» »വിദേശികള്‍ക്കിഷ്ടം ഈ സ്ഥലങ്ങള്‍

വിദേശികള്‍ക്കിഷ്ടം ഈ സ്ഥലങ്ങള്‍

Written By: Elizabath

ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഭൂമിയിലെ സ്വര്‍ഗ്ഗമായ കാശ്മീരും അത്ഭുതങ്ങള്‍ നിറഞ്ഞ പഞ്ചാബും രാജസ്ഥാനുമെല്ലാം അടങ്ങിയ ഇന്ത്യ വിദേശികള്‍ വിസ്മയത്തോടെ വീക്ഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ്. പച്ചപ്പും ജൈവവൈവിദ്യങ്ങളും അതിശയിപ്പിക്കുന്ന കാഴ്ചകളും സംസ്‌കാരങ്ങളും ഒക്കെയും നമ്മുടെ രാജ്യത്തെ പുറംലോകത്തിനു മുന്നില്‍ ഉയര്‍ത്തി നിര്‍ത്തുന്നു. അതിനാല്‍ത്തന്നെ ഇവിടെയെത്തുന്ന സഞ്ചാരികള്‍ തിരയുന്നതും കാണാന്‍ ആഗ്രഹിക്കുന്നതും അത്തരത്തിലുള്ള കാഴ്ചകളാണ്. വിദേശികള്‍ കാണാന്‍ കൊതിക്കുന്ന നമ്മുടെ രാജ്യത്തെ സ്ഥലങ്ങള്‍

താജ്മഹല്‍

താജ്മഹല്‍

വിദേശികള്‍ ഏറ്റവുമധികം കാണാനെത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സ്ഥലമാണ് താജ്മഹല്‍.
മുംതാസിനോടുള്ള ഷാജഹാന്റെ അനശ്വരമായ പ്രണയമാണ് താജ്മഹല്‍ നിര്‍മ്മിതിക്ക് പിന്നിലെന്നാണ് ചരിത്രം പറയുന്നത്. ലവേഴ്‌സ് ഗിഫ്റ്റ് എന്നത് ഷാജഹാന്റെ പ്രണയത്തെക്കുറിച്ചും താജ്മഹല്‍ നിര്‍മ്മിച്ചതിനെക്കുറിച്ചും മഹാകവിയായ രബീന്ദ്രനാഥ ടാഗോര്‍ എഴുതിയ കവിതയാണ്.
PC: Narender9

ഗോവ

ഗോവ

വിദേശികളും സ്വദേശികളും ഒന്നപോലെ പോകാനാഗ്രഹിക്കുന്ന ഗോവ അടിപൊളി സ്റ്റൈല്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ടസ്ഥലമാണ്. ബീച്ചുകളും രാവേറെ നീണ്ടുനില്‍ക്കുന്ന പാര്‍ട്ടികളും പുരാതനമായ ദേവാലയങ്ങളും വിദേശ സംസ്‌കാരേേത്താട് ചേര്‍ന്നു നില്‍ക്കുന്ന രീതികളുമെല്ലാം ഗോയെ വിദേശികള്‍ക്കിടയില്‍ പ്രിയപ്പെട്ടതാക്കുന്നു.

PC: Vijay Tiwari

ആലപ്പുഴ

ആലപ്പുഴ

ദേവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ ബംഗി അനുഭവിക്കാനെത്തുന്ന വിദേശികള്‍ക്കിടയില്‍ ഏറെ പ്രശസ്തമാണ് ആലപ്പുഴ. ഇവിടുത്തെ കെട്ടുവള്ളങ്ങളും കായലും നാടന്‍ ഭക്ഷണവും മനോഹരമായ കാഴ്ചകളുമൊക്കെയാണ് ആലപ്പുഴയെ മാറ്റിനിര്‍ത്തുന്നത്.

PC:Sivavkm

ഡെല്‍ഹി

ഡെല്‍ഹി

ലോകത്തിലെ ഏറ്റവും പഴയ നഗരങ്ങളില്‍ ഒന്നായ ഡെല്‍ഹിയും വിദേശികളുടെ ഇഷ്ടസ്ഥലമാണ്. ഇന്ത്യയുടെ തലസ്ഥാനം എന്ന പദവി മാത്രമല്ല ഡെല്‍ഹിയെ ഇവര്‍ക്കിടയില്‍ പ്രശസ്തമാക്കുന്നത്. എത്തിച്ചേരാനുള്ള എളുപ്പവും മറ്റിടങ്ങളിലേക്ക് പോകാനുള്ള സൗകര്യവും പിന്നെ ധാരാളം കാഴ്ചകളും ഡെല്‍ഹിയെ മികച്ച സ്ഥലമാക്കുന്നു.

PC:Hemant banswal

 മൈസൂര്‍

മൈസൂര്‍

ചരിത്രവും സംസ്‌കാരവും ജീവിതരീതികളും ഒന്നുപോലെ വ്യത്യസ്തമായ മൈസൂര്‍ വിദേശികള്‍ ഏറെഎത്തിച്ചേരുന്ന മറ്റൊരിടമാണ്. മൈസൂര്‍ രാജാക്കന്‍മാരുടെ അന്തസ്സ് വിളിച്ചോതുന്ന പ്രശസ്തമായ മൈസൂര്‍ കൊട്ടാരവും മലമുകളിലെ ചാമുണ്ഡി ക്ഷേത്രവും കൂടാതെ റെയില്‍വേ മ്യൂസിയം, സെന്റ് പിലോമിനാ ചര്‍ച്ച് എന്നിവയൊക്കയും മൈസൂരിനെ വിദേശികള്‍ക്കിടയില്‍ പ്രശസ്തമാക്കുന്നു.

PC:Jim Ankan Deka

 വാരണാസി

വാരണാസി

ഇന്ത്യയിലെ ആദ്യകാല സംസ്‌കാരങ്ങള്‍ രൂപപ്പെട്ട വാരണാസി വിദേശികളുടെ മാത്രമല്ല, ഇന്ത്യക്കാരുടെ പ്രത്യേകിച്ച് ഹിന്ദു മതവിശ്വാസികളുടെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഭക്തിയും സംസ്‌കാരവും ഒന്നിക്കുന്ന ഇവിടം ക്ഷേത്രനഗരവും പുരാതന ഇന്ത്യയുടെ പരിഛേദനവും കൂടിയാണ്.

PC: Ken Wieland

കാശ്മീര്‍

കാശ്മീര്‍

ഭൂമിയില്‍ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് കാശ്മീരാണെന്നാണ് പറയുന്നത്. ഇത്രയും മനോഹരമായ ഒരിടം എങ്ങനെയാണ് സഞ്ചാരികളുടെ പ്രിയകേന്ദ്രമല്ലാതായി മാറുന്നത്. ദാല്‍ തടാകവും ട്രക്കിങ്ങ് റൂട്ടുകളും മഞ്ഞുമെല്ലാം ചേരുന്ന കാശ്മീര്‍ എന്നും സഞ്ചാരികളുടെ സ്വര്‍ഗ്ഗം തന്നെയാണ്.

PC:Atif Gulzar

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...