോഷത്തിലെ ഓരോ നിമിഷവും . ഭഗവാൻ ശ്രീകൃഷ്ണൻ നൻഡ്ഗോണിൽ നിന്ന് ബർസാനയിലേക്ക് തൻറെ പ്രിയതമയായ രാധയെ കാണാനായി യാത്ര ചെയ്തെന്ന് പറയപ്പെടുന്നു. രാധയോടും മറ്റ് ഗോപികമാരോടും വെണ്ണ തിന്നുകൊണ്ട് സല്ലപിക്കാനാരംഭിച്ച കൃഷ്ണനെ ഓടിക്കാനായി ഗോപികമാർ ചുള്ളികമ്പുകളും ഫലകങ്ങളും ഉപയോഗിച്ചുവെന്നാണ് പറയപ്പെടുന്നത്.

PC: Narender

ലഥ്മാർ ഹോളി

ലഥ്മാർ ഹോളി

യഥാർഥ ഹോളി ആഘോഷം തുടങ്ങുന്നതിന് ഒരു ആഴ്ച മുൻപ് നന്ത്ഗോൺ, ബർസാന എന്നിവിടങ്ങളിൽ ലഥ്മാർ ഹോളി ആരംഭിക്കുന്നു. ഈ വർഷത്തെ ലത്മാർ ഹോളി 2018 ഫെബ്രുവരി 24ന് നടക്കും. ആവേശ പരതയാൽ കൃഷ്ണനെ നെഞ്ചിലേറ്റി ആർത്തുല്ലസിക്കാനിറങ്ങുമ്പോൾ ചുളളി കമ്പുകളും ഫലകങ്ങളുമൊക്കെ നിങ്ങളുടെ മേൽ പതിക്കാതെ സൂക്ഷിക്കണേ.

PC:Narender9

മഥുരയും വൃന്ദാവനും

മഥുരയും വൃന്ദാവനും

ഇരട്ട നഗരങ്ങളെന്ന് വിശേഷിപ്പിക്കുന്ന മഥുരയിലേയും വൃന്ദാവനിലെയും പരമ്പരാഗത ഹോളി ആഘോഷം ഏവരും കണ്ടിരിക്കേണ്ട ഒന്നാണ്. പ്രധാനമായും ക്ഷേത്രനഗരങ്ങളെന്ന പേരിലറിയപ്പെടുന്ന മഥുരയും വൃന്ദാവനും ശ്രീകൃഷ്ണൻ ജനിച്ചതും വളർന്നതും ആയ സ്ഥലങ്ങളാണ്. ഹോളി എന്ന ഉത്സവം വളരെ വാത്സല്യപൂർവവും ആദരപൂർവവും കൊണ്ടാടുന്ന ഈ ഗ്രാമങ്ങളിലെ ഹോളി ആഘോഷങ്ങൾ മറ്റു ദേശങ്ങളെ അപേക്ഷിച്ച് സാധാരണ 14 ദിവസം വരെയ്ക്കും നിണ്ടുനിൽകും.

PC: J.S. Jaimohan

പരമ്പരാഗത ആചാരങ്ങള്‍

പരമ്പരാഗത ആചാരങ്ങള്‍

ഹോളി നാളുകളിൽ മഥുരയിലേക്കും വൃന്ദാവനത്തിലേക്കും യാത്രചെയ്യാൻ നിങ്ങൾ തീരുമാനിച്ചാൽ നിങ്ങളും ഒരു പ്രത്യേക പൂജയുടെയും അനുഷ്ഠാനങ്ങളുടേയും ഭാഗമായിത്തീരും, മക്കഞ്ചോറിനെ അല്ലെങ്കിൽ വെണ്ണ കള്ളനെ പ്രതീപ്പെടുത്താൻ ആദരപൂർവം ഇവിടെ നടത്തി വരുന്ന നിരവധി പരമ്പരാഗത ആചാരങ്ങളും ചടങ്ങുകളും നിങ്ങളെ വിസ്മയഭരിതരാക്കുമെന്നതിൽ സംശയമില്ല

PC:Abhinaba Basu

ശാന്തിനികേതൻ

ശാന്തിനികേതൻ

പശ്ചിമബംഗാളിലെ ബോല്പൂരിൽ, ബസന്ത് ഉത്സവ് അല്ലെങ്കിൽ വസന്തോത്സവം എന്നറിയപ്പെടുന്ന ഹോളി ആഘോഷം അത്യാകർഷക പൂർണമായിട്ടാണ് ഇവിടെ കൊണ്ടാടിവരുന്നത്. പ്രശസ്തനായ ഇന്ത്യൻ കവി രവീന്ദ്രനാഥ ടാഗോർ ആണ് ഈ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഇന്ന് ഈ ആഘോഷം ബംഗാളി സംസ്കാരത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു ഘടകമായി മാറിയിരിക്കുന്നു. പ്രശാന്തമായ ശാന്തിനികേതൻ പട്ടണം സന്ദർശിക്കാൻ ഏറ്റവും അനയോജ്യമായ സമയം ബസന്ത് ഉത്സവ വേളയാണ്. ഹോളി ആഘോളങ്ങളിലൂടെ ഹർഷാനന്ദ നിർവൃതിയിലാഴ്ന്നു പോകുന്നതോടൊപ്പം ബംഗാളി സംസ്കാരികതയെ തൊട്ടറിയാനും ഇത് സഹായിക്കുന്നു

PC: Partho

 വിശ്വ ഭാരതി സർവകലാശാല

വിശ്വ ഭാരതി സർവകലാശാല

രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച ശാന്തിനികേതനിലെ വിശ്വ ഭാരതി സർവകലാശയിലെ വിദ്യാർതികളെല്ലാം ചേർന്ന് പാട്ടുകളും നൃത്ത മേളങ്ങളുമൊക്കെയായി ആഘോഷം പൊടിപൊടിക്കും. ഹോളിയോട് അനുബന്ധിച്ച ദിനങ്ങളിൽ ഇവിടെയെത്തിയാൽ പിന്നെ നിങ്ങൾക്ക് ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല. നിറങ്ങളിൽ മുങ്ങി നിൽക്കുന്ന ഈ പട്ടണം മാത്രം.

PC: Narender9

മുംബൈ

മുംബൈ

ആഘോഷങ്ങളുടെ കാര്യമെടുത്താൽ, മുംബൈ നഗരത്തെ എങ്ങനെ മാറ്റി നിർത്താൻ കഴിയും? അസാമാന്യമായ ജീവത തുടിപ്പിന്റെ നഗരമായ മുംബൈ നഗരം മഹാരാഷ്ട്രയിലെ ഉത്സാഹവ്യഗ്രതയുടേയും , തീക്ഷ്ണാവേശത്തിന്റെയും മാസ്മരിക സൗന്ദര്യത്തെ വരച്ചുകാട്ടുന്നു. ആഘോഷങ്ങളുടെ കാര്യത്തിലും മുംബൈ നഗരം ഒട്ടും പിന്നലല്ല എന്ന് ഇവിടുത്തെ ഹോളീ ആഘോഷം സൂചിപ്പിക്കുന്നു. വ്യക്തിഗതമായ തിരഞ്ഞെടുക്കലുകളും മുൻഗണനകളും അനുസരിച്ച് നഗരത്തിലുടനീളമുള്ള വിവിധ വേദികളിൽ വർണ്ണാഭമായും സംഗീത പൂർണ്ണവുമായും ഇവിടുത്തെ ഹോളി പാർട്ടികൾ അരങ്ങേറും. മിക്ക ഹോളി ആഘോഷ വേദികളിലും ഡി.ജെ യും, ഭക്ഷണ സ്റ്റാളുകളും, മഴ നൃത്തവുമൊക്കെ ഉണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കുമായി രസകരമായ നിരവധി കാഴ്ചകളും കളികളുമൊക്കെ ഇവിടെ കാത്തിരിക്കുന്നു.

അപ്പോൾ ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ പൊടിപൊടിക്കാൻ എങ്ങോട്ട് പോകാനാണ് നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്..?

PC: Steven Gerner